ഏറ്റവും മുതിർന്ന ആളിന് 13 വയസ്. മറ്റുള്ളവരൊക്കെ 10  നും 12 നും മദ്ധ്യേ. ഒരു വിദ്യാലയചർച്ചാവേദിയെക്കാളേറെ വിരസമായത് ഒരു ഇംഗ്ലീഷ് ചാനലിലെ പാനൽ ചർച്ചകൾ അല്ലാതെ അധികമുണ്ടാവില്ല. അവിടെ നിങ്ങൾക്ക് ഇംഗ്ലീഷിൽ പ്രാവീണ്യമുള്ള    ആശയസ്പഷ്ടതയുള്ള  14 - 16 വയസ്സുകാർ ഗാന്ധിജിയുടെ പ്രസക്തിയെക്കുറിച്ച വാചാലരാകുന്നതും കാണാം. ഒപ്പം ആവർത്തനവിരസമായ കാണാപ്പാഠങ്ങളുടെ വിളമ്പരവും.ഇത്തരം ഒരു സദസ്സിലെ മുഖ്യാതിഥി എന്ന നിലയിൽ ഒരു ദീർഘനിശ്വാസത്തോടെ ഇതിന്റെ സമാപനം പ്രതീക്ഷിച്ചു ഇരിക്കുക അല്ലാതെ വേറെ വഴിയൊന്നുമില്ല തന്നെ.

ഇവിടെ ഞാൻ  എന്റെ ഇരിപ്പിടത്തിനറ്റത്ത് ഇരിക്കുകയാണ്. എന്റെ മുന്നിൽ 10 -13  വയസ്സുകാർ  ജനിതകമാറ്റം വരുത്തിയ വിത്തുകളെക്കുറിച്ചു സംവാദം നടത്തുകയാണ്. ഇരു പക്ഷവും അതിസമർത്ഥർ. ഉള്ളടക്കം, മികവ്, താല്പര്യം ഇവയൊക്കെ കണ്ടും കേട്ടും വിശ്വസിക്കേണ്ടവ തന്നെ. അതിനാൽ മുകളിലുള്ള വിഡിയോ ദൃശ്യങ്ങൾ ഒന്നും കണ്ടു നോക്കൂ. ആശയവിനിമയം ചിലപ്പോഴൊക്കെ രൂക്ഷവും മറ്റു ചിലപ്പോൾ തർക്ക സ്വഭാവമുള്ളവയും ആയിരുന്നെങ്കിലും ഉടനീളം സംസ്കാരപൂർണം ആയിരുന്നു. ഗോൾഡൻ റൈസ്, പ്രോടീൻ അപര്യാപ്തത, ബോൾവെർമ്സും മറ്റു കീടങ്ങളും ക്രൈ  ജീനുകൾ , വിപരീത പരാഗണം, കലർപ്പുള്ള വിത്തുകൾ ..നിങ്ങൾ പറയു അവരതിനെ വിലയിരുത്തും . പക്ഷെ എങ്ങനെ?


/static/media/uploads/Articles/P. Sainath/Vidya Vanam /rescaled/1024/01-p1030258.jpg

വിദ്യാവനത്തിലെ കുട്ടികൾ ജനിതകമാറ്റം വരുത്തിയ വിളകളെക്കുറിച്ചുള്ള സംവാദം ആരംഭിക്കുന്നു. ഈ സ്‍കൂളിലെ പകുതിയിലധികം കുട്ടികൾ ആദിവാസികളും ദളിതരുമാണ്


സംവാദം നിയന്ത്രിക്കേണ്ടയാൾ മിതമായും എന്നാൽ ശക്തമായും ഇടപെട്ടുകൊണ്ടിരുന്നു. ഒരു സ്റ്റോപ്പ് വാച്ചുമായി ഇരുന്ന അവൾ സമയമായി എന്നു പ്രഖ്യാപിച്ചപ്പോഴൊക്കെ പ്രാസംഗികർ പറഞ്ഞു കൊണ്ടിരുന്ന വാചകങ്ങൾ മധ്യേ നിർത്തി സംസാരം അവസാനിപ്പിച്ചു. സ്‌കൂൾ അധികൃതരോട് അവരുടെ കുട്ടികൾ നടത്തുന്ന ഒരു പുനർ വിദ്യാഭ്യാസക്യാമ്പിലേക്ക് ടെലിവിഷൻ അവതാരകർക്ക് പ്രവേശനം നല്കുന്നതിനെക്കുറിച്ചു ആവശ്യപ്പെട്ടാലോ എന്നു ചോദിക്കുന്നതിനെക്കുറിച്ചാണ് ഞങ്ങൾ അപ്പോൾ ആലോചിച്ചത്.

