കവിതയിലാണ് നമ്മൾ മുഴുവനായും ജീവിക്കുന്നത്; മനുഷ്യർക്കും സമൂഹത്തിനുമിടയിൽ നാം സൃഷ്ടിക്കുന്ന വേദനാജനകമായ ഭിന്നിപ്പുകൾ നമ്മേ ഏറ്റവുമധികം അലട്ടുന്നത് കവിതകളിലായിരിക്കും. നിരാശയുടേയും കുറ്റപ്പെടുത്തലിൻ്റേയും ചോദ്യം ചെയ്യലിൻ്റേയും താരതമ്യത്തിൻ്റേയും, സ്മരണകളുടേയും സ്വപ്നങ്ങളുടേയും സാധ്യതകളുടേയും ഇടമാണ് കവിതകൾ. നമ്മുടെതന്നെ അകത്തേക്കും പുറത്തേക്കും തുറക്കാവുന്ന വഴികളിലേക്ക് നമ്മെ നയിക്കുന്ന മുഖ്യ പ്രവേശനകവാടമാണ് അത്. അതുകൊണ്ടുതന്നെയാണ് കവിത കേൾക്കുന്നത് നിങ്ങൾ അവസാനിപ്പിച്ചാൽ, വ്യക്തി എന്ന നിലയ്ക്കും സമൂഹം എന്ന നിലയ്ക്കും നിങ്ങൾക്ക് അനുകമ്പ നഷ്ടമാവുന്നത്
ദേവനാഗരി ലിപി ഉപയോഗിച്ച് ദേഹ്‌വാലി ഭിലിയിൽ എഴുതിയ ജിതേന്ദ്ര വാസവുയുടെ കവിത ഞങ്ങൾ അവതരിപ്പിക്കുന്നു
कविता उनायां बोंद की देदोहो
मां पावुहूं! तुमुहुं सोवता पोंगा
बाठे बांअणे बोंद की लेदेहें
खोबोर नाहा काहा?
तुमां बारे हेरां मोन नाहां का
बारे ने केड़ाल माज आवां नाह द्याआ
मान लागेहे तुमुहूं कविता उनायां बोंद की देदोहो
मांय उनायोहो
दुखू पाहाड़, मयाल्या खाड़्या
इयूज वाटे रीईन निग्त्याहा
पेन मां पावुहूं! तुमुहुं सोवता पोंगा
बाठे बांअणे बोंद की लेदेहें
खोबोर नाहा काहा?
तुमां बारे हेरां मोन नाहां का
बारे ने केड़ाल माज आवां नाह द्याआ मोन
मान लागेहे तुमुहूं कविता उनायां बोंद की देदोहो
पेन मां पावुहू!
तुमुहू सौवता डोआं खुल्ला राखजा मासां होच
बास तुमुहू सोवताल ता ही सेका
जेहकी हेअतेहे वागलें लोटकीन सौवताल
तुमुहू ही सेका तुमां माजर्या दोर्याले
जो पुनवू चादू की उथलपुथल वेएत्लो
तुमुहू ही सेका का
तुमां डोआं तालाय हुकाय रियिही
मां पावुहू! तुमनेह डोगडा बी केहेकी आखूं
आगीफूंगा दोबी रेताहा तिहमे
तुमुहू कोलाहा से कोम नाहाँ
हाचो गोग्यो ना माये
किही ने बी आगीफूंगो सिलगावी सेकेह तुमनेह
पेन मां पावुहूं! तुमुहुं सोवता पोंगा
बाठे बांअणे बोंद की लेदेहें
खोबोर नाहा काहा?
तुमां बारे हेरां मोन नाहां का
बारे ने केड़ाल माज आवां नाह द्याआ मोन
मान लागेहे तुमुहूं कविता उनायां बोंद की देदोहो
तुमुहू जुगु आंदारो हेरा
चोमकुता ताराहान हेरा
चुलाते नाहां आंदारारी
सोवताला बालतेहे
तिया आह्लीपाहली दून्या खातोर
खूब ताकत वालो हाय दिही
तियाआ ताकात जोडिन राखेहे
तियाआ दुन्याल
मां डायी आजलिही जोडती रेहे
तियू डायि नोजरी की
टुटला मोतिई मोनकाहाने
आन मां याहकी खूब सितरें जोडीन
गोदड़ी बोनावेहे, पोंगा बाठा लोकू खातोर
तुमुहू आवाहा हेरां खातोर???
ओह माफ केअजा, माय विहराय गेयलो
तुमुहुं सोवता पोंगा
बाठे बांअणे बोंद की लेदेहें
खोबोर नाहा काहा?
तुमां बारे हेरां मोन नाहां का
बारे ने केड़ाल माज आवां नाह द्याआ मोन
मान लागेहे तुमुहूं कविता उनायां बोंद की देदोहो
കവിത കേൾക്കുന്നത് നീ നിർത്തിയതിനാൽ
സഹോദരാ, വീടിൻ്റെ എല്ലാ വാതിലുകളും നീ
കൊട്ടിയടച്ചത്
എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല
പുറത്തുനിന്ന്
ആരെങ്കിലും വരുന്നത് തടയാനാണോ?
കവിത
കേൾക്കുന്നത് നീ നിർത്തിയെന്ന് ഞാൻ ഊഹിക്കുന്നു
ഞാൻ
അങ്ങിനെ കേട്ടു.
