“കുട്ടിക്കാലം മുതൽക്കേ എനിക്ക് ചിത്രം വരയ്ക്കാൻ ഇഷ്ടമായിരുന്നു. ഒന്നാം ക്ലാസ്സിലായിരുന്നപ്പോൾ ടീച്ചർ ഞങ്ങളോട് ഒരു ഓറഞ്ചോ മത്തങ്ങയോ ഒക്കെ വരയ്ക്കാൻ പറയുമ്പോൾ ഞാൻ വേഗത്തിൽ വരയ്ക്കാറുണ്ടായിരുന്നു”, ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയുമായി രമേശ് ദത്ത പറയുന്നു. “അങ്ങിനെയാണ് എല്ലാം തുടങ്ങിയത്”.

അസമിലെ നിരവധി വൈഷണവവിഹാരങ്ങളിലൊന്നായ മജൂലിയിലെ ഗരാമുർ സാരു സത്രയുടെ നാടകപ്രവർത്തനങ്ങളിൽ മുഖം‌മൂടി നിർമ്മിക്കുകയും സെറ്റുണ്ടാക്കുകയും ചെയ്യുന്നവരിൽ പ്രമുഖനാണ് അദ്ദേഹം. ദ്വീപിലുള്ളവർ, രമേശ് ദാ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന അദ്ദേഹം അധികമൊന്നും സംസാരിക്കുന്ന പ്രകൃതക്കാരനല്ലെങ്കിലും നിരവധി കഴിവുകളുള്ള ഒരാളാണ്. ബ്രഹ്മപുത്രയിലെ ഏറ്റവും വലിയ ദ്വീപായ മജൂലിയിലെ പ്രാദേശിക തിയറ്ററിനേയും സംഗീത-കലാ മേഖലയേയും സജീവമായി നിലനിർത്തുകയുംചെയ്യുന്ന വ്യക്തിയാണ് രമേശ്.

“കുട്ടിയായിരുന്നപ്പോൾ, പാവകളി എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവർ പാവകളുണ്ടാക്കുന്നത് കണ്ട് ഞാൻ ആ കല പഠിച്ചെടുത്തു. ഞാനന്ന് രണ്ടാം ക്ലാസിലായിരുന്നുവെന്ന് തോന്നു. ഞാൻ പാവകളുണ്ടാക്കി, സ്കൂളിൽ അവയെ പ്രദർശിപിച്ചിരുന്നു”, അദ്ദേഹം ഓർക്കുന്നു.

പ്രദർശനമില്ലാത്ത സമയത്തൊക്കെ അദ്ദേഹം, താനുണ്ടാക്കുന്ന ഈ കലാരൂപങ്ങളെ വീടിനടുത്തുള്ള ഒരു തുറന്ന ഷെഡ്ഡിൽ സൂക്ഷിക്കുന്നു. ഞങ്ങൾ അദ്ദേഹത്തെ സന്ദർശിക്കുന്ന സമയത്ത്, അതിനകത്തെ ഒരു തട്ടിൽ ഒരു ബോട്ട് കമഴ്ത്തിവെച്ചിരിക്കുന്നത് കണ്ടു. രമേശ് ഉണ്ടാക്കിയ മുഖം‌മൂടികളുടെയടുത്ത് പെയിന്റിന്റെ ഡബ്ബകളും ബ്രഷുകളുമൊക്കെ വെച്ചിരുനു. അവയിൽ രാസ് മഹോത്സവത്തിനായി ഉണ്ടാക്കിയ ഒരു കൊറ്റിയുടെ, എടുത്തുമാറ്റാവുന്ന മുഖം‌മൂടിയും അവയിലുണ്ടായിരുന്നു. (വായിക്കുക: മജൂലിയുടെ വിവിധ മുഖം‌മൂടികൾ )

Ramesh Dutta (left) shows a hand-drawn set design for the Raas Mahotsav. In the auditorium of the Garamur Saru Satra, he gets the set ready for the 2022 Raas performances
PHOTO • Prakash Bhuyan
Ramesh Dutta (left) shows a hand-drawn set design for the Raas Mahotsav. In the auditorium of the Garamur Saru Satra, he gets the set ready for the 2022 Raas performances
PHOTO • Prakash Bhuyan