/static/media/uploads/Articles/P. Sainath/Vidya Vanam /rescaled/1024/02-p1030262.jpg

ഒരു സംവാദക സംസാരിക്കുമ്പോൾ നിയന്ത്രക സ്റ്റോപ്വെച്ച് ഉപയോഗിച്ചു സമയം കണക്കാക്കുന്നു


ഇവിടെക്കണ്ട കൂടുതൽ സംവാദകരും പുതു തലമുറ ഇംഗ്ലീഷ് സംസാരിക്കുന്നവരാണ്. എന്നിട്ടും അവരൊക്കെ ആ ഭാഷ അനായാസം കൈകാര്യം ചെയ്യുന്നുണ്ട്. GM സംവാദത്തിന്റെ പൂർണ്ണരൂപം ഇവിടെ വായിക്കാം Full transcript

വിദ്യാവനം സ്‌കൂളിന്റെ പ്രോജെക്ട് ദിനാചരണത്തിന്റെ പ്രധാന പ്രതിപാദ്യവിഷയം അരി തന്നെയാണ്. ഇതു സംബന്ധിച്ചുള്ള ഒരുപാട് അറിവുകളും വിവരങ്ങളും എനിക്ക് 10 നും 13 നും ഇടയ്ക് പ്രായമുള്ള ഈ സ്‌കൂൾ കുട്ടികളിൽ നിന്നും ലഭിച്ചു. വാഹനസംസ്കാരവുമായി ബന്ധപ്പെട്ട 'ടൊയോട്ട"എന്ന വാക്കിന്റെ ഉത്ഭവം കൃഷിയിൽ നിന്നാണ് എന്നു എനിക്കിതു വരെ അറിയില്ലായിരുന്നു. ഫലഭൂയിഷ്ഠമായ അല്ലെങ്കിൽ സമൃദ്ധമായ നെൽപ്പാടം എന്നർത്ഥം വരുന്ന 'ടൊയോഡാ' എന്ന പദത്തിൽ നിന്നാണത്രെ അതിന്റെ ഉത്ഭവം. 'ടൊയോട്ട' കമ്പനിയുടെ  അമരക്കാർ  'D " യ്ക്കു പകരം "T " ചേർത്ത്‌  കൃഷിഎന്ന എളിയ രംഗത്തു നിന്നും തങ്ങളുടെ ബന്ധം വേർപിരിക്കുകയായിരുന്നത്രെ.


/static/media/uploads/Articles/P. Sainath/Vidya Vanam /rescaled/1024/03-poster_not_ps__toyota_img_0823.jpg

ടൊയോട്ട :എന്താണ് ടൊയോട്ട ഒരു കാലത്തു അർത്ഥമാക്കിയിരുന്നത് എന്നു വ്യക്തമാക്കുന്ന പോസ്റ്റർ. ഇതു കുട്ടികൾ അവരുടെ പ്രോജക്ട് ദിനത്തിന് വേണ്ടി തയ്യാറാക്കിയതാണ്


/static/media/uploads/Articles/P. Sainath/Vidya Vanam /rescaled/1024/04-poster_not_ps_honda_img_0822.jpg

