“ആ മുള്ളുവേലി കണ്ടപ്പോൾ, എല്ലാം അവസാനിക്കുന്നതായി തോന്നി. എൻ്റെ ജന്മനാട്ടിലേക്ക് തിരിച്ചുവരാൻ കഴിയുമെന്ന് ഞാൻ കരുതിയതല്ല. എൻ്റെ പിതാമഹൻ്റെ അച്ഛൻ ജീവിച്ചിരുന്നത്, ഇവിടെ ഈ മുർഷിദാബാദിലാണ്. എൻ്റെ മുത്തശ്ശി ജീവിച്ചിരുന്നതും ഭഗവാൻഗോല ബ്ലോക്കിലെ ഈ ഗ്രാമത്തിലാണ്. അവിടെയാണ് ഇപ്പോൾ ഞങ്ങളുടെ വീടുള്ളത്.”
ബലിയ ഹസെൻനഗറിലെ വീട്ടിലിരുന്ന് മുർഷിദാബാദിലെ തൻ്റെ കുടുംബത്തിൻ്റെ വേരുകളെക്കുറിച്ച് സംസാരിക്കുമ്പോൾ 36 വയസ്സുള്ള മെഹബൂബ് ഷെയ്ഖ് പ്രത്യക്ഷമായിത്തന്നെ ഭയചകിതനായിരുന്നു. ‘ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരൻ’ എന്ന് മുദ്രകുത്തി അതിർത്തിക്കപ്പുറത്തേക്ക് ആട്ടിയകറ്റപ്പെട്ടിട്ട് ഒരു മാസമാവുന്നതേയുണ്ടായിരുന്നുള്ളു.
എൻ്റെ കൈയ്യിലുണ്ട്. നന്നായി അദ്ധ്വാനിച്ചാണ് ഞാൻ കുറച്ച് സ്ഥലം വാങ്ങിയതും. എന്നെ ബംഗ്ലാദേശി എന്ന് അവർക്കെങ്ങിനെ വിളിക്കാനാവും?” ആ കുടിയേറ്റത്തൊഴിലാളി ചോദിക്കുന്നു.
മഹ്ബൂബ് ഒറ്റയ്ക്കല്ല. മുർഷിദാബാദിൽനിന്ന് രാജ്യത്തിൻ്റെ വിവിധഭാഗങ്ങളിലെത്തിയ കുടിയേറ്റക്കാർ - നിർമ്മാണത്തൊഴിലാളികൾ, വീട്ടുജോലിക്കാർ, വഴിയോരക്കച്ചവടക്കാർ - എല്ലാവരും ഇതേ ചോദ്യമാണ് ചോദിക്കുന്നത്: ഞങ്ങളുടെ ജില്ലയിലെ ബംഗാളി സംസാരിക്കുന്ന മുസ്ലിം കുടിയേറ്റത്തൊഴിലാളികളെ വിവിധ സംസ്ഥാനങ്ങളിലിട്ട് ഉപദ്രവിക്കുന്നത് എന്തിനാണ്?



















