ഇന്ത്യൻ ഗ്രാമങ്ങളിലെ ഭിന്നലിംഗവ്യക്തികളുടെ ദൈനംദിനജീവിതം

മെട്രോകളിൽനിന്നും പട്ടണങ്ങളിൽനിന്നുമകലെ, വ്യക്തിജീവിതത്തിലും ഔദ്യോഗികജീവിതത്തിലും നിരന്തരം സാമൂഹികബഹിഷ്‌കരണം നേരിടുന്ന ക്വിയർ (ഭിന്നലിംഗ) സമുദായത്തിന്റെ ശബ്ദങ്ങളിലേക്കും അവരെ സംബന്ധിക്കുന്ന വസ്തുതകളിലേക്കും ഈ പ്രൈഡ് മാസത്തിൽ പാരി ലൈബ്രറി വെളിച്ചം വീശുന്നു

ജൂൺ 27, 2023 | പാരി ലൈബ്രറി

ധർമ്മശാലയിൽ: പ്രൈഡിനൊപ്പം അഭിമാനത്തോടെ

ക്വീർ സമൂഹത്തിന്റെ അവകാശങ്ങൾക്കുവേണ്ടി ഹിമാചൽ പ്രദേശിൽ നടന്ന സ്വാഭിമാനയാത്ര സംസ്ഥാനത്തിന്റെ വിവിധ ഗ്രാമങ്ങളിൽനിന്നും ചെറുപട്ടണങ്ങളിൽനിന്നുമുള്ള ആളുകളെ ആകർഷിച്ചു

ജൂൺ 7, 2023 | ശ്വേത ഡാഗ

ട്രാൻസ് സമുദായത്തിന്റെ അരങ്ങിന് തിരശ്ശീല ഉയരുമ്പോൾ

ട്രാൻസ് സമൂഹത്തിന് വളരെ അപൂർവമായേ അരങ്ങിലെത്താൻ അവസരം ലഭിക്കാറുള്ളൂ. മാർച്ച് 31-നു അന്താരാഷ്ട്ര ട്രാൻസ്ജെൻഡർ ദൃശ്യതാദിനം ആചരിക്കുന്ന അവസരത്തിൽ, ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ജീവിതവും വിവേചനങ്ങൾക്കെതിരെ അവർ നടത്തുന്ന പോരാട്ടവും പ്രമേയമാകുന്ന ശണ്ഠക്കാരങ്ക എന്ന നാടകത്തെക്കുറിച്ച് ഒരു ഫോട്ടോ സ്റ്റോറി

മാർച്ച് 31, 2023 | എം.പളനി കുമാർ

മെട്രോ നഗരത്തിലെ പ്രണയവും സ്വന്തമായൊരിടവും

മഹാരാഷ്ട്രയുടെ ഗ്രാമപ്രദേശത്തുനിന്നുള്ള ഒരു യുവതിയും ഒരു ട്രാൻസ് പുരുഷനും തങ്ങളുടെ പ്രണയകഥ പറയുന്നു. സാമൂഹികമായ സ്വീകാര്യതയും നീതിയും നേടിയെടുക്കാനും സ്വത്വബോധവും ഒരുമിച്ചുള്ള ഒരു ഭാവിജീവിതവും കെട്ടിപ്പടുക്കാനുമുള്ള ഒരു പോരാട്ടത്തിന്റെ കഥ കൂടിയാണിത്

ജനുവരി 4, 2023 | ആകാംക്ഷ

ഇന്ത്യയ്ക്കുവേണ്ടി കളിക്കാനുള്ള അവസരം പിന്നീടൊരിക്കലും എനിക്ക് കിട്ടിയില്ല

ദ്വിലിംഗ വ്യതിയാനങ്ങൾമൂലം, അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് പശ്ചിമബംഗാളിലെ ബോണി പോളിനെ വിലക്കി. ദേശീയ ദ്വിലിംഗ മനുഷ്യാവകാശദിനമായ 22 ഏപ്രിലിന് തന്‍റെ സ്വത്വത്തെക്കുറിച്ച് സംസാരിക്കുകയും തന്‍റെ പോരാട്ടങ്ങൾ ഓർത്തെടുക്കുകയും ചെയ്യുന്നു അദ്ദേഹം

ഏപ്രിൽ 22, 2022 | റിയ ബെഹ്‌ൽ

ഉപദ്രവങ്ങളും ഒറ്റപ്പെടുത്തലുകളും നേരിടുന്ന മധുരയിലെ ഭിന്നലിംഗ കലാകാര്‍

പീഡിപ്പിക്കപ്പെട്ട്, വീട്ടുകാരാല്‍ പരിത്യജിക്കപ്പെട്ട്, ജീവിതമാര്‍ഗ്ഗങ്ങള്‍ നഷ്ടപ്പെട്ട് തമിഴ്‌നാട്ടിലെ ഭിന്നലിംഗ സമൂഹം ഏറ്റവും മോശമായ സമയത്തെ അഭിമുഖീകരിക്കുന്നു

ജൂലായ് 29, 2021 | എസ്. സെന്തളിർ

മധുരയിലെ ഭിന്നലിംഗ നാടൻ കലാകാർ അനുഭവിക്കുന്ന വിഷമതകൾ

തമിഴ്‌നാട്ടിലുടനീളം മഹാമാരി നിരവധി നാടൻ കലാകാരുടെ ജീവിതം തകർത്തപ്പോൾ അത് ഏറ്റവും മോശമായി ബാധിച്ചത് ഭിന്നലിംഗ സ്ത്രീ കലാകാരികളെയാണ്. ജോലിയും വരുമാനവും വല്ലപ്പോഴും മാത്രം ലഭിക്കുന്നതു കൊണ്ടും സംസ്ഥാന സഹായമോ ആനുകൂല്യങ്ങളോ ഒന്നും ഇല്ലാത്തതു കൊണ്ടും അവർ ദുരിതത്തിലാണ്

ജൂലായ് 27, 2021 | എസ്. സെന്തളിർ

ഒരു ദിവസം ഞങ്ങളും അംഗീകരിക്കപ്പെടും

ഈ വർഷം ഏപ്രിൽ 25-ന് അവസാനിക്കുന്ന തമിഴ്‌നാട്ടിലെ കൂവഗം ഉത്സവം ധാരാളം ഭിന്നലിംഗക്കാരെ ആകർഷിക്കാറുണ്ട്. പാട്ടുപാടാനും നൃത്തംവയ്ക്കാനും കരയാനും പ്രാർത്ഥിക്കാനുമാണ് അവർ വരുന്നതെങ്കിലും, ഭ്രഷ്ടരാക്കപ്പെടും എന്ന ഭയം വെടിഞ്ഞ് അവരായിത്തന്നെനിലകൊള്ളുക എന്നതാണ്‌ മുഖ്യാകർഷണം

ഏപ്രിൽ 23, 2018 | റിതായൻ മുഖർജി
PARI Contributors
Translator : PARI Translations, Malayalam