രാസ് മഹോത്സവത്തിനായി കൈകൊണ്ടുണ്ടാക്കിയ ഒരു സെറ്റിന്റെ ഡിസൈൻ രമേശ് ദത്ത (ഇടത്ത്) കാണിച്ചുതരുന്നു. 2022-ലെ രാസ് അവതരണങ്ങൾക്കുവേണ്ടി ഗരമൂർ സാരു സത്രയിലെ ഓഡിറ്റോറിയത്തിൽ അദ്ദേഹം സെറ്റുകൾ തയ്യാറാക്കുന്നു

Left: The artist demonstrates how to animate a sculpture using a pair of sticks.
PHOTO • Prakash Bhuyan
Right: Curious children look on as he applies finishing touches to a crane costume to be used during Raas
PHOTO • Prakash Bhuyan

ഇടത്ത്: ഒരു ജോഡി വടികളുപയോഗിച്ച് ഒരു ശില്പത്തെ എങ്ങിനെ ചലിപ്പിക്കാമെന്ന് കാണിച്ചുതരുന്ന കലാകാരൻ. വലത്ത്: രാസിൽ ഉപയോഗിക്കുന്ന ഒരു കൊറ്റിയുടെ വേഷത്തിന് അവസാന മിനുക്കുപണി നൽകുന്ന അദ്ദേഹത്തെ കൌതുകത്തോടെ നോക്കിനിൽക്കുന്ന കുട്ടികൾ

ഇന്ന് അദ്ദേഹം മുഖം‌മൂടിയൊന്നും നിർമ്മിക്കുന്നില്ലെങ്കിലും, ആ കലാരൂപത്തെയും, അത് അവതരിപ്പിക്കുന്ന പത്മശ്രീ പുരസ്കാരം നേടിയ ഹേമ ചന്ദ്ര ഗോസ്വാമിയെപ്പോലുള്ളവരെയുമൊക്കെ അദ്ദേഹത്തിന് ബഹുമാനമാണ്. “അദ്ദേഹത്തിന്റെ മുഖം‌മൂടികളുടെ ഇമയനങ്ങുകയും ചുണ്ടുകൾ ചലിക്കുകയും ചെയ്യുന്നു. മുഖം‌മൂടി കലയെ അദ്ദേഹം ലോകപ്രശസ്തവും പ്രചാരമുള്ളതുമാക്കി മാറ്റി. ധാരാളം ശിഷ്യസമ്പത്തും അദ്ദേഹത്തിനുണ്ട്”. രമേശ് പറയുന്നു.

രാസ് ഉത്സവകാലത്ത്, മുഖം‌മൂടികൾ നന്നാക്കുന്ന ജോലി അദ്ദേഹം ഏറ്റെടുക്കാറുണ്ട്. കൂട്ടത്തിൽ, സെറ്റുകളുടെ ഡിസൈനുകളും ഗരമൂർ സാരു സത്രയിലെ അവതരണത്തിന് അവശ്യമായ സ്റ്റേജ് സാമഗ്രികളും ഉണ്ടാക്കുന്നു. “നാളെയാണ് രാ‍സ് ഉത്സവമെങ്കിൽ, ഇന്നുതന്നെ സെറ്റുണ്ടാക്കാൻ എനിക്ക് സാധിക്കും” (വായിക്കുക: രാസ് മഹോത്സവവും മജൂലിയിൽ സത്രകളും )

ഗായൻ-ബായൻ, ഭവോന തുടങ്ങി, സത്രത്തിൽ സംഘടിപ്പിക്കുന്ന വിവിധ വൈഷ്ണവ സത്രിയ അവതരണങ്ങളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്. ആദ്യത്തേത്, ഗായകരും (ഗായാൻ) വാദ്യോപകരണവാദകരും (ബായൻ) അവതരിപ്പിക്കുന്ന നാടൻ കലയാണ്. രണ്ടാമത്തേത് ഒരു നാടകരൂപവും. സത്രിയ സംസ്കാരത്തിന്റെ അവിഭാജ്യഘടകമായ ഈ അവതരണങ്ങൾ ആദ്യമായി കൊണ്ടുവന്നത്, 15-ആം നൂറ്റാണ്ടിലെ സന്ന്യാസിവര്യനും സാമൂഹിക പരിഷ്കർത്താവുമായ ശ്രീമന്ത ശങ്കരദേവനാണ്.

സത്രത്തിൽ നടക്കുന്ന അവതരണങ്ങൾക്ക് സംഗീതത്തിന്റെ അകമ്പടി നൽകുക എന്ന ചുമതലയാണ് ഗായനുകൾക്കും ബായനുകൾക്കുമുള്ളത്.

“1984-ൽ പീതാംബർ ദേവ് സാംസ്കൃതിക വിദ്യാലയത്തിൽ‌വെച്ചാണ് ഞാൻ ഗായൻ-ബായൻ പഠിക്കാൻ തുടങ്ങിയത്. 13 വയസ്സിൽ. ആദ്യം ഞാൻ ഇവ രണ്ടും പഠിച്ചുവെങ്കിലും പിന്നീട് എന്റെ ഗുരു എന്നോട് ഒരു ഗായൻ ആവാൻ ആവശ്യപ്പെട്ടു. അതുകൊണ്ട് അതാണ് ഞാൻ പിന്നീട് പഠിച്ചത്”, രമേശ് പറയുന്നു.

Dutta started learning gayan-bayan at the age of 13. Here, he performs as a gayan (singer) with the rest of the group in the namghar of the Garamur Saru Satra
PHOTO • Prakash Bhuyan
Dutta started learning gayan-bayan at the age of 13. Here, he performs as a gayan (singer) with the rest of the group in the namghar of the Garamur Saru Satra
PHOTO • Prakash Bhuyan

13-ആമത്തെ വയസ്സിലാണ് ദത്ത ഗായൻ-ബായൻ പഠിക്കാൻ തുടങ്ങിയത്. ഇവിടെ അദ്ദേഹം ഗാരാമുർ സാരു സത്രയിലെ നാംഘറിൽ, ബാക്കിയുള്ള സംഘത്തോടൊപ്പം ഒരു ഗായൻ (ഗായകൻ) അവതരിപ്പിക്കുന്നു

Left: Backstage at the Garamur Saru Satra, Dutta prepares to perform the role of Aghasura, a serpent demon.
PHOTO • Prakash Bhuyan
Right: In the role of Boraho (left), he fights the asura (demon) Hiranyaksha in a drama titled Nri Simha Jatra
PHOTO • Prakash Bhuyan

ഇടത്ത്: ഗരാമുർ സാരു സത്രയുടെ സ്റ്റേജിന്റ് പിൻ‌വശത്ത്, അഘാസുര എന്ന സർപ്പരാക്ഷസന്റെ വേഷം അവതരിപ്പിക്കാൻ തയ്യാറെടുക്കുന്ന ദത്ത. വലത്ത്: ബൊരാഹോ (വലത്ത്) എന്ന വേഷത്തിൽ അദ്ദേഹം, നൃസിംഹ ജാത്ര എന്ന നാടകത്തിലെ ഹിരണ്യാക്ഷൻ എന്ന അസുരനുമായി യുദ്ധം ചെയ്യുന്നു

*****

അദ്ദേഹം ഇരിക്കുന്ന മുറിയിൽ മങ്ങിയ വെളിച്ചമാണുള്ളത്. പച്ച നിറമടിച്ച ചുമർ മണ്ണും സിമന്റുകൊണ്ട് പ്ലാസ്റ്റർചെയ്തിരിക്കുന്നു. രമേശ് ദായുടെ പിൻ‌ഭാഗത്തായി ഒരു രകൃതിദൃശ്യം തൂക്കിയിട്ടിട്ടുണ്ട്. അവിടെ കാണുന്ന എല്ലാ പെയിന്റിംഗുകളും അച്ഛൻ വരച്ചതാണെന്ന് അദ്ദേഹത്തിന്റെ ആറുവയസ്സുള്ള മകൾ അനുഷ്ക ഞങ്ങൾക്ക് പറഞ്ഞുതന്നു.

