
SANGUR, PUNJAB
|WED, SEP 10, 2025
ഗ്രാമീണ ഇന്ത്യയിലെ ഭിന്നശേഷി ജീവിതം
ഗ്രാമീണ ഇന്ത്യയിലെ ധാരാളമാളുകൾ അംഗപരിമിതരോ, ഭിന്നശേഷിക്കാരോ ആണ്. ജനനസമയത്ത് സംഭവിക്കുന്നതിന് പുറമേ, സാമൂഹികജീവിതത്തിലെ പ്രവൃത്തിയിലൂടെയും പ്രവൃത്തിശൂന്യതയിലൂടെയും അംഗപരിമിതി സംഭവിക്കാം. ഉദാഹരണത്തിന്, ജാർഘണ്ടിലെ യുറേനിയം ഖനികളുടെ സമീപത്തെ താമസംമൂലവും മറാത്ത്വാഡയിലെ അപരിഹാര്യമായ വരൾച്ചമൂലം ഫ്ലൂറൈഡ് കലർന്ന വെള്ളം കുടിക്കാൻ നിർബന്ധിതമായതുമൂലവുമൊക്കെ സംഭവിക്കുന്നവ. ചില സമയങ്ങളിൽ രോഗഫലമായും, ചികിത്സാപ്പിഴവുമൂലവും സംഭവിക്കാം – കുഷ്ഠരോഗം മൂലം വിരലുകൾ നഷ്ടപ്പെട്ട ലഖ്നോവിലെ ആക്രി പെറുക്കുന്ന പാർവതീ ദേവിക്ക് സംഭവിച്ചതുപോലെ, അല്ലെങ്കിൽ, ചിക്കൻ പോക്സ് വന്ന് അന്ധയായിത്തീർന്ന മിസോറാമിലെ ദേബഹാല ചക്മയെപ്പോലെ, അതുമല്ലെങ്കിൽ രക്തയോട്ടം നിലച്ച് കൈകാലുകൾ നഷ്ടപ്പെട്ട പാൽഘറിലെ പ്രതിഭ ഹിലിമിന് സംഭവിച്ചതുപോലെ. ചിലർക്ക് ബൗദ്ധികമായ പരിമിതികളാണുള്ളത്. ശ്രീനഗറിലെ മൊഹ്സിന്‍ സെറിബ്രൽ പാൾസിയാണ്, മഹാരാഷ്ട്രയിലെ പ്രതീകിന് ഡൗൺസ് സിൻഡ്റോമും. ദാരിദ്ര്യവും അസമത്വവും ദുർബ്ബലമായ ആരോഗ്യപരിചരണ സേവനങ്ങളും വിവേചനവുമെല്ലാം പലപ്പോഴും ഇത്തരം അവസ്ഥകളെ കൂടുതൽ ദുരിതമയമാക്കാറുണ്ട്. ഭിന്നശേഷിയുമായി ജീവിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ആളുകളെക്കുറിച്ച് പാരിയിൽ വന്ന കഥകളാണ് ചുവടെ കൊടുത്തിരിക്കുന്നത്.
Author
Translator
12. ബ്രെയിലിയും ബാലറ്റും
അംഗപരിമിതരായ ആളുകൾക്ക് വോട്ട് ചെയ്യാനുള്ള സൌകര്യങ്ങൾ ചെയ്തുകൊടുക്കുന്നതിനെക്കുറിച്ച് നിയമങ്ങളുണ്ടായിട്ടും, ബബ്ലു കൈബർതൊയെപ്പോലുള്ളവർക്ക് 2024-ലെ പൊതുതിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാൻ കഴിയുമോ എന്ന് ഉറപ്പില്ല.
