“ഏതാണ്ട് 30 കൊല്ലം മുമ്പ്, സ്പിതിയിൽ കഠിനമായി മഞ്ഞുപെയിതിരുന്നു. പുല്ലൊക്കെ നല്ല പച്ചനിറമുള്ളതും നല്ലതുമായിരുന്നു“, ഹിമാചൽ പ്രദേശിലെ ലഹാവുൾ-സ്പിതി ജില്ലയിലെ കർഷകനും ഇടയനുമായ ചെറിംഗ് ആങ്ദൂയി പറയുന്നു.

158 ആളുകൾ താമസിക്കുന്നതും ( സെൻസസ് 2011 പ്രകാരം) സമുദ്രനിരപ്പിൽനിന്ന് 14,500 അടി മുകളിലുള്ളതുമായ ലാങ്ങ്സ എന്ന ഗ്രാമത്തിലാണ് 43 വയസ്സുള്ള ഇയാൾ ജീവിക്കുന്നത്. പട്ടികഗോത്രമെന്ന് സംസ്ഥാനത്ത് അടയാളപ്പെടുത്തിയ ഭോട്ട് സമുദായക്കാരാണ് ഭൂരിപക്ഷവും. കൃഷിയും കന്നുകാലിമേയ്ക്കലും സ്പിതിയിലേക്ക് വരുന്ന വിനോദസഞ്ചാരികളെ കൈകാര്യം ചെയ്യലുമാണ് ഇവിടുത്തെ മിക്കവരുടേയും ഉപജീവനമാർഗ്ഗം.

ആടുകളേയും ചെമ്മരിയാടുകളേയും പശുക്കളേയും മേയ്ച്ചുനടന്നിരുന്ന ചെറിംഗിനേയും ലാങ്ങ്സയിലെ മറ്റ് ഇടയരേയും 2021 അവസാനമാണ് ഞങ്ങൾ കണ്ടുമുട്ടിയത്. മൃഗങ്ങൾക്ക് പുല്ല് കണ്ടെത്താൻ‌വേണ്ടി ദീർഘദൂരം സഞ്ചരിക്കേണ്ടിവരുന്നതിനെക്കുറിച്ചാണ് അവർ സംസാരിച്ചത്.

“ഇപ്പോൾ മലകളിൽ അധികം മഞ്ഞ് പെയ്യാറില്ല. മഴയും അധികം ഉണ്ടാവാറില്ല. അതിനാൽ അധികം പുല്ലും വളരുന്നില്ല. അതുകൊണ്ടാണ് കന്നുകാലികളെ മേയ്ക്കാൻ കൂടുതൽ ഉയരങ്ങളിലേക്ക് ഞങ്ങൾക്ക് പോകേണ്ടിവരുന്നത്”, ചെറിംഗ് പറയുന്നു.

വീഡിയോ കാണുക: മേച്ചിൽ‌പ്പുറങ്ങൾ തേടി

ഹിമാചൽ പ്രദേശിന്റെ വടക്ക്-കിഴക്കൻ ഭാഗത്തായിട്ടാണ് സ്പിതി സ്ഥിതി ചെയ്യുന്നത്. നിരവധി പുഴകളുടെ താഴ്വരകളുള്ള ഉയർന്ന പ്രദേശമാണത്. തണുത്ത മരുഭൂമികളുടേതിന് സമാനമായ അന്തരീക്ഷമായതിനാൽ, ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽനിന്ന് നിരവധി സന്ദർശകർ, പ്രത്യേകിച്ചും വേനൽക്കാലങ്ങളിൽ ഇവിടേക്കെത്തുന്നു. രാത്രിസമയങ്ങളിൽ, ആകാശം തെളിച്ചമുള്ളതാണെങ്കിൽ ഇവിടെനിന്ന് നോക്കിയാൽ സന്ദർശകർക്ക് ക്ഷീരപഥത്തിന്റെ ദൃശ്യവും കാണാൻ കഴിയും.

കാലം തെറ്റിവരുന്ന മഞ്ഞുകാലം ചെറിംഗിന്റേയും മറ്റ് സഹ ഇടയന്മാരുടേയും ജീവിതത്തെ എങ്ങിനെ ബാധിക്കുന്നു എന്ന് ഇടയന്മാരെക്കുറിച്ചുള്ള ഈ വീഡിയോയിൽനിന്ന് കേൾക്കാം.

“അധികം പുല്ലൊന്നും അവശേഷിക്കാത്തതിനാൽ, ഇനി വരുന്ന  കാലത്ത്, ഞങ്ങളുടെ കന്നുകാലികൾക്ക് വംശനാശം വരുമെന്ന് ഞങ്ങൾ (ഗ്രാമീണർ) ഭയപ്പെടുന്നു. എവിടെനിന്ന് കിട്ടും പുല്ല്?”, അയാളുടെ മുഖത്ത് ആശങ്ക വ്യക്തമായി കാണാം.

