ആന്ധ്രാപ്രദേശിലെ അനന്ത്പൂർ ജില്ലയിൽ ഉൾപ്പെടുന്ന താഡിമാരി ഗ്രാമത്തിൽ, വരൾച്ചമൂലം ദുരിതത്തിലായ നിലക്കടല കർഷകർപോലും വളം വിൽക്കുന്ന കടയിൽ തങ്ങളുടെ കടം വീട്ടാനായി ഒരുമിച്ചെത്തുകയാണ്. നോട്ടുനിരോധനത്തിന് പിന്നാലെ അസാധുവായ നോട്ടുകൾ ഈ കടയിൽ സ്വീകരിക്കുമെന്നതുതന്നെ കാരണം. അതേസമയം, തൊഴിൽരഹിതരായ കർഷകത്തൊഴിലാളികൾ തങ്ങളുടെ പക്കലുള്ള പഴയ നോട്ടുകൾ മാറ്റിയെടുക്കാനുള്ള എളുപ്പവഴിയായി കണ്ടെത്തിയിരിക്കുന്നത് പ്രദേശത്തെ മദ്യവില്പന ശാലകളിൽനിന്ന് മദ്യം വാങ്ങുകയാണ്