ആകെയുള്ള സംഗീതോപകരണമായ പെരുമ്പറയുടെ പൊള്ളയായ മുഴക്കം പശ്ചാത്തലത്തിൽ നിറയുന്നു. പ്രവാചകനെ സ്തുതിച്ചും, അനുഗ്രഹം തേടിയും ദൈവത്തെ ആരാധിച്ചുകൊണ്ടുമുള്ള ഒരു ഭക്തഗായകന്റെ നേരിയ ചിലമ്പിച്ച ശബ്ദം കേൾക്കാം. ദർഗയ്ക്ക് പുറത്തുനിൽക്കുന്ന ഒരു ഭിക്ഷാംദേഹിയുടെ ശബ്ദം‌പോലെ പെട്ടെന്ന് തോന്നിയേക്കാവുന്ന ഒരു ശബ്ദം.

"എന്റെ കൈയ്യിലും എന്റെ സഹോദരിയുടെ കൈയ്യിലും
ഒന്നേകാൽ തോല സ്വർണ്ണം തരൂ
ഉദാരനാകൂ, ഞങ്ങളെ ഇങ്ങനെ വിഷമിപ്പിക്കരുതേ..”

കച്ചിന്റെ മഹത്തായ സാംസ്കാരികസമന്വയ പാരമ്പര്യത്തിലേക്കുള്ള കാഴ്ച തരുന്ന ഗാനമാണിത്. ഒരുകാലത്ത്, കച്ചിലെ ഗ്രേറ്റ് റാണിൽനിന്ന് ഇന്ന് പാക്കിസ്ഥാനിലുള്ള സിന്ധിലേക്കും തിരിച്ചും, വർഷാവർഷം തങ്ങളുടെ കന്നുകാലികളെക്കൊണ്ട് ദേശാടനം ചെയ്തിരുന്ന നാടോടികളായ ഇടയന്മാരുടെ നാടാണ് കച്ച്. വിഭജനത്തിനുശേഷം വന്ന പുതിയ അതിർത്തികൾ ആ യാത്രയെ അവസാനിപ്പിച്ചുവെങ്കിലും കച്ചിലേയും സിന്ധിലേയും ഹിന്ദു, മുസ്ലിം ഇടയസമുദായങ്ങൾക്കിടയിൽ ഇപ്പോഴും ശക്തമയ ഹൃദയബന്ധം അവശേഷിക്കുന്നു.

സൂഫിസം പോലുള്ള മതപാരമ്പര്യം, കാവ്യം, നാടോടികലകൾ, പുരാണേതിഹാസങ്ങൾ എന്നിവ മാത്രമല്ല, ഭാഷകൾപോലും സമ്പന്നമായി സംഗമിക്കുന്ന ഒരു പാരസ്പര്യമാണ്‌ മേഖലയിലെ ആ സമുദായങ്ങളുടെ ജീവിതത്തേയും കലയേയും മതാചാരങ്ങളേയും വാസ്തുശൈലിയേയുമൊക്കെ നിർവ്വചിക്കുന്നത്. പ്രധാനമായും സൂഫിസത്തിൽ അധിഷ്ഠിതമായ ആ മത-സാംസ്കാരിക പങ്കുവെപ്പിന്റെ ആകെത്തുകയാണ്, ആ പ്രദേശത്തെ ക്ഷയിച്ചുവരുന്ന നാടോടിഗാനപാരമ്പര്യത്തിൽ ഇപ്പോഴും നമുക്ക് കാണാനാവുക.

നഖ്ത്രാന താലൂക്കിലെ മോർഗർ ഗ്രാമത്തിൽനിന്നുള്ള 45 വയസ്സുള്ള കിഷോർ രാവർ എന്ന ഇടയന്റെ ഈ പാട്ടിൽ പ്രതിഫലിക്കുന്നത്, പ്രവാചകനോടുള്ള ഭക്തിയാണ്.

