ആന്ധ്രയിലെ മുളക് കർഷകർ പലപ്പോഴും വായ്പയെടുത്താണ് കൃഷിയിൽ ലക്ഷങ്ങൾ മുതൽമുടക്കുന്നത്. എന്നാൽ വിളവുമായി അങ്ങാടിയിലെത്തുമ്പോൾ അവർക്ക് നേരിടേണ്ടിവരുന്നത് വിളകൾക്ക് തീരെ കുറഞ്ഞ വില നിശ്ചയിക്കുന്ന, അവർക്ക് നഷ്ടം മാത്രം സമ്മാനിക്കുന്ന ഏജന്റുമാരുടെ സംഘങ്ങളെയാണ്. വില്പന കംപ്യൂട്ടർവത്ക്കരിക്കാനുള്ള സർക്കാർനീക്കവും കൃഷിക്കാർക്ക് സഹായകമാകുന്നില്ല