തന്റെ പ്രിയപ്പെട്ടവനിൽനിന്ന് അകലെയാണവൾ, എന്നാൽ, ഹൃദയം കടൽ കടന്ന്, മറുകരയിലേക്ക് പോകാൻ അവളുടെ ഹൃദയം തുടിക്കുന്നു അവന്റെയടുത്തേക്ക്. ഈ പാട്ട് ഒരു അപേക്ഷയാണ്:

કુંજલ ન માર વીરા કુંજલ ન માર , હી કુંજલ વેધી દરિયા પાર
കുഞ്ജലിനെ കൊല്ലരുതേ, അരുതേ, അവൾ കടൽ കടന്ന് പോവും

അവൻ അവളെ മറക്കരുത്. അതുമാത്രമാണ് അവൾ ആഗ്രഹിക്കുന്നത്. അത് അവളെ, കുഞ്ജലിനെ കൊല്ലുന്നതിന് തുല്യമാവും. എല്ലാവർഷവും തണുപ്പുകാലത്ത്, സൈബീരിയയിൽനിന്ന് കച്ചിലെ വരണ്ട പുൽ‌പ്പരപ്പുകളിലേക്ക് പറന്നെത്തുന്ന വെള്ളക്കൊറ്റികളെയാണ് കുഞ്ജൽ എന്ന് വിളിക്കുന്നത്. കുഞ്ജ് എന്ന് പേരുള്ള പക്ഷിയിൽ അവൾ തന്നെത്തന്നെയാണ് കാണുന്നത്. കച്ചി നാടോടിസംസ്കാരത്തിൽ വളരെയധികം സ്നേഹിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്ന പക്ഷിയാണവ. അവ അനായാസം, സ്ത്രീ കഥാപാത്രങ്ങളിലേക്ക്, അവരുടെ ചങ്ങാതിയും വിശ്വസ്തനും ഉപദേശകനുമായൊക്കെ എത്തിച്ചേരാറുണ്ട്. ചിലപ്പോൾ അവളുടെ ആഗ്രഹങ്ങളുടേയും സ്വത്വത്തിന്റേയും പ്രതീകമായിട്ടുപോലും.

പകരമായി അവൻ ചെയ്യേണ്ടത്, അവൾക്കായി കുറച്ച് ആഭരണങ്ങൾ വാങ്ങിക്കൊടുക്കുക മാത്രമാണ്. ഒരു മൂക്കുത്തി, ഒരു മാല, ഒരു ജോഡി പാദസരം, നെറ്റിയിലും വിരലുകളിലുമിടാനുള്ള ആഭരണങ്ങൾ. അവയിലോരോന്നിലും കുഞ്ഞാലിണപ്പക്ഷികളുടെ ചിത്രങ്ങൾ കൊത്തുകയും വേണം. അവരുടെ സമാഗമം ആഘോഷിക്കാൻ. മുന്ദ്രയിലെ ജുമ വാഘേർ പാടിയ ഈ മനോഹരമായ ഗാനം കച്ചി ഭാഷയിലെ ‘നാടോടിപക്ഷിഗാന’ പരമ്പരയിൽനിന്നുള്ളതാണ്.

ഭദ്രേസറിലെ ജുമ വാഘേർ പാടിയ നാടോടിഗാനം കേൾക്കാം

કરછી

કુંજલ ન માર વીરા કુંજલ ન માર, હી કુંજલ વેધી દરિયા પાર
કડલાર રે ઘડાય દે વીરા કડલા ઘડાય દે, કાભીયે જે જોડ તે કુંજ કે વીરાય
કુંજલ ન માર વીરા કુંજલ ન માર, હી કુંજલ વેધી દરિયા પાર
મુઠીયા રે ઘડાય દે વીરા મુઠીયા રે ઘડાય, બગલીયે જે જોડ તે કુંજ કે વીરાય
કુંજલ ન માર વીરા કુંજલ ન માર, હી કુંજલ વેધી દરિયા પાર
હારલો ઘડાય દે વીરા હારલો ઘડાય, દાણીએ જે જોડ તે કુંજ કે વીરાય
ન માર વીરા કુંજલ ન માર, હી કુંજલ વેધી દરિયા પાર
નથડી ઘડાય દે વીરા નથડી ઘડાય, ટીલડી જી જોડ તે કુંજ કે વીરાય
કુંજલ ન માર વીરા કુંજલ ન માર, હી કુંજલ વેધી દરિયા પાર
કુંજલ ન માર વીરા કુંજલ ન માર, હી કુંજલ વેધી દરિયા પાર