ഹോണ്ട: ഹോണ്ട എന്ന പദത്തിന്റെ ഉറവിടം അന്വേഷിക്കുന്ന മറ്റൊരു പോസ്റ്റർ


അതുപോലെ തന്നെ " ഹോണ്ട' എന്നത് നെൽവയൽ അല്ലെങ്കിൽ വയലേലയുടെ ഉറവിടം എന്നോ ആണ് അര്ഥമാക്കുന്നതെന്നതും എനിക്ക് പുത്തൻ അറിവായിരുന്നു. നകസോനെ എന്നാൽ മധ്യവേര് ആണെന്നും ഫുകുട എന്നാൽ സമൃദ്ധമായ നെൽവയൽ ആണ് എന്നുമൊക്കെ നിങ്ങൾക്കറിയാം എന്നാണ് വാദമെങ്കിൽ എന്നോട് ക്ഷമിക്കൂ, എനിക്കു ഇതൊക്കെ പുതിയ അറിവുകളാണ്. പക്ഷെ ആ കുട്ടികൾക്ക് ഇതെല്ലാം അറിയാം. അവരുടെ പ്രോജെക്ട്  ദിനത്തിലെ പ്രദർശനത്തിൽ ഇവയൊക്കെ രേഖപ്പെടുത്തിയ ചിത്രങ്ങൾ ഉണ്ടായിരുന്നു.


/static/media/uploads/Articles/P. Sainath/Vidya Vanam /rescaled/1024/05-poster_not_ps_nakasone_img_0824.jpg

നകസോനെ എന്നാൽ മധ്യവേര്


കുഞ്ഞു വഴികാട്ടികൾ ഞങ്ങളെ അവർ കൃഷി ഇറക്കുന്ന  ചുറ്റുമുള്ള ചെറിയ നെൽപ്പാടങ്ങൾ കാണിച്ചു തന്നു. കൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചും അവരുടെ പല തരത്തിൽ പ്പെട്ട വിളവുകളെക്കുറിഞ്ഞും ഞങ്ങൾക്കവർ വിവരിച്ചു തന്നു. അധ്യാപകരുടെ സഹായമോ പ്രേരണയോ അവർക്കു ഉണ്ടായിരുന്നില്ല. ചിലരെങ്കിലും പാർശ്വവത്കരിക്കപ്പെട്ടവരോ ഭൂരഹിതരോ ആയ കൃഷിക്കാരുടെ മക്കളായിരുന്നു.


/static/media/uploads/Articles/P. Sainath/Vidya Vanam /rescaled/1024/06-p1030354.jpg

വിദ്യാർത്ഥികളായ വഴികാട്ടികൾ ഞങ്ങൾക്ക് ചെറിയ കൃഷിയിടങ്ങളിൽ അവർ വൈവിധ്യമാർന്ന നെല്ലിനങ്ങൾ കൃഷി ചെയ്യുന്നത് കാണിച്ചു തരുന്നു


പ്രോജെക്ട ദിനം അവർക്കു വളരെ  വിശേഷപ്പെട്ടതാണ്. നിർദ്ദേശിക്കപ്പെട്ട പാഠപുസ്തകങ്ങളുടെ സഹായമില്ലാതെ പഠിക്കുന്ന തങ്ങളുടെ മക്കൾ സ്‌കൂളിൽ എന്താണ് പഠിക്കുന്നത് എന്നു കാണുവാനായി പാവപ്പെട്ട നിരക്ഷരരായ മാതാപിതാക്കൾ എത്തിച്ചേരും. വിദ്യാവനം എന്നതിനർത്ഥം തന്നെ കാട്ടിലെ പഠനം എന്നാണ്. അതുതന്നെയാണ് ഇവിടെ സംഭവിക്കുന്നതും. ഇരുളർ  ആദിദ്രാവിഡർ  ദരിദ്രരായ മറ്റു പിന്നോക്കക്കാർ എന്നിവരുടെ 350  ഓളം കുട്ടികൾ പഠിക്കുന്ന  ഈ സ്‌കൂൾ കോയമ്പത്തൂർ നിന്നും 30  കിലോമീറ്റർ മാറി കേരള തമിഴ്‍നാട് അതിർത്തിയിലെ ആനക്കട്ടി എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഒരു സ്‌കൂൾ ബസ് ഉണ്ടെങ്കിലും പലരും സൈക്കിളിലും മറ്റു ചിലർ കാൽനടയായും ആണ് വരുന്നത്. കാരണം അവർ താമസിക്കുന്നത് ബസിനു ചെന്നെത്താൻ കഴിയാത്ത തരത്തിലുള്ള ഗ്രാമങ്ങളിലാണ്. ഇരുള വിഭാഗത്തിൽ പെട്ടവർക്കിടയിൽ ഈ സ്‌കൂളിന് നല്ല അംഗീകാരം ഉള്ളതിനാൽ പലരും സ്‌കൂളിന് അടുത്തേക് താമസവും മാറ്റിക്കഴിഞ്ഞു.


