ഞാനെന്തെങ്കിലും പറഞ്ഞാൽ, ഇരുട്ടിന് അത് താങ്ങാനാവില്ല.
എന്നാൽ ഞാൻ നിശ്ശബ്ദത പാലിച്ചാൽ, മെഴുകുതിരിത്തട്ട് എന്ത് കരുതും?

നിശ്ശബ്ദരായി ഇരിക്കുന്നവരുടെ കൂട്ടത്തിൽ ഒരിക്കലും സുർജിത് പടർ (1945-2024) ഉണ്ടായിരുന്നില്ല. ജീവിച്ചിരിക്കുമ്പോൾ, തന്റെ ഉള്ളിൽ പാട്ട് മരിക്കുമോ എന്നായിരുന്നു അദ്ദേഹം എപ്പോഴും ഭയന്നിരുന്നത്. അതുകൊണ്ട് അദ്ദേഹം സംസാരിച്ചുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ കവിതയിലെ വാക്കുകളുടെ കൂരമ്പുകളേക്കാൾ ശബ്ദമുണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവൃത്തികൾക്ക് (ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന വർഗ്ഗീയതയോട് സർക്കാർ കൈക്കൊള്ളുന്ന ഉദാസീനതയിൽ പ്രതിഷേധിച്ചുകൊണ്ട് 2015-ൽ പത്മശ്രീ തിരിച്ചുകൊടുക്കുകയുണ്ടായി അദ്ദേഹം). വിഭജനം, സൈനികവത്കരണം, മുതലാളിത്ത കച്ചവടവത്കരണം, കർഷകപ്രക്ഷോഭം, തുടങ്ങി, പഞ്ചാബിന്റെ പഴയതും പുതിയതുമായ തിളച്ചുമറിയുന്ന യാഥാർത്ഥ്യങ്ങളെയെല്ലാം അത് ഒരുപോലെ പ്രതിഫലിപ്പിച്ചു.

പാർശ്വവത്കരിക്കപ്പെട്ടവർ, കുടിയേറ്റക്കാർ, തൊഴിലാളികൾ, കർഷകർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കുവേണ്ടി ശബ്ദമുയർത്തിയ, ജലന്ധർ ജില്ലയിലെ പത്തർ കലാൻ ഗ്രാമത്തിൽനിന്നുള്ള ഈ കവിയുടെ പാട്ടുകൾ, ഇരുട്ടിനെ അതിജീവിച്ചും നിലനിന്നു.

സർക്കാർ പിന്നീട് പിൻ‌വലിച്ച മൂന്ന് കാർഷിക കരിനിയമങ്ങൾക്കെതിരെ, ദില്ലിയിൽ കർഷകർ നടത്തിയ പ്രക്ഷോഭത്തിന്റെ കാലത്ത് രചിക്കപ്പെട്ട, ‘കാർണിവൽ’ എന്ന ഈ കവിത, ജനാധിപത്യത്തിൽ നിലീനമായ, വിയോജിപ്പിന്റെയും ഉയിർത്തെഴുന്നേൽ‌പ്പിന്റേയും ആഘോഷത്തെക്കുറിച്ചുള്ളതാണ്.

ജീന സിംഗ് പഞ്ചാബിയിൽ കവിത ചൊല്ലുന്നത് കേൾക്കാം

ജോഷ്വ ബോധിനേത്ര ഇംഗ്ലീഷിൽ കവിത ചൊല്ലുന്നത് കേൾക്കാം

ਇਹ ਮੇਲਾ ਹੈ

ਕਵਿਤਾ
ਇਹ ਮੇਲਾ ਹੈ
ਹੈ ਜਿੱਥੋਂ ਤੱਕ ਨਜ਼ਰ ਜਾਂਦੀ
ਤੇ ਜਿੱਥੋਂ ਤੱਕ ਨਹੀਂ ਜਾਂਦੀ
ਇਹਦੇ ਵਿਚ ਲੋਕ ਸ਼ਾਮਲ ਨੇ
ਇਹਦੇ ਵਿਚ ਲੋਕ ਤੇ ਸੁਰਲੋਕ ਤੇ ਤ੍ਰੈਲੋਕ ਸ਼ਾਮਲ ਨੇ
ਇਹ ਮੇਲਾ ਹੈ

