വസീരിതാലിലെ ഇരുട്ടിലാണ്ടുകിടക്കുന്ന ആരോഗ്യപരിപാലനം
കാശ്മീരിലെ ബന്ദിപോർ ജില്ലയിലുള്ള ഒരു ഒറ്റപ്പെട്ട ഗ്രാമത്തിൽ, അസ്ഥിരമായ വൈദ്യുതിലഭ്യതയും ശോചനീയമായ പൊതുജനാരോഗ്യ സംവിധാനങ്ങളും പ്രദേശത്തെ ഗർഭിണികളായ സ്ത്രീകൾക്ക് മുന്നിൽ കടുത്ത വെല്ലുവിളികളുയർത്തുന്നു. ഗ്രാമത്തിലെ വൃദ്ധയായ വയറ്റാട്ടി മാത്രമാണ് അവർക്ക് മുന്നിലുള്ള പ്രതീക്ഷ
നവംബര്‍ 17, 2022 | പ്രീതി ഡേവിഡ്
ബീഡിത്തൊഴിലാളിസ്ത്രീകളുടെ ആരോഗ്യം നശിക്കുമ്പോൾ
മൂർഷിദാബാദ് ജില്ലയിൽ ഏറ്റവും ദരിദ്രരായ സ്ത്രീകളാണ് ബീഡി ചുരുട്ടുന്ന പണിയിൽ ഏർപ്പെട്ടിരിക്കുന്നത്. കുറവു ശമ്പളവും കൂടുതൽ അദ്ധ്വാനവും ആവശ്യമുള്ള പണിയിൽ. പുകയിലയുമായുള്ള നിരന്തര സഹവാസം അവരുടെ പൊതുവായ ആരോഗ്യത്തേയും സന്താനോത്പാദന ശക്തിയേയും സാരമായി ബാധിക്കുകയും ചെയ്യുന്നു
ഒക്ടോബര്‍ 31, 2022 | സ്മിത ഖാടോർ
ആർത്തവമുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഇടമില്ല
ആർത്തവസമയത്തും പ്രസവസമയത്തും അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളെക്കുറിച്ചും കടുത്ത മുൻവിധികളെക്കുറിച്ചും സംസാരിക്കുകയാണ് ഉത്തരാഖൻണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിലെ സ്ത്രീകൾ
സെപ്തംബര്‍ 19, 2022 | കൃതി അട്വാൾ
ഒരു ബൊലറോയുടെ പിന്നിലിരുന്ന് പ്രസവിക്കൽ
പ്രാപ്യമല്ലാത്ത ആരോഗ്യസേവനങ്ങളും പ്രവർത്തിക്കാത്ത സാമൂഹികാരോഗ്യകേന്ദ്രങ്ങളും, ഹിമാചൽ പ്രദേശിലെ ഗ്രാമീണമേഖലയിലെ അമ്മമാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വെല്ലുവിളി ഉയർത്തുന്നു
ഓഗസ്റ്റ് 31, 2022 | ജിഗ്യാസ മിശ്ര
അസുണ്ടിയിലെ ദളിത് സ്ത്രീകളുടെ സ്വകാര്യയാതനകൾ
തുച്ഛമായ വേതനവും പട്ടിണിയോടടുത്ത ഭക്ഷണരീതികളും ഹവേരി ജില്ലയിലെ ഈ ഗ്രാമത്തിലെ സ്ത്രീകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. അതിനുംപുറമേ, ശൌചാലയങ്ങളില്ലാത്തത്, ആർത്തവസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകളെ കൂടുതൽ ദുരിതത്തിലാക്കുകയും ചെയ്യുന്നു
ഓഗസ്റ്റ് 18, 2022 | എസ്. സെന്തളിർ
'പ്രസവം നിർത്താനുള്ള ശസ്ത്രക്രിയയ്ക്കായി ഞാൻ തനിയെ ഇറങ്ങിത്തിരിച്ചു'
ഉദയ്പൂരിലെ ഗാമെതി സമുദായത്തിലെ പുരുഷന്മാർ സൂറത്തിലേയ്ക്കും മറ്റു പ്രദേശങ്ങളിലേക്കും ജോലിയ്ക്കായി കുടിയേറുമ്പോൾ, വീടുകളിൽ അവർ 'തനിച്ചാക്കി പോകുന്ന' സ്ത്രീകൾ ഗർഭനിരോധനംപോലെയുള്ള ആരോഗ്യസംബന്ധിയായ തീരുമാനങ്ങൾ സ്വയം കൈക്കൊള്ളാൻ പ്രാപ്തരാവുകയാണ്
ജൂലൈ 27, 2022 | കവിത അയ്യര്‍
‘വീണ്ടും മറ്റൊരു കുഞ്ഞിനെ പ്രസവിക്കാൻ ഞാൻ ആഗ്രഹിച്ചില്ല’
വീണ്ടും കുട്ടിയുണ്ടാവാതിരിക്കാൻ സുരക്ഷിതവും എളുപ്പവുമുള്ള വഴിയായിരുന്നു സുനിതാ ദേവി ആഗ്രഹിച്ചതെങ്കിലും, കോപ്പർ-ടി ഫലപ്രദമാകാതിരുന്നതോടെ, ഗർഭച്ഛിദ്രം നടത്താൻ, പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്ന് ദില്ലിയിലും ബിഹാറിലുമുള്ള സ്വകാര്യ, സർക്കാർ ആശുപത്രികളിലേക്ക് പോകാൻ നിർബന്ധിതയായി അവർ
ജൂലൈ 12, 2022 | സംസ്കൃതി തൽവാർ
ടികരിയിലെ കഥകളുടേയും രഹസ്യങ്ങളുടേയും കലവറക്കാരി
സഞ്ചി നിറയെ ഗർഭനിരോധ മരുന്നുകളും ഉറകളുമായി നടക്കുന്ന കലാവതി സോണി അമേഠിയിലെ ടികരി ഗ്രാമത്തിലെ സ്ത്രീകളുടെ വിശ്വസ്തയായ സുഹൃത്താണ്. പ്രത്യുത്പാദന അവകാശങ്ങളുടെ സന്ദേശത്തെ ആ പ്രദേശത്ത് സജീവമായി നിലനിർത്താൻ അവരുടെ അനൌപചാരിക സംഭാഷണങ്ങൾ സഹായിക്കുന്നു
ജൂണ്‍ 22, 2022 | അനുഭ ഭോന്‍സ്ലെ
‘ഗർഭപാത്രം നീക്കിയതിനുശേഷമാണ് എല്ലാം ആരംഭിച്ചത്’
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ, ഗർഭപാത്രം നീക്കിയ കരിമ്പുകൃഷിക്കാരായ ധാരാളം സ്ത്രീകൾ ശസ്ത്രക്രിയയ്ക്കുശേഷം വിഷാദരോഗവും, ആശങ്കയും, ശാരീരികമായ അസ്വസ്ഥതകളും ദാമ്പത്യബന്ധത്തിലെ വിള്ളലുകളുമായി വലയുകയാണ്
മാര്‍ച്ച് 25, 2022 | ജ്യോതി ശിനോലി
‘എന്റെ ഗര്‍ഭം അലസിയത് മറ്റുള്ളവര്‍ അറിയണമെന്നെനിക്കില്ല’
അവരുടെ നദീജലം കൂടുതൽ ലവണത്വമുള്ളതാണ്, വേനലുകൾ കൂടുതൽ ചൂടുള്ളതാണ്, പൊതു ആരോഗ്യ സുരക്ഷ ഒരു വിദൂര സ്വപ്നവും. ഈ ഘടകങ്ങളെല്ലാം ഒരുമിച്ചു ചേർന്ന് സുന്ദർവനങ്ങളിലെ സ്ത്രീകളെ ആരോഗ്യ പ്രശ്നങ്ങളുടെ കുരുക്കിലാക്കിയിരിക്കുന്നു
മാർച്ച് 10, 2022 | ഉർവശി സർക്കാർ
'മരുന്ന് തരുമ്പോൾ അവർ എന്നെ കടന്നുപിടിക്കാറുണ്ട്'
ആശുപത്രി ജീവനക്കാരിൽനിന്നുണ്ടാവുന്ന ചൂഷണവും അപമാനവും, സ്വകാര്യതയ്ക്കുനേരെയുള്ള ആക്രമണവും എല്ലാം ചേർന്ന്, തലസ്ഥാനനഗരത്തിൽപ്പോലും ലൈംഗികത്തൊഴിലാളികളുടെ ആരോഗ്യപരിരക്ഷയെ പരിമിതപ്പെടുത്തുകയാണ്. അതിനുപുറമെ മഹാവ്യാധിയും അവരെ കൂടുതൽ പ്രശ്നത്തിലേക്ക് തള്ളിവിടുന്നു
ഫെബ്രുവരി 21, 2022 | ശാലിനി സിംഗ്
ഝാർഖണ്ഡിലെ ആർ.എം.പിമാർ വിശ്വാസത്തിന്റെ സഹായത്താല്‍ ‘ചികിത്സ’ നടത്തുമ്പോള്‍
പഴഞ്ചന്‍ ആരോഗ്യരക്ഷാ സംവിധാനങ്ങളും പശ്ചിമി സിംഗ്ഭൂം ജില്ലയിലെ ഉൾഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ നേരിടുന്ന വെല്ലുവിളികളും ‘റൂറൽ മെഡിക്കൽ പ്രാക്ടീഷണർ’മാരുടെ സാന്നിദ്ധ്യം അത്യന്താപേക്ഷിതമാക്കിയിരിക്കുന്നു - കൂടാതെ, ആരോഗ്യം ഒരു വിശ്വാസത്തിന്റെ വിഷയവും
ഫെബ്രുവരി 3, 2022 | ജസീന്ത കെര്‍കെറ്റ
മേല്‍ഘാട്ടിലെ ‘ദായി’മാരുടെ അവസാന കണ്ണികള്‍
മഹാരാഷ്ട്രയിലെ മേൽഘാട് കടുവ സംരക്ഷണ കേന്ദ്രത്തിനടുത്തുള്ള ആദിവാസി അധിവാസ കേന്ദ്രങ്ങളിൽ റോപിയെയും ചർക്കുവിനെയും പോലുള്ള ദായിമാർ (പരമ്പരാഗത പ്രസവമെടുപ്പുകാര്/ പ്രസവ ശുശ്രൂഷകര്‍) ദശകങ്ങളോളം വീട്ടിൽ പ്രസവങ്ങൾ എടുത്തിട്ടുണ്ട്. പക്ഷെ ഇപ്പോൾ രണ്ടുപേർക്കും പ്രായമായി. അവരുടെ പാരമ്പര്യം മുന്നോട്ടു കൊണ്ടു പോകാനും ആരുമല്ല
