
SANGUR, PUNJAB
|SAT, JUN 21, 2025
ഉത്സവങ്ങളും അവയ്ക്ക് രൂപം നൽകുന്ന മനുഷ്യരും
ഐതിഹ്യങ്ങൾ, പ്രകൃതി, വിശുദ്ധത എന്നിവയുടെ ആഘോഷം, ഋതുക്കളിൽ വരുന്ന മാറ്റങ്ങൾ, നല്ല വിളകൾ കിട്ടിയ സന്തോഷം – ഇന്ത്യൻ ഉത്സവങ്ങൾ ഇവയെയെല്ലാം ആഘോഷിക്കുന്നു. സമുദായങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ, ലിംഗ, ജാതി അതിർത്തികളെ മറികടന്ന് അവർ മതപരമായ വിഭജനങ്ങളെ വിചിത്രമായ രീതികളിലൂടെ ഒരുമിപ്പിക്കുന്നു. തുടർച്ചയുടേതെന്നപോലെ, ദൈനംദിന ജീവിതത്തിൻ്റെ വിരസതകളിൽനിന്നും അദ്ധ്വാനത്തിൽനിന്നും അവ ഒരു ഇടവേള നൽകുന്നുണ്ട്. എന്നാൽ, ഈ ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും ചമയവും വേഷവും നൽകുന്ന കലാകാരന്മാരില്ലാതെ, ഒരു സംഗീതവും നൃത്തവും ആരാധനയും സാധ്യമല്ലതന്നെ. നമ്മുടെ വൈവിധ്യമാർന്ന ഉത്സവങ്ങളേയും ആഘോഷങ്ങളേയും കുറിച്ച് പാരി ചെയ്ത കഥകളുടെ ശേഖരം താഴെ കാണാം.
Author
Translation
23. പട്ടൻ കൊഡലിയിലെ മഞ്ഞമേഘങ്ങളെത്തേടി
എല്ലാ വർഷവും ഒക്ടോബറിൽ ധംഗാർ, കുറുബ ഇടയസമൂഹങ്ങൾ ഒരുമിച്ചുചേർന്ന് ആവേശത്തോടെ ആഘോഷിക്കുന്ന വിത്തൽ ബിർദേവ് യാത്രയ്ക്കിടയിലെ ഉത്സവത്തിമർപ്പും വിശ്വാസവും പകർത്തുന്ന ചിത്രങ്ങൾ
22. ‘ദേഷ്യം വന്ന് അമ്മ കടലിലേക്ക് പോവും’
തമിഴ് മാസമായ മാസിയിൽ, ഇരുള സമുദായക്കാർ തങ്ങളുടെ ദേവതയായ കണ്ണിയമ്മയെ പ്രീതിപ്പെടുത്തി വീട്ടിലേക്ക് കൊണ്ടുവരാൻ ചെന്നൈയിലെ മാമല്ലപുരം കടൽത്തീരത്ത് ഒത്തുകൂടാറുണ്ട്.വിവാഹ കർമ്മങ്ങളും കുട്ടികൾക്ക് പേരിടലും പൂജാദികർമ്മങ്ങളും ചെയ്ത് കടൽത്തീരത്തുടനീളം പൂജാരിമാരുണ്ടാവും
21. സ്ഥാനചലനം വന്നിട്ടും തുടരുന്ന നൃത്തം: ഗംഗ്രേലിലെ മൂർത്തി
സംസ്ഥാനത്തിലെ വിവിധഭാഗങ്ങളിൽനിന്ന് വരുന്ന ഗോണ്ട് ആദിവാസിക്കാർ ഒത്തുകൂടി ദിവസം മുഴുവൻ ആഘോഷിക്കുന്ന ഉത്സവമാണ് ദക്ഷിണ ചത്തീസ്ഗഢിലെ ഗംഗ്രേൽ മടായ്
20. ഉഗാദി ആഘോഷങ്ങൾ: അധികാരവും സ്വത്വവും
ആന്ധ്രാ പ്രദേശിലെ മേദാപുരത്ത് വർഷാവർഷം നടക്കുന്ന ഗംഭീരമായി ആഘോഷിക്കപ്പെടുന്ന ഉത്സവമാണ് ഉഗാദി. വിഗ്രഹത്തെ സ്വന്തം പട്ടണത്തിലേക്ക് കൊണ്ടുവന്ന മഡിഗ സമുദായമാണ് ഇത് സംഘടിപ്പിക്കുന്നത്
19. മുക്കുവരെ സംരക്ഷിക്കുന്ന അതിപറ്റുവിലെ വിഗ്രഹനിർമ്മാതാക്കൾ