മലയാളം

കുഞ്ജലിനെ കൊല്ലരുതേ, അരുതേ, കുഞ്ജൽ കടൽ കടന്ന് പോവും
ഒരു ജോഡി പാദസരം പണിയിക്കൂ, എന്റെ കാലുകളിലണിയാൻ,
അവയിലോരോന്നിലും ഒരു ജോഡി കുഞ്ജലുകളെ കൊത്തിവെക്കൂ
കുഞ്ജലിനെ കൊല്ലരുതേ, അരുതേ, കുഞ്ജൽ കടൽ കടന്ന് പോവും
ഒരു മോതിരം എനിക്കായി പണിഞ്ഞുതരൂ, എന്റെ വിരലുകൾക്കായി,
ഒരു ജോഡി വളകളും, ഓരോന്നിലും ഒരു ജോഡി കുഞ്ജലുകളെ കൊത്തിവെക്കൂ,
കുഞ്ജലിനെ കൊല്ലരുതേ, അരുതേ, കുഞ്ജൽ കടൽ കടന്ന് പോവും
ഒരു മാല എനിക്കായി തീർക്കൂ, എന്റെ കഴുത്തിലണിയാൻ,
ഓരോന്നിലും ഒരു ജോഡി കുഞ്ഞാലുകളെ കൊത്തിവെക്കൂ,
കുഞ്ജലിനെ കൊല്ലരുതേ, അരുതേ, കുഞ്ജൽ കടൽ കടന്ന് പോവും
ഒരു മൂക്കുത്തി പണിഞ്ഞുതരൂ, എന്റെ മൂക്കിൽ പതിപ്പിക്കാൻ,
നെറ്റിയിലിടാൻ ഒരു തിലാദിയും,
ഓരോന്നിലും ഒരു ജോഡി കുഞ്ഞാലുകളെ കൊത്തിവെക്കൂ,
കുഞ്ജലിനെ കൊല്ലരുതേ, അരുതേ, കുഞ്ജൽ കടൽ കടന്ന് പോവും
കുഞ്ജലിനെ കൊല്ലരുതേ, അരുതേ, കുഞ്ജൽ കടൽ കടന്ന് പോവും

PHOTO • Priyanka Borar

സംഗീതരൂപം : നാടൻ പാട്ട്

ഗണം : പ്രണയത്തിന്റേയും വിരഹത്തിന്റേയും പാട്ട്

പാട്ട് : 12

പാട്ടിന്റെ ശീർഷകം : കുഞ്ഞാൽ നാ മാർ വീർ കുഞ്ഞാൽനാ മാർ

സംഗീതം : ദേവൽ മേത്ത

ഗായകൻ : മുന്ദ്ര താലൂക്കിലെ ഭദ്രേസർ ഗ്രാമത്തിലെ ജുമ വാഘേർ

സംഗീതോപകരണങ്ങൾ : ഡ്രം, ഹാർമ്മോണിയം, ബാഞ്ജോ

റിക്കാർഡ് ചെയ്ത വർഷം: 2012, കെ.എം.വി.എസ് സ്റ്റുഡിയോ

സൂർവാണി എന്ന സാമൂഹികാടിസ്ഥാനത്തിലുള്ള റേഡിയോ റിക്കാർഡ് ചെയ്ത ഈ 341 ഗാനങ്ങളും പാരിക്ക് ലഭിച്ചത്, കച്ച് മഹിളാ വികാസ് സംഘടനിലൂടെയാണ് (കെ.എം.വി.എസ്). ഇതിലെ കൂടുതൽ പാട്ടുകൾ കേൾക്കാൻ സന്ദർശിക്കുക: റാനിലെ പാട്ടുകൾ; കച്ചി നാടോടിപ്പാട്ടുകളുടെ ശേഖരം

പ്രീതി സോണി, കെ.എം.വി.എസിന്റെ സെക്രട്ടറി അരുണ ധോലാക്കിയ, കെ.എം.വി.എസിന്റെ പ്രോജക്ട് കോ‍ഓർഡിനേറ്റർ അമദ് സമേജ എന്നിവരുടെ പിന്തുണയ്ക്കും, ഗുജറാത്തി പരിഭാഷ തയ്യാറാക്കാൻ സഹായിച്ച ഭാർതിബെൻ ഗോറിനും പ്രത്യേക നന്ദി

പരിഭാഷ: രാജീവ് ചേലനാട്ട്

Series Curator : Pratishtha Pandya

प्रतिष्ठा पांड्या पारीमध्ये वरिष्ठ संपादक असून त्या पारीवरील सर्जक लेखन विभागाचं काम पाहतात. त्या पारीभाषासोबत गुजराती भाषेत अनुवाद आणि संपादनाचं कामही करतात. त्या गुजराती आणि इंग्रजी कवयीत्री असून त्यांचं बरंच साहित्य प्रकाशित झालं आहे.

यांचे इतर लिखाण Pratishtha Pandya
Illustration : Priyanka Borar

Priyanka Borar is a new media artist experimenting with technology to discover new forms of meaning and expression. She likes to design experiences for learning and play. As much as she enjoys juggling with interactive media she feels at home with the traditional pen and paper.

यांचे इतर लिखाण Priyanka Borar
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

यांचे इतर लिखाण Rajeeve Chelanat