പതാകകൾ - ചുവപ്പ് മഞ്ഞ പച്ച വെള്ള ഓറഞ്ച് എന്നീ നിറങ്ങളിൽ - ഉയർത്തിപ്പിടിച്ചുകൊണ്ട് അവർ വേദിയും കടന്നു നടന്നു. പച്ച ദുപ്പട്ടകൊണ്ട് തങ്ങളുടെ തലകൾ മറച്ച ഒരുകൂട്ടം വനിതാ കർഷകർ ജാഥ നയിച്ചുകൊണ്ട് വന്നു. വെള്ളയും മെറൂണും, മഞ്ഞയും പച്ചയും നിറങ്ങളോടു കൂടിയ തപ്പാവ് ധരിച്ച ഒരുകൂട്ടം പുരുഷന്മാർ ട്രാക്ടറുകൾ ഓടിച്ചുകൊണ്ടു പോയി. വിവിധ സംഘങ്ങൾ തോളിൽ പതാകകളേന്തി പകൽ മുഴുവൻ വേദി കടന്ന് നടക്കുണ്ടായിരുന്നു - ഇതിഹാസ കാവ്യത്തിലെ വാക്കുകൾപോലെ ഓരോ നിറങ്ങളും മെല്ലെ നീങ്ങിക്കൊണ്ടിരുന്നു.

പാർലമെൻറ് പാസാക്കിയ മൂന്ന് നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്നതിനായി ഡൽഹിയുടെ കവാടങ്ങളിൽ അവർ എത്തിയിട്ട് 2020 നവംബർ 26 മുതൽ ഇപ്പോൾ ഒരു വർഷം പൂർത്തിയായിരിക്കുന്നു. നാഴികക്കല്ലായ വാർഷികത്തെ അടയാളപ്പെടുത്തുന്നതായി കർഷകരും അവരെ പിന്തുണയ്ക്കുന്നവരും സിംഘുവിലെയും ടിക്രിയിലെയും ഘാസിപ്പൂരിലെയും സമരസ്ഥലങ്ങൾ കഴിഞ്ഞ വെള്ളിയാഴ്ച നിറച്ചു.

ഇത് കണ്ണീരിന്‍റെയും ഓർമ്മകളുടെയും ആസൂത്രണങ്ങളുടെയും വിജയ ദിനമായിരുന്നു. ഇത് വിജയിച്ച യുദ്ധം ആണ്, പക്ഷേ അവസാന വിജയമല്ല എന്ന് 33-കാരനായ ഗുർജീത് സിംഗ് പറഞ്ഞു. മൂന്നു നിയമങ്ങളും പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നവംബർ 19-ന് പ്രഖ്യാപിച്ചപ്പോൾ അദ്ദേഹം സിംഘുവിൽ ഉണ്ടായിരുന്നു. പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ സിറാ തെഹ്സീലിലെ തന്‍റെ ഗ്രാമമായ അരിയാംവാലയിൽ അദ്ദേഹം 25 ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നു.

"ഈ വിജയം ജനങ്ങളുടേതാണ്. മർക്കടമുഷ്ടിക്കാരനായ ഒരു ഭരണാധികാരിയെ ഞങ്ങൾ പരാജയപ്പെടുത്തി, ഞങ്ങൾ സന്തുഷ്ടരാണ്”, 45-കാരനായ ഗുർജീത് സിംഗ് ആസാദ് പറഞ്ഞു. അദ്ദേഹവും അന്ന് സിംഘുവിൽ ഉണ്ടായിരുന്നു. ഗുർദാസ്പുർ ജില്ലയിലെ കഹ്നുവാൻ തെഹ്സീലിലെ ആസാദിന്‍റെ ഗ്രാമത്തിൽ അദ്ദേഹത്തിന്‍റെ രണ്ടേക്കർ സ്ഥലത്ത് അമ്മാവന്മാർ കൃഷി ചെയ്യുന്നു. ഗോതമ്പും നെല്ലുമാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. "ഈ യുദ്ധം നവംബർ 26-ന് അല്ല തുടങ്ങിയത്. അന്ന് ഇത് ഡൽഹിയുടെ അതിർത്തികളിൽ എത്തിയെന്നേയുള്ളൂ”, അദ്ദേഹം കൂട്ടിച്ചേർത്തു. “ബില്ലുകൾ നിയമമായി മാറുന്നതിന് വളരെക്കാലം മുമ്പ് തന്നെ കർഷകർ സമരം തുടങ്ങിയിരുന്നു. 2020 സെപ്തംബറിൽ മൂന്ന് കാർഷിക നിയമങ്ങൾ പാസ്സാക്കിയ ശേഷം ഡൽഹിക്ക് വരുന്നതിനായി ഒരാഹ്വാനം നടത്തി. ഞങ്ങൾ ആ ആഹ്വാനത്തെ പിന്തുടർന്നു."

