ഈ മുറ്റം, നിന്റെ ഈ വഴികൾ,
എല്ലാം ഞാനെന്നും ഓർമ്മിക്കും
ഒരു വിരുന്നുകാരി, ഒരു പരദേശി.
അമ്മേ, ഈ സ്ഥലം എന്നും ഞാൻ ഓർമ്മിക്കും

വിവാഹാനന്തരം ഭർത്തൃഭവനത്തിലേക്ക് പോവുന്ന ഒരു ചെറുപ്പക്കാരി പാടുന്ന വിഷാദഗാനം. കുടുംബത്തിൽനിന്നും കൂട്ടുകാരിൽനിന്നും പിഴുതുമാറ്റപ്പെടുന്ന വേദനയെ പ്രതിഫലിപ്പിക്കുന്ന വരികളും ഈണങ്ങളും, രാജ്യത്തെ എല്ലാ സാംസ്കാരികപാരമ്പര്യങ്ങളിലെയും ഒരു പൊതുവായ ഘടകമാണ്. വിവാഹസമയത്ത് പാടുന്ന ഈ പാട്ടുകൾ സമ്പന്നമായൊരു വാമൊഴി പാരമ്പര്യത്തിന്റെ പ്രധാന ഘടകമാണ്.

കേൾക്കുമ്പോ‍ൾ വിഷയപരിചരണത്തിലും രൂപത്തിലും ലളിതമെന്ന് തോന്നുന്നതും, വിവിധ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടും നിലനിർത്തിയും, പലപ്പോഴും സാ‍ഹചര്യങ്ങൾക്കനുസരിച്ച് പുതുക്കപ്പെടുകയും ചെയ്യുന്ന ഈ ഗാനങ്ങൾ സാമൂഹ്യനിർമ്മിതിയിൽ ഒരു പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. പലപ്പോഴും ലിംഗപരമായ പങ്ക്. പുരുഷാധികാര സമൂഹത്തിൽ, വിവാഹമെന്നത്, ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവം മാത്രമല്ല, മറിച്ച്, സ്വത്വരൂപീകരണത്തിൽ ഒരു നാഴികക്കല്ലുകൂടിയാണ്. അന്നേവരെ, ഓർമ്മകളും കുടുംബങ്ങളും സൌഹൃദങ്ങളും സ്വാതന്ത്ര്യങ്ങളുമായി ബന്ധപ്പെട്ടുകിടന്നിരുന്ന വീട്ടുമുറ്റങ്ങൾ ആ നിമിഷം തൊട്ട്, അവൾക്ക് അപരിചിതവും വിദൂരവുമായിത്തീരുന്നു. അനുപേക്ഷണീയമെന്ന് സംസ്കാരം തീരുമാനിക്കുന്ന ഈ നഷ്ടം അവളിൽ സങ്കീർണ്ണമായ വികാരങ്ങളാണ് ഉണർത്തുന്നത്.

2008-ൽ ആരംഭിച്ച, സൂർവാണി എന്നപേരിലുള്ള പ്രാദേശികാടിസ്ഥാനത്തിലുള്ള റേഡിയോ സംരംഭം റിക്കാർഡ് ചെയ്ത 341 പാട്ടുകളിൽ ഒന്നാണിത്. മുന്ദ്ര താലൂക്കിലെ ഭദ്രേസർ ഗ്രാ‍മത്തിലെ മുസ്ലിം സമുദായത്തിൽനിന്നുള്ള ജുമാ വഘേർ എന്ന മുക്കുവനാണ് ഇവിടെ ഈ പാട്ട് അവതരിപ്പിക്കുന്നത്. കെ.എം.വി.എസ്സിലൂടെ പാരിക്ക് കിട്ടിയ ഈ ശേഖരം, ആ പ്രദേശത്തിന്റെ ഭാഷാ‍പരവും, സാംസ്കാരികവും സംഗീതാത്മകവുമായ സമ്പന്നമായ വൈവിദ്ധ്യത്തെ അടയാളപ്പെടുത്തുന്നു. മരുഭൂമികളിലെ മണലുകൾക്കിടയിൽ മറഞ്ഞ്, നശിച്ചുപോകുന്ന കച്ചിന്റെ സംഗീതപാരമ്പര്യത്തെ സംരക്ഷിക്കാൻ ഈ ശേഖരം സഹായിക്കുന്നു.