വീട്ടിലെ പശുത്തൊഴുത്തിന്റെ ഒരു ഭാഗമാണ് അദ്ദേഹത്തിന്റെ സ്റ്റുഡിയോ. ഉച്ച മുഴുവൻ അദ്ദേഹം കരാർ കിട്ടിയ രണ്ട് ശില്പങ്ങൾ ചെയ്യുന്നത് ഞങ്ങൾ നോക്കിനിന്നു. നാംഘറിന്റെ (പ്രാർത്ഥനാമന്ദിരാം) ഗേറ്റുകളിൽ സ്ഥാപിക്കാനുള്ള ജൊയ്-ബിജൊയ് രൂപങ്ങളായിരുന്നു അവ. കഴിഞ്ഞ 20 വർഷങ്ങളായി അദ്ദേഹം ഇത്തരത്തിൽ പ്രതിമകളുണ്ടാക്കുന്നു. ഒരു പ്രതിമയുണ്ടാക്കാൻ ഏകദേശം 20 ദിവസം വേണമെന്ന് അദ്ദേഹം പറഞ്ഞു.

“ആദ്യം മരമുപയോഗിച്ച് ഞാൻ ചട്ടക്കൂടുണ്ടക്കുന്നു. പിന്നെ അതിൽ മണലും സിമന്റ് മിശ്രിതവും ഒഴിച്ച്, ഉണക്കാൻ വെക്കുന്നു. ജൊയ്-ബിജോയ് രൂപങ്ങളുടെ ശരീരത്തിന് ഉളികൊണ്ട് ആകൃതി കൊടുത്ത് അദ്ദേഹം വിശദീകരിച്ചുതന്നു. “കുറച്ച് ദിവസം കഴിഞ്ഞാൽ, ഞാൻ ശില്പങ്ങൾക്ക് രൂപം നൽകാൻ തുടങ്ങും. സൂക്ഷ്മമായ ജോലികളൊക്കെ അവസാനമാണ് ചെയ്യുക”.

കൈകാലുകൾപോലുള്ള ശരീരഭാഗങ്ങളൊക്കെ രൂപപ്പെടുത്തുന്നത്, വാഴത്തടി ഉപയോഗിച്ചാണ് “നാട്ടിലെ കടകളിൽനിന്ന് കിട്ടുന്ന സാമഗ്രികളുപയോഗിച്ചാണ് ഞാൻ മൂർത്തിയെ (ശില്പത്തെ) നിർമ്മിക്കുന്നത്”, രമേശ് ദാ പറയുന്നു. “ഇക്കാലത്ത് ഞങ്ങൾ അധികവും ഉപയോഗിക്കുന്നത് പ്ലാസ്റ്റിക്ക് പെയിന്റുകളാണ്. പണ്ടൊക്കെ ഡിസ്റ്റംബർ പെയിന്റ് ഉപയോഗിച്ചിരുന്നു. എന്നാൽ അത് വേഗം നിറം മങ്ങും”.

ശില്പത്തിൽനിന്ന് അല്പം അകന്നുനിന്ന്, അതിന്റെ അനുപാതങ്ങൾ അദ്ദേഹം വിലയിരുത്തുന്നു. പിന്നീട്, കുറച്ചുകൂടി കോൺ‌ക്രീറ്റ് മിശിതം ഉണ്ടാക്കി വീണ്ടും പണി തുടരുന്നു. “ജോലി ചെയ്യുമ്പോൾ അധികം സംസാരിക്കാറില്ല അദ്ദേഹം. ശല്യമുണ്ടാക്കുന്നത് ഇഷ്ടമല്ല”, ജോലിയിൽ അദ്ദേഹത്തെ സഹായിക്കുന്ന ഭാര്യ നീത, ഒരു ചെറിയ പുഞ്ചിരിയോടെ ഞങ്ങളോട് പറയുന്നു. “ഈ പണിയിൽ മുഴുകുമ്പോൾ ഒരു പ്രത്യേക മാനസികാവസ്ഥയിലാണ് അദ്ദേഹം”.