കഴിഞ്ഞ വർഷത്തെ ആ സംഭവബഹുലമായ മാർച്ച് മാസത്തെപ്പറ്റി അദ്ദേഹം ഓർമ്മിച്ചെടുത്തു: "ഞങ്ങൾ തലസ്ഥാനത്തേക്ക് നീങ്ങിയപ്പോൾ സർക്കാർ ജലപീരങ്കികൾ പ്രയോഗിച്ചു. അവർ കിടങ്ങുകൾ കുഴിച്ചു. വേലികെട്ടിക്കൊണ്ടും മുള്ളുകമ്പികൾകൊണ്ടും തടഞ്ഞു നിർത്താനായി ഞങ്ങൾ യുദ്ധം ചെയ്യാൻ വന്നവരായിരുന്നില്ല.” (62-കാരനായ ജൊഗ്‌രാജ് സിംഗ് കഴിഞ്ഞ വർഷം എന്നോട് പറഞ്ഞത് അദ്ദേഹത്തെപ്പോലുള്ള കർഷകരാണ് പോലീസുകാരെ ഊട്ടുന്നത്, പോലീസുകാരും അവരുടെ കുട്ടികളാണ് എന്നാണ്. അതുകൊണ്ട് ലാത്തികളെയും ‘ഊട്ടണ’മെന്നുണ്ടെങ്കിൽ കർഷകർ അവരുടെ പുറം കാണിച്ചു കൊടുക്കാൻ തയ്യാറായിരുന്നു എന്നാണ്.)

PHOTO • Amir Malik

കർഷകർ സമാധാനപരമായി ട്ടായി രുന്നു അവരുടെ ആഘോഷങ്ങൾ നവംബർ 26 - ന് നടത്തിയത് - പോയ വർഷം കഷ്ടകാലത്തും സമാധാനപരമായിരുന്നതുപോലെ . അവർ നൃത്തം ചെയ്യുകയും പാടുകയും ലഡു വിതരണം ചെയ്യുകയും ചെയ്തു

പട്യാല ജില്ലയിലെ ദൗൺ കലാം ഗ്രാമത്തിൽനിന്നുള്ള രജീന്ദർ കൗറും കഴിഞ്ഞ ആഴ്ച സിംഘുവിൽ ഉണ്ടായിരുന്നു. അവർ 26 തവണ സമര സ്ഥലങ്ങളിൽ എത്തിയിട്ടുണ്ട്. "ഈ സമരം ആരംഭിച്ചത് മുതൽ, ഒരു കർഷകനും ടോൾ അടയ്ക്കാൻ ഇട വരുത്താതെ, പട്യാലയിലെ ടോൾ പ്ലാസകളിലൊന്നിൽ ഞാൻ സന്നദ്ധ പ്രവർത്തനം നടത്തുന്നുണ്ടായിരുന്നു”, 48-കാരിയായ രജീന്ദർ പറഞ്ഞു. അവരുടെ കുടുംബത്തിന് 5 ഏക്കർ ഭൂമിയുണ്ട്. "ആദ്യം അദ്ദേഹം [പ്രധാനമന്ത്രി] നിയമങ്ങൾ അടിച്ചേൽപ്പിച്ചു. പിന്നീട് അദ്ദേഹം അവ പിൻവലിച്ചു. ഇതിനിടയിൽ ഞങ്ങൾക്ക് വലിയൊരു നഷ്ടം [ജീവനും ജീവനോപാധികളും] സംഭവിച്ചു. ആദ്യമായി, അദ്ദേഹം നിയമങ്ങൾ കൊണ്ടുവരരുതായിരുന്നു. ചെയ്തുകഴിഞ്ഞ സ്ഥിതിക്ക് കുറച്ചുകൂടി നേരത്തെ പിൻവലിക്കണമായിരുന്നു.”

