സാധാരണ പൗരന്മാരുടെ ഏറ്റവും വലിയ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ കൃത്യം ഒരുവര്‍ഷം മുന്‍പാണ് നടന്നത്. 2020 സെപ്റ്റംബറില്‍ പാര്ലമെന്‍റില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യാനായി പതിനായിരക്കണക്കിന് കര്‍ഷകര്‍ രണ്ടു മാസത്തോളം ഡല്‍ഹിക്ക് പുറത്ത് താമസിച്ചുകൊണ്ട് സ്വന്തം നിലയില്‍ റിപ്പബ്ലിക് ദിന പരേഡ് സംഘടിപ്പിച്ചിരുന്നു. 2021 ജനുവരി 26-ന് സിംഘു, ടിക്രി, ഘാസിപൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഡല്‍ഹിയുടെ അതിര്‍ത്തികളിൽ നിന്നും, കൂടാതെ രാജ്യത്തെമ്പാടുമുള്ള മറ്റ് സമര സ്ഥലങ്ങളിൽ നിന്നും ട്രാക്ടര്‍ റാലികള്‍ക്ക് തുടക്കമിട്ടു.

കര്‍ഷകരുടെ പരേഡ് ശക്തവും തീവ്രവുമായ ഒരു പ്രതീകാത്മക നീക്കമായിരുന്നു. സാധാരണ പൗരന്മാര്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവരും അതുപോലുള്ള മറ്റുള്ളവരും റിപ്പബ്ലിക്കിനെ വീണ്ടെടുക്കുന്നതായിരുന്നു അത്. ഈ അവിശ്വസനീയമായ പരിപാടിയില്‍ നിന്നും ശ്രദ്ധ തിരിച്ചുകൊണ്ട് താരതമ്യേന ഒരു ചെറിയ സംഘം ചില അട്ടിമറി ശ്രമങ്ങൾ നടത്തിയെങ്കിലും പരിപാടി ശ്രദ്ധേയമായ ഒരു സംഭവമായി മാറി.

സർക്കാർ 2021 നവംബറിൽ കാർഷിക നിയമങ്ങൾ പിന്‍വലിച്ചതിനുശേഷം കര്‍ഷക സമരങ്ങള്‍ അതിന്‍റെ മൂദ്ധന്യത്തിലെത്തി. അപ്പോഴേക്കും അവര്‍ കടുത്ത തണുപ്പിനെയും, പൊള്ളിക്കുന്ന വേനല്‍ ചൂടിനേയും, കോവിഡ്-19-ന്‍റെ ഭയാനകമായ രണ്ടാം തരംഗത്തെയും നേരിട്ടിരുന്നു – അങ്ങനെ 700-ലധികം കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അവരുടെ നീണ്ട പോരാട്ടത്തിനുള്ള ഒരു ആദരവാണ് ഈ ചലച്ചിത്രം.

രാജ്യത്തെ പ്രതിഷേധ സമരങ്ങളിലെ എടുത്തു കാണിക്കപ്പെടാവുന്ന ഒന്നായിരുന്നു 2021-ലെ റിപബ്ലിക് ദിന ട്രാക്ടര്‍ പരേഡ്. ഭരണഘടനയുടെയും പൗരന്മാരുടെ അവകാശങ്ങളുടെയും സംരക്ഷണാര്‍ത്ഥം കര്‍ഷകര്‍ സമാധാനപരവും ചിട്ടയായും നടത്തിയ ഒരു നീക്കമായിരുന്നു ഇത്. ഒരു കാര്യം ഓര്മ്മിക്കുക: റിപ്പബ്ലിക് ദിനം കൃത്യമായി അതാണ്‌ അടയാളപ്പെടുത്തുന്നത് - ജനാതിപത്യത്തെയും പൗരാവകാശങ്ങളെയും പ്രതിഷ്ഠിച്ചി രിക്കുന്ന ഭരണഘടന സ്വീകരിക്കുക എന്നതാണത്.

വീഡിയോ കാണുക: കര്‍ഷകരുടെ റിപ്പബ്ലിക് ദിന പരേഡ് ഓര്‍മ്മിക്കുമ്പോള്‍

ഒരു ആദിത്യ കപൂര്‍ ഫിലിം

പരിഭാഷ: റെന്നിമോന്‍ കെ. സി.

Aditya Kapoor

दिल्ली के रहने वाले आदित्य कपूर एक विजुअल आर्टिस्ट हैं, और संपादकीय व दस्तावेज़ीकरण पर आधारित कार्यों में गहरी रुचि रखते हैं. वह चल-अचल चित्रों पर केंद्रित काम करते हैं. छायांकन के अलावा, उन्होंने वृत्तचित्रों और विज्ञापन फ़िल्मों का निर्देशन भी किया है.

की अन्य स्टोरी Aditya Kapoor
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

की अन्य स्टोरी Rennymon K. C.