11. സ്നേഹം നിങ്ങളെ നല്ലൊരു അദ്ധ്യാപകനാക്കുന്നു
ഭിന്നശേഷിയുള്ളവരെ പഠിപ്പിക്കുന്ന സ്പെഷ്യൽ എഡ്യുക്കേറ്റേഴ്സിനെ ഈ അദ്ധ്യാപകദിനത്തിൽ പാരി ആദരിക്കുന്നു. ക്ഷമയും സ്ഥൈര്യവും കുട്ടികളോടുള്ള അളവില്ലാത്ത സ്നേഹവും എല്ലാം ഒരു നല്ല അദ്ധ്യാപനത്തിന്റെ അടിസ്ഥാനമാകുന്നത് എങ്ങിനെയാണെന്ന് അത് കാണിച്ചുതരുന്നു
10. ഇടവേളയ്ക്ക് ശേഷം, പുനർപഠനത്തിലേക്കുള്ള നീണ്ട പാത
രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം, കനത്ത പഠന നഷ്ടവുമായി സ്കൂളിലേയ്ക്ക് തിരികെയെത്തിയ, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ പഴയ ദിനചര്യയുമായി പൊരുത്തപ്പെടാൻ പാടുപെടുകയാണ്
9. ഒരു അമ്മയുടെ അന്വേഷണങ്ങൾ
കാഴ്ചപരിമിതിയുള്ള മൂന്ന് കുട്ടികളുടെ അമ്മയായ ശരണ്യ ദിവസവും അവരെ സ്കൂളിലേക്ക് കൊണ്ടുപോവുന്നു. ഗുമ്മിടിപൂണ്ടിയിൽനിന്ന് ചെന്നയിലേക്കും തിരിച്ചും 100 കിലോമീറ്റർ ദൂരമാണ് ഈ അമ്മ യാത്ര ചെയ്യുന്നത്
8. ചിത്രയും മുത്തുരാജും: പറയപ്പെടാത്ത ഒരു പ്രണയകഥ
അവളുടെ ചുമലിൽ അവന്റെ കൈകൾ, അവന്റെ കാലടികളെ നയിക്കാൻ അവൾ - മധുര ജില്ലയിലെ ഈ ഭർത്താവും ഭാര്യയും ജീവിതത്തെ ഒരുമിച്ച് നേരിടുന്നുവെങ്കിലും, ദാരിദ്ര്യവും അനാരോഗ്യവും ഭിന്നശേഷിത്വവും അവരുടെ ദൈനംദിന ജീവിതത്തിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നു
7. മൊഹ്സിൻ ഇനി നടക്കുകയോ കളിക്കുകയോ സ്കൂളിൽ പോകുകയോ ചെയ്യില്ല
ശ്രീനഗറിലെ രഖ്-ഏ-അർഥ് പുനരധിവാസ കോളനിയിലേക്ക് താമസം മാറിയതിനു ശേഷം അഖൂൻ കുടുംബം അവരുടെ സെറിബ്രൽ പാൽസിയുള്ള മകന്റെ ആരോഗ്യശുശ്രൂഷക്കായും ജോലി കണ്ടെത്തുന്നതിനായും ഒരുപാട് വെല്ലുവിളികൾ നേരിട്ടു
6. മാനസിക വൈകല്യമുള്ള കുട്ടികളും പഠന പ്രശ്നങ്ങളും
ഓൺലൈൻ ക്ലാസ്സുകൾക്കുള്ള സംവിധാനം ഇല്ലാത്തതുകൊണ്ട് മഹാരാഷ്ട്രയിലെ അഹമദ്നഗർ ജില്ലയിലുള്ള കർഷക കുടുംബങ്ങളിലെ മാനസിക വൈകല്യമുള്ള കുട്ടികളുടെ അവസ്ഥ കൂടുതൽ മോശമാവുകയും അതവരുടെ മാതാപിതാക്കളുടെ ആശങ്കകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
5. കര്‍ഷകരെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ രണ്ടുതവണ ചിന്തിക്കാന്‍ നില്‍ക്കരുത്
ഒരു കാലിനു കുഴപ്പമുണ്ടായിട്ടും മീന്‍പിടുത്തക്കാരനായ പ്രകാശ് ഭഗത്, കാർഷിക ബില്ലുകൾക്കെതിരെ സമരം ചെയ്യുന്നവരെ പിന്തുണച്ചു കൊണ്ട് നാസികിൽ നിന്നും ഡൽഹിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന വാഹന മോർച്ചയിൽ തന്റെ ഗ്രാമമായ പാര്‍ഗാവില്‍ നിന്നുള്ള ആളുകൾക്കുവേണ്ടി ഭക്ഷണമുണ്ടാക്കിക്കൊണ്ടിരിക്കുന്നു.