ਇਹਦੇ ਵਿਚ ਧਰਤ ਸ਼ਾਮਲ, ਬਿਰਖ, ਪਾਣੀ, ਪੌਣ ਸ਼ਾਮਲ ਨੇ
ਇਹਦੇ ਵਿਚ ਸਾਡੇ ਹਾਸੇ, ਹੰਝੂ, ਸਾਡੇ ਗੌਣ ਸ਼ਾਮਲ ਨੇ
ਤੇ ਤੈਨੂੰ ਕੁਝ ਪਤਾ ਹੀ ਨਈਂ ਇਹਦੇ ਵਿਚ ਕੌਣ ਸ਼ਾਮਲ ਨੇ

ਇਹਦੇ ਵਿਚ ਪੁਰਖਿਆਂ ਦਾ ਰਾਂਗਲਾ ਇਤਿਹਾਸ ਸ਼ਾਮਲ ਹੈ
ਇਹਦੇ ਵਿਚ ਲੋਕ—ਮਨ ਦਾ ਸਿਰਜਿਆ ਮਿਥਹਾਸ ਸ਼ਾਮਲ ਹੈ
ਇਹਦੇ ਵਿਚ ਸਿਦਕ ਸਾਡਾ, ਸਬਰ, ਸਾਡੀ ਆਸ ਸ਼ਾਮਲ ਹੈ
ਇਹਦੇ ਵਿਚ ਸ਼ਬਦ, ਸੁਰਤੀ , ਧੁਨ ਅਤੇ ਅਰਦਾਸ ਸ਼ਾਮਲ ਹੈ
ਤੇ ਤੈਨੂੰ ਕੁਝ ਪਤਾ ਹੀ ਨਈਂ ਇਹਦੇ ਵਿੱਚ ਕੌਣ ਸ਼ਾਮਲ ਨੇ

ਜੋ ਵਿਛੜੇ ਸਨ ਬਹੁਤ ਚਿਰਾ ਦੇ
ਤੇ ਸਾਰੇ ਸੋਚਦੇ ਸਨ
ਉਹ ਗਏ ਕਿੱਥੇ
ਉਹ ਸਾਡਾ ਹੌਂਸਲਾ, ਅਪਣੱਤ,
ਉਹ ਜ਼ਿੰਦਾਦਿਲੀ, ਪੌਰਖ, ਗੁਰਾਂ ਦੀ ਓਟ ਦਾ ਵਿਸ਼ਵਾਸ

ਭਲ਼ਾ ਮੋਏ ਤੇ ਵਿਛੜੇ ਕੌਣ ਮੇਲੇ
ਕਰੇ ਰਾਜ਼ੀ ਅਸਾਡਾ ਜੀਅ ਤੇ ਜਾਮਾ

ਗੁਰਾਂ ਦੀ ਮਿਹਰ ਹੋਈ
ਮੋਅਜਜ਼ਾ ਹੋਇਆ
ਉਹ ਸਾਰੇ ਮਿਲ਼ ਪਏ ਆ ਕੇ

ਸੀ ਬਿਰਥਾ ਜਾ ਰਿਹਾ ਜੀਵਨ
ਕਿ ਅੱਜ ਲੱਗਦਾ, ਜਨਮ ਹੋਇਆ ਸੁਹੇਲਾ ਹੈ
ਇਹ ਮੇਲਾ ਹੈ

ਇਹਦੇ ਵਿਚ ਵਰਤਮਾਨ, ਅਤੀਤ ਨਾਲ ਭਵਿੱਖ ਸ਼ਾਮਲ ਹੈ
ਇਹਦੇ ਵਿਚ ਹਿੰਦੂ ਮੁਸਲਮ, ਬੁੱਧ, ਜੈਨ ਤੇ ਸਿੱਖ ਸ਼ਾਮਲ ਹੈ
ਬੜਾ ਕੁਝ ਦਿਸ ਰਿਹਾ ਤੇ ਕਿੰਨਾ ਹੋਰ ਅਦਿੱਖ ਸ਼ਾਮਿਲ ਹੈ
ਇਹ ਮੇਲਾ ਹੈ