ജനുവരി 28, 2022 | കവിത അയ്യര്‍
പുരുഷവന്ധ്യംകരണം കുടുംബാസൂത്രണ ഉപാധിയല്ലാതാകുമ്പോള്
യു.പിയിലെ വാരാണസി ജില്ലയിലെ മുസഹർ സ്ത്രീകളുടെ ജീവിതത്തെ അലട്ടുന്ന പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുന്നത് ആരോഗ്യ സേവനങ്ങളുടെ അപ്ര്യാപ്യത മാത്രമല്ല, മറിച്ച് സ്വന്തം തിരഞ്ഞെടുപ്പുകളെ പരിമിതപ്പെടുത്തുന്ന ദുരവസ്ഥകളുടെ ചരിത്രം കൂടിയാണ്
ജനുവരി 10, 2022 | ജിഗ്യാസ മിശ്ര
മധുബനിയിൽ പെണ്‍കുട്ടികൾ ജനിക്കുന്നു, പക്ഷേ രേഖകളില്ല
ബിഹാറിലെ മധുബനി ജില്ലയിലെ ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകൾക്ക് നല്ല സമയങ്ങളിൽ പോലും ആരോഗ്യ സേവനങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടാണ്. ഉള്ളവയിൽ തന്നെ അഴിമതികൾ കടന്നുകൂടുമ്പോൾ അവർ നിസ്സഹായരാവുകയാണ്
ഒക്ടോബര്‍ 27, 2021 | ജിഗ്യാസ മിശ്ര
ഉത്തര്‍പ്രദേശ്: ‘ഞങ്ങളുടെ ഗ്രാമം മറ്റൊരു യുഗത്തിലാണ് ജീവിക്കുന്നത്’
കഷ്ടിച്ച് കൗമാര പ്രായമായതേയുള്ളൂവെങ്കിലും ഉടനെ വിവാഹിതരാവാൻ പോകുന്ന സോനുവിന്റെയും മീനയുടെയും കഥ, ഗ്രാമീണ പ്രയാഗ്രാജിലെ ദളിത് ഗ്രാമത്തില്‍ ആർത്തവ പ്രായത്തിലെത്തി നില്ക്കുന്ന മറ്റു നിരവധി പെൺകുട്ടികളുടെ കഥ കൂടിയാണ്
ഒക്ടോബര്‍ 11, 2021 | പ്രീതി ഡേവിഡ്
മൂന്ന് പുത്രിമാരോ? എങ്കില്‍ രണ്ട് പുത്രന്മാരെങ്കിലും വേണം
ബീഹാറിലെ ഗയ ജില്ലയിലെ വ്യത്യസ്ത പശ്ചാത്തലത്തില്‍ നിന്നുള്ള സ്ത്രീകളുടെ ആരോഗ്യത്തെയും സുസ്ഥിതിയെയും അപകടപ്പെടുത്തുന്ന കടുത്ത ദാരിദ്ര്യം, വിദ്യാഭ്യാസ ലഭ്യതയുടെ കുറവ്, സ്വന്തം ജീവിതത്തിനുമേലുള്ള നിയന്ത്രണത്തിന്റെ അഭാവം എന്നിവയെപ്പറ്റിയൊക്കെ അവര്‍ സംസാരിക്കുന്നു
സെപ്തംബര്‍ 29, 2021 | ജിഗ്യാസ മിശ്ര
ഗര്‍ഭനിരോധനോപാധികള്‍ സ്ത്രീ ആരോഗ്യ സുരക്ഷയെ ബാധിക്കുമ്പോള്‍
ഡൽഹിയിലുള്ള ആശുപത്രി വിട്ടപ്പോൾ തന്റെയുള്ളിൽ കോപ്പർ-റ്റി നിക്ഷേപിച്ചിട്ടുണ്ടെന്ന് ദീപയ്ക്കറിയില്ലായിരുന്നു. രണ്ട് വർഷങ്ങൾക്കു ശേഷം വേദനയും രക്തസ്രാവവും തുടങ്ങിയപ്പോൾ ഈ ഉപകരണം എവിടെയെന്ന് കണ്ടെത്താൻ മാസങ്ങളോളം ഡോക്ടർമാർക്ക് കഴിഞ്ഞതുമില്ല
സെപ്തംബര്‍ 14, 2021 | സംസ്കൃതി തൽവാർ
പുരുഷന്മാർ ഞങ്ങളെ ഒളിഞ്ഞുനോക്കുന്നതായി എപ്പോഴും തോന്നും
പൂട്ടിയ ശൗചാലയങ്ങൾ, ദൂരത്തുള്ള കെട്ടിടങ്ങൾ, മറച്ചുവെച്ച മൂത്രപ്പുരകൾ, കുളിക്കുന്നതിനോ ആർത്തവത്തുണികൾ കളയാനോ ഉള്ള സ്വകാര്യത ഇല്ലായ്മ, റെയിൽപ്പാളത്തിലേക്കുള്ള രാത്രിയാത്ര – പാറ്റ്നയിലെ ചേരിയിലെ കുടിയേറ്റ കുടുംബങ്ങളിലെ പെൺകുട്ടികളുടെ ദൈനംദിന ദുരിതങ്ങൾ
ഓഗസ്റ്റ് 31, 2021 | കവിത അയ്യര്‍
‘വെള്ളത്തില്‍ അര്‍ബുദം ഉണ്ടായിരുന്നുവെന്ന് അറിഞ്ഞിരുന്നെങ്കില്‍’
