ഗ്രാമീണ ഇന്ത്യക്കാര്‍ സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികളും എക്കാലത്തെയുംഏറ്റവും മഹത്തായ ചില കൊളോണിയല്‍ വിരുദ്ധ വിപ്ലവങ്ങളുടെ നേതാക്കന്മാരുമായിരുന്നു. ഇന്ത്യയില്‍നിന്നും ബ്രിട്ടീഷ് ഭരണത്തെ ഓടിക്കാന്‍ അവരിലെ എണ്ണമറ്റ ആയിരക്കണക്കിനാളുകള്‍ ത്യാഗം ചെയ്തു. ഇന്ത്യയെ സ്വതന്ത്രമായി കാണാനായി കഷ്ടപ്പാടുകള്‍ സഹിച്ച നിരവധിപേര്‍ സ്വാതന്ത്ര്യാനന്തരം ഏതാണ്ട് പെട്ടെന്നുതന്നെ വിസ്മൃതിയിലായി. അവസാന കാലങ്ങളില്‍വരെ ജീവിച്ചിരുന്ന നിരവധി സ്വാതന്ത്ര്യസമര സേനാനികളുടെ ജീവിതത്തെ 1990’കള്‍ മുതല്‍ ഞാന്‍ രേഖപ്പെടുത്തുന്നുണ്ടായിരുന്നു. അവയില്‍ അഞ്ചെണ്ണം ഇവിടെ നിങ്ങള്‍ക്കു വായിക്കാം:

‘സാലിഹാന്‍’ ബ്രിട്ടീഷ് ഭരണത്തെ നേരിട്ടപ്പോള്‍

ദേമതി ദേയി സബറും കൂട്ടരും തോക്കുകളേന്തിയ ബ്രിട്ടീഷ് ഓഫീസര്‍മാരെ ലാത്തികളുമായി ഒഡീഷയിലെ നുവാപാഡയില്‍ നേരിട്ടപ്പോള്‍

ജൂലൈ 28, 2021 | പി. സായ്‌നാഥ്

പനിമാര: സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികള്‍ - 1

പാവപ്പെട്ട ഒഡിയ ഗ്രാമീണര്‍ സമ്പല്‍പൂര്‍ കോടതി പിടിച്ചെടുത്ത് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍

ജൂലൈ 25, 2021 | പി. സായ്‌നാഥ്

പനിമാര: സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികള്‍ - 2

‘സ്വാതന്ത്ര്യ ഗ്രാമം’ എന്ന പേര് സമ്പാദിച്ച ഒഡീഷയിലെ ഒരു ചെറു അധിവാസത്തെപ്പറ്റി...

ജൂലൈ 25, 2021 | പി. സായ്‌നാഥ്

ലക്ഷ്മി പാണ്ഡയുടെ അവസാന പോരാട്ടം

ദരിദ്രയായ ഈ ഐ.എന്‍.എ. സ്വാതന്ത്ര്യസമര സേനാനിയുടെ ഒരേയൊരു ആവശ്യം രാജ്യം അവരെ അംഗീകരിക്കുക എന്നതായിരുന്നു. അതുകൊണ്ടുതന്നെ പ്രായമേറിക്കൊണ്ടിരിക്കുന്ന ഈ സൈനികയുടെ പോരാട്ടം സ്വാതന്ത്ര്യാനന്തരം ആറ് ദശകങ്ങള്‍ക്കു ശേഷവും തുടര്‍ന്നു.

ജൂലൈ 28, 2021 | പി. സായ്‌നാഥ്

അക്രമരാഹിത്യത്തിന്‍റെ ഒന്‍പത് ദശകങ്ങള്‍

സ്വാതന്ത്ര്യാനന്തരം 60 വര്‍ഷങ്ങള്‍ക്കുശേഷവും ബാജി മൊഹമ്മദ്‌ എന്ന മനുഷ്യന്‍ അക്രമരഹിത സമരങ്ങള്‍ തുടര്‍ന്നു.

ജൂലൈ 20, 2021 | പി. സായ്‌നാഥ്

ഇവയോടൊപ്പം അഞ്ച് കഥകളുടെ മറ്റൊരു കൂട്ടം കൂടിയുണ്ട്. ‘ടൈംസ്‌ ഓഫ് ഇന്‍ഡ്യ’യില്‍ ആദ്യം പ്രസിദ്ധീകരിച്ച അവ കുറച്ചുകൂടി ഖണ്ഡികള്‍ കൂട്ടിച്ചേര്‍ത്ത് ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു. മഹത്തായ വിപ്ലവങ്ങളുടെ പിള്ളത്തൊട്ടിലായിരുന്ന ഗ്രാമങ്ങളെ ചുറ്റിപ്പറ്റി നെയ്തെടുത്തവയാണ് പ്രസ്തുത ‘വിസ്മൃത സ്വാതന്ത്ര്യ’ പരമ്പര (‘Forgotten Freedoms’ series). ഒരുകൂട്ടം നഗര ഉപരിവര്‍ഗ്ഗത്തെ കുറിക്കുന്നതല്ല ഇന്ത്യന്‍ സ്വാതന്ത്യ്രം. ഒന്നിലധികം തരത്തിലുള്ള സ്വാതന്ത്ര്യത്തിനായി ഗ്രാമീണ ഇന്ത്യക്കാര്‍ വലിയഅളവില്‍ പൊരുതി. ഉദാഹരണത്തിന് 1857-ലെ നിരവധി പോരാട്ടങ്ങള്‍ ഗ്രാമങ്ങളിലാണ് ഉരുത്തിരിഞ്ഞത്. അതേസമയത്ത് മുംബൈയിലെയും കോല്‍ക്കത്തയിലെയും ഉപരിവര്‍ഗ്ഗം ബ്രിട്ടീഷുകാരുടെ വിജയത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനായി യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുകയായിരുന്നു. 1997-ല്‍, സ്വാതന്ത്ര്യത്തിന്‍റെ 50-ാം വര്‍ഷത്തില്‍, അത്തരം ചില ഗ്രാമങ്ങളിലേക്ക് ഈ കഥകള്‍ക്കുവേണ്ടി ഞാന്‍ തിരിച്ചു:

ശേർപുർ: വലിയ ത്യാഗം, ചെറിയ ഓർമ്മ

1942-ൽ പതാക ഉയർത്തുകയും അതിനു വില നൽകുകയും ചെയ്ത ഉത്തർപ്രദേശ് ഗ്രാമം

ജൂലൈ 20, 2021 | പി. സായ്‌നാഥ്

ഗോദാവരിയില്‍ പോലീസ് ഇപ്പോഴും ആക്രമണം പ്രതീക്ഷിക്കുമ്പോള്‍

ആന്ധ്രയിലെ രാമ്പയില്‍നിന്ന് അല്ലുരി സീതാരാമ രാജു നയിച്ചത് ഏറ്റവും വലിയ കൊളോണിയല്‍ വിരുദ്ധ കലാപങ്ങളിലൊന്നാണ്

ജൂലൈ 14, 2021 | പി. സായ്‌നാഥ്

സോനാഖനില്‍ വീര്‍ നാരായണ്‍ രണ്ടുതവണ മരിച്ചപ്പോള്‍

ഛത്തീസ്‌ഗഢില്‍ വീര്‍ നാരായണ്‍ ആരുടേയും കാരുണ്യം തേടിയില്ല, തന്‍റെ ജീവിതം നീതിക്കുവേണ്ടി പൊരുതാന്‍ നീക്കിവയ്ക്കുകയും ചെയ്തു

ജൂലൈ 20, 2021 | പി. സായ്‌നാഥ്

കല്യാശ്ശേരിയില്‍ സുമുഖനെത്തേടി

ബ്രിട്ടീഷുകാര്‍ക്കും പ്രാദേശിക ജന്മിമാര്‍ക്കും ജാതിക്കുമെതിരെ യുദ്ധം ചെയ്തുകൊണ്ട് എല്ലാ മുന്നണികളിലും പോരാടിയ ഒരു ഗ്രാമം

ജൂലൈ 11, 2021 | പി. സായ്‌നാഥ്

സ്വാതന്ത്യത്തിന്‍റെ അമ്പതാമാണ്ടിലും കല്യാശ്ശേരി പൊരുതുന്നു

വേട്ടക്കാരുടെ ദൈവം കമ്മ്യൂണിസ്റ്റുകാര്‍ക്ക് ബ്രിട്ടീഷ് ഭരണത്തിൽ നിന്നും അഭയം നൽകിയപ്പോൾ

ജൂലൈ 14, 2021 | പി. സായ്‌നാഥ്

ഏറ്റവും അവസാനത്തെ, തങ്ങളുടെ 90’കളിലുള്ള, സ്വാതന്ത്ര്യസമര സേനാനികളെ പിന്തുടരുന്നതും അവരുടെ ജീവിതങ്ങള്‍ രേഖപ്പെടുത്തുന്നതും പാരി തുടരുന്നു

പരിഭാഷ: റെന്നിമോന്‍ കെ. സി.

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.