നഖ്ത്രാണയിലെ കിഷോർ രാവർ ആലപിച്ച നാടൻ പാട്ട് കേൾക്കാം

કરછી

મુનારા મીર મામધ જા,મુનારા મીર સૈયધ જા.
ડિઠો રે પાંજો ડેસ ડૂંગર ડુરે,
ભન્યો રે મૂંજો ભાગ સોભે રે જાની.
મુનારા મીર અલાહ.. અલાહ...
મુનારા મીર મામધ જા મુનારા મીર સૈયધ જા
ડિઠો રે પાજો ડેસ ડૂંગર ડોલે,
ભન્યો રે મૂજો ભાગ સોભે રે જાની.
મુનારા મીર અલાહ.. અલાહ...
સવા તોલો મૂંજે હથમેં, સવા તોલો બાંયા જે હથમેં .
મ કર મોઈ સે જુલમ હેડો,(૨)
મુનારા મીર અલાહ.. અલાહ...
કિતે કોટડી કિતે કોટડો (૨)
મધીને જી ખાં ભરીયા રે સોયરો (૨)
મુનારા મીર અલાહ... અલાહ....
અંધારી રાત મીંય રે વસંધા (૨)
ગજણ ગજધી સજણ મિલધા (૨)
મુનારા મીર અલાહ....અલાહ
હીરોની છાં જે અંઈયા ભેણૂ (૨)
બધીયા રે બોય બાહૂ કરીયા રે ડાહૂ (૨)
મુનારા મીર અલાહ… અલાહ….
મુનારા મીર મામધ જા,મુનારા મીર સૈયધ જા.
ડિઠો રે પાજો ડેસ ડુરે
ભન્યો રે મૂજો ભાગ સોભે રે જાની
મુનારા મીર અલાહ અલાહ

മലയാളം

മുഹമ്മദിന്റെ മിനാരങ്ങൾ,
സയ്യദിന്റെ മിനാരങ്ങൾ
അവർക്കുമുന്നിൽ എന്റെ നാട്ടിലെ
പർവ്വതങ്ങൾ കുമ്പിടുന്നത് ഞാൻ കണ്ടിട്ടുണ്ട്
ഞാൻ ഭാഗ്യവാനാണ്, അവരുടെ മഹത്വത്തിൽ
എന്റെ ഹൃദയം തിളങ്ങുന്നു
ഓ, മീർ മുഹമ്മദിന്റെ മിനാരങ്ങൾ, അള്ളാ! അള്ളാ!
മുഹമ്മദിന്റെ മിനാരങ്ങൾ,
സയ്യദിന്റെ മിനാരങ്ങൾ
അവർക്കുമുന്നിൽ എന്റെ നാട്ടിലെ
പർവ്വതങ്ങൾ കുമ്പിടുന്നത് ഞാൻ കണ്ടിട്ടുണ്ട്
ഞാൻ ഭാഗ്യവാനാണ്, അവരുടെ മഹത്വത്തിൽ
എന്റെ ഹൃദയം തിളങ്ങുന്നു
മീർ മുഹമ്മദിന്റെ മിനാരങ്ങൾ, അള്ളാ! അള്ളാ!
എന്റെ കൈയ്യിലും എന്റെ സഹോദരിയുടെ കൈയ്യിലും
ഒന്നേകാൽ തോല സ്വർണ്ണം തരൂ
ഉദാരനാകൂ, ഞങ്ങളെ ഇങ്ങനെ വിഷമിപ്പിക്കരുതേ (2)
ഓ, മീർ മുഹമ്മദിന്റെ മിനാരങ്ങൾ, അള്ളാ! അള്ളാ!
ചെറുതും വലുതുമായ മുറിയല്ല (2)
മദീനയിൽ സൊയാറോവിന്റെ ഖനികൾ കാണാം
മദീനയിൽ അവന്റെ മഹത്ത്വം നിങ്ങൾക്ക് കാണാം
ഓ, മീർ മുഹമ്മദിന്റെ മിനാരങ്ങൾ, അള്ളാ! അള്ളാ!
മഴ പെയ്യും, രാത്രിയുടെ ഇരുട്ടിൽ മഴ പെയ്യും
ആകാശം ഇടിമുഴക്കും,
നീ നിന്റെ പ്രിയപ്പെട്ടവരുടെകൂടെയായിരിക്കും
മീർ മുഹമ്മദിന്റെ മിനാരങ്ങൾ, അള്ളാ! അള്ളാ!
ഭയന്നരണ്ട മാനിനെപ്പോലെയാണ് ഞാൻ
കൈകളുയർത്തി ഞാൻ പ്രാർത്ഥിക്കുന്നു
മുഹമ്മദിന്റെ മിനാരങ്ങൾ, സയ്യദിന്റെ മിനാരങ്ങൾ
അവർക്കുമുന്നിൽ എന്റെ നാട്ടിലെ
പർവ്വതങ്ങൾ കുമ്പിടുന്നത് ഞാൻ കണ്ടിട്ടുണ്ട്
ഞാൻ ഭാഗ്യവാനാണ്, അവരുടെ മഹത്വത്തിൽ
എന്റെ ഹൃദയം തിളങ്ങുന്നു
ഓ, മീർ മുഹമ്മദിന്റെ മിനാരങ്ങൾ, അള്ളാ! അള്ളാ!

