ലോക്ക്ഡൗണ്‍ മൂലം തണ്ണിമത്തനുകള്‍ ചീഞ്ഞു പോകുമ്പോള്‍
കോവിഡ്-19 ലോക്ക്ഡൗണ്‍ തമിഴ്നാട്ടിലെ ചെങ്കല്‍പെട്ട് ജില്ലയിലെ തണ്ണിമത്തന്‍ കര്‍ഷകരെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നു. വാങ്ങാന്‍ ആളുകളും ഗതാഗത സംവിധാനങ്ങളും ഇല്ലാത്തതുകൊണ്ട് നിരവധി കര്‍ഷകര്‍ അവരുടെ ഫലങ്ങള്‍ ചീഞ്ഞു പോകട്ടെ എന്നു വയ്ക്കുകയോ തീര്‍ത്തും കുറഞ്ഞ വിലയ്ക്കു വില്‍ക്കുകയോ ചെയ്യുന്നു.