ਇਹ ਹੈ ਇੱਕ ਲਹਿਰ ਵੀ , ਸੰਘਰਸ਼ ਵੀ ਪਰ ਜਸ਼ਨ ਵੀ ਤਾਂ ਹੈ
ਇਹਦੇ ਵਿਚ ਰੋਹ ਹੈ ਸਾਡਾ, ਦਰਦ ਸਾਡਾ, ਟਸ਼ਨ ਵੀ ਤਾਂ ਹੈ
ਜੋ ਪੁੱਛੇਗਾ ਕਦੀ ਇਤਿਹਾਸ ਤੈਥੋਂ, ਪ੍ਰਸ਼ਨ ਵੀ ਤਾਂ ਹੈ
ਤੇ ਤੈਨੂੰ ਕੁਝ ਪਤਾ ਹੀ ਨਈ
ਇਹਦੇ ਵਿਚ ਕੌਣ ਸ਼ਾਮਿਲ ਨੇ

ਨਹੀਂ ਇਹ ਭੀੜ ਨਈਂ ਕੋਈ, ਇਹ ਰੂਹਦਾਰਾਂ ਦੀ ਸੰਗਤ ਹੈ
ਇਹ ਤੁਰਦੇ ਵਾਕ ਦੇ ਵਿਚ ਅਰਥ ਨੇ, ਸ਼ਬਦਾਂ ਦੀ ਪੰਗਤ ਹੈ
ਇਹ ਸ਼ੋਭਾ—ਯਾਤਰਾ ਤੋ ਵੱਖਰੀ ਹੈ ਯਾਤਰਾ ਕੋਈ
ਗੁਰਾਂ ਦੀ ਦੀਖਿਆ 'ਤੇ ਚੱਲ ਰਿਹਾ ਹੈ ਕਾਫ਼ਿਲਾ ਕੋਈ
ਇਹ ਮੈਂ ਨੂੰ ਛੋੜ ਆਪਾਂ ਤੇ ਅਸੀ ਵੱਲ ਜਾ ਰਿਹਾ ਕੋਈ

ਇਹਦੇ ਵਿਚ ਮੁੱਦਤਾਂ ਦੇ ਸਿੱਖੇ ਹੋਏ ਸਬਕ ਸ਼ਾਮਲ ਨੇ
ਇਹਦੇ ਵਿਚ ਸੂਫ਼ੀਆਂ ਫੱਕਰਾਂ ਦੇ ਚੌਦਾਂ ਤਬਕ ਸ਼ਾਮਲ ਨੇ

ਤੁਹਾਨੂੰ ਗੱਲ ਸੁਣਾਉਨਾਂ ਇਕ, ਬੜੀ ਭੋਲੀ ਤੇ ਮਨਮੋਹਣੀ
ਅਸਾਨੂੰ ਕਹਿਣ ਲੱਗੀ ਕੱਲ੍ਹ ਇਕ ਦਿੱਲੀ ਦੀ ਧੀ ਸੁਹਣੀ
ਤੁਸੀਂ ਜਦ ਮੁੜ ਗਏ ਏਥੋਂ, ਬੜੀ ਬੇਰੌਣਕੀ ਹੋਣੀ

ਬਹੁਤ ਹੋਣੀ ਏ ਟ੍ਰੈਫ਼ਿਕ ਪਰ, ਕੋਈ ਸੰਗਤ ਨਹੀਂ ਹੋਣੀ
ਇਹ ਲੰਗਰ ਛਕ ਰਹੀ ਤੇ ਵੰਡ ਰਹੀ ਪੰਗਤ ਨਹੀਂ ਹੋਣੀ
ਘਰਾਂ ਨੂੰ ਦੌੜਦੇ ਲੋਕਾਂ 'ਚ ਇਹ ਰੰਗਤ ਨਹੀਂ ਹੋਣੀ
ਅਸੀਂ ਫਿਰ ਕੀ ਕਰਾਂਗੇ

ਤਾਂ ਸਾਡੇ ਨੈਣ ਨਮ ਹੋ ਗਏ
ਇਹ ਕੈਸਾ ਨਿਹੁੰ ਨਵੇਲਾ ਹੈ
ਇਹ ਮੇਲਾ ਹੈ

ਤੁਸੀਂ ਪਰਤੋ ਘਰੀਂ, ਰਾਜ਼ੀ ਖੁਸ਼ੀ ,ਹੈ ਇਹ ਦੁਆ ਮੇਰੀ
ਤੁਸੀਂ ਜਿੱਤੋ ਇਹ ਬਾਜ਼ੀ ਸੱਚ ਦੀ, ਹੈ ਇਹ ਦੁਆ ਮੇਰੀ
ਤੁਸੀ ਪਰਤੋ ਤਾਂ ਧਰਤੀ ਲਈ ਨਵੀਂ ਤਕਦੀਰ ਹੋ ਕੇ ਹੁਣ
ਨਵੇਂ ਅਹਿਸਾਸ, ਸੱਜਰੀ ਸੋਚ ਤੇ ਤਦਬੀਰ ਹੋ ਕੇ ਹੁਣ
ਮੁਹੱਬਤ, ਸਾਦਗੀ, ਅਪਣੱਤ ਦੀ ਤਾਸੀਰ ਹੋ ਕੇ ਹੁਣ