Left: Dutta with his wife Neeta and their daughter Anushka at home in Garamur, Majuli.
PHOTO • Prakash Bhuyan
Right: He demonstrates how he designed a movable beak for a crane mask.
PHOTO • Prakash Bhuyan

മജൂലിയിലെ ഗരാമൂറിലെ വീട്ടിൽ ഭാര്യ നീതയും മകൾ അനുഷ്കയോടുമൊപ്പം ദത്ത. വലത്ത്: ഒരു കൊറ്റിയുടെ ചലിപ്പിക്കാവുന്ന ചുണ്ടുകൾ എങ്ങിനെയാണ് രൂപപ്പെടുത്തുന്നതെന്ന് അദ്ദേഹം കാണിച്ചുതരുന്നു

The artist works on a pair of sculptures outside his home. The Joy-Bijoy figures are said to be guards to namghars . He makes such sculptures using wooden frames and concrete, and later paints them using fade-proof plastic paints
PHOTO • Prakash Bhuyan
The artist works on a pair of sculptures outside his home. The Joy-Bijoy figures are said to be guards to namghars . He makes such sculptures using wooden frames and concrete, and later paints them using fade-proof plastic paints
PHOTO • Courtesy: Ramesh Dutta

വീടിന്റെ പുറത്ത്, ഒരു ജോടി ശില്പങ്ങളുണ്ടാക്കുന്ന കലാകാരൻ. നാംഘറിന്റെ കാവൽക്കാരാണ് ജൊയ്-ബിജൊയ് രൂപങ്ങൾ എന്ന് പറയപ്പെടുന്നു. മരത്തിന്റെ ചട്ടക്കൂടും കോൺ‌ക്രീറ്റുമുപയൊഗിച്ചാണ് ഇത്തരം ശില്പങ്ങൾ അദ്ദേഹം ഉണ്ടാക്കുന്നത്. പിന്നീട്, അവയിൽ, നിറം മങ്ങാത്ത പ്ലാസ്റ്റിക്ക് പെയിന്റുകൾ പൂശുന്നു

ഗരാമൂറിനടുത്തുള്ള ഖർജാൻ‌പറിലെ നാംഘറിനുവേണ്ടി താൻ നിർമ്മിച്ച ഗുരു അക്സോണിനെക്കുറിച്ച് (ഗുരുവിന്റെ പീഠം) ദത്തയ്ക്ക് വലിയ അഭിമാനമാണ്. പ്രാർത്ഥനാമന്ദിരത്തിന്റെ ശ്രീകോവിലിനകത്ത് ചതുർമുഖ ശില്പമാണ് ആക്സോൺ. “ഞാൻ ആക്സോൺ കോൺ‌ക്രീറ്റുകൊണ്ട് ഉണ്ടാക്കി, മരം‌പോലെ തോന്നിപ്പിക്കുന്ന പെയിന്റ് കൊടുത്തു. ‘സത്രാധികാരി’യാണ് അതിനെ പൂജിച്ച് ഉദ്ഘാടനം ചെയ്തത്. അദ്ദേഹം‌പോലും അത് മരമാണെന്നാണ് കരുതിയത്”, സന്തോഷത്തോടെ ദത്ത പറയുന്നു.

കുടുംബത്തിനുള്ള വീട് നിർമ്മിക്കാനുള്ള തിരക്കിലുമായിരുന്നു അദ്ദേഹം. “മഴക്കാലമാണ്. അതുകൊണ്ടാണ് തീരാൻ വൈകുന്നത്”, നീത പറയുന്നു.