12 മാസങ്ങളിലധികമായി പ്രധാനമന്ത്രി നിയമങ്ങൾ പിൻവലിക്കാതിരുന്നപ്പോൾ കർഷകർ ശൈത്യം നിറഞ്ഞ കാറ്റിനെയും അവരെ കേൾക്കാനുള്ള സർക്കാരിന്‍റെ വിസമ്മതത്തെയും ധൈര്യപൂർവം നേരിട്ടു. കനത്ത വെയിലിനെ അവർ നേരിട്ടു. കൊടുങ്കാറ്റും മഴയും ഹൈവേകളിലുള്ള തങ്ങളുടെ കൂടാരങ്ങൾ തകർത്തപ്പോൾ അവർ ചെറുത്തു നിന്നു. ലഭിച്ചുകൊണ്ടിരുന്ന വെള്ളവും വൈദ്യുതിയും നിർത്തലാക്കുമെന്ന് പറഞ്ഞ് അവരെ ഭീഷണിപ്പെടുത്തി. ശൗചാലയങ്ങൾ കുറവായിരിക്കുമ്പോഴും മഹാമാരിയുടെ അപകടം നിലനിൽക്കുമ്പോഴും അവർ ഉറച്ചുനിന്നു.

"സർക്കാരിന് ഞങ്ങളെ തളർത്തണമായിരുന്നു, ഞങ്ങൾ പോകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. പക്ഷേ ഞങ്ങൾ പോയില്ല”, ആസാദ് പറഞ്ഞു. കർഷകർ ദൃഢചിത്തരായി സമരം തുടർന്നപ്പോൾ മുഖ്യധാര മാധ്യമങ്ങളുടെ വിവിധ വിഭാഗങ്ങൾ അവരെ അപകീർത്തിപ്പെടുത്തി. കർഷകരെ വിദ്യാഭ്യാസമില്ലാത്തവർ, ഖാലിസ്ഥാനികൾ എന്നിങ്ങനെയും മോശമായ മറ്റു രീതികളിലും ചിത്രീകരിക്കുന്ന മാദ്ധ്യമങ്ങളുടെ വിവരണങ്ങൾക്കെതിരെ, അറിയപ്പെടുന്ന ഒരു സാമൂഹ്യ മാദ്ധ്യമത്തോടൊപ്പം, താൻ സന്നദ്ധ പ്രവർത്തനം നടത്തിയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. "ഞങ്ങൾ അക്ഷരാഭ്യാസമില്ലാത്തവരാണ് എന്ന് പറഞ്ഞുകൊണ്ട് ഞങ്ങൾക്കുവേണ്ടി ചിന്തിക്കാനുള്ള ഞങ്ങളുടെ കഴിവിനെ അവർ ആക്രമിച്ചു. അതിനെ വെല്ലുവിളിയായി എടുത്തു കൊണ്ട് ഞാൻ തിരിച്ചെഴുതി”, അദ്ദേഹം പറഞ്ഞു.

"ഈ പ്രസ്ഥാനം ഞങ്ങളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു”, ഗുർജീത് സിംഗ് കൂട്ടിച്ചേർത്തു. "കൂടാതെ, ഇത് എത്രമാത്രം ബുദ്ധിമുട്ടാണെന്നുള്ളത് പ്രശ്നമല്ല. സത്യം വിജയിക്കും. കൂടാതെ, രാജ്യത്തിന്‍റെ നിയമ നിർമ്മാതാക്കളെ ഏറ്റവും കുറഞ്ഞത് ഒരു കാര്യം ഇത് പഠിപ്പിച്ചിട്ടുണ്ട് - രാജ്യത്തെ ജനങ്ങളുടെ മേൽ അത്തരത്തിലുള്ള ഒരു എന്തെങ്കിലും നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് മുമ്പ് ആയിരം തവണ ചിന്തിക്കുക എന്നുള്ളത്.”