PHOTO • Rahul Ramanathan


ഗാനത്തിന്റെ സ്വഭാവം : പരമ്പരാഗത നാടോടിഗാനം
പാട്ടിന്റെ ഇനം : ഭക്തിഗാനം
പാട്ട് : 5
പാട്ടിന്റെ ശീർഷകം : മുനാരാ മീർ മമധ് ജാ, മുനാരാ മീർ ഷാഹിധ് ജാ
രചന : അമദ് സമേജ
ഗായകൻ : നഖ്ത്രാന താലൂക്കിലെ മോർഗർ ഗ്രാമത്തിൽനിന്നുള്ള 45 വയസ്സുള്ള കിഷോർ രാവർ എന്ന ഇടയൻ
സംഗീതോപകരണങ്ങൾ : ഡ്രം
റിക്കാർഡ് ചെയ്ത വർഷം : 2004, കെ.എം.വി.എസ് സ്റ്റുഡിയോ
ഗുജറാത്തി പരിഭാഷ : അമദ് സമേജ, ഭാരതി ഗോർ


പ്രീതി സോണി, കെ.എം.വി.എസ് സെക്രട്ടറി അരുണ ധോലാകിയ, കെ.എം.വി.എസ്.പ്രൊജക്ട് കോ‌ഓർഡിനേറ്റർ അമാദ് സമേജ എന്നിവർ നൽകിയ പിന്തുണയ്ക്കും, ഗുജറാത്തി പരിഭാഷ ചെയ്ത ഭാർതിബെൻ ഗോറിനും പ്രത്യേകം നന്ദി

പരിഭാഷ: രാജീവ് ചേലനാട്ട്

Pratishtha Pandya

پرتشٹھا پانڈیہ، پاری میں بطور سینئر ایڈیٹر کام کرتی ہیں، اور پاری کے تخلیقی تحریر والے شعبہ کی سربراہ ہیں۔ وہ پاری بھاشا ٹیم کی رکن ہیں اور گجراتی میں اسٹوریز کا ترجمہ اور ایڈیٹنگ کرتی ہیں۔ پرتشٹھا گجراتی اور انگریزی زبان کی شاعرہ بھی ہیں۔

کے ذریعہ دیگر اسٹوریز Pratishtha Pandya
Illustration : Rahul Ramanathan

کرناٹک کی راجدھانی بنگلورو میں رہنے والے راہل رام ناتھن ۱۷ سالہ اسکولی طالب عالم ہیں۔ انہیں ڈرائنگ، پینٹنگ کے ساتھ ساتھ شطرنج کھیلنا پسند ہے۔

کے ذریعہ دیگر اسٹوریز Rahul Ramanathan
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

کے ذریعہ دیگر اسٹوریز Rajeeve Chelanat