ਇਹ ਇੱਛਰਾਂ ਮਾਂ
ਤੇ ਪੁੱਤ ਪੂਰਨ ਦੇ ਮੁੜ ਮਿਲਣੇ ਦਾ ਵੇਲਾ ਹੈ
ਇਹ ਮੇਲਾ ਹੈ

ਹੈ ਜਿੱਥੋਂ ਤੱਕ ਨਜ਼ਰ ਜਾਂਦੀ
ਤੇ ਜਿੱਥੋਂ ਤੱਕ ਨਹੀਂ ਜਾਂਦੀ
ਇਹਦੇ ਵਿਚ ਲੋਕ ਸ਼ਾਮਲ ਨੇ
ਇਹਦੇ ਵਿਚ ਲੋਕ ਤੇ ਸੁਰਲੋਕ ਤੇ ਤ੍ਰੈਲੋਕ ਸ਼ਾਮਿਲ ਨੇ
ਇਹ ਮੇਲਾ ਹੈ

ਇਹਦੇ ਵਿਚ ਧਰਤ ਸ਼ਾਮਿਲ, ਬਿਰਖ, ਪਾਣੀ, ਪੌਣ ਸ਼ਾਮਲ ਨੇ
ਇਹਦੇ ਵਿਚ ਸਾਡੇ ਹਾਸੇ, ਹੰਝੂ, ਸਾਡੇ ਗੌਣ ਸ਼ਾਮਲ ਨੇ
ਤੇ ਤੈਨੂੰ ਕੁਝ ਪਤਾ ਹੀ ਨਈਂ ਇਹਦੇ ਵਿਚ ਕੌਣ ਸ਼ਾਮਲ ਨੇ।

ഘോഷയാത്ര

കണ്ണെത്തും ദൂരംവരേക്കും, അതിനപ്പുറത്തേക്കും
ഇതിൽ പങ്കെടുക്കാൻ ആളുകളൊഴുകുന്നത് ഞാൻ കണ്ടു,
ഈ ഭൂമിയിലുള്ളവർ മാത്രമല്ല,
മൂന്ന് ലോകങ്ങളിലുമുള്ളവർ

ഇതൊരു ഘോഷയാത്ര.
ഭൂമി, മരങ്ങൾ, വായു, ജലം,
ഞങ്ങളുടെ കണ്ണുനീർ, ഹ്ലാദം,
പാട്ടുകൾ എല്ലാം ഇതിലുണ്ട്.

എന്നിട്ടാണ് ഒന്നുമറിയില്ലെന്ന്,
ആരൊക്കെ ഉൾപ്പെടുന്നുവെന്ന്
അറിയില്ലെന്ന് നീ പറയുന്നത്!
ഞങ്ങളുടെ പൂർവ്വികരുടെ തിളങ്ങുന്ന ചരിത്രം,
നാടോടിക്കഥകൾ, ഐതിഹ്യങ്ങൾ,
ഈ ഭൂമിയിലെ മനുഷ്യരുടെ പുരാവൃത്തങ്ങൾ
ഞങ്ങളുടെ പ്രാർത്ഥനാഗീതങ്ങൾ, സഹനം, പ്രതീക്ഷ,
ഈ പുണ്യഭൂമി, ലോകാനുസാരിയായ ഗാനങ്ങൾ,
ഞങ്ങളുടെ വിജ്ഞാനം,  പ്രാർത്ഥന,
അവയെല്ലാം ഇതിലുണ്ട്.