"വിജയികളാവാൻ വേണ്ടിയാണ് ഞങ്ങളിവിടെ വന്നത്, വിജയികൾ ആയിക്കഴിഞ്ഞേ ഞങ്ങൾ പോകൂ”, സുഖ്ദേവ് സിംഗ് പറഞ്ഞു. ഫത്തേഗഢ് സാഹിബ് ജില്ലയിലെ ഖമാനോം തെഹ്സീലിലെ മോഹൻ മാജ്റ ഗ്രാമത്തിൽ നിന്നു വരുന്ന 47-കാരനായ ആ കർഷകന്‍റെ ഇടതു കാൽ 15 വർഷം മുമ്പ് നടന്ന ഒരു റോഡപകടത്തെ തുടർന്ന് മുറിച്ചു മാറ്റിയിരുന്നു. "[പിൻവലിക്കുമെന്ന] പ്രഖ്യാപനത്തിന് ശേഷവും ഞങ്ങളെ വീട്ടിലയക്കുന്നതിൽ ആയിരുന്നു ശ്രദ്ധ. പിൻവലിക്കാനുള്ള പാർലമെന്‍ററി നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെയും ബിജിലി ബിൽ [വൈദ്യുതി (ഭേദഗതി) ബിൽ, 2020] റദ്ദ് ചെയ്യുന്നതുവരെയും ഞങ്ങൾ തിരികെ പോകില്ല.”

കർഷകർ സമാധാനപരമായിട്ടായിരുന്നു അവരുടെ ആഘോഷങ്ങൾ നവംബർ 26-ന് നടത്തിയത് – പോയ വർഷം കഷ്ടകാലത്തും സമാധാനപരമായിരുന്നതുപോലെ. അവർ നൃത്തം ചെയ്യുകയും പാടുകയും മധുരവും പഴങ്ങളും ( ബൂണ്ടി ലഡുവും ബാർഫിയും - പാലുപയോഗിച്ച് ഉണ്ടാക്കുന്ന മധുരമുള്ള ഒരു ഭക്ഷ്യസാധനം - വാഴപ്പഴവും) വിതരണം ചെയ്യുകയും ചെയ്തു. ലങ്കറുക ളും (സാമൂഹ്യ അടുക്കള പോലെയുള്ള സിഖുകാരുടെ ഒരു ക്രമീകരണം) മറ്റു സേവനങ്ങളും തുടർന്നു.

PHOTO • Amir Malik

ഈ ചരിത്രപരമായ ദിവസത്തിൽ സന്നിഹിതനായിരിക്കണമെന്ന് നിശ്ചയിച്ചുറപ്പിച്ചുകൊണ്ട് സമര സ്ഥലത്തേക്ക് തന്നെ എത്തിക്കാൻ 87- കാരനായ മുഖ്താർ സിംഗ് മകനോട് ആവശ്യപ്പെട്ടു . അങ്ങനെയെങ്കിൽ സമാധാനത്തോടെ മരിക്കാമല്ലോ . ഇവിടെ അദ്ദേഹം പേരമകനോടും ഹരിയാനയിലെ കർ നാ ലിൽ നിന്നുള്ള കർഷക കവിയായ ദേവി സിംഗിനോടുമൊപ്പം തങ്ങുന്നു

നവംബർ 26-ന് സിംഘു, ടിക്രി അതിർത്തികളിലെ വേദികൾ വിവിധ മേഖലകളിൽ നിന്നും തൊഴിലുകളിൽ നിന്നുമുള്ള ആളുകളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു. കർഷകരെ അഭിനന്ദിക്കാനാണ് അവർ അവിടെ എത്തിയത്. നിരവധിപേർ കരയുകയും ചെയ്തു.

വേദിയിൽ നിരവധി കർഷക നേതാക്കൾ ഉണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരുമായ കർഷകർ ആവേശത്തോടെയും അഭിമാനത്തോടെയും മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ച് മുന്നിൽ ഇരിക്കുകയും നിൽക്കുകയും ചെയ്തു. വേദിയിൽനിന്ന് സംസാരിച്ച ഓരോ വ്യക്തിയും സമരത്തിന്‍റെ അവസാനവർഷം ജീവൻ നഷ്ടപ്പെട്ട 700 കർഷകർക്ക് ആദരാഞ്ജലി അർപ്പിച്ചു.

