രക്തം സ്രവിപ്പിക്കുന്ന ഒരു ചികിത്സാരീതി മൂവായിരത്തോളം വർഷം നിലനിന്നിരുന്നു.
ഹിപ്പോക്രറ്റീസ് വികസിപ്പിച്ചു പിന്നീട് മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ പ്രചുരപ്രചാരം നേടിയ ഈ രീതിയുടെ പിന്നിലുള്ള ആശയം ഇതാണ്: ശരീരത്തിലെ നാല് തരം ദ്രാവകങ്ങളായ രക്തം, കഫം, മഞ്ഞ പിത്തം, കറുത്ത പിത്തം എന്നിവയുെട അസന്തുലിതാവസ്ഥയാണ് രോഗങ്ങൾ ഉണ്ടാക്കുന്നത്. ഇതിൽ രക്തമാണ് ഏറ്റവും പ്രധാനപ്പെട്ട ദ്രാവകം എന്ന് ഹിപ്പോക്രിട്ടിസിന് അഞ്ഞൂറ് വർഷങ്ങൾക്കിപ്പുറം ഗാലൻ പ്രഖ്യാപിച്ചു. പുറമെ ശസ്ത്രക്രിയാപരീക്ഷണങ്ങളിലൂടെ വികസിപ്പിച്ച മറ്റു ആശയങ്ങളും, മിക്കപ്പോഴും അന്ധവിശ്വാസങ്ങളും രോഗരക്ഷ ലക്ഷ്യമാക്കി മനുഷ്യശരീരത്തിൽ രക്തസ്രാവം ഉണ്ടാക്കി അശുദ്ധരക്തം പുറന്തള്ളുന്ന സമ്പ്രദായത്തിലേക്ക് നയിച്ചു.
രക്തം വലിച്ചെടുക്കാനായി ഔഷധ ഗുണമുള്ള Hirudo medicinalis അടക്കമുള്ള അട്ടകളാണ് ഈ ചികിത്സാരീതിയിൽ ഉപയോഗിച്ചിരുന്നത്. ഈ മൂവായിരം വർഷങ്ങൾക്കിടയിൽ ഭിഷഗ്വരൻമാരുടെ വൈദ്യ-പ്രത്യയശാസ്ത്ര മിഥ്യാധാരണകളുടെ ഫലമായി എത്ര മനുഷ്യജീവനുകളാണ് പൊലിഞ്ഞെതെന്നു നമുക്ക് ഒരിക്കലും അറിയാൻ കഴിയില്ല. ഇംഗ്ളണ്ടിലെ ചാൾസ് രണ്ടാമൻ രാജാവിന്റെ മരണത്തിനു മുമ്പ് അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്ന് 24 ഔൺസ് രക്തമാണ് നഷ്ടമായെതന്ന് നമുക്കറിയാം. തൊണ്ടയിലെ അണുബാധയ്ക്ക് പ്രതിവിധിയായി അദ്ദേഹത്തിന്റെ തന്നെ നിർദ്ദേശപ്രകാരം മൂന്ന് ചികിത്സകർ ശരീരത്തിൽ നിന്നും ധാരാളം രക്തം ഊറ്റിയെടുത്തു അധികം കഴിയുന്നതിനു മുമ്പ് തന്നെ ജോർജ് വാഷിംഗ്ടണും മരണമടഞ്ഞു.
നവലിബറലിസത്തിന്റെ, മുതലാളിത്തത്തിന്റെ തന്നെ മികച്ചതും, സമഗ്രവുമായ ഒരു ഓട്ടോപ്സിയാണ് കോവിഡ്19 സാധ്യമാക്കിയത്. ആ മൃതശരീരം രക്തധമനികളും, ആന്തരാവയവങ്ങളും, അസ്ഥികളും എല്ലാം കാണത്തക്ക രീതിയിൽ, ഓട്ടോപ്സി മുറിയിലെ മേശയിൽ, വെള്ളിവെളിച്ചത്തിൽ കിടപ്പുണ്ട്. സ്വകാര്യവൽക്കരണം, കോർപ്പേററ്റ് അധിഷ്ഠിത ആഗോളീകരണം, അത്യുഗ്ര സമ്പദ്കേന്ദ്രീകരണം, സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്തതരം അസമത്വം തു ടങ്ങിയ എല്ലാ അട്ടക ളെയും കാണാം.
സാമൂഹികവും സാമ്പത്തികവുമായ വ്യാധികൾക്ക് പരിഹാരമായി അധ്വാനിച്ചു ജീവിക്കുന്ന മനുഷ്യരുടെ മാന്യവും അന്തസ്സുറ്റതുമായ നിലനിൽപ്പിനെ ചൂഷണം ചെയ്ത അതേ ചികിത്സാവിധി തന്നെ. മൂവായിരാമാണ്ട് പഴക്കമുള്ള ഈ ചികിത്സാരീതി പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് അതിന്റെ മൂർദ്ധന്യത്തിലെത്തിയത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലും, ഇരുപതാം നൂറ്റാണ്ടിലും ഈ രീതി തമസ്കരിക്കപ്പെട്ടു തുടങ്ങിയെങ്കിലും, സാമ്പത്തികശാസ്ത്ര, തത്വശാസ്ത്ര, വാണിജ്യ, സാമൂഹിക വ്യവസ്ഥിതികളിൽ പക്ഷെ ഇതിന്റെ പിന്നിലുള്ള തത്വവും, പ്രയോഗവും പ്രബലമാണ്.


















