രൂപപ്പെട്ടുവരുന്ന ഒരു ദേശത്തിന്‍റെ ബോധത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു ജാലിയൻ‌വാലാബാഗ്. പത്ത് വയസ്സിൽ ആ സ്ഥലം സന്ദർശിച്ച് രക്തം പുരണ്ട മണ്ണ് ഒരു കുപ്പിയിലാക്കി തന്‍റെ ഗ്രാമത്തിലേക്ക് മടങ്ങിയ ഭഗത്‌സിംഗിന്‍റെ ഇതിഹാസം ആരംഭിച്ചത് അവിടെനിന്നായിരുന്നുവെന്ന് കേട്ടാണ് ഞങ്ങൾ വളർന്നത്. തന്‍റെ അനിയത്തിയോടൊപ്പം ഭഗത്‌സിംഗ് ആ മണ്ണ് തന്‍റെ മുത്തച്ഛന്‍റെ വീട്ടിലെ പൂന്തോട്ടത്തിൽ ഒരിടത്ത് നിക്ഷേപിച്ചു. എല്ലാ വർഷവും ആ മണ്ണിൽനിന്ന് പൂക്കൾ വിരിഞ്ഞു.

നിരായുധരായ ആയിരത്തോളം വരുന്ന സാധാരണ ജനങ്ങളെ (379 എന്നാണ് ബ്രിട്ടന്‍റെ കണക്ക്) കശാപ്പ് ചെയ്തത്, അത് ചെയ്തവരുടേയോ അവരുടെ പിൻ‌ഗാമികളുടേയോ മനസ്സാക്ഷിയെ സ്പർശിച്ചിട്ടുണ്ടെന്നുപോലും തോന്നുന്നില്ല. ഈ ആഴ്ച, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ് മേയ് പാർലമെണ്ടിൽ ഖേദം പ്രകടിപ്പിക്കുകയുണ്ടായെങ്കിലും, ആ വലിയ നരഹത്യയ്ക്ക് മാപ്പ് പറഞ്ഞതേയില്ല.

Jallianwala Bagh
PHOTO • The Tribune, Amritsar
Jallianwala Bagh
PHOTO • Vishal Kumar, The Tribune, Amritsar

ജാലിയൻ‌വാലാബാഗ് സന്ദർശിച്ചിട്ടും നിങ്ങൾക്ക് ഒന്നും തോന്നുന്നില്ലെങ്കിൽ നിങ്ങളിൽ മനുഷ്യത്വം വറ്റിയിട്ടുണ്ടാവണം. നൂറ് വർഷത്തിനിപ്പുറവും ആ പൂന്തോട്ടത്തിൽനിന്ന് കൊല്ലപ്പെട്ടവരുടെ നിലവിളികൾ ഉയരുന്നുണ്ട്. 35 വർഷം മുമ്പ് അവിടം സന്ദർശിച്ചപ്പോൾ, തൊട്ടടുത്തുള്ള ചുമരിൽ ഇങ്ങനെ കുറിക്കാതിരിക്കാൻ എനിക്കായില്ല:

നിരായുധരായ ഞങ്ങൾക്കുനേരെ അവർ പാഞ്ഞടുത്തു

ആളുകൾ ചിതറിത്തെറിച്ചു

ലാത്തികളും തോക്കിൻ പാത്തികളും വീണ്

ഞങ്ങളുടെ എല്ലുകൾ തരിപ്പണമായി

അവർ വെടിയുതിർക്കാൻ തുടങ്ങി

എത്രയോ ജീവിതങ്ങളൊടുങ്ങി

തകർന്നത് ഞങ്ങളുടെ ആവേശമായിരുന്നില്ല

അവരുടെ സാമ്രാജ്യമായിരുന്നു .

പരിഭാഷ: രാജീവ് ചേലനാട്ട്

پی سائی ناتھ ’پیپلز آرکائیو آف رورل انڈیا‘ کے بانی ایڈیٹر ہیں۔ وہ کئی دہائیوں تک دیہی ہندوستان کے رپورٹر رہے اور Everybody Loves a Good Drought اور The Last Heroes: Foot Soldiers of Indian Freedom کے مصنف ہیں۔

کے ذریعہ دیگر اسٹوریز پی۔ سائی ناتھ
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

کے ذریعہ دیگر اسٹوریز Rajeeve Chelanat