PHOTO • Pranshu Protim Bora

‘ഞങ്ങൾക്ക് ചുറ്റും അസമുണ്ട്”, ഈ വീഡിയോയിൽ സാന്തോ താന്തി പറയുന്നു. ഈ 25 വയസ്സുകാരൻ സ്വയം എഴുതി ചിട്ടപ്പെടുത്തിയതാണ് ഝുമുറിന്റെ ശൈലിയിലുള്ള ഈ ഗാനം. കുന്നുകളും മലകളും തന്റെ വീടാണെന്നാണ് ഈ പാട്ടിൽ സാന്തോ പറയുന്നത്. അസമിലെ ജോർഹട്ട് ജില്ലയിലെ സൈക്കോട്ട ചായത്തോട്ടത്തിന്റെ ധേകിയജൂലി ഡിവിഷനിലാണ് താമസിക്കാരനാണ് അയാൾ. ഒരു സൈക്കിൾ റിപ്പയർ കടയിൽ ജോലി ചെയ്യുന്ന സാന്തോ, പതിവായി തന്റെ പാട്ടുകൾ സാമൂഹികമാധ്യമത്തിൽ പങ്കുവെക്കുന്നു.

അസമിന്റെ പ്രാദേശിക ഗാനശൈലിയാണ് ഝുമുർ. ഈ പാട്ടിൽ, അയാൾ ധോലക്കിന്റെ നാദത്തെക്കുറിച്ചും, ഓടക്കുഴലിന്റെ മാധുര്യത്തെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. സാദ്രി ഭാഷയിലാണ് ഈ പാട്ടുകൾ. ബിഹാർ, ഝാർഖണ്ട്, പശ്ചിമബംഗാൾ, മധ്യപ്രദേശ്, ചത്തീസ്ഗഢ്, തെലുങ്കാന എന്നിങ്ങനെ, ഇന്ത്യയുടെ ദക്ഷിണ, മധ്യ, പൂർവ്വഭാഗങ്ങളിൽനിന്ന് അസമിലെ ചായത്തോട്ടത്തിലേക്ക് ഉപജീവനത്തിനായി കുടിയേറിയ ആദിവാസി സംഘങ്ങളാണ് മിക്കപ്പോഴും ഈ പാട്ട് അവതരിപ്പിക്കുന്നത്.

ഈ ആദിവാസി സമൂഹങ്ങൾ തമ്മിൽത്തമ്മിലും പ്രാദേശിക സമൂഹങ്ങളുമായും ഇടപഴകി ജീവിക്കുന്നു. ‘ചായഗോത്രങ്ങൾ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇത്തരത്തിലുള്ള ആറ് ദശലക്ഷത്തോളം ആളുകൾ അസമിലുണ്ടെന്നാണ് കണക്ക്. അവരവരുടെ സ്വന്തം നാടുകളിൽ പട്ടികഗോത്രമായി അടയാളപ്പെടുത്തപ്പെട്ട ഇവർക്ക് ഇവിടെ പക്ഷേ ആ പദവി വിലക്കപ്പെട്ടിരിക്കുന്നു. ഇവരിൽ 12 ലക്ഷത്തോളമാളുകൾ സംസ്ഥാനത്തെ 1,000-ത്തോളം വരുന്ന ചായത്തോട്ടങ്ങളിൽ പണിയെടുക്കുന്നവരാണ്.

സുനിത കർമാകർ, ഗീത കർമാകർ, രൂപാലി താന്തി, ലഖി കർമാകർ, നികിത താന്തി, പ്രതിമ താന്തി, അരോതി നായക് എന്നിവരാണ് ഈ വീഡിയോയിലെ നർത്തകിമാർ.

സാന്തോ താന്തിയുടെ മറ്റ് വീഡിയോകൾ കാണാനും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് വായിക്കാനും, 2021 സെപ്റ്റംബറിൽ പാരി പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ട് വായിക്കാം.

പരിഭാഷ: രാജീവ് ചേലനാട്ട്

Himanshu Chutia Saikia

Himanshu Chutia Saikia is an independent documentary filmmaker, music producer, photographer and student activist based in Jorhat, Assam. He is a 2021 PARI Fellow.

Other stories by Himanshu Chutia Saikia
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat