
SANGUR, PUNJAB
|THU, JUL 20, 2023
റാനിലെ പാട്ടുകൾ; കച്ചി നാടോടിപ്പാട്ടുകളുടെ ശേഖരം
പാരിയും കച്ച് മഹിളാ വികാസ് സംഘടനുമായി (കെ.എം.വി.എസ്) ചേർന്ന് സമ്പന്നമായ കച്ച് നാടോടിപ്പാട്ടുകളുടെ ശേഖരമാണ് ഈ മൾട്ടിമീഡിയ ആർക്കൈവിൽ ഒരുക്കിയിട്ടുള്ളത്. പ്രണയം, വിരഹം, നഷ്ടം, വിവാഹം, ഭക്തി, മാതൃഭൂമി, ലിംഗബോധം, ജനാധിപത്യാവകാശങ്ങൾ എന്നിവ പ്രതിഫലിപ്പിക്കുന്ന 341 ഗാനങ്ങൾ ആ പ്രദേശത്തിന്റെ സമ്പന്നമായ വൈവിധ്യത്തെ, അവിടുത്തെ ബിംബങ്ങൾ, ഭാഷ, സംഗീതം എന്നിവയിലൂടെ അവതരിപ്പിക്കുന്നു. ഗായകരും, സംഗീതോപകരണവിദഗ്ദ്ധരും വാദ്യക്കാരുമടങ്ങുന്ന ഗുജറാത്തിൽനിന്നുള്ള 305 കലാകാരന്മാരുടെ അനൌപചാരികമായ ഒരു സംഘം വൈവിദ്ധ്യമാർന്ന സംഗീതരൂപങ്ങൾ അവതരിപ്പിക്കുകയും, ഇന്ന് ക്ഷയിച്ചുകൊണ്ടിരിക്കുന്ന കച്ചിലെ വാമൊഴി പാരമ്പര്യത്തിന് ജീവൻ നൽകുകയും ചെയ്യുന്നു. മണലാരണ്യത്തിൽ അവരുടെ ശബ്ദം പതുക്കെപ്പതുക്കെ ഇല്ലാതാവുന്ന ഈ കാലത്ത്, അവയെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമായിത്തീരുന്നു
Author
Translator
7. മരൂഭൂമിയിലെ പ്രണയഋതു
പ്രണയത്തെയും മഴയേയും വിരഹത്തേയും കുറിച്ചുള്ള ഒരു കച്ചി നാടോടിപ്പാട്ട്
6. അടുപ്പമുള്ള ശത്രുക്കൾ
വിവാഹശേഷം കുടുംബവുമായി അകലേണ്ടിവന്ന, അഥവാ, വിവാഹം ചെയ്തതുമൂലം കുടുംബവുമായി അകലേണ്ടിവന്ന കച്ചിലെ ഒരു പെൺകുട്ടിയെക്കുറിച്ചുള്ള വിഷാദനിർഭരമായ ഗാനം
5. കച്ച്: വിശ്വാസത്തിന്റേയും സാഹോദര്യത്തിന്റേയും മിനാരങ്ങൾ
സംഗീതത്തിലും അതിനപ്പുറത്തുമുള്ള സാംസ്കാരികസമന്വയത്തിന് പുകൾപെറ്റ ഒരു മരുഭൂമിയിൽനിന്നുള്ള അനന്യമായ ആരാധനയുടെ സുഗന്ധമുള്ള നാടോടിഗാനം
4. ഒരു മുറ്റം, ഒരു വീട്, ഒരു ഗ്രാമം
വിവാഹശേഷം സ്വന്തം വീട് ഉപേക്ഷിച്ചുപോവുന്ന ഒരു പെൺകുട്ടിയുടെ വിചാരങ്ങൾ ഈ കച്ചി പാട്ടിൽ കേൾക്കാം
3. സ്വാതന്ത്ര്യമെന്നത് സ്ത്രീകൾ പാടുന്ന പാട്ടാവുന്ന ഇടം
തുല്യമായ സ്വത്തവകാശം ആവശ്യപ്പെടുന്ന കച്ചിലെ ഗ്രാമീണസ്ത്രീകളുടെ വെല്ലുവിളിക്കുന്നതും ധീരവുമായ പുത്തൻ ശബ്ദമാണ് ഈ നാടൻ പാട്ടിൽ കാണാനാവുക
2. കച്ചിലെ ഒരു തടാകവും ഒരു പ്രണയകഥയും
ഭുജിലെ ഒരു നാടോടിപ്പാട്ടിൽ പ്രണയവും വിരഹവും പ്രതിഫലിക്കുന്നു. പാരി ശേഖരിക്കുന്ന കച്ചി നാടോടിപ്പാട്ടുകളുടെ പരമ്പരയിൽ രണ്ടാമത്തേതാണ് ഇത്
1. കച്ചിലെ മധുരമുള്ള വെള്ളം: റാണിലെ പാട്ടുകൾ
ഗുജറാത്തിന്റെ വടക്ക്-പടിഞ്ഞാറൻ ഭാഗത്തുനിന്നുള്ള ഈ ഗാനം കച്ചിലെ മനുഷ്യരേയും സംസ്കാരത്തേയും ആഘോഷിക്കുന്നു
Want to republish this article? Please write to [email protected] with a cc to [email protected]
Donate to PARI
All donors will be entitled to tax exemptions under Section-80G of the Income Tax Act. Please double check your email address before submitting.
PARI - People's Archive of Rural India
ruralindiaonline.org
https://ruralindiaonline.org/articles/songs-of-the-rann-archive-of-kutchi-folk-songs-ml







