
SANGUR, PUNJAB
|THU, JAN 08, 2026
ഇന്ത്യയുടെ വിവിധങ്ങളായ സംഗീതോപകരണങ്ങൾ വായിക്കുമ്പോൾ
നാട്ടിൻപുറങ്ങൾപോലെത്തന്നെ വൈവിധ്യമേറിയതാണ് ഗ്രാമീണ ഇന്ത്യയിലെ സംഗീതോപകരണങ്ങളും. ഹിമാചൽ പ്രദേശിലെ തന്ത്രിവാദ്യങ്ങളായ റുബാബും, തംബുരുവിൻ്റെ രൂപമുള്ള ഖഞ്ജറിയും, പശ്ചിമ ബംഗാളിലെ ബനാമും ഗാബ്ഗുബിയും, മഹാരാഷ്ട്രയിലെ, വലിയ കൊമ്പുപോലുള്ള തർപയും, ചത്തീസ്ഗഢിലെ ആടുന്ന ഓടക്കുഴലും ബാൻസ് ബാജയും, വിവിധ സംസ്ഥാനങ്ങളിലെ ധുംസിയും, ധോലും, ധോലക്കും, ഡോളുവുമൊക്കെ. ഇവയിൽ മിക്കതും നിർമ്മിക്കുന്നത് അതീവവിദഗ്ദ്ധരായ കരകൗശലത്തൊഴിലാളികളാണ്. തലമുറകളായി ഇത് ചെയ്യുന്നവരാണ് അവർ. നരസിംഗപെട്ടയിലെ നാദസ്വരം, മൈലാപ്പൂരിലെ മൃദംഗം, കാസർഗോട്ടെ മുളം പെരുമ്പറ, പെരുവെമ്പിലെ കൊട്ടുവാദ്യങ്ങൾ എന്നിവ നിർമ്മിക്കുന്ന കരകൗശലത്തൊഴിലാളികളെപ്പോലുള്ളവർ. ഇവയിൽ പലതും ഇന്ന് ക്ഷയോന്മുഖമാണെങ്കിലും, ഗ്രാമീണഭൂഭാഗങ്ങളെ നാദസുരഭിലമാക്കിക്കൊണ്ട്, ശ്രുതിബദ്ധമായി ഇന്നും പലരും സജീവമാണ്. പാരിയുടെ ഈ കഥകളിൽ നമുക്ക് വായിക്കാവുന്നതുപോലെ
Author
Translator
21. സ്നേഹത്തിന്റെ മധുരശബ്ദം
നാഗാലൻഡിലെ കോണ്യാക് ഗോത്രസമുദായക്കാർ, വിവാഹാവസരങ്ങളിൽ വായിക്കുന്ന സംഗീതോപകരണമാണ് വാഹ്യ. വർഷംതോറും നടക്കുന്ന ഔലേംഗ് വസന്തോത്സവത്തിന് അത് വായിക്കുന്നത് ശ്രദ്ധിക്കാം
20. ദഹിസാറിലെ കരകൌശലക്കാർ - താളം നിർമ്മിക്കുന്നവർ
മുംബൈയിലെ ദഹിസറിലുള്ള തിരക്കുപിടിച്ച തെരുവുകളിലാണ് ഇർഫാൻ ഷെയ്ക്കും അയാളുടെ സമുദായവും താമസിക്കുന്നത്. ആധുനിക കാലത്തെ വെല്ലുവിളികൾക്കിടയിലും അവർ, ധോലക്ക് നിർമ്മാണമെന്ന വർഷങ്ങൾ പഴക്കമുള്ള ഒരു പാരമ്പര്യം നിലനിർത്താൻ പാടുപെടുകയാണ്. ഇർഫാന്റേയും അദ്ദേഹത്തിന്റെ, കാലത്തെ അതിജീവിച്ച കലയേയും പരിചയപ്പെടുത്തുന്ന ഒരു സിനിമ
19. താർപിയുടെ കാറ്റുപാട്ട്
ഈ സംഗീതകാരൻ താർപി (താർപ്പ എന്നും പറയുന്നു) വായിക്കുന്നത് കേൾക്കാം
18. ബോഡോ നർത്തകരും ഗായകരും വേദിയിൽ
അസമിലെ ബോഡോ സമുദായത്തിലെ സുബുൻശ്രീ, ബാഗുരുംബ നൃത്തവും, സിഫൂം (നീളമുള്ള പുല്ലാങ്കുഴൽ), ഖാം (ഡ്രം), സെർജ (വയലിൻ) എന്നീ സംഗീതോപകരണങ്ങൾ വായിക്കുന്ന സംഗീതജ്ഞരേയും കാണാം
17. ‘അവർ ഖർതാലുണ്ടാക്കുക്കുന്നുണ്ടാവും’