എന്നിട്ടും നീയെന്നോട് പറയുന്നു,
നിനക്കൊന്നുമറിയില്ലെന്ന്!
ഞങ്ങളുടെ ധൈര്യം, ഊഷ്മളത, സന്തോഷം, സ്ഥൈര്യം,
ഗുരുവിന്റെ സന്ദേശങ്ങളിലുള്ള വിശ്വാസം
ഞങ്ങൾക്ക് നഷ്ടപ്പെട്ടതെല്ലാം എവിടെ മറഞ്ഞുവെന്ന്
ആർക്കുമറിയില്ല.
ഞങ്ങൾക്ക് നഷ്ടപ്പെട്ട അവയെല്ലാം എവിടെ മറഞ്ഞുവെന്ന്
ആർക്കുമറിയില്ല.
നഷ്ടപ്പെട്ടവരേയും ജീവിച്ചിരിക്കുന്നവരേയും
കൂട്ടിയിണക്കാൻ,
ശരീരത്തെയും ആത്മാവിനേയും രക്ഷിക്കാൻ
ആർക്ക് കഴിയും
ഗുരുകൃപയ്ക്കല്ലാതെ?

അത്ഭുതം നോക്കൂ!
ഇത്രനാളും, പ്രയോജനമോ ലക്ഷ്യമോ ഇല്ലാതിരുന്ന ജീവിതം
വീണ്ടും മൂല്യമുള്ളതും മനോഹരവുമായി മാറി.
ഇതൊരു ഘോഷയാത്രയാണ്
ഞങ്ങളുടെ ഭൂതം, വർത്തമാനം, ഭാവി
എല്ലാം ഇവിടെയാണ്.
ഹിന്ദുക്കൾ, മുസ്ലിങ്ങൾ, ബുദ്ധമതക്കാർ, ജൈനന്മാർ, സിക്കുകാർ
എല്ലാം ഇവിടെയുണ്ട്.
കാണുന്നതും, കാഴ്ചയ്ക്കപ്പുറമുള്ളതും
ഇതിലുണ്ട്.

ഇതൊരു ഘോഷയാത്രയാണ്
ഒരു തരംഗം, ഒരു പോരാട്ടം, ഒരാഘോഷം.
ദേഷ്യവും, വേദനയും, സംഘർഷവും
എല്ലാം ഇവിടെയുണ്ട്.
ആ ചോദ്യം‌പോലും ഇവിടെയുണ്ട്,
ചരിത്രം നാളെ നിങ്ങളോട് ചോദിക്കാൻ പോവുന്ന ചോദ്യം.

എന്നിട്ടും, ആരെല്ലാം ഇതിലുൾപ്പെട്ടിരിക്കുന്നു എന്ന്
നിനക്കറിയില്ലെന്നോ!
ഇതൊരാൾക്കൂട്ടമല്ല, ഇത് ആത്മാക്കളുടെ ഒരു സംഗമമാണ്
ചലിക്കുന്ന ഒരു വാക്യത്തിലെ അർത്ഥം
വാക്കുകളുടെ ക്രമം., ഇതൊരുതരം യാത്രയാണ്.
ഒരു ജാഥ,
എന്നാൽ ആഘോഷത്തിന്റെ സ്വഭാവമില്ലാത്തത്

ഇത്, അനുയായികളുടെ ഒരു ഘോഷയാത്രയാണ്,
ഗുരുവിന്റെ ദീക്ഷ ലഭിച്ച ശിഷ്യരുടെ ഘോഷയാത്ര.
‘ഞാൻ’, ‘എന്റെ’ എന്നതെല്ലാം പിന്നിലുപേക്ഷിച്ച്,
‘നമ്മൾ ജനങ്ങൾ’ എന്നതിലേക്ക് നീങ്ങുകയാണ് അവർ.
കാലങ്ങളായി നമ്മൾ പഠിച്ച പാഠങ്ങളെല്ലാം ഇതിലുണ്ട്.
സൂഫി അവധൂതരുടെ പതിന്നാല് ഗണങ്ങൾ ഇതിലുണ്ട്.

നിഷ്കളങ്കവും, ഹൃദയാവർജ്ജകവുമായ
ഒരു കഥ ഞാൻ പറഞ്ഞുതരാം.
ഇന്നലെ, ദില്ലിയിൽനിന്ന് ഒരു ചെറിയ പെൺകുട്ടി വിളിച്ചു,
നീ തിരിച്ചുവരുമ്പോഴേക്കും ഈ സ്ഥലം വിജനമായിട്ടുണ്ടാകുമെന്ന്
പറയാനാണ് അവൾ വിളിച്ചത്.
വാഹനങ്ങളുടെ ബഹളമുണ്ടായേക്കാം,
എന്നാൽ മൈത്രി കാണാൻ കഴിയില്ല.
ഭക്ഷണം വിളമ്പുന്ന ആളുകളുടെ നിര അവിടെയുണ്ടാവില്ല.
വീട്ടിലെത്താൻ തിരക്ക് കൂട്ടുന്നവരുടെ മുഖത്ത്
ഒരാനന്ദവുമുണ്ടാവില്ല.

