ഭക്ഷണപ്പൊതികൾ, വെള്ളം, കുടകൾ, പാദരക്ഷകൾ. നിങ്ങൾക്ക് ഉടമകളെ കാണാൻ കഴിയുന്നില്ലെങ്കിലും അവരെ മനസ്സിലാക്കാൻ കഴിഞ്ഞേക്കും. ഒരു കൂട്ടം കർഷകത്തൊഴിലാളികൾ സമീപത്ത് ജോലി ചെയ്യുന്നുണ്ടെന്ന് നിങ്ങൾക്കൂഹിക്കാൻ കഴിയും. ഒഡീഷയിലെ കോരാപുട്ട് ജില്ലയിലെ സിന്ദേഹി ഗ്രാമത്തിൽനിന്നായിരുന്നു ഈ കാഴ്ചകൾ. തൊഴിലാളികളിൽ ഭൂരിഭാഗം വരുന്ന സ്ത്രീകളും പെൺകുട്ടികളും തങ്ങളുടെ സാധനങ്ങളുമായി പൊട്ടാങ്കി ബ്ലോക്കിലൂടെ വലിയ ദൂരം നടന്നാണ് ജോലിസ്ഥലത്തെത്തുന്നത്. 2014 ജൂലൈയിൽ മഴ പെയ്തു തുടങ്ങിയിരുന്നു. അതുകൊണ്ടാണ് ഈ കുടകൾ. റബ്ബർ ചെരുപ്പുകൾ ചുറ്റും കിടക്കുന്നുണ്ടായിരുന്നു. ചെരിപ്പുകൾ നഷ്ടപ്പെടുന്നത് താങ്ങാനാവാത്തതിനാൽ മണ്ണിൽ പണിയെടുക്കാൻ ഇറങ്ങുമ്പോൾ പാവപ്പെട്ട തൊഴിലാളികൾ അവ ധരിക്കാറില്ല. ചിലപ്പോൾ മൂന്നോ നാലോ പേർ ചേർന്ന് ഭക്ഷണം പങ്കിട്ട് കഴിക്കുകയും ചെയ്യും. ജോലിസ്ഥലത്ത് – ഇവിടെ അത് ഒരു സ്വകാര്യ ഫാമായിരുന്നു - ശുദ്ധമായ കുടിവെള്ളം എല്ലായ്‌പ്പോഴും ലഭ്യമല്ല. അതിനാൽ അവർ പ്ലാസ്റ്റിക് കുപ്പികൾ കൈവശം വെക്കുന്നു. മഴക്കാലത്തെ വിതയ്ക്കൽ ആരംഭിച്ചിരിക്കുന്നു.

പരിഭാഷ: അനിറ്റ് ജോസഫ്

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : Anit Joseph

Anit Joseph is a freelance journalist based in Kottayam, Kerala.

Other stories by Anit Joseph