സമയം ഉച്ചയോടടുക്കുന്നു. ഗോലാപി ഗോയാരി എന്ന നർത്തകി വീട്ടിൽ കാത്തിരിക്കുകയാണ്. ശരീരത്തിന് ചുറ്റും മഞ്ഞവരകളുള്ള ഡോഖോണ ചുറ്റുകയായിരുന്നു അവർ. അപ്പോഴാണ് സ്കൂളിൽ പോകുന്ന എട്ട് പെൺകുട്ടികൾ എത്തിയത്. നർത്തകിയുടെ വസ്ത്രത്തിന് ചേരുന്ന ഡൊഖോന കളും ചുവന്ന അരോനായിസും ( ളോഹ പോലെയുള്ള വസ്ത്രം ) ധരിച്ചിരുന്നു അവർ എട്ടുപേരും. അസമിലെ ബോഡോ സമുദായത്തിന്റെ പാരമ്പര്യവേഷമാണ് അത്.

“ഞാനീ പെൺകുട്ടികളെ ബോഡോ നൃത്തം പഠിപ്പിക്കുന്നുണ്ട്,” സ്വയം ഒരു ബോഡോ ഗോത്രക്കാരിയും, ബക്സ ജില്ലയിലെ ഗോൾഗാംവ് ഗ്രാമത്തിലെ നിവാസിയുമായ ഗോലാപി പറഞ്ഞു.

ബോഡോലാൻഡിലെ ബക്സയും, കോക്രഝാർ, ഉഡാൽഗുരി, ചിരാംഗ് ജില്ലകൾ ചേരുന്നതാണ് ഔദ്യോഗികമായ ബോഡോലാൻഡ് ടെറിട്ടോറിയൽ റീജ്യൺ (ബി.ടി.ആർ). അസമിലെ മറ്റ് തനത് സമുദായങ്ങൾക്കിടയിൽ, പട്ടികഗോത്രമായി അടയാളപ്പെട്ട ബോഡൊ ജനത താമസിക്കുന്ന സ്വയംഭരണാവകാശമുള്ള പ്രദേശമാണ് ബി.ടി.ആർ. ഭൂട്ടാനിലേയും അരുണാചൽ പ്രദേശിലേയും കുന്നുകൾക്കടിയിലായി, ബ്രഹ്മപുത്ര നദിയുടെ തീരത്താണ് പ്രദേശം സ്ഥിതി ചെയ്യുന്നത്.

“പ്രാദേശിക ഉത്സവങ്ങൾക്കും പരിപാടികൾക്കും അവർ നൃത്തം അവതരിപ്പിക്കാറുണ്ട്,” മുപ്പതുകളുടെ തുടക്കത്തിലെത്തിയ ഗോലാപി പറയുന്നു. 2022 നവംബറിൽ, ഉപേന്ദ്ര നാഥ് ട്രസ്റ്റിന്റെ *യു.എൻ.ബി.ടി) 19-ആമത് യു.എൻ.ബ്രഹ്മ സോൾജർ ഓഫ് ഹ്യൂമാനിറ്റി അവാർഡ് നേടിയ, പത്രപ്രവർത്തകനും, പാരി ഫൌണ്ടർ എഡിറ്ററുമായ പി.സായ്നാഥിനെ ആദരിക്കുന്നതിനായി, സ്വന്തം വീട്ടിൽ ഒരു നൃത്തപരിപാടി സംഘടിപ്പിക്കാൻ അവർ മുന്നോട്ട് വന്നിരുന്നു.

ബോഡോ സമുദായത്തിലെ നർത്തകരും പ്രാദേശിക സംഗീതജ്ഞരും ചേർന്ന് കലാപരിപാടികൾ അവതരിപ്പിക്കുന്ന വീഡിയോ കാണാം

നർത്തകർ പരിപാടി അവതരിപ്പിക്കാൻ തയ്യാറെടുക്കുമ്പോൾ, ഗോബർദ്ധന ബ്ലോക്കിലെ പ്രാദേശിക ഗായകർ ഗോലാപിയുടെ വീട് ഒരുക്കുകയായിരുന്നു. ഓരോരുത്തരും ഒരു ഖോട്ഗോസ്‌ല ജാക്കറ്റ് ധരിച്ചിരുന്നു. അതിനുപുറമേ, പച്ചയും മഞ്ഞയും നിറമുള്ള അരോണയിസു കളോ അതല്ലെങ്കിൽ മഫ്ലറുകളോ  തലയിൽ പുതച്ചിരുന്നു. സാംസ്കാരിക-ആദ്ധ്യാത്മിക ഉത്സവങ്ങൾക്കാണ് ഈ വസ്ത്രങ്ങൾ പൊതുവെ ധരിക്കുക.