"ഒരുവർഷത്തെ അടയാളപ്പെടുത്താനായി ഇവിടെ മടങ്ങിയെത്തിയ കർഷകർ വിജയം ആഘോഷിക്കാൻ മാത്രമായല്ല വന്നത്, സമരങ്ങളിൽ മരിച്ച രക്തസാക്ഷികൾക്കുള്ള ആദരസൂചകം കൂടി ആയിട്ടാണ്”, ആസാദ് പറഞ്ഞു. "ഞങ്ങൾക്കറിയില്ല ഞങ്ങൾക്ക് സന്തോഷമാണോ ദുഃഖമാണോ ഉള്ളതെന്ന്”, ഗുർജീത് കൂട്ടിച്ചേർത്തു. “ഈ വിഷയത്തിനു വേണ്ടി മരിച്ച സഹസമരക്കാരെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും ഞങ്ങളുടെ കണ്ണുകൾ ഈറനണിയുന്നു. ഞങ്ങളവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.”

“ഈ ചരിത്രപരമായ ദിനത്തിൽ സന്നിഹിതനായിരിക്കണമെന്ന് നിശ്ചയിച്ചുറപ്പിച്ചുകൊണ്ട് 87-കാരനായ മുഖ്താർ സിംഗ് അമൃത്സറിലെ അജ്നാല തെഹ്സീലിലെ സഹംസ്ര ഗ്രാമത്തിൽ നിന്നും സിംഘുവിലെത്തി. ഗ്രാമത്തിൽ അദ്ദേഹത്തിന് 9 ഏക്കർ സ്ഥലമുണ്ട്. അദ്ദേഹത്തിന് കഷ്ടിച്ചേ സംസാരിക്കാനോ നടക്കാനോ സാധിക്കുമായിരുന്നുള്ളൂ. പാതി കൂനി, വടിയും പിടിച്ച് അദ്ദേഹം ചെറിയ അടികൾ വച്ച് വേദിയിലേക്ക് നടന്നു. നിയമങ്ങൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചപ്പോൾ അദ്ദേഹം തന്‍റെ 36-കാരനായ മകൻ സുഖ്ദേവിനോട് തന്നെക്കൂടി സമര സ്ഥലത്തേക്ക് എത്തിക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം സുഖ്ദേവിനോട് പറഞ്ഞത് കർഷകർക്കുവേണ്ടി പ്രവർത്തിച്ചുകൊണ്ട് (യൂണിയൻ അംഗമെന്ന നിലയിൽ) തന്‍റെ ജീവിതകാലം മുഴുവൻ ചെലവഴിച്ചുവെന്നും സമര സ്ഥലം കാണണമെന്നുണ്ടെന്നും അങ്ങനെയെങ്കിൽ സമാധാനത്തോടെ മരിക്കാം എന്നുമാണ്.

ഒരു വർഷം നീണ്ട ബുദ്ധിമുട്ടുകൾ നിറഞ്ഞ കാത്തിരിപ്പിനിടയിൽ നിയമങ്ങൾ പിൻവലിക്കുമോ എന്ന കാര്യത്തിൽ തനിക്ക് ചില സമയങ്ങളിൽ ഉറപ്പില്ലായിരുന്നു എന്ന് 58-കാരനായ കുൽവന്ത് സിംഗ് പറഞ്ഞു. "അപ്പോൾ ഞാൻ ശുഭാപ്തിവിശ്വാസം വീണ്ടെടുക്കുന്നതിനായി വളരെ ബുദ്ധിമുട്ടി എന്നോട് തന്നെ പറയുമായിരുന്നു - ചഢ്ദി കലാം [പ്രതീക്ഷാനിർഭരമായിരിക്കാൻ പറയുന്ന പഞ്ചാബി വാക്കുകൾ]

തീരുമാനമെടുക്കാതെ കിടക്കുന്ന മറ്റ് ആവശ്യങ്ങളെപ്പറ്റിയും കർഷകർ സംസാരിച്ചു - തങ്ങളുടെ വിളകൾക്ക് എം.എസ്.പി. (കുറഞ്ഞ താങ്ങുവില) ലഭിക്കുന്നതിനുള്ള നിയമപരമായ അവകാശങ്ങൾ, ലഖിംപുർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകർക്കുള്ള നീതി എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ.