Langza village is situated at an altitude of 14,500 ft above sea level in Lahaul-Spiti district of Himachal Pradesh. There are about 32 households in the village and 91 per cent of the people here belong to the Bhot community, listed as scheduled tribe in the state
PHOTO • Naveen Macro

ഹിമാചൽ പ്രദേശിന്റെ ലഹാവുൽ-സ്പിതി ജില്ലയിൽ, സമുദ്രനിരപ്പിനും 14,500 അടി ഉയരത്തിലാന് ലാങ്ങ്സാ ഗ്രാമം സ്ഥിതി ചെയ്യുന്നത്. 32-ഓളം വീടുകളുണ്ട് ഗ്രാമത്തിൽ. പട്ടികഗോത്രമായി അടയാളപ്പെടുത്തിയ ഭോട്ട് സമുദായക്കാരാന് ഗ്രാമത്തിലെ ജനങ്ങളിൽ 91 ശതമാനവും

All livestock in the village are gathered together to leave with Chhering and others to graze in the mountains
PHOTO • Naveen Macro

ഗ്രാമത്തിലെ എല്ലാ കന്നുകാലികളേയും ഒരുമിച്ചുകൂട്ടി ചെറിംഗിനേയും മറ്റുള്ളവരേയും ഏൽ‌പ്പിച്ച്, പർവ്വതപ്രദേശത്ത് പുല്ലുമേയാൻ വിടുന്നു

Chhering’s daughter Tanzin Lucky sometimes travels with the animals. “Lack of water causes the earth to dry and crack over time,” said Chhering
PHOTO • Sanskriti Talwar

ചെറിംഗിന്റെ മകൾ ടാൻസിൻ ലക്കി ചിലപ്പോൾ മൃഗങ്ങളുടെ കൂടെ സഞ്ചരിക്കുന്നു. 'വെള്ളമില്ലാത്തതിനാൽ ചിലപ്പോൾ ഭൂമി വരണ്ട് വിണ്ടുപോകുന്നു', ചെറിംഗ് പറയുന്നു

The village sheep, goats, cattle and donkeys moving towards high altitude areas in search of grazing grounds
PHOTO • Naveen Macro

മേച്ചിൽ‌പ്പുറങ്ങൾ തേടി, ഗ്രാമത്തിലെ ആടുമാടുകളും കഴുതകളും ഉയർന്ന പ്രദേശങ്ങൾ തേടിപ്പോകുന്നു

Chhering Angdui and other herders waiting for all the animals to gather to take them for grazing to higher pastures
PHOTO • Naveen Macro

ഉയർന്ന പ്രദേശങ്ങളിലേക്ക് മേയ്ക്കാൻ കൊണ്ടുപോകാൻ കന്നുകാലികളെ കാത്തിരിക്കുന്നു ചെറിംഗ് ആങ്ദുലും മറ്റ് ഇടയരും

Animals from Langza village grazing in the high altitude areas of Himachal Pradesh
PHOTO • Naveen Macro

ഹിമാചൽ പ്രദേശിലെ ഉയർന്ന പ്രദേശങ്ങളിൽ പുല്ലുമേയുന്ന ലാങ്ങ്സാ ഗ്രാമത്തിൽ മൃഗങ്ങൾ

Animals returning to the village in the evening after grazing
PHOTO • Naveen Macro

വൈകീട്ട് ഗ്രാമത്തിലേക്ക് മടങ്ങുന്ന മൃഗങ്ങൾ

Chhering Angdui is a farmer and has two cows and a donkey. He worries that livestock will go extinct in Spiti due to global warming
PHOTO • Naveen Macro

കർഷകനായ ചെറിംഗ് ആങ്ദൂയിക്ക് രണ്ട് പശുക്കളും ഒരു കഴുതയുമുണ്ട്. ആഗോളതാപനം മൂലം കന്നുകാലികൾക്ക് വംശനാശം വരുമെന്ന ഭീതിയിലാണ് അദ്ദേഹം

A glimpse of the Milky Way galaxy visible in the clear night skies
PHOTO • Naveen Macro

തെളിഞ്ഞ രാത്രി ആകാശത്തിൽ ദൃശ്യമാകുന്ന ക്ഷീരപഥത്തിന്റെ കാഴ്ച

പരിഭാഷ: രാജീവ് ചേലനാട്ട്

Sanskriti Talwar

سنسکرتی تلوار، نئی دہلی میں مقیم ایک آزاد صحافی ہیں اور سال ۲۰۲۳ کی پاری ایم ایم ایف فیلو ہیں۔

کے ذریعہ دیگر اسٹوریز Sanskriti Talwar
Photographs : Naveen Macro

نوین میکرو، دہلی میں مقیم ایک آزاد فوٹو جرنلسٹ اور ڈاکیومینٹری فلم ساز ہیں۔ وہ سال ۲۰۲۳ کے پاری ایم ایم ایف فیلو بھی ہیں۔

کے ذریعہ دیگر اسٹوریز Naveen Macro
Text Editor : Vishaka George

وشاکھا جارج، پاری کی سینئر ایڈیٹر ہیں۔ وہ معاش اور ماحولیات سے متعلق امور پر رپورٹنگ کرتی ہیں۔ وشاکھا، پاری کے سوشل میڈیا سے جڑے کاموں کی سربراہ ہیں اور پاری ایجوکیشن ٹیم کی بھی رکن ہیں، جو دیہی علاقوں کے مسائل کو کلاس روم اور نصاب کا حصہ بنانے کے لیے اسکولوں اور کالجوں کے ساتھ مل کر کام کرتی ہے۔

کے ذریعہ دیگر اسٹوریز وشاکا جارج
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

کے ذریعہ دیگر اسٹوریز Rajeeve Chelanat