ബീഹാറിലെ ഗ്രാമങ്ങളിലെ ഭൂഗര്‍ഭജലത്തില്‍ ആഴ്സെനികിന്റെ സാന്നിദ്ധ്യം നിമിത്തം പ്രീതിയുടേതുപോലുള്ള കുടുംബങ്ങള്‍ക്ക് സ്ത്രീകളെയും പുരുഷന്മാരെയും നഷ്ടമായിരിക്കുന്നു. പ്രീതിയുടെ മാറിടത്തിലും ഒരുമുഴയുണ്ട്. പക്ഷെ ഇവിടുത്തെ സ്ത്രീകള്‍ ചികിത്സ ലഭിക്കുന്ന കാര്യത്തില്‍ പലപ്പോഴും വലിയ വെല്ലുവിളികള്‍ നേരിടുന്നു
ഓഗസ്റ്റ് 25, 2021 | കവിത അയ്യര്‍
വീട്ടില്‍ 7 പ്രസവങ്ങള്‍, 36-ാം വയസ്സില്‍ മുത്തശ്ശി: ബീഹാറിലെ ശാന്തി മാഞ്ചിയുടെ കഥ
ബീഹാറിലെ ശിവ്ഹര്‍ ജില്ലയിലെ മുസഹര്‍ എന്ന താമസ സ്ഥലത്തുനിന്നുള്ള ശാന്തി മാഞ്ചി 7 കുട്ടികള്‍ക്കാണ് തന്റെ വീട്ടില്‍ ജന്മം നല്‍കിയത്. ഇവിടെയുള്ള കുറച്ചാളുകള്‍ക്ക് ആരോഗ്യസേവനങ്ങള്‍ ലഭിക്കുന്നുണ്ട്. പക്ഷെ പ്രസവത്തിനു സഹായിക്കുന്ന ഒരു പ്രാഥമികാരോഗ്യ കേന്ദ്രം അവിടുണ്ടെന്ന് ഭൂരിപക്ഷത്തിനും അറിയില്ല
ഓഗസ്റ്റ് 18, 2021 | കവിത അയ്യര്‍
‘എന്റെ പെൺമക്കൾ എന്നെപ്പോലെയാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല’
ബീഹാറിലെ പട്ന ജില്ലയിലെ കുട്ടികളും കൗമാരക്കാരുമായ വധുക്കൾക്ക് ഒരു ആൺകുഞ്ഞിനെ പ്രസവിക്കുന്നതുവരെ കുഞ്ഞുങ്ങളെ ഗർഭം ധരിക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ല. അവരെ സംബന്ധിച്ചിടത്തോളം, സാമൂഹിക ആചാരവും മുൻവിധിയും നിയമങ്ങളെയും നിയമപരമായ പ്രഖ്യാപനങ്ങളെയും മറികടക്കുന്നതാണ്
ജൂലൈ 23, 2021 | ജിഗ്യാസ മിശ്ര
എല്ലാ മാസവും ക്വാറന്റൈനിലാകുന്ന കാഡുഗൊല്ല സമുദായത്തിലെ സ്ത്രീകള്‍
ഈശ്വരകോപവും സാമൂഹത്തിലെ പേരുദോഷവും കര്‍ണ്ണാടകയിലെ കാഡുഗൊല്ല സമുദായത്തിലുള്ള സ്ത്രീകളെ പ്രസവാനന്തര സമയത്തും ആര്‍ത്തവ സമയത്തും വീട്ടില്‍നിന്നും മാറി മരച്ചുവട്ടിലോ പ്രത്യേകം നിര്‍മ്മിച്ച കുടിലുകളിലോ തങ്ങാന്‍ നിര്‍ബ്ബന്ധിതരാക്കുന്നു – നിയമവും ബോധവത്കരണവും വ്യക്തികളില്‍ നിന്നുള്ള ചെറുത്തുനില്‍പ്പുകളും ഉണ്ടായിട്ടുപോലും
ജൂലൈ 5, 2021 | തമന്ന നസീര്‍
‘ഞാന്‍ വിവാഹിതയാവാന്‍ പറ്റിയ സ്ത്രീയല്ല’
ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ചതുര്‍ഭുജ്സ്ഥാന്‍ ലൈംഗിക തൊഴില്‍ കേന്ദ്രത്തില്‍ നിന്നുള്ള ലൈംഗിക തൊഴിലാളികളെ കോവിഡ്-19 ലോക്ക്ഡൗണ്‍ വളരെ മോശമായി ബാധിച്ചിരിക്കുന്നു. പലപ്പോഴും ‘സ്ഥിരം’ ഇടപാടുകാരെ സന്തോഷിപ്പിക്കാന്‍ ചെറുപ്രായത്തില്‍ തന്നെ ഗര്ഭിണികളാകുന്നവരാണിവര്
ജൂണ്‍ 15, 2021 | ജിഗ്യാസ മിശ്ര
എങ്ങനെയാണ് കുഞ്ഞു മൃത്യുഞ്ജയ് മാല്‍ക്കാന്‍ഗിരിയില്‍ ജനിച്ചത്?
ഒഡീഷയിലെ നിബിഡ വനങ്ങള്‍ക്കും ഉയര്‍ന്ന മലകള്‍ക്കും ഭരണകൂടവും തീവ്രവാദികളും തമ്മിലുള്ള സംഘട്ടനങ്ങള്‍ക്കുമിടയില്‍, പരിമിതമായ ആരോഗ്യ സുരക്ഷാ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ വല്ലപ്പോഴും ലഭിക്കുന്ന ബോട്ടുകളും പൊട്ടിപ്പൊളിഞ്ഞ റോഡുകളുമുള്ള മാല്‍ക്കാന്‍ഗിരിയിലെ ജലസംഭരണി പ്രദേശത്തുള്ള ആദിവാസി അധിവാസങ്ങളില്‍ നിന്നും...