" ജിസ് ഖേത് സേ ദഹ്കാം കൊ മയസ്സർ നഹീം റോസി
ഉസ് ഖേത് കെ ഹർ ഖോശാ - - ഗന്ദും കൊ ജലാ ദോ "

("കർഷകരുടെ ദൈനംദിന ഭക്ഷണമാകാത്ത വിളവുകളുള്ള പാടം കണ്ടെത്തുക
വിളഞ്ഞ ഗോതമ്പ് കതിരുകൾ ചൂളകളിൽ കൂട്ടിവയ്ക്കുക)

PHOTO • Amir Malik

ടിക്രിയിലെയും ( ഈ ഫോട്ടോയിൽ കാണുന്നത് ) സിംഘുവിലെയും ഘാസിപ്പൂരിലെയും ചെറുപ്പക്കാരും പ്രായമുള്ളവരുമെല്ലാം ഒരുപോലെ പങ്ക് വയ്ക്കുന്ന വിജയത്തിന്‍റെയും ഓർമ്മകളുടെയും ദിവസമായിരുന്നു ഇത്

PHOTO • Amir Malik

ടിക്രിയിലെ സംയുക്ത് കിസാൻ മോർച്ചയുടെ വേദിയുടെ അടുത്തുള്ള ഈ കർഷകനെപ്പോലെ നിരവധി ആളുകൾ ചരിത്രപരമായ ആ നിമിഷത്തെ രേഖപ്പെടുത്തി


PHOTO • Amir Malik

വേദിയിൽനിന്ന് സംസാരിച്ച ഓരോ വ്യക്തിയും സമരത്തിന്‍റെ അവസാനവർഷം ജീവൻ നഷ്ടപ്പെട്ട 700 - ലധികം കർഷകർക്ക് ആദരാഞ്ജലി അർപ്പിച്ചു ( ഈ ഫോ ട്ടൊ എടുത്തത് ടിക്രിയിൽ നിന്നാണ് )


PHOTO • Amir Malik

നവംബർ 26-ന് സിംഘു, ടിക്രി അതിർത്തികളിൽ ഉള്ള വേദികൾ വിവിധ മേഖലകളിൽ നിന്നും തൊഴിലുകളിൽ നിന്നുമുള്ള ആളുകളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു. കർഷകരെ അഭിനന്ദിക്കാനാണ് അവർ അവിടെ എത്തിയത്. നിരവധിപേർ കരയുകയും ചെയ്തു


PHOTO • Amir Malik

വേദിയിൽ നിരവധി കർഷക നേതാക്കൾ ഉണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരുമായ കർഷകർ ആവേശത്തോടെയും അഭിമാനത്തോടെയും മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ച് മുന്നിൽ ഇരിക്കുകയും നിൽക്കുകയും ചെയ്യുന്നു


During the difficult year, said Kulwant Singh, sometimes he was uncertain if the laws would be repealed:' Then, I would again struggle to regain optimism and tell myself – chardi kalan [remain hopeful].
PHOTO • Amir Malik
Victory signs at the Singhu border
PHOTO • Amir Malik

ബുദ്ധിമുട്ടുകൾ നിറഞ്ഞ കാത്തിരിപ്പിനിടയിൽ നിയമങ്ങൾ പിൻവലിക്കുമോ എന്ന കാര്യത്തിൽ തനിക്ക് ചില സമയങ്ങളിൽ ഉറപ്പില്ലായിരുന്നു എന്ന് 58-കാരനായ കുൽവന്ത് സിംഗ് ( ഇടത് ) പറഞ്ഞു. അപ്പോൾ ഞാൻ ശുഭാപ്തിവിശ്വാസം വീണ്ടെടുക്കുന്നതിനായി വളരെ ബുദ്ധിമുട്ടി എന്നോട് തന്നെ പറയുമായിരുന്നു ചഢ്ദി കലാം [പ്രതീക്ഷാനിർഭരമായിരിക്കാൻ പറയുന്ന പഞ്ചാബി വാക്കുകൾ]