തിരുവള്ളൂർ ജില്ലയിലെ ദില്ലി അണ്ണൻ കന്നിസാമിക്ക് ജീവൻ നൽകുന്നു – വടക്കൻ ചെന്നയിലെ മുക്കുവ സമുദായത്തിന്റെ കാവൽ ദൈവമാണ് കന്നിസാമി. അതിവേഗമുള്ള നഗരവത്ക്കരണം മൂലം വിഗ്രഹം നിർമ്മിക്കാൻ ഉപയോഗിക്കുന്ന കളിമണ്ണും, നെല്ലിന്റെ തോടും ലഭിക്കാൻ ബുദ്ധിമുട്ടേറുകയാണ്
18. ‘ഞങ്ങളുടെ മൺവിഗ്രഹം മാറ്റി കല്ലുകൊണ്ടുള്ള ഒരു വിഗ്രഹം പ്രതിഷ്ഠിച്ചു’
തങ്ങളുടെ ഇഷ്ടദേവതയോടുള്ള ആരാധനയ്ക്കും ആഘോഷത്തിനും സാവധാനത്തിൽ മാറ്റം വരുന്നതിന് സാക്ഷികളാവുകയാണ് തമിഴ് നാട്ടിലെ ബംഗ്ലാമേട് ഗ്രാമത്തിലെ ഇരുള സമുദായം
17. തുളുനാട്ടിലെ കരിമരുന്ന് കലാകാരന്മാർ
കർണാടകയിലെ മതപരവും സാംസ്കാരികവുമായ ആഘോഷങ്ങളിൽ നടക്കുന്ന കരിമരുന്നുപണിയിൽ (വെടിക്കെട്ടിൽ), പടക്കൾ ഉണ്ടാക്കുകയും എറിയുകയും ചെയ്യുന്ന മുസ്ലീം പുരുഷന്മാരിൽ, ആ നാടിന്റെ സാംസ്കാരികസമന്വയ പാരമ്പര്യം ദർശിക്കാം. ഗാർണൽ സായിബറുകളെയും അവരുടെ അസാധാരണമായ കലയെയും കുറിച്ചുള്ള ഒരു സിനിമ
16. സാന്താൾ ഉത്സവത്തിലെ ചാദേർ ബാദ്നി പാവകൾ
ബിർഭൂമിലെ സാന്താൾ ആദിവാസി കർഷകനായ തപൻ മുർമു വിളവെടുപ്പുത്സവങ്ങളിൽ പാവകളിയും അവതരിപ്പിക്കുന്നു – തന്റെ തലമുറയ്ക്കുശേഷം ഈ കല ഏറ്റെടുക്കാൻ ആരുമുണ്ടാവില്ലെന്ന ദു:ഖത്തോടെ
15. രാസ് മഹോത്സവവും മജൂലിയിലെ സത്രകളും
വർഷംതോറും അസമിൽ വിവിധ വേദികളിലായി നടക്കുന്ന, ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉത്സവമാണ് രാസ് മഹോത്സവം. കുടിയേറ്റവും യുവതലമുറയുടെ താല്പര്യക്കുറവുംമൂലം ഈ ആഘോഷത്തിൽ പങ്കെടുക്കാനുള്ള അഭിനേതാക്കളെ കണ്ടെത്തുക ദുഷ്കരമായി മാറുകയാണ്
14. തുളുനാട്ടിലെ ഭൂതക്കോലങ്ങൾ: മതസമന്വയ പാരമ്പര്യത്തിന്റെ സത്ത
അറബിക്കടലിനോട് ചേർന്നുകിടക്കുന്ന കർണാടകത്തിലെ ഈ തീരപ്രദേശത്ത്, വിവിധ സമുദായങ്ങൾ ഭൂതാരാധനയ്ക്കായി ഒത്തുച്ചേരുന്നു. ഇത്തരം അനുഷ്ഠാനച്ചടങ്ങുകളിൽ സംഗീത പരിപാടി അവതരിപ്പിച്ചുപോരുന്ന സെയിദ് നസീറിന്റേയും അദ്ദേഹത്തിന്റെ സംഘത്തിന്റേയും പൈതൃകത്തെക്കുറിച്ചുള്ള ഒരു ചിത്രം കാണൂ
13. ലഡാക്കിലെ സാഗ ദവ ആഘോഷം
തിബത്തൻ ബുദ്ധിസ്റ്റുകളുടെ വിശേഷപ്പെട്ട ഉത്സവമാണിത്; ഇവിടെ, ഹാൻലെയിലെ റിവൽ വാലിയിൽ, പെരുമ്പറ മുഴക്കിയും കുഴലൂതിയും ആറ് ഗ്രാമങ്ങൾ ഒത്തുചേരുന്നു
