ഡെൽഹിയുടെ കവാടങ്ങളില്‍ കൂടിയിരിയ്ക്കുന്ന ലക്ഷക്കണക്കിന് കർഷക പ്രക്ഷോഭകരിൽ കുറച്ചുപേർ വളരെ പ്രത്യേകതകൾ ഉള്ളവരാണ്. ഇന്ത്യയ്ക്കു വേണ്ടി ചെയ്തിട്ടുള്ള വിവിധ യുദ്ധങ്ങളിൽ നിന്നായി അമ്പതിലധികം മെഡലുകൾ നേടിയിട്ടുള്ള സായുധ സേനകളിൽപ്പെട്ട അനുഭവ സമ്പന്നരായ വിരമിച്ച സൈനികരാണവര്‍.