മറ്റ് രീതിയിൽ ആ പെൺകുട്ടിക്ക് ആവിഷ്കരിക്കാനാവാത്ത ആകാംക്ഷകളും ഭയവുമൊക്കെ ഈ പാട്ടിലൂടെ അവതരിപ്പിക്കുന്നത് അവളെ സംബന്ധിച്ചും തികച്ചും സുരക്ഷിതമായ ഒരു മാർഗ്ഗമാണ്.

ഭദ്രേസറിലെ ജുമ വഘേർ പാടിയ നാടൻ പാട്ട് കേൾക്കാം

કરછી

અંઙણ જાધ પોંધા મૂકે વલણ જાધ પોંધા (૨)
આંઊ ત પરડેસણ ઐયા મેમાણ. જીજલ મૂકે અંઙણ જાધ પોંધા
અંઙણ જાધ પોંધા,મિઠડા ડાડા જાધ પોંધા (૨)
આઊ ત પરડેસણ ઐયા મેમાણ, માડી મૂકે અંઙણ જાધ પોંધા
આઊ ત વિલાતી ઐયા મેમાણ, માડી મૂકે અંઙણ જાધ પોંધા
અંઙણ જાધ પોંધા મિઠડા બાવા જાધ પોંધા (૨)
આઊ તા રે પરડેસણ બાવા મેમાણ, માડી મૂકે અંઙણ જાધ પોંધા
આઊ તા વિલાતી ઐયા મેમાણ, જીજલ મૂકે અંઙણ જાધ પોંધા
અંઙણ જાધ પોંધા મિઠડા કાકા જાધ પોંધા (૨)
આઊ તા પરડેસણ કાકા મેમાણ,માડી મૂકે અંઙણ જાધ પોંધા
અંઙણ જાધ પોંધા મિઠડા મામા જાધ પોંધા (૨)
આઊ તા રે ઘડી જી મામા મેમાણ, માડી મૂકે અંઙણ જાધ પોંધા (૨)
આઊ તા વિલાતી ઐયા મેમાણ, માડી મૂકે અંઙણ જાધ પોંધા
અંઙણ જાધ પોંધા મિઠડા વીરા જાધ પોંધા (૨)
આઊ તા રે પરડેસી મેમાણ, વીરા મૂકે અંઙણ જાધ પોંધા
અંઙણ જાધ પોંધા મૂકે વલણ જાધ પોંધા (૨)
આઊ તા રે પરડેસણ ઐયા મેમાણ, માડી મૂકે અંઙણ જાધ પોંધા
આઊ તા વિલાતી ઐયા મેમાણ, જીજલ મૂકે અંઙણ જાધ પોંધા
આઊ તા રે ઘડી જી ઐયા મેમાણ,માડી મૂકે અંઙણ જાધ પોંધા (૨)
અંગણ યાદ પોધા મુકે વલણ યાદ પોધ