12. ബസ്തറിലെ മുളന്തോക്കുകൾ
ചത്തീസ്ഗഢിലെ വാർഷിക ഗോഞ്ചാ ഉത്സവത്തിന് ആദിവാസി സമൂഹങ്ങൾ തനതായ ഒരു ഗാർഡ് ഓഫ് ഓണർ നടത്തുന്നു
11. സായ്നഗർ ദർഗയ്ക്ക് സമീപത്തെ കുഞ്ഞ് ഗണപതി
ആന്ധ്രാ പ്രദേശിലെ അനന്തപുർ പട്ടണത്തിലെ കുട്ടികളുടെ പ്രിയപ്പെട്ട വിനായക ചാവിതി ആഘോഷങ്ങൾ ആഴ്ചകളോളം നീളുന്നു
10. വിശാഖപട്ടണത്തിൽ എട്ട് ദശകമായി നിർമിക്കപ്പെടുന്ന ദീപാവലി ദീപങ്ങൾ
വീടുകളിൽ ദീപാവലി ആഘോഷങ്ങൾക്കായി എസ്. പരമേശം ലക്ഷങ്ങളോളം ദീപങ്ങൾ ഉണ്ടാക്കി നൽകിയിട്ടുണ്ട്. വിശാഖപട്ടണത്തിലെ കുമ്മര വീഥിയിൽ ഉത്സവത്തിനായി വിളക്കുകൾ ഉണ്ടാക്കുന്ന അവസാന കുശവനാണ് ഈ 92-കാരൻ
9. സുരു താഴ്വരയിൽ മുഹറം അടയാളപ്പെടുത്തുമ്പോൾ
ലഡാക്കിലെ കാർഗിൽ ജില്ലയിലെ തായ്സുരു ഗ്രാമത്തിൽ മുഹറത്തിന് ഷിയ മുസ്ലിങ്ങൾ അനുഷ്ഠിക്കുന്ന ആചാരങ്ങൾ ദിവസങ്ങളോളം നീണ്ടുനിൽക്കും. കുട്ടികൾക്ക്, പ്രത്യേകിച്ചും പെൺകുട്ടികൾക്ക്, കൂട്ടുകാരെ കാണാനും മണിക്കൂറുകൾ ഒരുമിച്ച് ചിലവഴിക്കാനുമുള്ളതാണ് ആ ദിവസങ്ങൾ
8. ഗുജറാത്തിലെ സംക്രാന്തി ആകാശത്ത് പട്ടം നിര്‍മ്മാതാക്കള്‍ കരവിരുത് കാട്ടുമ്പോള്‍
ഖംഭാതിലെയും അഹമ്മദാബാദിലെയും പട്ടം നിര്‍മ്മിക്കുന്ന സ്ത്രീകളുടെ കൈപ്പേറിയ ജീവിതം കഠിനാദ്ധ്വാനത്തിലൂടെ അവര്‍ തെളിച്ച, ഉജ്ജ്വലമായ നിറങ്ങളുള്ള, ആകാശങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്
7. അഗര്‍ത്തലയില്‍ ദുര്‍ഗയ്ക്കു വേണ്ടി ധാക്ക് വായിക്കുന്നവര്‍
ദുര്‍ഗാപൂജ ഒക്ടോബര്‍ 11-ന് തുടങ്ങുന്നതിനാല്‍ അഗര്‍ത്തലയിലെ ധാക്ക് വാദകരുടെ ധാക്കുകള് നേരത്തെതന്നെ മുഴങ്ങിത്തുടങ്ങുന്നു. മറ്റു സമയങ്ങളില്‍ ഈ ധാക്ക് വാദകര്‍ സൈക്കിള്‍ റിക്ഷ ഓടിക്കല്‍, കച്ചവടം, കര്ഷകജോലി, പ്ലംബര്‍, ഇലക്ട്രീഷ്യന് എന്നിങ്ങനെയുള്ള എന്തെങ്കിലും തൊഴിലെടുക്കുന്നു
6. ‘മാലയിലെ പൂക്കൾപോലെ നൃത്തം ചെയ്യുമ്പോൾ’
ശൈത്യ മാസങ്ങളില്‍ നടത്തുന്ന ആഘോഷങ്ങളുടെയും അനുസ്മരണങ്ങളുടെയും ഭാഗമായി ഹുൾക്കി മാണ്ഡ്രി, കോലാംഗ് നൃത്തങ്ങള്‍ ചെയ്യുന്നതിനും രേലാ ഗീതങ്ങൾ പാടുന്നതിനുമായി ഛത്തീസ്ഗഢിലെ ഗോണ്ട് സമുദായത്തിൽ നിന്നുള്ള യുവാക്കളും യുവതികളും ഒരുമിച്ചാണ് യാത്ര ചെയ്യുന്നത്.