പർവ്വതങ്ങളോളം
ഉയരമുള്ള നമ്മുടെ ദുരിതങ്ങളും
സ്നേഹം
പോലെ ഒഴുകുന്ന നമ്മുടെ പുഴകളും
അവിടെത്തന്നെയുണ്ട്
എന്നാൽ
വീടിൻ്റെ എല്ലാ വാതിലുകളും നീ അടച്ചിരിക്കുന്നു
എന്തുകൊണ്ടാണെന്ന്
എനിക്കറിയില്ല.
പുറത്തേക്ക്
നോക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണോ?
ആരെങ്കിലും
ഉള്ളിൽ വരുന്നത് തടയാനാണോ?
കവിത
കേൾക്കുന്നത് നീ നിർത്തിയെന്ന് എനിക്ക് തോന്നുന്നു
സഹോദരാ, കണ്ണുകൾ തുറന്നുവെക്കുക,
മത്സ്യങ്ങളെപ്പോലെ,
അപ്പോൾ
നിനക്ക് നിന്നെത്തന്നെ കാണാൻ സാധിക്കും
മൂങ്ങയെപ്പോലെ
തലകീഴായി തൂങ്ങിക്കിടന്നാൽ
പൗർണ്ണമിനാളിലെ
ചന്ദ്രനെ കണ്ട സമുദ്രംപോലെ
അസ്വസ്ഥമായിരുന്ന
ഒരു കടലിനെ നിനക്ക്
നിൻ്റെയുള്ളിൽ
കാണാൻ കഴിഞ്ഞേക്കും
നിൻ്റെ
കണ്ണിലെ തടാകങ്ങൾ വറ്റിവരണ്ടിരിക്കുന്നു
എന്നാൽ
സഹോദരാ, നീ കല്ലായി മാറി എന്ന്
ഞാൻ
ഒരിക്കലും പറയില്ല.
എനിക്കെങ്ങിനെ
കഴിയും? കല്ലിൻ്റെയുള്ളിൽപ്പോലുമുണ്ട്
അഗ്നിസ്ഫുലിംഗങ്ങൾ
നിനക്ക്
കൽക്കരിയോടാണ് കൂടുതൽ സാമ്യം
എവിടെനിന്നുള്ള
ഏതൊരു പഴയ തീനാളത്തിനും
തീപിടിപ്പിക്കാവുന്ന
കൽക്കരി
ശരിയല്ലേ
ഞാൻ പറഞ്ഞത്?
എന്നാൽ
സഹോദരാ, നീ
നിൻ്റെ
വീടിൻ്റെ എല്ലാ വാതിലുകളും അടച്ചിരിക്കുന്നു
എനിക്കറിയില്ല
എന്തുകൊണ്ടാണതെന്ന്
പുറത്തേക്ക്
നോക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണോ?
ആരെങ്കിലും
ഉള്ളിൽ വരുന്നത് തടയാനാണോ?
കവിത
കേൾക്കുന്നത് നീ നിർത്തിയെന്ന് എനിക്ക് തോന്നുന്നു
ആകാശത്ത്
ഉരുണ്ടുകൂടുന്ന ഇരുട്ട് നോക്കൂ
ഇമചിമ്മുന്ന
നക്ഷത്രങ്ങളെ നോക്കൂ
അവയ്ക്ക്
ഇരുട്ടിനെ ഭയമില്ല
അതിനോട്
യുദ്ധം ചെയ്യുന്നുമില്ല
തങ്ങൾക്ക്
ചുറ്റുമുള്ള ലോകത്തിനുവേണ്ടി
അവ
സ്വയം പ്രകാശിക്കുക മാത്രം ചെയ്യുന്നു
ശക്തിയുള്ളത്
സൂര്യന് മാത്രമാണ്.
അവൻ്റെ
ശക്തിയാണ് ലോകത്തെ ഒരുമിപ്പിക്കുന്നത്
കാഴ്ച
കുറഞ്ഞ, ക്ഷീണിതമായ കണ്ണുകൾകൊണ്ട്
എൻ്റെ
മുത്തശ്ശി എപ്പോഴും കോർത്തുകൊണ്ടിരിക്കുന്നു
മുത്തുകൾ
പൊട്ടിപ്പോയ ഒരു മാല.
പിഞ്ഞിപ്പോയ
തുണികൾ തുന്നിക്കൂട്ടി
എൻ്റെ
അമ്മ ഞങ്ങൾക്കുവേണ്ടി തുന്നിക്കൊണ്ടേയിരിക്കുന്നു
ഒരു
പുതപ്പ്.
നീ വന്നു
കണ്ടുനോക്കൂ,
ഓ, ഞാൻ മറന്നുപോയി,
നിൻ്റെ
വീടിൻ്റെ എല്ലാ വാതിലുകളും നീ
അടച്ചിരിക്കുകയാണല്ലോ
എനിക്കറിയില്ല
എന്തുകൊണ്ടാണ് നീ അതൊന്നും തുറക്കാത്തതെന്ന്,
പുറത്തേക്ക്
നോക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണോ?
ആരെങ്കിലും
ഉള്ളിൽ വരുന്നത് തടയാനാണോ?
കവിത
കേൾക്കുന്നത് നീ നിർത്തിയെന്ന് എനിക്ക് തോന്നുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്