ജൂണ്‍ 4, 2021 | ജയന്തി ബുറുഡ
കൊറോണക്കാലത്തായിരുന്നു എന്റെ വിവാഹം
ബീഹാറിലെ ഗ്രാമങ്ങളിൽ, കൗമാരക്കാരായ പെൺകുട്ടികളെ അടച്ചുപൂട്ടൽകാലത്ത് നാട്ടിലേക്ക് തിരിച്ചെത്തിയ കുടിയേറ്റത്തൊഴിലാളികൾക്ക് വിവാഹം ചെയ്ത് കൊടുത്തു. അവരിൽ മിക്കവരും ഇപ്പോൾ ഗർഭിണികളാണ്. നാളെ എന്താവുമെന്ന് അവർ ആശങ്കപ്പെടുകയും ചെയ്യുന്നു
മെയ് 7, 2021 | കവിത അയ്യര്‍
മധുബനി രഹസ്യമായി ഒരു മാറ്റത്തിന് ശ്രമിക്കുമ്പോള്‍
ഒരു പതിറ്റാണ്ട് മുമ്പ്, ബീഹാറിലെ ഹസൻപൂർ ഗ്രാമം കുടുംബാസൂത്രണത്തെ ഏതാണ്ട് പൂര്ണ്ണമായുംഅവഗണിച്ചിരുന്നു. ഇപ്പോൾ, കുത്തിവയ്ക്കാവുന്ന ഗർഭനിരോധനോപാധികള്ക്കായി സ്ത്രീകൾ പലപ്പോഴും ആരോഗ്യസുരക്ഷ സന്നദ്ധ പ്രവര്‍ത്തകരായ സലഹ, ശമ എന്നിവരെ സമീപിക്കുന്നു. എങ്ങനെയാണ് ഈ മാറ്റം ഉണ്ടായത്?
ഏപ്രില്‍ 13, 2021 | കവിത അയ്യര്‍
അമിതജോലി ചെയ്യുമ്പോഴും ശകാരം നേരിടുന്ന ബീഹാറിലെ 'വനിത' ഡോക്ടർമാർ
ബീഹാറിലെ കിഷൻഗഞ്ച് ജില്ലയിൽ ജോലി ചെയ്യുന്ന കുറച്ച് വനിതാ ഗൈനക്കോളജിസ്റ്റുകൾക്ക് ജോലി ദിവസം ദൈർഘ്യമേറിയതാണ്. അവര്‍ക്ക് ലഭിക്കുന്ന മെഡിക്കല്‍ സാധനങ്ങളും കുറവാണ്. ഇതിനെല്ലാം പുറമെ ചികിത്സയിലുള്ളവരുടെ പലതവണത്തെ ഗർഭം ധരിക്കലും ഗർഭനിരോധന ഉപാധികള്‍ ഉപയോഗിക്കാനുള്ള അവരുടെ വൈമനസ്യവും കൈകാര്യം ചെയ്യുന്നത് ബാലി കേറാമലയാണ്
ഏപ്രില്‍ 7, 2021 | അനുഭ ഭോന്‍സ്ലെ
‘എനിക്ക് ഒൻപത് പെൺകുട്ടികളുണ്ട്, പത്താമത്തേത് ആൺകുട്ടിയാണ്’
ആൺമക്കൾ ഉണ്ടാകാനുള്ള സമർദ്ദവും കുടുംബാസൂത്രണ മാർഗ്ഗങ്ങളുടെ കുറവും ഗുജറാത്തിലെ ധോൽകാ താലൂക്കിലെ ഭർവാഡ് ഇടയ സമുദായത്തിൽപ്പെട്ട സ്ത്രീകളുടെ കാര്യത്തില്‍ ഗർഭനിരോധന മാർഗ്ഗങ്ങളെയും പ്രത്യുൽപാദന അവകാശങ്ങളെയും നിരര്‍ത്ഥകമാക്കുന്നു
ഏപ്രില്‍ 1, 2021 | പ്രതിഷ്ത പാണ്ഡ്യ
‘പഠിച്ചു കൊണ്ടിരുന്നാൽ നിന്നെ ആര് വിവാഹം ചെയ്യും?’: അച്ഛൻ ചോദിക്കുന്നു
ബീഹാറിലെ സമസ്തിപൂർ ജില്ലയിലെ മഹാദളിത് സമുദായങ്ങളിൽ നിന്നുള്ള കൗമാരക്കാരായ പെൺകുട്ടികൾ അവരുടെ പഠനവും സ്വപ്നങ്ങളുമുപേക്ഷിച്ചു വിവാഹിതരാവാന്‍ നിര്ബ്ബന്ധിക്കപ്പെടുത്തതിന്റെ ഭാഗമായി സാമൂഹിക അപകീർത്തികൾക്കും ശാരീരിക ബലപ്രയോഗങ്ങൾക്കും വരെ വിധേയരാകുന്നു - ചിലർ അതിനെ എതിർക്കാൻ ശ്രമിക്കുന്നു, മറ്റുള്ളവർ അതിനു വഴങ്ങുന്നു
മാര്‍ച്ച് 29, 2021 | അമൃത ബ്യത്നാല്
‘ഞങ്ങളുടെ ഓഫീസും ഉറങ്ങുന്ന സ്ഥലവും ഒന്നുതന്നെ’
സ്ഥല പരിമിതിയും സൗകര്യങ്ങളുടെ അഭാവവും ബീഹാറിലെ ദർഭംഗ ജില്ലയിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ ഓഫീസിലും വാർഡിലെ കിടക്കയിലും ചിലപ്പോൾ തറയിൽപ്പോലും ഉറങ്ങാൻ നിർബന്ധിതരാക്കുന്നു