രാജസ്ഥാനിന്റെ പ്രസിദ്ധമായ താളവാദ്യമായ ഖർതാലുണ്ടാക്കുന്ന അവസാനത്തെ ചിലരിൽ ഒരാളാണ് അനോപ്റാം സുതർ. മറ്റ് പലരും, വീട്ടുസാമാനങ്ങളുണ്ടാക്കാൻ നഗരങ്ങളിലേക്ക് ചേക്കേറിക്കഴിഞ്ഞിരിക്കുന്നു. കൂടുതൽ വരുമാനം അതിൽനിന്നാണ് കിട്ടുക എന്ന് അവർ പറയുന്നു
16. മോർചാങ്കുകൾ മെനഞ്ഞ് ഒരു ജീവിതകാലം
മനോഹർ ലോഹാർ കഴിഞ്ഞ അര നൂറ്റാണ്ടോളമായി മോർചാങ്കുകൾ നിർമ്മിക്കുന്ന ജോലി ചെയ്തുവരികയാണ്. ഈ താളവാദ്യത്തിന്റെ അലയൊലികൾ രാജസ്ഥാനിലെ മണൽക്കുന്നുകളിലെമ്പാടും തിരയടിക്കുന്നു
15. താളപ്പിഴകളിൽ വലയുന്ന മജുലിയിലെ ബാദ്യോകാർമാർ
അസമിൽ വർഷത്തിലുടനീളം നടക്കുന്ന ആഘോഷങ്ങളിൽ വാദ്യോപകരണങ്ങൾക്ക് നിർണ്ണായക പങ്കുണ്ട്. ധോലുകൾ, ഖോലുകൾ തുടങ്ങിയ പ്രധാന ഉപകരണങ്ങൾ നിർമ്മിക്കുന്ന സമർത്ഥരായ കൈപ്പണിക്കാർ പറയുന്നത് ഈയിടെ നടപ്പാക്കിയ ഗോവധ നിരോധന നിയമം വിലക്കയറ്റത്തിനും പീഡനത്തിനും വഴിവയ്ക്കുന്നുവെന്നാണ്
14. മീറസിലെ സിത്താർമേക്കർമാർ: ദുർബലമാകുന്ന നാദങ്ങൾ
മഹാരാഷ്ട്രയിലെ ഈ പട്ടണത്തിലുള്ള കുടുംബങ്ങൾ സിത്താർ, തമ്പുര തുടങ്ങിയ തന്ത്രിവാദ്യങ്ങൾ മെനയുന്ന ജോലി ചെയ്യുന്നവരാണ്. എന്നാൽ അവരുടെ ഇളം തലമുറക്കാർ ഉപകരണങ്ങൾ നിർമ്മിക്കുന്നതിനേക്കാൾ അവ വായിക്കാൻ പരിശീലിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്
13. പ്ലാവിന്റെ മധുരസംഗീതം
ഇന്ത്യയിലെ വിവിധ സംഗീതോപകരണങ്ങൾ നിർമ്മിക്കുന്നത്, തമിഴ് നാട്ടിലെമ്പാടും വളർത്തുന്ന പ്ലാവിന്റെ തടികൊണ്ടാണ്. പൻരുട്ടിയിലേയും തഞ്ചാവൂരിലേയും അതിവിദഗ്ദ്ധരായ പണിക്കാർ ഈ മരത്തിൽനിന്ന് രാഗവും താളവും ഊറ്റിയെടുക്കുന്നു
12. തർപ്പയാണ് എന്റെ ദൈവം
ഭിൿലിയ ലഡ്കിയ ധിണ്ട ഒരു വർളി ആദിവാസിയാണ്. 89 വയസ്സുള്ള ഈ ഗായകൻ വാൽവാണ്ടെയിലാണ് താമസിക്കുന്നത്. മുളയും ഉണക്കിയ ചുരയ്ക്കയുംകൊണ്ട് നിർമ്മിക്കുന്ന ഒരു പരമ്പരാഗത സുഷിരവാദ്യമായ തർപ്പ വായിക്കുന്ന കലാകാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സംഗീതത്തെയും, വിശ്വാസത്തെയും കുറിച്ച്, അദ്ദേഹം പറഞ്ഞുതന്നത് നമുക്ക് കേൾക്കാം
11. നാരായൺ ദേശായ് ഷെഹ്നായിയിൽ നടത്തുന്ന പുതുപരീക്ഷണങ്ങൾ
