പത്തനംതിട്ട ജില്ലയിലെ റാണി അങ്ങാടി ഗ്രാമം. കപ്പയും നെല്ലും വാഴയുമെല്ലാം കൃഷി ഇറക്കിയിട്ടുള്ള പാടശേഖരത്തിന്റെ സമീപത്തായി, തെല്ല് ഉയർന്ന പ്രദേശത്താണ് കെ..ആർ. ശാരദയുടെ വീട്. വീടിനടുത്തുള്ള പാടമെല്ലാം നടത്തുന്നത് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ്. (പാടശേഖര സംഘത്തിന്റെ നിയന്ത്രണത്തിലുള്ള കൃഷിയിടങ്ങൾ) 2018-ൽ കേരളത്തിലുണ്ടായ പ്രളയത്തിൽ ഈ പാടശേഖരമൊന്നാകെ മുങ്ങിപ്പോയി . അതിനുപുറമേ, മുകൾഭാഗത്തുള്ള ശാരദയുടെ വീട്ടിലേക്കും വെള്ളം ഇരച്ചെത്തി. വീടിന്റെ താഴത്തെ നിലയാകെ മുങ്ങിയ നിലയിലായിരുന്നു. "എനിക്ക് 11 ദിവസം വീട്ടിൽനിന്ന് മാറിനിൽക്കേണ്ടിവന്നു.", ശാരദ പറയുന്നു. ആ പതിനൊന്ന് ദിവസവും ഉയർന്ന പ്രദേശത്തുള്ള ഒരു ദുരിതാശ്വാസക്യാമ്പിലാണ് ശാരദ കഴിച്ചുകൂട്ടിയത്. അവർ കർഷകയല്ല, വീട്ടമ്മയാണ്.

ക്യാമ്പിൽനിന്ന് വീട്ടിൽ തിരികെയെത്തിയ അവർ ഇപ്പോഴും തന്റെ വസ്തുവകകൾ പോർച്ചിലും വീടിന്റെ പടികളിലും നിരത്തിവച്ച് ഉണക്കുകയാണ്. അവയിൽ അവർ ഏറ്റവും വിലമതിക്കുന്നത് സുന്ദരമായ ചില കുടുംബചിത്രങ്ങളാണ്. ഭാഗ്യമെന്ന് പറയട്ടെ, അവയിൽപ്പലതും ലാമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. അതിനാൽ വെള്ളത്തിന് അവയെ നശിപ്പിക്കാൻ കഴിഞ്ഞില്ല. അവർ ഉണക്കിയെടുക്കുന്ന ഫോട്ടോകളിൽ മകൻ കെ.ആർ രാജേഷിന്റെ ഫോട്ടോകളുമുണ്ട്. പട്ടാളക്കാരനായ രാജേഷ് ഡ്യൂട്ടിയുടെ ഭാഗമായി സംസ്ഥാനത്തിന് പുറത്തെവിടെയോ ആണ് ജോലി ചെയ്യുന്നത്. എവിടെയാണെന്ന് കൃത്യമായി അറിയില്ലെങ്കിലും, തന്റെ മകൻ വടക്ക് "എവിടെയോ" ആണെന്നാണ് ശാരദയുടെ വിശ്വാസം.

പരിഭാഷ : പ്രതിഭ ആര് ‍. കെ .

پی سائی ناتھ ’پیپلز آرکائیو آف رورل انڈیا‘ کے بانی ایڈیٹر ہیں۔ وہ کئی دہائیوں تک دیہی ہندوستان کے رپورٹر رہے اور Everybody Loves a Good Drought اور The Last Heroes: Foot Soldiers of Indian Freedom کے مصنف ہیں۔

کے ذریعہ دیگر اسٹوریز پی۔ سائی ناتھ
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

کے ذریعہ دیگر اسٹوریز Prathibha R. K.