മാര്‍ച്ച് 26, 2021 | ജിഗ്യാസ മിശ്ര
ഗർഭത്തിൽ മരിച്ചുവെന്ന് പ്രഖ്യാപിച്ചു, ജനനം പിറ്റേന്ന് സാക്ഷ്യപ്പെടുത്തി
ചിലന്തികളുടെ പാർപ്പിടമായ അൾട്രാ സൗണ്ട് മെഷീനുള്ള ബിഹാറിലെ വൈശാലി ജില്ലയിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ ഒരു കുടുംബത്തോടു പണമാവശ്യപ്പെടുകയും പിറക്കാത്ത കുഞ്ഞു മരിച്ചുവെന്ന് പറഞ്ഞ് അവരെ വലിയ ചിലവിൽ സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞു വിടുകയും ചെയ്തു
ഫെബ്രുവരി 22, 2021 | ജിഗ്യാസ മിശ്ര
പഴഞ്ചന്‍ ആരോഗ്യ കേന്ദ്രങ്ങളും ബിരുദമില്ലാത്ത ഡോക്ടര്‍മാരും
വേണ്ടത്ര ജീവനക്കാരില്ലാത്തതും വന്യമൃഗങ്ങള്‍ കയറിയിറങ്ങി നടക്കുന്നതുമായ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം, ആശുപത്രികളെക്കുറിച്ചുള്ള ഭയം, ഫോണ്‍ സമ്പര്‍ക്കത്തിന്റെ പ്രശ്നങ്ങള്‍ - ഇവയൊക്കെ ബീഹാറിലെ ബഡ്ഗാവ് ഖുര്‍ദ് ഗ്രാമത്തിലെ ഗര്‍ഭിണികളായ സ്ത്രീകളെ വീട്ടില്‍ പ്രസവിക്കാന്‍ നിര്‍ബ്ബന്ധിതരാക്കുന്നു
ഫെബ്രുവരി 15, 2021 | അനുഭ ഭോന്‍സ്ലെ , വിഷ്ണു സിംഗ്
പ്രസവത്തിനായി അൽമോഢയിലെ മലകൾ കയറുമ്പോൾ
മലമ്പ്രദേശങ്ങളിലൂടെ ആശുപത്രിയിലേക്കുള്ള യാത്ര പാതിയെത്തിയപ്പോള്‍ ഉത്തരാഖണ്ഡിലെ അൽമോഢ ജില്ലയില്‍ നിന്നുള്ള രാനോ സിംഗ് കഴിഞ്ഞ വർഷം റോഡില്‍ പ്രസവിച്ചു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും സാമ്പത്തിക ചിലവുകളും മലയോര ഗ്രാമങ്ങളിലെ പലരെയും വീടുകളില്‍ പ്രസവിക്കാൻ നിർബ്ബന്ധിതരാക്കുന്നു
ഫെബ്രുവരി 11, 2021 | ജിഗ്യാസ മിശ്ര
ഒരു നിർബന്ധിത വന്ധ്യകരണവും നിരർത്ഥകമായ മരണവും
രാജസ്ഥാനിലെ ബൻസി ഗ്രാമത്തിലെ ഭാവന സുതാർ കഴിഞ്ഞവർഷം മരിച്ചത് ഒരു 'ക്യാമ്പിൽ' ചട്ടങ്ങളൊന്നും പാലിക്കാതെയും മറ്റൊരു മാർഗ്ഗത്തെക്കുറിച്ച് ആലോചിക്കാൻ അവർക്ക് സമയം കൊടുക്കാതെയും നടത്തിയ ഒരു വന്ധ്യംകരണ നടപടിയെ തുടർന്നാണ്. അവരുടെ ഭർത്താവ് ദിനേശ് ഇപ്പോഴും നീതിതേടുകയാണ്
നവംബര്‍ 20, 2020 | അനുഭ ഭോന്‍സ്ലെ
‘ഗര്‍ഭിണിയായി ഒമ്പതാം മാസത്തിലും ഇടപാടുകാര്‍ എത്തുന്നു’
നാലുതവണ ഗര്ഭമലസിയതും ഭര്‍ത്താവിന്റെ മദ്യപാനവും ഫാക്ടറിയിലെ ജോലി നഷ്ടപ്പെട്ടതും മൂലം ഡല്‍ഹിയില്‍ നിന്നുള്ള ഹണി അഞ്ചാംതവണ താന്‍ ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ലൈംഗികതൊഴില്‍ ആരംഭിക്കുകയും അതേത്തുടര്‍ന്ന് അവര്‍ക്ക് ലൈംഗികമായി പകരുന്ന രോഗം പിടിപെടുകയും ചെയ്തു. ഇപ്പോള്‍ ലോക്ക്ഡൗണ്‍ മൂലം അവര്‍ കൂടുതല്‍ ബുദ്ധിമുട്ടുന്നു
ഒക്ടോബര്‍ 15, 2020 | ജിഗ്യാസ മിശ്ര
‘എന്റെ ഭാര്യക്ക് എങ്ങനെ അണുബാധയുണ്ടായി?’