5. വിശാഖപട്ടണത്തെ കുശവന്മാർ: കളിമൺ പ്രതിമകളും മുങ്ങുന്ന കടവും
ആന്ധ്രപ്രദേശിലെ ഈ പട്ടണത്തിലെ കരകൗശലപ്പണിക്കാർ ഏറ്റവും കൂടുതൽ വരുമാനം നേടുന്നത് ഈയാഴ്ച നടക്കുന്ന ഗണേശ ചതുർത്ഥിയോടെ ആരംഭിക്കുന്ന ഉത്സവകാലത്താണ്. എന്നാൽ ഇവരെത്തേടി ഈ വർഷം ഇതുവരെ ഗണപതി വിഗ്രഹങ്ങൾക്കോ മറ്റുത്പന്നങ്ങൾക്കോ മൊത്തമായി വാങ്ങുന്നവരാരും വന്നിട്ടില്ല
4. വർളി ഗ്രാമത്തിൽ ഈയിടെ ആഘോഷിച്ച ഒരു ദീവാലിയെ ഓർക്കുമ്പോൾ
മുംബൈ നഗരത്തിന് സമീപത്തായി, ദീപാലങ്കാരങ്ങളിൽനിന്നും പടക്കങ്ങളുടെ ശബ്ദഘോഷങ്ങളിൽനിന്നും അകലെയുള്ള ഒരു ആദിവാസി പാഡയിൽ താമസിക്കുന്ന എന്റെ കുടുംബം എല്ലാം കൊല്ലത്തെയുംപോലെ ഇക്കൊല്ലവും പരമ്പരാഗത ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കിയും സാമുദായികാചാരങ്ങൾ അനുഷ്ഠിച്ചും പ്രകൃതിയോടുള്ള ആരാധനയും സന്തോഷവും പങ്കുവച്ചും ദീവാലി ആഘോഷിച്ചു
3. ഒരു ദിവസം ഞങ്ങളും അംഗീകരിക്കപ്പെടും
ഈ വർഷം ഏപ്രിൽ 25-ന് അവസാനിക്കുന്ന തമിഴ്നാട്ടിലെ കൂവഗം ഉത്സവം ധാരാളം ഭിന്നലിംഗക്കാരെ ആകർഷിക്കാറുണ്ട്. പാട്ടുപാടാനും നൃത്തംവയ്ക്കാനും കരയാനും പ്രാർത്ഥിക്കാനുമാണ് അവർ വരുന്നതെങ്കിലും, ഭ്രഷ്ടരാക്കപ്പെടും എന്ന ഭയം വെടിഞ്ഞ് അവരായിത്തന്നെനിലകൊള്ളുക എന്നതാണ് മുഖ്യാകർഷണം.
2. കുമോർതുലിയിലൂടെ ഒരു യാത്ര
കൊൽക്കത്തയിലെ നൂറ്റാണ്ടുകളോളം പഴക്കമുള്ള കുംഭാര കോളനിയിൽ, ദുർഗാപൂജയുടെ അവസരത്തിൽ നഗരത്തിലുടനീളം പൂജയ്ക്ക് വെക്കുന്ന കളിമൺവിഗ്രഹങ്ങളുടെ പണി പൂർത്തിയാക്കാൻ കൈപ്പണിക്കാർ രാപ്പകൽ അധ്വാനിക്കുന്നു
1. ഹോയ്സ ഷിഗ്മോ !
പുരുഷന്മാർ മാത്രം പങ്കെടുക്കുന്ന ഗോവയിലെ 'ഹിന്ദു കാർണിവൽ' -- ഒരു പരമ്പരാഗത ഗ്രാമീണ ഉത്സവം
Want to republish this article? Please write to [email protected] with a cc to [email protected]
Donate to PARI
All donors will be entitled to tax exemptions under Section-80G of the Income Tax Act. Please double check your email address before submitting.
PARI - People's Archive of Rural India
ruralindiaonline.org
https://ruralindiaonline.org/articles/festivals-and-the-folks-who-fashion-them-ml
