കർണ്ണാടകയിലെ മാനകാപൂർ ഗ്രാമത്തിൽ, പരമ്പരാഗത മാതൃകയിലുള്ള, കൈ കൊണ്ട് നിർമിച്ച ഷെഹ്നായികൾക്ക് ആവശ്യക്കാർ കുറയവേ, 65 വയസ്സുള്ള ഒരു കരകൗശല വിദഗ്ധൻ പുതുമയുള്ള പരീക്ഷണങ്ങളിലൂടെ തന്റെ കല സജീവമാക്കി നിലനിർത്താൻ ശ്രമിക്കുന്നു
10. മുംബൈ തീവണ്ടികളിൽ ഉലയുന്ന തന്ത്രികൾ
മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ സാരംഗി വായിക്കുകയാണ് രാജസ്ഥാനിൽനിന്നുള്ള കുടിയേറ്റക്കാരൻ കിഷൻ ജോഗി. അച്ഛന്റെ പാരമ്പര്യത്തെ പിന്തുടരുകയാണെങ്കിലും ജീവിക്കാൻ ഇതുകൊണ്ടാവില്ലെന്ന് അദ്ദേഹം പറയുന്നു
9. മധുരയിലെ കൊമ്പുവിളികള്‍ നിലയ്ക്കുമ്പോള്‍
കോവിഡ്-19-നെത്തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ സമയത്ത് ക്ഷേത്രോത്സവങ്ങളില്നിന്നും പൊതുപരിപാടികളില്‍നിന്നും ലഭിച്ചുകൊണ്ടിരുന്ന വരുമാനം നിലച്ചതിനാല്‍ തമിഴ്നാട്ടിലെ കൊമ്പുവിളി കലാകാരന്മാര് ബുദ്ധിമുട്ടുകയാണ്. പക്ഷെ അവര്‍ കൂടുതല്‍ ആശങ്കപ്പെടുന്നത് ഇല്ലാതാകുന്ന ഈ കലയെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ്.
8. ‘മാലയിലെ പൂക്കൾപോലെ നൃത്തം ചെയ്യുമ്പോൾ’
ശൈത്യ മാസങ്ങളില്‍ നടത്തുന്ന ആഘോഷങ്ങളുടെയും അനുസ്മരണങ്ങളുടെയും ഭാഗമായി ഹുൾക്കി മാണ്ഡ്രി, കോലാംഗ് നൃത്തങ്ങള്‍ ചെയ്യുന്നതിനും രേലാ ഗീതങ്ങൾ പാടുന്നതിനുമായി ഛത്തീസ്ഗഢിലെ ഗോണ്ട് സമുദായത്തിൽ നിന്നുള്ള യുവാക്കളും യുവതികളും ഒരുമിച്ചാണ് യാത്ര ചെയ്യുന്നത്.
7. ക്രമാനുഗതമായ അപ്രത്യക്ഷമാകല്‍: മണിറാമിന്റെ ഓടക്കുഴലുകളും ഓർഛയിലെ കാടുകളും
വനങ്ങളിൽ ധാരാളം മൃഗങ്ങളും, മരങ്ങളും, തന്റെ നിര്മ്മാണമുദ്ര പതിഞ്ഞ ‘കറക്കുന്ന ഓടക്കുഴൽ’ ഉണ്ടാക്കുന്നതിനുള്ള മുളകളും ഉണ്ടായിരുന്ന ഒരു കാലം ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിൽ നിന്നുള്ള ഗോണ്ട് ആദിവാസി വിഭാഗത്തിൽപ്പെട്ട ഓടക്കുഴൽ നിർമ്മാതാവ് മണിറാം മണ്ഡാവി ഓർമ്മിച്ചെടുക്കുന്നു.
6. മുംബൈ കര്‍ഷക ധര്‍ണ്ണയില്‍ താളം മുറുകുമ്പോള്‍
ജനുവരി അവസാനം മുംബൈയിലെ ആസാദ് മൈദാനില്‍ നടന്ന കര്‍ഷക പ്രതിഷേധത്തില്‍ മഹാരാഷ്ട്രയിലെ ഡഹാണു താലൂക്കില്‍ നിന്നു വന്ന ആദിവാസി സമൂഹത്തിലെ ദുംസി, താര്‍പ്പ കലാകാരന്മാര് അവരുടെ പാട്ടുകളിലൂടെയും നൃത്തങ്ങളിലൂടെയും കാര്‍ഷിക നിയമങ്ങളോടുള്ള എതിര്‍പ്പു പ്രകടിപ്പിച്ചു.