മലയാളം

ഈ മുറ്റം, നിന്റെ ഈ വഴികൾ,
എല്ലാം എനിക്കെന്നും ഓർമ്മവരും
ഒരു വിരുന്നുകാരി, ഒരു പരദേശി.
അമ്മേ, ഈ സ്ഥലം എന്നും എനിക്കോർമ്മവരും
ഈ മുറ്റം ഞാൻ ഓർമിക്കും, എന്റെ പ്രിയപ്പെട്ട ഏട്ടനെ,
എന്റെ മുത്തച്ഛനെ എല്ലാം എനിക്കോർമ്മവരും(2)
എന്റെ മുത്തച്ഛാ, ഞാനൊരു പരദേശി, ഒരു വിരുന്നുകാരി.
അമ്മേ, ഞാനീ മുറ്റം ഓർമ്മിക്കും
ഞാനൊരു പരദേശി, ഞാനൊരു വിരുന്നുകാരി,
ഈ സ്ഥലം ഞാനെന്നും ഓർമ്മിക്കും
ഈ മുറ്റം, പ്രിയപ്പെട്ട, ബാവ,
ഞാനെന്റെ അച്ഛനെ ഓർക്കും (2)
അച്ഛാ, ഞാൻ മറ്റൊരു നാട്ടിലെയാണ്
അമ്മേ, ഞാനീ മുറ്റം എന്നും ഓർക്കും
ഒരു പരദേശി, ഒരു വിരുന്നുകാരി,
ഓ, ജീജാൽ, ഓ അമ്മേ, ഞാനീ സ്ഥലം എന്നും ഓർക്കും
ഈ മുറ്റം, പിന്നെ, പ്രിയപ്പെട്ട കാക്ക,
എന്റെ വല്യച്ഛനെ, ഞാനെന്നും ഓർക്കും (2)
ഞാനൊരു പരദേശി,
അമ്മാവാം ഞാനൊരു വിരുന്നുകാരി, അമ്മാവനെ എനിക്കോർമ്മവരും (2)
ഏട്ടാ, ഞാനൊരു പരദേശി, ഒരു വിരുന്നുകാരി,
ഈ സ്ഥലം എനിക്കോർമ്മവരും
ഈ മുറ്റം, നിന്റെ വഴികൾ, എല്ലാം എനിക്കോർമ്മവരും (2)
ഒരു പരദേശി, ഒരു വിരുന്നുകാരി,
അമ്മേ, ഈ സ്ഥലം എനിക്കെന്നും ഓർമ്മവരും
ഞാനൊരു പരദേശി വിരുന്നുകാരി, ഓ, ജീജാൽ, അമ്മേ,
ഈ മുറ്റം എനിക്കെന്നും ഓർമ്മവരും (2)
ഈ മുറ്റം, നിന്റെ വഴികൾ, ഈ സ്ഥലം,
എല്ലാം എനിക്കെന്നും ഓർമ്മവരും

PHOTO • Priyanka Borar

സംഗീതരൂപം : നാടൻപാട്ട്

ഗണം : വിവാഹഗാനങ്ങൾ

പാട്ട് : 4

പാട്ടിന്റെ ശീർഷം : ആംഗൻ യാദ് പോധാ മൂകേ, വാലൻ യാദ് പോധാ

രചന : ദേവാൽ മേഹ്ത്ത്

ഗായകർ : മുന്ദ്രയിലെ ഭദ്രേസറിൽനിന്ന് ജുമ വാഘേർ. 40 വയസ്സുള്ള മുക്കുവൻ.

സംഗീതോപകരണങ്ങൾ : ഹാർമ്മോണിയം, ഡ്രം, ബാഞ്ജോ

റിക്കാർഡ് ചെയ്ത വർഷം : 2012, കെ.എം.വി.എസ് സ്റ്റുഡിയോ

ഗുജറാത്തി പരിഭാഷ : അമദ് സമേജ, ഭാരതി ഗോർ


പ്രീതി സോണി, കെ.എം.വി.എസിന്റെ സെക്രട്ടറി അരുണ ധോലാക്കിയ, കെ.എം.വി.എസിന്റെ പ്രോജക്ട് കോ‍ഓർഡിനേറ്റർ അമദ് സമേജ എന്നിവരുടെ പിന്തുണയ്ക്കും, ഗുജറാത്തി പരിഭാഷ തയ്യാറാക്കാൻ സഹായിച്ച ഭാർതിബെൻ ഗോറിനും പ്രത്യേക നന്ദി

പരിഭാഷ: രാജീവ് ചേലനാട്ട്

Pratishtha Pandya

प्रतिष्ठा पांड्या पारीमध्ये वरिष्ठ संपादक असून त्या पारीवरील सर्जक लेखन विभागाचं काम पाहतात. त्या पारीभाषासोबत गुजराती भाषेत अनुवाद आणि संपादनाचं कामही करतात. त्या गुजराती आणि इंग्रजी कवयीत्री असून त्यांचं बरंच साहित्य प्रकाशित झालं आहे.

यांचे इतर लिखाण Pratishtha Pandya
Illustration : Priyanka Borar

Priyanka Borar is a new media artist experimenting with technology to discover new forms of meaning and expression. She likes to design experiences for learning and play. As much as she enjoys juggling with interactive media she feels at home with the traditional pen and paper.

यांचे इतर लिखाण Priyanka Borar
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

यांचे इतर लिखाण Rajeeve Chelanat