/static/media/uploads/Articles/P. Sainath/Vidya Vanam /rescaled/1024/07-p1030235.jpg

കുട്ടികൾ അരങ്ങിലേക്ക് തങ്ങളുടെ ഊഴം കാത്തു നിൽക്കുന്നു


ഒൻപത് വർഷം മുമ്പ് പ്രേമാ രംഗാചാരി സ്ഥാപിച്ച ഈ സ്‌കൂളിൽ കിന്റർ ഗാർട്ടൺ മുതൽ എട്ടാം ക്ലാസ്‌ വരെയുണ്ട്. ദ്വിഭാഷാ സമ്പ്രദായമാണ് ഇവിടെ പിൻതുടരുന്നത്. " എട്ടു വയസ്സു വരെ കുട്ടികൾ തമിഴിലും ഇംഗ്ലീഷിലും വിദ്യാഭ്യാസം നടത്തുന്നു തുടർന്നു ശ്രദ്ധ ഇംഗ്ലീഷിനാണ്  ', പ്രേമാ രംഗാചാരി പറയുന്നു, " രണ്ടാം ഘട്ടം ഇരുളവിഭാഗത്തിലെ ആളുകളുടെ നിർബന്ധം മൂലമാണ്.ഞാൻ സ്‌കൂൾ എന്ന ആശയം മുന്നോട്ട് വച്ചപ്പോൾ അവർ പറഞ്ഞത്  തങ്ങളുടെ കുട്ടികൾ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ന്യൂനത മൂലം മറ്റു ഉന്നതനിലവാരമുള്ള സ്‌കൂളുകളിലെ കുട്ടികളുമായി മത്സരിക്കുമ്പോൾ പിന്തള്ളപ്പെടാൻ പാടില്ല എന്നാണ്. " ഈ രക്ഷാകർത്താക്കൾക്കു ഒരിക്കലും അത്തരം സ്‌കൂളുകളിലെ ചെലവ് താങ്ങാൻ  പറ്റില്ല.  മൊത്തം കുട്ടികളുടെ എണ്ണത്തിൽ പകുതിയിലധികം വരും ആദിവാസി ദളിത് വിദ്യാർത്ഥികളെ വിദ്യാവനം  പൂർണ്ണമായും സൗജന്യമായാണ് പഠിപ്പിക്കുന്നത്. ബാക്കി ഉള്ളവർ മാസം 200  രൂപ ഫീസായി നൽകുന്നു.

73  വയസ്സുള്ള രംഗാചാരി ആണ് സ്‌കൂളിന്റെ സ്ഥാപക പ്രിൻസിപ്പലും ഡയറക്ടറും. കുട്ടികൾ അവരെ പാട്ടി  (അമ്മൂമ്മ) എന്നാണ് വിളിക്കുന്നത്. സ്‌കൂൾ അംഗനത്തിലുള്ള അവരുടെ വീട്ടിലേക്കുള്ള ദിശാസൂചിയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു " പാട്ടി വീട് (അമ്മൂമ്മയുടെ വീട്)".

അവരെന്നോട് പ്രോജക്ട് ദിനത്തിലെ പരിപാടിയുടെ മുഖ്യാതിഥി ആയിരിക്കണമെന്ന് ആവശ്യപ്പെട്ടു. കുട്ടികളോടും  മാതാപിതാക്കളോടും ഞാൻ  സംസാരിക്കണമെന്നും പ്രദർശനം കാണണമെന്നും അവർ ആഗ്രഹിച്ചു. എന്തോ ഒരു ഉൾപ്രേരണയാൾ ഞാൻ ആദ്യം പ്രദർശനം കാണാനാണ് ആഗ്രഹിച്ചത്. കുട്ടികളോട് അവരുടെ അറിവിനെയും കഴിവിനെയും പറ്റി മനസ്സിലാക്കാതെ സംസാരിക്കുക എന്നാൽ സ്വയം ഒരു കഴുതയായി തരം താഴുക എന്നതിന് തുല്യമായിരുന്നു.