വന്ധ്യംകരണ ശസ്ത്രക്രിയ ഉണ്ടാക്കിയ മൂന്നുവര്‍ഷത്തെ വേദനയ്ക്കു ശേഷമുള്ള അണുബാധ, അമ്പരപ്പിക്കുന്ന തരത്തില്‍ വഞ്ചന നടത്തുന്ന ആശുപത്രികള്‍, വര്‍ദ്ധിക്കുന്ന കടം - അവസാനം രാജസ്ഥാനിലെ ദൗസ ജില്ലക്കാരി 27 വയസ്സുകാരിയായ സുശീലദേവിക്ക് ഗര്‍ഭപാത്രം നീക്കുന്ന ശസ്ത്രക്രിയയും
സെപ്തംബര്‍ 3, 2020 | അനുഭ ഭോന്‍സ്ലെ , സംസ്കൃതി തൽവാർ
‘ഡോക്ടര്‍ പറയുന്നത് എന്റെ അസ്ഥികള്‍ പൊള്ളയായിരിക്കുന്നുവെന്നാണ്’
അസുഖങ്ങളും, ഗര്‍ഭപാത്രം നീക്കം ചെയ്തതുള്‍പ്പെടെയുള്ള ശസ്ത്രക്രിയകളുമായി ദീര്‍ഘനാളുകള്‍ക്കുശേഷം പൂനെ ജില്ലയിലെ ഹഡശി ഗ്രാമത്തില്‍നിന്നുള്ള ബിബാബായ് ലോയരെയുടെ ശരീരം കൂനിക്കൂടി, ഒട്ടിയിരിക്കുന്നു. ഇപ്പോഴും അവര്‍ പാടത്തെ പണികള്‍ ചെയ്യുകയും തളര്‍ന്നു കിടക്കുന്ന ഭര്‍ത്താവിനെ നോക്കുകയും ചെയ്യുന്നു
ജൂലൈ 2, 2020 | മേധാ കാലെ
'എന്റെ ഗർഭപാത്രം പുറത്തേക്കിറങ്ങി വരുന്നു'
ഗർഭാശയം താഴേക്കിറങ്ങിവരുന്ന അവസ്ഥയുള്ള, മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിലെ ഭിൽ ആദിവാസി സ്ത്രീകൾക്ക് ചികിത്സാ സൗകര്യങ്ങൾ ലഭിക്കുന്നില്ല. റോഡുകളോ മൊബൈൽ ബന്ധങ്ങളോ ഇല്ലാതെ കഠിനമായ ജോലികളും സഹിക്കാനാകാത്ത വേദനയുമായി അവർ പാടുപെടുന്നു
ജൂണ്‍ 17, 2020 | ജ്യോതി ശിനോലി
‘ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ ഡോക്ടര്‍ ഉപദേശിച്ചു’
ബുദ്ധിമാന്ദ്യം നേരിടുന്ന സ്ത്രീകളുടെ ലൈംഗികവും പ്രത്യുല്പാദനാരോഗ്യപരവുമായ അവകാശങ്ങൾ പലപ്പോഴും നിർബന്ധിത ഗർഭപാത്രം നീക്കംചെയ്യൽ ശസ്ത്രക്രിയകളിലൂടെ ലംഘിക്കപ്പെടുന്നു. പക്ഷെ മഹാരാഷ്ട്രയിലെ വാഡി ഗ്രാമത്തിലെ മാലൻ മോരെ അമ്മയുടെ പിന്തുണ കിട്ടുന്നതിനാൽ ഭാഗ്യവതിയാണ്
ജൂണ്‍ 09, 2020 | മേധാ കാലെ
’12 കുട്ടികള്‍ക്ക് ശേഷം പ്രസവം തനിയെ നിലച്ചു’
സാംസ്കാരിക ഘടകങ്ങളും അപ്രാപ്യമായ ആരോഗ്യ സേവനങ്ങളും ഉദാസീനരായ ആരോഗ്യസേവന ദാതാക്കളും നിമിത്തം ഹരിയാനയിലെ ബിവാൻ ഗ്രാമത്തിലെ മേവ് മുസ്ലീങ്ങൾക്ക് ഗർഭനിരോധനം ഒരു ബാലികേറാമലയാണ്. ഇത് സ്ത്രീകളെ തുടർച്ചയായി പ്രസവിക്കാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നു
മെയ് 20, 2020 | അനുഭ ഭോന്‍സ്ലെ , സംസ്കൃതി തൽവാർ
ലോക്ക്ഡൗൺ സമയത്തെ ആര്‍ത്തവം: സാനിറ്ററി പാഡുകളില്ലാതെ വീടുകളിലകപ്പെട്ട സ്കൂൾ വിദ്യാർത്ഥിനികൾ
സ്കൂളുകൾ അടച്ചതോടെ സൗജന്യ സാനിറ്ററി നാപ്കിനുകളുടെ ലഭ്യത നിലച്ചതിനാൽ ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിലെ പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികൾ അപകടസാദ്ധ്യതകൾ നിറഞ്ഞ മാര്‍ഗ്ഗങ്ങളിലേക്ക് തിരിയുന്നു. യു.പി.യിൽ മാത്രം അത്തരം പെൺകുട്ടികളുടെ എണ്ണം ദശലക്ഷക്കണക്കിനാണ്
മെയ് 12, 2020 | ജിഗ്യാസ മിശ്ര
ഗ്രാമീണ ആരോഗ്യ സൂചകങ്ങളെ പരിഗണിക്കാതെ പശുക്കളെ എണ്ണുമ്പോള്‍
വേതനം കുറവായതു കൊണ്ടും വളരെയധികം സർവ്വേകൾ നടത്തുന്നത് മൂലമുള്ള അമിതഭാരം കൊണ്ടും ഹരിയാനയിലെ സോനീപത് ജില്ലയിൽ നിന്നുള്ള സുനിതാ ദേവിയും മറ്റ് ആശാ പ്രവർത്തകരും ഗ്രാമീണ കുടുംബങ്ങളിലെ പ്രത്യുൽപാദനപരമായ ആരോഗ്യ കാര്യങ്ങൾ നോക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നു
മെയ് 8, 2020 | അനുഭ ഭോന്‍സ്ലെ , പല്ലവി പ്രസാദ്