5. പെരുവെമ്പ: താളം നിലനിർത്താൻ പാടുപെടുമ്പോൾ
കോവിഡ്-19 ലോക്ക്ഡൗൺ സമയത്ത് കച്ചവടം ഇല്ലാതിരുന്നതു കൊണ്ടും, ഏറ്റവും തനതായ താളവാദ്യോപകരണങ്ങൾക്കുള്ള മൃഗത്തോൽ സംഭരിയ്ക്കുന്നതില് നേരിടുന്ന ബുദ്ധിമുട്ടുകൊണ്ടും, കേരളത്തിലെ പെരുവെമ്പയിലെ കടച്ചി കൊല്ലൻ കൈത്തൊഴില്‍ വിദഗ്ധര്‍ക്ക് സ്ഥിര വരുമാനം ഇല്ലാതായിക്കൊണ്ടിരിയ്ക്കുന്നു
4. ബാൻസ് ഗീതം: ഛത്തീസ്ഗഢിലെ ഗോപാലകരുടെ ഈണത്തില്‍
മധ്യ ഛത്തീസ്ഗഢിലെ ബാലോദ് ജില്ലയിലെ പഞ്ച്റാം, ബാബുലാല്‍, സഹദേവ് യാദവ് എന്നീ ഇടയർ അത്രകണ്ട് പ്രചാരത്തിലില്ലാത്ത പരമ്പരാഗത ഉപകരണവും പാട്ടുമായ ബാൻസ് ബാജാ ഗീതങ്ങൾ ഇപ്പോഴും അവതരിപ്പിക്കുന്നു
3. ‘ഡല്‍ഹി യാത്രയില്‍ ഞങ്ങള്‍ താര്‍പാ വായിക്കുകയും നൃത്തം ചെയ്യുകയും ചെയ്യും’
മഹാരാഷ്ട്രയിലെ വ്യത്യസ്ത ജില്ലകളില്‍ നിന്നും ഏകദേശം 1,000 കര്‍ഷകര്‍ - അവരില്‍ നിരവധിപേര്‍ ആദിവാസികളാണ് - വാന്‍, ടെമ്പോ, ജീപ്പ്, കാര്‍ എന്നിങ്ങനെ വിവിധ വാഹനങ്ങളില്‍ യാത്ര ചെയ്ത് ഡല്‍ഹിയിലെ സമരക്കാരോടൊപ്പം എത്താന്‍ ശ്രമിക്കുന്നു. ഇത് വര്‍ണ്ണശബളവും സുദൃഢവുമായ ഒരു സാര്‍ത്ഥവാഹക സംഘമാണ്.
2. മൈലാപൂരിലെ മൃദംഗ നിർമ്മാതാക്കൾ
യേശുദാസും അദ്ദേഹത്തിന്റെ മകൻ എഡ്വിനും ചെന്നൈയിലെ കർണ്ണാടക സംഗീത ലോകത്തും പുറത്തും അവര്‍ നിർമ്മിക്കുന്ന മൃദംഗങ്ങളുടെ പേരിൽ വിദഗ്ദ്ധരായ കൈപ്പണിക്കാരായി അറിയപ്പെടുന്നു - ചിലപ്പോഴൊക്കെ സാമുദായികമായ മുൻവിധികൾ നേരിടാറുണ്ടെങ്കിലും
1. ഹെസറഘട്ടയിലെ ഡൊല്ലു നൃത്തം
പുരുഷൻമാർക്ക് മാത്രം അവകാശപ്പെട്ടത് എന്ന് കാലങ്ങളായി കരുതപ്പെട്ട കന്നഡ ഡ്രം നൃത്തത്തിൽ വൈദഗ്ധ്യം പ്രകടമാക്കുകയാണ് ബംഗളൂരു നഗരത്തിന്റെ പ്രാന്തപ്രദേശത്തെ ഒരുസംഘം പെൺകുട്ടികൾ. അസാധാരണ ഊർജ്ജത്തോടെയും താളത്തോടെയും ഈ പെൺകൂട്ടം അവരുടെ കഴിവ് അവതരിപ്പിക്കുന്നത് താഴെയുള്ള വീഡിയോയിൽ കാണാം
Want to republish this article? Please write to [email protected] with a cc to [email protected]
Donate to PARI
All donors will be entitled to tax exemptions under Section-80G of the Income Tax Act. Please double check your email address before submitting.
PARI - People's Archive of Rural India
ruralindiaonline.org
https://ruralindiaonline.org/articles/tuning-into-indias-many-musical-instruments-ml






















