കൊൽക്കൊത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫറാണ് അരുണാവ പത്ര. ആനന്ദബസാർ പത്രികയിൽ പതിവായി പംക്തികൾ കൈകാര്യം ചെയ്യുന്ന അദ്ദേഹം വിവിധ ടെലിവിഷൻ ചാനലുകളുടെ കണ്ടെന്റ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു. ജാദവ്‌പുർ സർവ്വകലാശാലയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദമെടുത്തിട്ടുണ്ട്.