നീലഗിരിയിലെ ആദിവാസികൾ പോഷകാഹാരക്കുറവിന്റെ പ്രശ്നങ്ങള്‍ നേരിടുമ്പോൾ
രക്തത്തിൽ ഹീമോഗ്ലോബിൻ തീർത്തും കുറവായ അമ്മമാർ, 7 കിലോ ഭാരമുള്ള രണ്ടുവയസ്സ് പ്രായമുള്ള കുഞ്ഞുങ്ങൾ, അമിത മദ്യപാനം, കുറഞ്ഞ വരുമാനം, വനവുമായി കുറഞ്ഞുവരുന്ന ബന്ധം എന്നിവ തമിഴ്നാട്ടിലെ ഗൂഡല്ലൂരിലെ ആദിവാസി സ്ത്രീകൾക്കിടയിൽ കടുത്ത പോഷകാഹാരക്കുറവിനു കാരണമാകുന്നു
മെയ് 1, 2020 | പ്രീതി ഡേവിഡ്
‘ആ പേരമകനെ കിട്ടാൻവേണ്ടി നാല് മക്കളെ പ്രസവിക്കേണ്ടിവന്നു’
പുരുഷന്മാരുടെ എതിർപ്പുകൾക്കിടയിലും, സ്വന്തം ജീവിതത്തിന്മേലും പ്രത്യുത്പാദന തിരഞ്ഞെടുപ്പിന്മേലും നിയന്ത്രണം ഏറ്റെടുക്കാൻ നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് ആ സ്ത്രീകൾ ഞങ്ങളോട് പറഞ്ഞു. ദില്ലിയിൽനിന്ന് 40 കിലോമീറ്റർ അകലെയുള്ള ഹരിയാനയിലെ ഹർസാന കലാം ഗ്രാമത്തിലെ സ്ത്രീകൾ
ഏപ്രില്‍ 21, 2020 | അനുഭ ഭോന്‍സ്ലെ , സംസ്കൃതി തൽവാർ
‘ഇപ്പോള്‍ എന്റെ ആടുകളാണ് എന്റെ മക്കള്‍’
മഹാരാഷ്ട്രയിലെ നന്ദൂർബാർ ജില്ലയിലെ ധഡ്ഗാവ് പ്രദേശത്തുള്ള ഭിൽ വനിതകൾ അപമാനം, സാമൂഹ്യ ബഹിഷ്കരണം, വന്ധ്യതയ്ക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നതില്‍ ഗ്രാമീണ ആരോഗ്യ സുരക്ഷ സംവിധാനം നേരിടുന്ന പരാജയം എന്നിവയാൽ ബുദ്ധിമുട്ടുകള്‍ നേരിടുന്നു
ഏപ്രില്‍ 13, 2020 | ജ്യോതി ശിനോലി
‘കഴിഞ്ഞ വർഷം ഒരാൾ മാത്രമാണ് പുരുഷ വന്ധ്യംകരണശസ്ത്രക്രിയയ്ക്ക് സമ്മതിച്ചത്’
കുടുംബാസൂത്രണത്തിൽ ‘പുരുഷ പങ്കാളിത്തം’ എന്നത് പ്രാധാന്യമർഹിക്കുന്ന ഒരു വാക്കാണെങ്കിലും ബിഹാറിലെ പുരുഷന്മാരെ വന്ധ്യംകരണത്തിന് പ്രേരിപ്പിക്കുന്നതിൽ വികാസ് മിത്രമാരും ആശ പ്രവർത്തകരും (അക്രെഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്-അംഗീകൃത സാമൂഹികാരോഗ്യ പ്രവർത്തകർ) അധികവും വിജയിക്കാറില്ല. ഗർഭനിരോധനോപാധികൾ സ്ത്രീകളുടെ മാത്രം ചുമതലയാവുകയാണ്
മാര്‍ച്ച് 18, 2020 | അമൃത ബ്യത്നാല്
‘അവർക്കൊരു ഗുളിക കൊടുത്ത് പറഞ്ഞയയ്ക്കും’
ഛത്തീസ്ഗഢിലെ നാരായൺപുർ ജില്ലയിലെ എല്ലാ സൗകര്യങ്ങളുമുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ പല ആദിവാസി സ്ത്രീകൾക്കും അപ്രാപ്യമായതിനാൽ, അപകടസാധ്യതയുള്ള ഗർഭഛിദ്രങ്ങൾക്കും പ്രസവത്തിനും അവർക്ക് ആശ്രയിക്കേണ്ടിവരുന്നത്, യോഗ്യതകളൊന്നുമില്ലാത്ത ചികിത്സകരെയാണ്
മാര്‍ച്ച് 11, 2020 | പ്രീതി ഡേവിഡ്
സുരക്ഷിത ദിനങ്ങളെക്കുറിച്ചുള്ള ആശങ്കയില്‍ നിന്ന് ‘സ്ത്രീ വന്ധ്യംകരണ’ത്തിലേക്ക് – നേഹയുടെ കഥ
2016 ലെ സുപ്രീം കോടതി ഉത്തരവിനുശേഷം വന്ധ്യംകരണ ക്യാമ്പുകൾക്കു പകരം 'നസ്ബന്ദി ദിവസങ്ങൾ’ സംഘടിക്കപ്പെടുന്നു, പക്ഷേ ഇപ്പോഴും പ്രധാനമായും ശസ്ത്രക്രിയകൾക്ക് വിധേയരാകുന്നത് സ്ത്രീകളാണ് - യുപിയിൽ ഒരുപാടാളുകള്‍ ആധുനിക ഗർഭനിരോധന മാർഗ്ഗങ്ങൾ ഇല്ലാത്ത അവസ്ഥയിലാണ് ഇത് ചെയ്യുന്നത്
ഫെബ്രുവരി 28, 2020 | അനുഭ ഭോന്‍സ്ലെ
കൂവളപുരത്തെ വിചിത്രമായ ഗസ്റ്റ്ഹൗസ്സ്
മധുര ജില്ലയിലെ കൂവളപുരത്തും മറ്റു നാല് ഗ്രാമങ്ങളിലും ആർത്തവദിനങ്ങളിൽ സ്ത്രീകളെ "ഗസ്റ്റ്ഹൗസ്സുകൾ" എന്ന ഇടങ്ങളിൽ മാറ്റി പാർപ്പിക്കുന്നതു പതിവാണ്. ദൈവങ്ങളുടെയും മനുഷ്യരുടെയും കോപം ഭയന്ന് ആരും ഈ വിവേചനത്തെ ചോദ്യം ചെയ്യുന്നില്ല