ലോക്ക്ഡൗൺ കാലത്തെ ബാർബർമാർ: നാശത്തിൽ നിന്നും തലനാരിഴ അകലെ
മറാത്ത്‌വാഡയിലെ ലാത്തൂർ ജില്ലയിലെ ബാർബർമാരെ (ക്ഷുരകർ) ലോക്ക്ഡൗൺ സാരമായി ബാധിച്ചിരിക്കുന്നു. അവർ പൂർണമായും ദൈനംദിന വരുമാനത്തെ ആശ്രയിക്കുന്നു. സേവനങ്ങള്‍ക്കായി തങ്ങളെ സമീപിക്കുന്നവരിൽ നിന്ന് ശാരീരികമായി അകലം പാലിക്കുക എന്ന ആശയം അവരെ സംബന്ധിച്ചിടത്തോളം അചിന്തനീയമാണ്.