അപ്പോൾ നമ്മളെന്ത് ചെയ്യും?
നമ്മുടെ കണ്ണുകൾ ഈറനണ!ഞ്ഞിരുന്നു.
എന്തുതരം സ്നേഹമാണത്? എന്തുതരം ഘോഷയാത്ര!
സന്തോഷത്തോടെ നിനക്ക് വീട്ടിൽ തിരിച്ചെത്താനാകട്ടെ.
ഈ പോരാട്ടത്തിൽ എന്റെ സത്യവും വിജയവും
നിന്റെ ഭാഗത്തായിരിക്കും.
ഈ ഭൂമിയിലേക്ക് പുതിയൊരു ഭാഗധേയം കൊണ്ടുവരാൻ
നിനക്ക് സാധിക്കട്ടെ.
ഒരു പുതിയ അനുഭവം, ഒരു പുതിയ വീക്ഷണം,
ഒരു പുതിയ പരിഹാരം,
സ്നേഹം, ലാളിത്യം, സാഹോദര്യം,
എന്നിവയുടെയൊക്കെ ഒരു  അടയാളം.

അമ്മയ്ക്കും മകനും ഒരുമിക്കാനുള്ള സമയം ആഗതമവുമെന്ന്
ഞാൻ പ്രതീക്ഷിക്കുന്നു.
ഇതൊരു ഘോഷയാത്രയാണ്.
കണ്ണെത്തും ദൂരംവരേക്കും, അതിനപ്പുറത്തേക്കും
ഇതിൽ പങ്കെടുക്കാൻ ആളുകളൊഴുകുന്നത് ഞാൻ കണ്ടു,
ഈ ഭൂമിയിലുള്ളവർ മാത്രമല്ല,
മൂന്ന് ലോകങ്ങളിലുമുള്ളവർ
ഇതൊരു ഘോഷയാത്ര.

ഈ രചന പാരിയിൽ പ്രസിദ്ധീകരിക്കാൻ അനുവാദം നൽകിയ ഡോ. സുർജിത് സിംഗ്, ഗവേഷക പണ്ഡിതൻ ആമീൻ അമിതോജ് എന്നിവരോടുള്ള നിസ്സീമമായ കൃതജ്ഞ അറിയിക്കുന്നു. അവരുടെ സഹായമില്ലായിരുന്നെങ്കിൽ ഇത് അസാധ്യമായേനേ.

പരിഭാഷ: രാജീവ് ചേലനാട്ട്

Editor : PARIBhasha Team

मातृभाषेत वार्तांकन आणि पारीवर प्रकाशित होणाऱ्या लेखांचे अनेक भाषांमध्ये अनुवाद असं दुपेडी काम करणारा आमचा अनोखा प्रकल्प म्हणजे पारीभाषा. पारीवरच्या प्रत्येक लेखासाठी अनुवाद ही कळीची प्रक्रिया आहे. आमच्यासोबत काम करणारे संपादक, अनुवादक आणि सेवाभावी मित्रपरिवार विभिन्न सामाजिक, सांस्कृतिक आणि भाषिक पार्श्वभूमीतून येतात आणि आपल्या अनुवादांद्वारे पारीवर प्रकाशित होणाऱ्या कहाण्या ज्यांच्या आहेत त्यांच्यापर्यत त्यांच्याच भाषेत पोचवण्याचं काम करतात.

यांचे इतर लिखाण PARIBhasha Team
Illustration : Labani Jangi

मूळची पश्चिम बंगालच्या नादिया जिल्ह्यातल्या छोट्या खेड्यातली लाबोनी जांगी कोलकात्याच्या सेंटर फॉर स्टडीज इन सोशल सायन्सेसमध्ये बंगाली श्रमिकांचे स्थलांतर या विषयात पीएचडीचे शिक्षण घेत आहे. ती स्वयंभू चित्रकार असून तिला प्रवासाची आवड आहे.

यांचे इतर लिखाण Labani Jangi
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

यांचे इतर लिखाण Rajeeve Chelanat