ഒരു വിശാലമായ ഹാളിൽ 15 -20 വിഭാഗങ്ങളായി തിരിച്ചു നടന്ന  പ്രദർശനം എന്നെ രക്ഷിച്ചു. ഓരോ മേശയും  ഓരോ .ചുവരും വിജ്ഞാന കുതുകികളായ കുട്ടികളുടെ നിയന്ത്രണത്തിലായിരുന്നു. വിഷയത്തിൽ തങ്ങൾ ശേഖരിച്ച അറിവുകൾ (വെറും വിവരണങ്ങൾക്കപ്പുറം)പകർന്നുതരാൻ   അവർ ഉത്സാഹിച്ചു. ഒരു വലിയ മേശ മേൽ അവർ വിവിധ രീതിയിൽ പാചകം ചെയ്ത( അതേ, കുട്ടികൾ തന്നെയാണ് പാചകം) അരിയുടെ ചെറിയ മാതൃകകൾ സന്ദശകർക്കായി ഒരുക്കിയിരുന്നു.


/static/media/uploads/Articles/P. Sainath/Vidya Vanam /rescaled/1024/08-p1030315.jpg

പ്രദർശനത്തിൽ നിന്നും ഞാൻ തെരഞ്ഞെടുത്തത്. ഇതു തീരെ ചെറിയ കുട്ടികളുടെ സംഘത്തിൽ നിന്നുമാണ്


അധ്യാപകരും വളരെ താല്പര്യമുണർത്തുന്നവർ തന്നെ . ഭൂരിഭാഗവും തദ്ദേശീയരും ചിലരൊക്കെ ഇരുളവിഭാഗക്കാരും ആണ്. കലാധ്യാപനത്തിനായി ബംഗാളിലെ ശാന്തിനികേതനത്തിൽ നിന്നും വന്നവരും ഉണ്ട്. വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും സ്വമേധയാ ഒരു വർഷം ഇവിടെ പഠിപ്പിക്കാനായി എത്തിയവരും ഏറെപ്പേരുണ്ട്. ഇതെല്ലാം കുട്ടികൾക്ക് വൈവിധ്യപൂര്ണമായ ഒരു സംസ്കാരം അനുഭവവേദ്യമാക്കുന്നു. കോയമ്പത്തൂർ ജില്ലയ്ക്കു പുറത്തു പോയിട്ടേ ഇല്ലാത്ത ഈ കുട്ടികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ നൃത്തസംഗീതപരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. അതും ഈ പ്രോജക്ട് ദിനത്തിൽ തങ്ങളുടെ പകുതി ദിവസത്തെ വേതനം ഉപേക്ഷിച്ചു വന്നിരിക്കുന്ന ഈ ദരിദ്ര രക്ഷകർത്താക്കളുടെ മുന്നിൽ.


/static/media/uploads/Articles/P. Sainath/Vidya Vanam /rescaled/1024/09-p1030252.jpg

പ്രോജക്ട് ദിനത്തിലെ ഒരു നൃത്ത പരിപാടി


എന്നാൽ ഈ സ്‌കൂളിന് ഇതേ വരെയും ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ല എന്നത് തീർത്തും ഭ്രാന്തായി തോന്നുന്നു  എന്നു തന്നെ പറയാം. CBSE യുടെ അംഗീകാരത്തിനായുള്ള ശ്രമങ്ങളൊക്കെ തടസ്സപ്പെട്ടിരിക്കുന്നു. അധ്യയനം തുടങ്ങി ഒമ്പത് വർഷമായിട്ടും ഇതുവരെയും സർക്കാരിന്റെ നോ ഒബ്ജക്ഷൻ സെര്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ടിരിക്കയാണ്. അങ്ങനെ വനത്തിനുള്ളിലെ ഈ വിദ്യാലയം ബ്യൂറോക്രസിയുടെ  വനത്തിൽ നിന്നും പുറത്തിറങ്ങാനുള്ള മാര്ഗങ്ങള് തേടുകയാണ്.


/static/media/uploads/Articles/P. Sainath/Vidya Vanam /rescaled/1024/10-p1030233.jpg

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാട്ടുകളും


P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : Chintha TK

Chintha T K is a native of Thiruvananthapuram and an employee with Kerala State Electricity Board (KSEB). A regular presence in Kerala's social media circles, she writes on socio-cultural issues

Other stories by Chintha TK