2023-ലെ പാരിയിലെ മികച്ചവ

ദൈനംദിന മനുഷ്യരുടെ ദൈനംദിനജീവിതത്തെ രേഖപ്പെടുത്താൻ ഞങ്ങൾ തുടങ്ങിയിട്ട് ഒമ്പത് വർഷമാവുന്നു. ഈ വർഷത്തെക്കുറിച്ച്

ഡിസംബർ 23, 2023 | പ്രീതി ഡേവിഡ്

2023-ൽ : വാക്യങ്ങൾ, കവിതകൾ, ശബ്ദങ്ങൾ

2023 എന്ന വർഷത്തിലെ പത്രപ്രവർത്തന സമാഹരണം കവിതകളേയും പാട്ടുകളേയും എങ്ങിനെ, എന്താക്കി മാറ്റിയെന്നുള്ളത് നോക്കാം. മറ്റെല്ലാ കാര്യങ്ങളും അവ്യവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരുന്നപ്പോഴും നമ്മുടെ ലോകത്തെയും ജീവിതത്തേയും രൂപപ്പെടുത്തിയ അതിജീവനത്തിന്റെ താളം

ഡിസംബർ 24, 2023 | പ്രതിഷ്ത പാണ്ഡ്യ , ജോഷ്വ ബോധിനേത്ര , അർച്ചന ശുക്ല

പാരി ലൈബ്രറി: സ്ഥിതിവിവരക്കണക്കുകൾക്കും അപ്പുറം

കഴിഞ്ഞ 12 മാസങ്ങൾക്കിടയ്ക്ക്, നൂറുകണക്കിന് റിപ്പോർട്ടുകളും, സർവേകളും, ആയിരക്കണക്കിന് വാക്കുകളും ലൈബ്രറിയിൽ ശേഖരിക്കപ്പെട്ടിട്ടുണ്ട്. അവയോരോന്നും നീതിയുടെ വിഷയങ്ങളെ സാധൂകരിക്കുകയും പിന്താങ്ങുകയും ചെയ്യുന്നു

ഡിസംബർ 25, 2023 | പാരി ലൈബ്രറി

2023: തിരഞ്ഞെടുത്ത പാരി സിനിമകൾ

പൈതൃക വായനശാലകൾ മുതൽ, പുനരുപയോഗ ഊർജ്ജംവരെയും, ഡോക്ര കല മുതൽ അൽ‌ഫോൺസ മാങ്ങാകൃഷിക്കാർവരെയും, ഞങ്ങളുടെ ഗ്യാലറി വിഭാഗത്തിലേക്ക് കൂട്ടിച്ചേർത്തിട്ടുള്ള വൈവിധ്യമേറിയ സിനിമകൾ നിരവധിയാണ്. കാണുക, അവയോരോന്നും

ഡിസംബർ 26, 2023 | ശ്രേയ കാത്യായിനി , സിഞ്ചിത മാജി , ഊർജ

2023 പാരിഭാഷ – ജനങ്ങളുടെ ഭാഷയിൽ ജനങ്ങളുടെ ഒരു ശേഖരം

14 ഇന്ത്യൻ ഭാഷകളിൽ പ്രസിദ്ധീകൃതമാകുന്ന പാരി കഥകൾ - പലപ്പോഴും ഒരേ സമയത്തുതന്നെ – ബഹുഭാഷാ പ്ലാറ്റ്ഫോമിലുള്ള പത്രപ്രവർത്തനരംഗത്ത് ഈ വെബ്സൈറ്റിന്റെ സവിശേഷ സ്ഥാനം കുറിക്കുന്നു. എന്നാൽ അത് ഒരു ഭാഗം മാത്രമാണ്. പാരിഭാഷയെക്കുറിച്ച് കൂടുതലറിയാൻ വായിക്കുക

ഡിസംബർ 27, 2023 | പാരിഭാഷാ ടീം

2023- പ്രകാശംകൊണ്ടൊരു എഴുത്ത്

നിരവധി കഥകൾ പറഞ്ഞുകൊണ്ട് ആയിരക്കണക്കിന് ചിത്രങ്ങൾ ഈ വർഷം പാരിയിൽ പ്രത്യക്ഷപ്പെട്ടു. ഗ്രാമീണ ഇന്ത്യയുടെ ഹൃദയസ്പന്ദനം തൊട്ടറിയാൻ നമ്മെ സഹായിച്ച അവയിലെ ചിലതിനെ ഇവിടെ പരിചയപ്പെടുത്തുന്നു

ഡിസംബർ 28, 2023 | ബിനായ്ഫർ ഭറൂച്ച

2023ൽ: ഇളം പ്രായത്തിലേ അവരെ പിടിക്കുന്നു

‘നമ്മുടെ കാലഘട്ടത്തിനെക്കുറിച്ചുള്ള ജീവിച്ചിരിക്കുന്ന പാഠപുസ്തകം’ – രാജ്യത്തെ ക്ലാസ്സുമുറികളിൽ പാരിയുടെ ബൃഹത്തായ കഥാശേഖരം പ്രത്യക്ഷപ്പെടുന്നത് ആ വിധത്തിലാണ്. വിദ്യാർത്ഥികൾക്കും അതിൽ സംഭാവന ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട് ഇന്റേൺ ചെയ്യുമ്പോൾ ഞങ്ങളുടെ ശേഖരത്തെ വിപുലമാക്കാൻ അവരും ഞങ്ങളോടൊപ്പം, അഭിമുഖം നടത്താനും, ഫോട്ടോ എടുക്കാനും രേഖപ്പെടുത്താനുമൊക്കെ മുന്നോട്ടുവരുന്നു

ഡിസംബർ 29, 2023 | പാരി എഡ്യുക്കേഷൻ ടീം

സമൂഹമാധ്യമം: ശ്രദ്ധയാ‍കർഷിച്ച പാരി റീലുകൾ

സമൂഹമാധ്യമത്തിലെ ഞങ്ങളുടെ പോസ്റ്റുകൾ ഞങ്ങളുടെ കഥകൾക്ക് കൂടുതൽ ശബ്ദം നൽകുകയും ദൂരെയുള്ളവരും വ്യത്യസ്തരുമായ പ്രേക്ഷകരിലേക്ക് അവയെ എത്തിക്കുകയും ചെയ്തു

ഡിസംബർ 30, 2023 | പാരി ടീം

2023-ൽ: ഒരു മുഖത്തിനുമപ്പുറം

പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ ആദിവാസി സമൂഹങ്ങൾ, കർഷകർ, കേരളത്തിലെ ആലപ്പുഴയിലെ കയർത്തൊഴിലാളികൾ, ഈ വർഷം ഞങ്ങൾ കൂട്ടിച്ചേർത്ത മുഖങ്ങളിൽ ചിലതാണ് ഇതൊക്കെ

ഡിസംബർ 31, 2023 | പാരി ടീം

പരിഭാഷ: രാജീവ് ചേലനാട്ട്

Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat