തർപി (തർപ്പ എന്നും വിളിക്കുന്നു) വായിക്കാൻ തുടങ്ങുമ്പോൾ രാജു ദുമർഗൊയിനിന്റെ കവിളുകൾ വീർക്കാൻ തുടങ്ങി. മുളയും ഉണങ്ങിയ പടവലങ്ങയുംകൊണ്ടുണ്ടാക്കിയ അഞ്ചടി നീളമുള്ള സംഗീതോപകരണത്തിന് പെട്ടെന്ന് ജീവൻ വെച്ചു. സുഷിരവാദ്യത്തിന്റെ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങാൻ തുടങ്ങി.
ചത്തീസ്ഗഡിലെ റായ്പുരിലെ പ്രദർശന മൈതാനത്തെ ആ സംഗീതകാരനേയും അയാളുടെ വ്യത്യസ്തമായ സംഗീതോപകരണത്തേയും ശ്രദ്ധിക്കാതിരിക്കാൻ ആർക്കുമാവില്ല. 2020 ഡിസംബർ 27-29 തീയതികളിലായി സംസ്ഥാന സർക്കാർ നടത്തിയ ദേശീയ ഗോത്രനൃത്തോത്സവമായിരുന്നു നടന്നുകൊണ്ടിരുന്നത്.
ദസറ, നവരാത്രി ഉത്സവകാലത്തും മറ്റും, മഹാരാഷ്ട്രയിലെ പാൽഘറിലുള്ള മൊഖഡ ഗുണ്ടജപാഡ കോളണിയിലെ വീട്ടിലിരുന്ന് താൻ താർപി വായിക്കാറുണ്ടെന്ന് രാജു പറഞ്ഞു.
ഇതും വായിക്കാം: താർപ്പയാണ് എന്റെ ദൈവം
പരിഭാഷ: രാജീവ് ചേലനാട്ട്