ഒരു കയ്യിൽ ബ്രഷ് പിടിച്ച്, ചുറ്റുമുള്ളവരോടു സംസാരിച്ചുകൊണ്ട് ഊന്നുവടികളുമായി സ്കൂട്ടറിലിരിക്കുന്ന പ്രവീൺ കുമാറിന്‍റെ തൊട്ടടുത്തായി ഒരു വലിയ (18 അടി നീളമുള്ളത്) ക്യാൻവാസ് ഉണ്ടാകും. സിംഘുവിലെ സമരസ്ഥലത്തു നിന്നുള്ള ചിത്രങ്ങൾ അതിൽ വരച്ചിട്ടുണ്ട്.

ലുധിയാനയിൽ കലാകാരനും കലാദ്ധ്യാപകനുമായ പ്രവീൺ സിംഘുവിൽ എത്തിയത് 300 കിലോമീറ്റർ യാത്ര ചെയ്താണ്. ജനുവരി 10-ന് ഹരിയാനാ-ഡൽഹി അതിർത്തിയിലെ സമരസ്ഥലത്ത് എത്തിയത് സമരത്തിനു തന്‍റേതായ സംഭാവനകൾ നല്കാനാണെന്ന് അദ്ദേഹം പറയുന്നു.

“പ്രശസ്തിക്കുവേണ്ടിയല്ല ഞാൻ ഇതു ചെയ്യുന്നത്, ദൈവം എനിക്ക് ഒരുപാടു തന്നിട്ടുണ്ട്, അക്കാര്യമോര്‍ത്തു ഞാന്‍ വിഷമിക്കുന്നുമില്ല. ഇപ്പോൾ ഈ പ്രക്ഷോഭത്തിന്‍റെ ഭാഗമാണെന്നുള്ളതാണ് എന്നെ സന്തോഷവാനാക്കുന്നത്”, അദ്ദേഹം പറഞ്ഞു.

“ഞാൻ 70 ശതമാനം ശാരീരിക വൈകല്യമുള്ളയാളാണ്”, മൂന്നു വയസ്സുള്ളപ്പോൾ പോളിയോ ബാധിച്ചു തളർന്നുപോയ കാല് ചൂണ്ടിക്കാട്ടിക്കൊണ്ടദ്ദേഹം പറയുന്നു. ഈ പ്രശ്നമോ തുടക്കത്തിൽ കുടുംബത്തിൽ നിന്നുമുണ്ടായ താത്പ്പര്യക്കുറവോ സിംഘുവിലേക്കു യാത്രയാകുന്നതിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല.

43-കാരനായ പ്രവീൺ വലിയ ക്യാൻവാസുകളില്‍ ലുധിയാനയിൽവച്ചു വരയ്ക്കാൻ തുടങ്ങുകയും പിന്നീടവ സിംഘുവിലെത്തിച്ച് സമരക്കാരുടെയിടയില്‍ ഒരു തെരുവിലിരുന്നു പൂര്‍ത്തിയാക്കുകയും ചെയ്തു

Praveen Kumar, whose painting covers the stages of the protests, says, 'What makes me happy is that I am now a part of this agitation'
PHOTO • Anustup Roy
Praveen Kumar, whose painting covers the stages of the protests, says, 'What makes me happy is that I am now a part of this agitation'
PHOTO • Anustup Roy

പ്രവീൺ കുമാറിന്‍റെ ചിത്രങ്ങൾ സമരത്തിന്‍റെ വിവിധ ഘട്ടങ്ങളെ കാണിക്കുന്നു. ‘ഇപ്പോൾ ഈ പ്രക്ഷോഭത്തിന്‍റെ ഭാഗമാണെന്നുള്ളതാണ് എന്നെ സന്തോഷവാനാക്കുന്നത്.’


തലസ്ഥാന നഗരിയുടെ അതിർത്തികളിലെ സിംഘു ഉൾപ്പെടെയുള്ള സമരവേദികളിൽ കർഷകർ മൂന്നു കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്തു കൊണ്ടിരിക്കുന്നു. 2020 ജൂൺ 5-നാണ് ഈ കാര്‍ഷിക നിയമങ്ങള്‍ ഓർഡിനൻസുകളായി ആദ്യം ഇറക്കിയത്. പിന്നീടവ സെപ്റ്റംബർ 14-ന് പാർലമെന്‍റിൽ കാര്‍ഷിക ബില്ലുകളായി അവതരിപ്പിക്കുകയും അതേ മാസം ഇരുപതോടുകൂടി തിടുക്കപ്പെട്ടു നിയമങ്ങളാക്കുകയും ചെയ്തു.

ഇനിപ്പറയുന്ന നിയമങ്ങളൊക്കെ വലിയ ഉപദ്രവകാരികളാണെന്നാണ് സമരം ചെയ്യുന്ന കര്‍ഷകര്‍ പറയുന്നത് – കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍, എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ കാര്‍ഷിക നിയമം; അവശ്യ സാധന ഭേദഗതി നിയമം, 2020 . ഇന്ത്യന്‍ ഭരണഘടനയുടെ 32-ാം വകുപ്പിനെ അട്ടിമറിച്ചുകൊണ്ട് എല്ലാ പൗരന്മാര്‍ക്കും നിയമ സഹായം തേടാനുള്ള അവകാശത്തെ ഈ നിയമങ്ങള്‍  ദുര്‍ബ്ബലപ്പെടുത്തുന്നതിനാല്‍ ഓരോ ഇന്‍ഡ്യക്കാരനെയും ഇവ ബാധിക്കുന്നുവെന്ന വാദവും നിലനില്‍ക്കുന്നുണ്ട്.

പ്രവീണിന്‍റെ ചിത്രങ്ങൾ ഈ നിയമങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന സമരങ്ങളുടെ വിവിധ ഘട്ടങ്ങളെ കാണിക്കുന്നു. ഈ ക്യാൻവാസ് പ്രക്ഷോഭത്തെ പരമ്പരകളായി ചിത്രീകരിച്ചിരിക്കുന്നു- കർഷകർ റെയിൽവേ പാതകൾ ഉപരോധിക്കാൻ തുടങ്ങിയ ദിവസം മുതൽ, ജലപീരങ്കികളും കണ്ണീർ വാതകങ്ങളും നേരിട്ട സമയവും കടന്ന്, ഡൽഹി അതിർത്തികളിൽ ഉറച്ച തീരുമാനത്തോടെ നിൽക്കുന്ന ഇന്നത്തെ ദിവസം വരെ.

അദ്ദേഹം വളരെ നന്നായിത്തന്നെ ക്യാൻവാസിൽ അധ്വാനിച്ചിട്ടുണ്ട്. എങ്കിലും നിശ്ചിത സമയംകൊണ്ട് കുറച്ചുകൂടി ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. “എനിക്ക് ഇത് പരിസമാപ്തിയിലേക്കെത്തിക്കണം”, സമരത്തിന്‍റെ വിജയത്തിലേക്കും, കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിലേക്കും, അദ്ദേഹം പറയുന്നു.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Anustup Roy

अनुस्तुप रॉय, कोलकाता के सॉफ्टवेयर इंजीनियर हैं. जब वह कोडिंग नहीं कर रहे होते, तो अपने कैमरे के साथ भारत का भ्रमण करते हैं.

की अन्य स्टोरी Anustup Roy
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

की अन्य स्टोरी Rennymon K. C.