അവർ അവരുടെ സംഗീതോപകരണങ്ങൾ തുറക്കാൻ തുടങ്ങി. ബോഡോ ഉത്സവങ്ങളിൽ വായിക്കുന്നവയാണ് അവ. സിഫൂം (നീളമുള്ള പുല്ലാങ്കുഴൽ), ഖാം (ഡ്രം), സെർജ (വയലിൻ‌) എന്നീ ഉപകരണങ്ങളാണ് അവ. ഓരോ സംഗീതോപകരണങ്ങളും, “ ബൊന്ദുറാം ’ എന്ന പരമ്പരാഗത ഡിസൈനിലുള്ള അരോണായിസു കൊണ്ട് അലങ്കരിക്കപ്പെട്ടിരുന്നു. പ്രാദേശികമായി തയ്പ്പിക്കുന്നവയാണ് ഈ അരോണായിസു കൾ.

സംഗീതജ്ഞരിലൊരാളും, ഡ്രം വാദകനുമായ ഖ്‌ർവുംദാവോ ബസുമതാരി സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. താൻ സുബുൻശ്രീ, ബഗുരുംബ നൃത്തങ്ങളാണ് അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. “വസന്തകാലത്തെ കൃഷിക്കുശേഷമോ, വിളവെടുപ്പിനുശേഷമോ, ബൈശാഖു ഉത്സവകാലത്താണ് സാധാരണയായി ബഗുരുംബ അവതരിപ്പിക്കുന്നത്. വിവാഹാവസരങ്ങളിലും അത് അവതരിപ്പിക്കാറുണ്ട്.”

രഞ്ജിത് ബസുമതാരി സെർജ (വയലിൻ) വായിക്കുന്നു

നർത്തകർ വേദിയിലേക്കെത്തി അധികം താമസിയാതെ, രഞ്ജിത് ബസുമാതിരി മുന്നോട്ട് വന്നു. ഒറ്റയ്ക്ക്ക് സെർജ (വയലിൻ) വായിച്ചുകൊണ്ടാണ് അവതരണം അവസാനിച്ചത്. അധികവരുമാനത്തിനായി, വിവാഹാവസരങ്ങളിലും അവതരണങ്ങൾ നടത്തുന്ന ചുരുക്കം ചില കലാകാരന്മാരിലൊരാളാണ് അദ്ദേഹം. ഈ സമയത്ത്, ഗോലാപി മെല്ലെ സ്ഥലത്തുനിന്ന് അപ്രത്യക്ഷയായി. വിരുന്നുകാർക്ക് കൊടുക്കാനായി രാവിലെ മുതൽ തയ്യാറാക്കുകയായിരുന്ന ഭക്ഷണം കൊണ്ടുവരാനായിരുന്നു അവർ പോയത്.

പൊരിച്ച ഭാൻ‌ഗുൻ മത്സ്യം, നാടൻ അരിയിനത്തോടൊപ്പമുള്ള കോഴിക്കറി ( ഒൻലജ്‌വുംഗ് ദബെദർ ), ഉഴുന്നും ഒച്ച് വേവിച്ചതും ചേർത്തുവെച്ച മറ്റൊരു വിഭവം ( സൊബായ്ജ്‌വുംഗ് സാമോ ), വാഴക്കൂമ്പും പന്നിയിറച്ചിയും, ജൂട്ട് ഇലകൾ, നെല്ലിൽനിന്നുള്ള വൈൻ, കാന്താരി മുളക് എന്നിവ അവർ മേശപ്പുറത്ത് നിരത്തി. മനോഹരമായ ഒരു കലാവതരണം കഴിഞ്ഞുള്ള ഊഷ്മളമായ സദ്യ.

പരിഭാഷ: രാജീവ് ചേലനാട്ട്

Himanshu Chutia Saikia

ہمانشو چوٹیا سیکیا، آسام کے جورہاٹ ضلع کے ایک آزاد دستاویزی فلم ساز، میوزک پروڈیوسر، فوٹوگرافر، اور ایک اسٹوڈنٹ ایکٹیوسٹ ہیں۔ وہ سال ۲۰۲۱ کے پاری فیلو ہیں۔

کے ذریعہ دیگر اسٹوریز Himanshu Chutia Saikia
Text Editor : Riya Behl

ریا بہل ملٹی میڈیا جرنلسٹ ہیں اور صنف اور تعلیم سے متعلق امور پر لکھتی ہیں۔ وہ پیپلز آرکائیو آف رورل انڈیا (پاری) کے لیے بطور سینئر اسسٹنٹ ایڈیٹر کام کر چکی ہیں اور پاری کی اسٹوریز کو اسکولی نصاب کا حصہ بنانے کے لیے طلباء اور اساتذہ کے ساتھ کام کرتی ہیں۔

کے ذریعہ دیگر اسٹوریز Riya Behl
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

کے ذریعہ دیگر اسٹوریز Rajeeve Chelanat