“ഹൽബി, ഗോണ്ഡി ഭാഷകളിൽ ഘോഡോണ്ഡി എന്നാണ് ഇവിടങ്ങളിലിത് അറിയപ്പെടുന്നത്. കുതിര സവാരി എന്നാണ് ഇതിനർത്ഥം. ഈ വടിയുമായി നടക്കുമ്പോഴോ ഓടുമ്പോഴോ നിങ്ങൾക്ക് ഒരു കുതിരപ്പുറത്തിരുന്ന് സവാരി ചെയ്യുന്നതുപോലെ ആസ്വദിക്കാനാകും,'” യുവ അദ്ധ്യാപകനും കിബായിബലേംഗ ഗ്രാമത്തിലെ താമസക്കാരനുമായ ഗൗതം സേതിയ പറഞ്ഞു (സെൻസസ് പട്ടിക പ്രകാരം കിവായിബലേംഗ).

ഛത്തീസ്‌ഗഢിലെ ബസ്തർ മേഖലയിലെ കൊണ്ടഗാവ് ജില്ലയിലെ കൊണ്ടഗാവ് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിലെ ഝഗ്ഡഹിൻപാര എന്ന സ്ഥലത്തെ കൗമാരത്തിനു മുൻപുള്ള ആൺകുട്ടികൾ ഹരേലി അമാവാസിയുടെ ശുഭദിനത്തിൽ (ഏകദേശം ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ) വടികൾ കൊണ്ടുള്ള സവാരി നടത്തുന്നു - ഇവിടെ ഒരു പെൺകുട്ടിയും ഘോഡോണ്ഡി കളിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ആഗസ്ത്-സെപ്തംബർ മാസങ്ങളിൽ ഗണേശ ചതുർഥിക്ക് ശേഷം നയാഖാനി (അല്ലെങ്കിൽ ഛത്തീസ്‌ഗഢിന്‍റെ മറ്റ് ഭാഗങ്ങളിൽ നവാഖാനി) വരെ ഈ സവാരികളും കളികളും തുടരുന്നതാണ്.

വീഡിയോ കാണുക - ഘോഡോണ്ഡി: ബസ്തറിന്‍റെ ഉല്ലാസമായ സംതുലന സവാരി

'ഞങ്ങളും ഇത് ഉപയോഗിച്ച് ഒരുപാട് കളിക്കാറുണ്ടായിരുന്നു. ഛത്തീസ്‌ഗഢിന്‍റെ മറ്റ് ഭാഗങ്ങളിലും ഒഡീഷയിലും ഗേഡി എന്നും അറിയപ്പെടുന്ന പ്രാദേശികമായി നിർമ്മിച്ച ആ വടിയെക്കുറിച്ച് ഗൗതം കൂട്ടിച്ചേർത്തു. “ഞങ്ങൾ ഇത് സ്വയം ഉണ്ടാക്കുമായിരുന്നു [സാധാരണയായി സാൽ അല്ലെങ്കിൽ കാര മരം കൊണ്ട്].”

കുട്ടിയുടെ വലിപ്പവും വൈദഗ്ദ്ധ്യവും അനുസരിച്ച് വ്യത്യസ്ത ഉയരങ്ങളിൽ കാൽപാദങ്ങൾ വെക്കുന്നതിനുള്ള പാത്തി വടിയിൽ ഘടിപ്പിച്ചിരിക്കുന്നു. വീഴ്ചകളിലൂടെയും വിജയങ്ങളിലൂടെയും മറ്റുള്ളവരെ നിരീക്ഷിച്ചും അല്ലെങ്കിൽ പ്രാദേശിക സംഘങ്ങളിലെ പരമ്പരാഗത നർത്തകരെ നിരീക്ഷിച്ചും അവര്‍ സംതുലന സവാരി പഠിച്ചെടുക്കുന്നു.

ഇവിടെ നയാഖാനിയുടെ രണ്ടാം ദിവസം ആളുകൾ ഘോഡോണ്ഡിയുടെ പ്രതീകാത്മക ദേവതയെ ആരാധിക്കുകയും എല്ലാ കമ്പുകളും ഒരു സ്ഥലത്ത് ശേഖരിക്കുകയും പ്രാദേശിക ആചാരങ്ങളുടെ ഭാഗമായി തകർക്കുകയും ചെയ്യുന്നു.

പരിഭാഷ: അനിറ്റ് ജോസഫ്

Purusottam Thakur

پرشوتم ٹھاکر ۲۰۱۵ کے پاری فیلو ہیں۔ وہ ایک صحافی اور دستاویزی فلم ساز ہیں۔ فی الحال، وہ عظیم پریم جی فاؤنڈیشن کے ساتھ کام کر رہے ہیں اور سماجی تبدیلی پر اسٹوری لکھتے ہیں۔

کے ذریعہ دیگر اسٹوریز پرشوتم ٹھاکر
Translator : Anit Joseph

Anit Joseph is a freelance journalist based in Kottayam, Kerala.

کے ذریعہ دیگر اسٹوریز Anit Joseph