4. ‘ഡോക്ടര്‍ പറയുന്നത് എന്റെ അസ്ഥികള്‍ പൊള്ളയായിരിക്കുന്നുവെന്നാണ്’
അസുഖങ്ങളും, ഗര്‍ഭപാത്രം നീക്കം ചെയ്തതുള്‍പ്പെടെയുള്ള ശസ്ത്രക്രിയകളുമായി ദീര്‍ഘനാളുകള്‍ക്കുശേഷം പൂനെ ജില്ലയിലെ ഹഡശി ഗ്രാമത്തില്‍നിന്നുള്ള ബിബാബായ് ലോയരെയുടെ ശരീരം കൂനിക്കൂടി, ഒട്ടിയിരിക്കുന്നു. ഇപ്പോഴും അവര്‍ പാടത്തെ പണികള്‍ ചെയ്യുകയും തളര്‍ന്നു കിടക്കുന്ന ഭര്‍ത്താവിനെ നോക്കുകയും ചെയ്യുന്നു
3. ‘ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ ഡോക്ടര്‍ ഉപദേശിച്ചു’
ബുദ്ധിമാന്ദ്യം നേരിടുന്ന സ്ത്രീകളുടെ ലൈംഗികവും പ്രത്യുല്പാദനാരോഗ്യപരവുമായ അവകാശങ്ങൾ പലപ്പോഴും നിർബന്ധിത ഗർഭപാത്രം നീക്കംചെയ്യൽ ശസ്ത്രക്രിയകളിലൂടെ ലംഘിക്കപ്പെടുന്നു. പക്ഷെ മഹാരാഷ്ട്രയിലെ വാഡി ഗ്രാമത്തിലെ മാലൻ മോരെ അമ്മയുടെ പിന്തുണ കിട്ടുന്നതിനാൽ ഭാഗ്യവതിയാണ്
2. പൻവേൽ മുതൽ എംപി വരെ, നാല് ദിനരാത്രങ്ങൾ സ്കൂട്ടറിൽ
കുറച്ച വർഷങ്ങൾക്കുമുമ്പ് ഒരപകടത്തിൽ ഒരു കാല് നഷ്ടപെട്ട ബിമലേഷ് ജയ്സ്വാൾ, ലോക്കഡൗൺ സമയത്ത് മഹാരാഷ്ട്രയിലെ പൻവേൽമുതൽ മധ്യ പ്രദേശിലെ റേവ വരെ 1,200 കിലോമീറ്റർ ദൂരം ഗിയറില്ലാത്ത സ്കൂട്ടറിൽ ഭാര്യയും മൂന്നുവയസ്സുള്ള മകളുമായി സഞ്ചരിച്ചു
1. ഒരു കാർഡെടുക്കൂ, ഏതെങ്കിലുമൊന്ന്
ഒരു ആധാര്‍ കാര്‍ഡ് കയ്യിലുള്ളതുകൊണ്ട് സര്‍ക്കാർ പദ്ധതികളിലേക്കുള്ള പ്രവേശനം സുഗമമാകുമോ? ഏതെങ്കിലുമൊരു കാര്‍ഡിന് അര്‍ഹത നേടാനുള്ള പ്രക്രിയപോലും പാവപ്പെട്ടവരെ സംബന്ധിച്ച് യാതനയാവുന്നതിന്റെ സൂചനയാണ് യുപിയിലെ അലഹബാദ് ജില്ലയിലെ ഒരു പട്ടിണി മരണം നൽകുന്നത്
Want to republish this article? Please write to [email protected] with a cc to [email protected]
Donate to PARI
All donors will be entitled to tax exemptions under Section-80G of the Income Tax Act. Please double check your email address before submitting.
PARI - People's Archive of Rural India
ruralindiaonline.org
https://ruralindiaonline.org/articles/living-with-disability-in-rural-india-ml