PHOTO • Amir Malik

വിജയികളാവാൻ വേണ്ടിയാണ് ഞങ്ങളിവിടെ വന്നത്, വിജയികൾ ആയിക്കഴിഞ്ഞേ ഞങ്ങൾ പോകൂ , സുഖ്ദേവ് സിംഗ് പറയുന്നു. അദ്ദേഹത്തിന്‍റെ ഇടതു കാൽ വർഷങ്ങൾക്കു മുമ്പ് മുറിച്ചു മാറ്റിയതാണ്


PHOTO • Amir Malik

വേദിയിൽ ( ഇടത് ) നിന്നുള്ള പ്രസംഗങ്ങളും , മുദ്രാവാക്യം വിളികളും കരഘോഷങ്ങളും നടക്കുമ്പോൾ പതാകകൾക്കൊപ്പം കാൻഡി ഫ്ലോ സ്സ്


PHOTO • Amir Malik

നാഴികക്കല്ലായ ദിവസത്തെ അടയാളപ്പെടുത്തുന്നതിനായി ചിത്രങ്ങൾ എടുക്കാനായി നിന്നുകൊടുക്കുന്ന കർഷകർ


Also at Singhu last week was Rajinder Kaur (fourth from left, in a photo taken in Patiala) – she had come to the protest sites 26 times.
PHOTO • Jaskaran Singh
Gurjeet Singh Azad (photo from last year) said: 'The government wanted to tire us and thought that we would go. We did not'
PHOTO • Altaf Qadri

ഇടത്: കഴിഞ്ഞയാഴ്ച സിംഘുവിൽ രജീന്ദർ കൗറും ( ഇടതുനിന്ന് നാലാമത് , പട്യാലയിൽ നിന്നെടുത്ത ചിത്രം ) ഉണ്ടായിരുന്നു. 26 തവണയാണ് അവർ സമരസ്ഥലങ്ങളിൽ എത്തിയത്. വലത് : ഗുർജീത് സിംഗ് ആസാദ് ( കഴിഞ്ഞ വർഷത്തെ ചിത്രം ) പറയുന്നു : സർക്കാരിന് ഞങ്ങളെ തളർത്തണമായിരുന്നു, ഞങ്ങൾ പോകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. പക്ഷേ ഞങ്ങൾ പോയില്ല


An engineer from Delhi who came to witness the celebrations.
PHOTO • Amir Malik
Devi Singh, a farmer and poet from Baragaon in Karnal, Haryana
PHOTO • Amir Malik

ഇടത് : ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കുവാൻ ഡൽഹിയിൽ നിന്നും എത്തിയ ഒരു എഞ്ചിനീയർ . വലത്: ഹരിയാനയിലെ കർനാലിലെ ബഡാ ഗാ വിൽ നിന്നുള്ള കർഷകനും കവിയുമായ ദേവി സിംഗ്


PHOTO • Amir Malik

ചുവരെഴുത്തോടു കൂടിയ മതിലിനു മുന്നിൽ വിശ്രമിക്കുന്ന രുകൂട്ടം കർഷകർ . ചുവരെഴുത്ത് ഇങ്ങനെ വായിക്കാം : ‘ സാമ്രാജ്യത്വം തകരട്ടെ


PHOTO • Amir Malik

സമര സ്ഥലത്തു നിന്നും നീക്കം ചെയ്യുന്നതിനായി ്രാക്ടർ ട്രോളിയിൽ വാഴപ്പഴത്തിന്‍റെ തൊലികൾ നിറയ്ക്കുന്ന വനിതാ പ്രവർത്തകർ


പരിഭാഷ: റെന്നിമോന്‍ കെ. സി.

Amir Malik

ఆమిర్ మాలిక్ స్వతంత్ర జర్నలిస్టు. 2022 PARI ఫెలో.

Other stories by Amir Malik
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.