നാല് സഹോദരരിൽ മൂത്തയാളാണ് ദത്ത. കുടുംബത്തിൽ, കല തൊഴിലായെടുത്ത ഒരേയൊരാളും. 8-ആം ക്ലാസ്സ് മുതൽ. “ഇതെന്റെ തൊഴിലാണ്. എനിക്ക് കൃഷിഭൂമിയൊന്നുമില്ല”, അദ്ദേഹം പറയുന്നു. “ജോലിയില്ലാത്തപ്പോൾ, നീക്കിയിരുപ്പിനെ ആശ്രയിക്കേണ്ടിവരും. ജീവിതം മുന്നോട്ട് പോവുന്നു. ചിലപ്പോൾ ആളുകൾ ഭാവൊന (പരമ്പരാഗത നാടകം) ചെയ്യാൻ ക്ഷണിക്കാറുണ്ട്. അവർക്ക് സഹായിക്കാൻ ആളുവേണം. അതുകൊണ്ട് ഞാൻ പോവും”.

“ചിലർ 1,000 രൂപ തരും, ചിലർ 1,500-ഉം. മറ്റ് ചിലർ 300 രൂപയും. നമ്മൾ എന്ത് പറയാനാണ്? ഇത് സമുദായ സേവനമാണ്. ഞാൻ എന്റെ കൂലി പറയും. എന്നാൽ ആളുകൾ അവരുടെ ശേഷിക്കനുസരിച്ചായിരിക്കും തരിക”.

The guru axon (guru's seat) built by Dutta for a namghar in Kharjanpar, Majuli. The axons are usually made of wood but he used concrete and later painted it to resemble wood
PHOTO • Courtesy: Ramesh Dutta
The guru axon (guru's seat) built by Dutta for a namghar in Kharjanpar, Majuli. The axons are usually made of wood but he used concrete and later painted it to resemble wood
PHOTO • Courtesy: Ramesh Dutta

ഖർജാൻ‌പാറിലെ നാംഘറിനുവേണ്ടി ദത്ത ഉണ്ടാക്കിയ ഗുരു ആക്സോൺ (ഗുരുപീഠം). സാധാരണയായി ആക്സോണുകൾ മരകൊണ്ടാണ് ഉണ്ടാക്കാറുള്ളതെങ്കിലും അദ്ദേഹം ഇത് കോൺ‌ക്രീറ്റുകൊണ്ട് ഉണ്ടാക്കി മരത്തിന്റെ ഛായ കൊടുക്കുന്ന പെയിന്റ് നൽകി

Anushka Dutta stands next to the giant Aghasura costume made by her father for the Raas Mahotsav. The six-year-old looks on as her father works on a project outside their home.
PHOTO • Prakash Bhuyan
Anushka Dutta stands next to the giant Aghasura costume made by her father for the Raas Mahotsav. The six-year-old looks on as her father works on a project outside their home.
PHOTO • Prakash Bhuyan

രാസ് മഹോത്സവത്തിനുവേണ്ടി അച്ഛനുണ്ടാക്കിയ ഭീമൻ അഘാസുരന്റെ വേഷത്തിന് സമീപത്ത് നിൽക്കുന്ന അനുഷ്ക ദത്ത. വീടിന്റെ പുറത്ത്, അച്ഛൻ ഒരു പ്രൊജക്ടിന്റെ പണി ചെയ്യുമ്പോൾ നോക്കിനിൽക്കുന്ന ആറുവയസ്സുകാരി

ഇത്തരം പരിമിതികൾ മനസ്സിലാകുമെങ്കിലും, ‘പണമില്ലാതെ ഒന്നും ചെയ്യാനാവില്ല. എന്തെങ്കിലും ചെയ്തുതുടങ്ങാൻ‌തന്നെ പൈസ വേണം. ആ പണം കിട്ടാൻ ചിലപ്പോൾ ബുദ്ധിമുട്ടാറുമുണ്ട്”, അദ്ദേഹം പറയുന്നു.

മുമ്പ് ചെയ്തുവെച്ച രൂപങ്ങൾ വാടകയ്ക്ക് കൊടുത്തിട്ടാണ് ഇത്തരം പ്രശ്നങ്ങൾ അദ്ദേഹം ചിലപ്പോൾ പരിഹരിക്കുന്നത്. 2014-ൽ ഉണ്ടാക്കിയ വിഷ്ണുവിന്റെ മത്സ്യാവതാരത്തിന്റെ രൂപം‌പോലെയുള്ളവ. “അന്നെനിക്ക് ഇതിനുള്ള സാധനങ്ങൾ വാങ്ങാൻ 400 രൂപയായി. ചിലപ്പോൾ ആ 400 രൂപപോലും കൈയ്യിലുണ്ടാവില്ല”. സാധനങ്ങൾ വാടകയ്ക്ക് കൊടുത്ത് അദ്ദേഹം പിന്നീടുള്ള ആറുവർഷത്തിനിടയിൽ, 50,000 രൂപയോളം സമ്പാദിച്ചിട്ടുണ്ട്.

ചെയ്യുന്ന ജോലിക്ക് നിശ്ചിതമായ നിരക്കുകളൊന്നും ദത്തയ്ക്കില്ല. ചിലപ്പോൾ ശില്പം ചെറുതാണെങ്കിലും, അദ്ധ്വാനം കൂടുതലായിരിക്കും. “ചിലപ്പോൾ, ചെയ്യുന്ന ജോലിക്ക് കിട്ടുന്ന കൂലി മതിയാവില്ല”, അദ്ദേഹം പറയുന്നു.

“ചീട്ടുകളിപോലെയാണ്. പ്രതീക്ഷകളില്ലാത്തിടത്ത്, പ്രതീക്ഷകൾ കണ്ടെത്തണം”.

Backstage at the Garamur Saru Satra auditorium, Dutta waits for his Gayan-Bayan performance to begin
PHOTO • Prakash Bhuyan

ഗരാമൂർ സാരു സത്ര ഓഡിറ്റോറിയത്തിന്റെ പിന്നിൽ, തന്റെ ഗായൻ-ബായൻ അവതരണം തുടങ്ങാൻ കാത്തുനിൽക്കുന്ന ദത്ത

In a scene from the Nri Simha Jatra drama, Dutta (left) helps the actor wearing the mask of the half lion, half human Nri Simha.
PHOTO • Prakash Bhuyan

നൃസിംഹ ജാത്രാ നാടകത്തിൽ, പകുതി സിംഹവും പകുതി മനുഷ്യനുമായ നൃസിംഹത്തിന്റെ രൂപം ധരിക്കാൻ ഒരു നടനെ സഹായിക്കുന്ന ദത്ത (ഇടത്ത്)

The artist prepares the set for the Kaliyo daman scene of the Raas performance wherein Lord Krishna defeats the Kaliyo Naag living in the Yamuna river
PHOTO • Prakash Bhuyan

രാസ് ഉത്സവത്തിൽ അവതരിപ്പിക്കുന്ന കാളിയോ ദമൻ എന്ന നാടകത്തിന്റെ സെറ്റൊരുക്കുന്ന കലാകാരൻ. യമുനാ നദിയിലെ കാളിയസർപ്പത്തെ ഭഗവാൻ കൃഷ്ണൻ തോൽ‌പ്പിക്കുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം കാളിയോ

Dutta, after his performance as Boraho, lights a dhuna for prayer
PHOTO • Prakash Bhuyan

ബൊരാഹോ അവതരിപ്പിച്ചതിനുശേഷം, പ്രാർത്ഥനയ്ക്കായി വിളക്ക് കത്തിക്കുന്ന ദത്ത

മൃണാളിനി മുഖർജി ഫൌണ്ടേഷന്റെ ഫെല്ലോഷിപ്പ് ഉപയോഗിച്ച് ചെയ്ത റിപ്പോർട്ട്

പരിഭാഷ: രാജീവ് ചേലനാട്ട്

Prakash Bhuyan

Prakash Bhuyan is a poet and photographer from Assam, India. He is a 2022-23 MMF-PARI Fellow covering the art and craft traditions in Majuli, Assam.

Other stories by Prakash Bhuyan
Editor : Swadesha Sharma

Swadesha Sharma is a researcher and Content Editor at the People's Archive of Rural India. She also works with volunteers to curate resources for the PARI Library.

Other stories by Swadesha Sharma
Photo Editor : Binaifer Bharucha

Binaifer Bharucha is a freelance photographer based in Mumbai, and Photo Editor at the People's Archive of Rural India.

Other stories by Binaifer Bharucha
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat