നീതിക്കായി വോട്ട് ചെയ്യുന്ന ട്രാൻസ് സ്ത്രീകൾ

വാരാണസിയിൽ, ട്രാൻസ് സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവർക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിലും ക്രമസമാധാനവകുപ്പ് തുടർച്ചയായി വീഴ്ച വരുത്തുന്നു. മാറ്റങ്ങൾക്കുവേണ്ടിയാണ് 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ അവരുടെ വോട്ട്

2024 ജൂൺ 26 | ജിഗ്യാസാ മിശ്ര

ഭാവി അനിശ്ചിതത്വത്തിലായ ദിവസക്കൂലിത്തൊഴിലാളികൾ

2024 ജൂൺ 4-ന് നടന്ന പൊതുതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞതിന് ശേഷമുള്ള ഝാർഖണ്ഡിലെ പ്രഭാതം. പക്ഷെ, ഡാല്‍ട്ടോഗഞ്ജിലെ തൊഴിൽച്ചന്തയിലെ തൊഴിലാളികൾ പറയുന്നു തൊഴിൽ ദൗർലഭ്യം തീരുന്നില്ലെന്ന്

2024 ജൂൺ 11 | അശ്വിനി കുമാർ ശുക്ല

റോത്തക്കിലെ തൊഴിലാളികൾ മാറ്റത്തിനായി വോട്ട് ചെയ്യുന്നു

ഒരു നൂറ്റാണ്ട് മുമ്പ്, ഹരിയാനയിലെ ഈ തെഹ്സിൽ, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഒരു നാഴികക്കല്ലിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2024-ലെ പൊതുതിരഞ്ഞെടുപ്പ് തങ്ങളെ സംബന്ധിച്ചിടത്തോളം എന്താണെന്ന് ഇന്ന് ഈ മേഖലയിലെ തൊഴിലാളികൾ വ്യക്തമാക്കുന്നു

2024 ജൂൺ 9 | അമീർ മാലിക്ക്

അതിര്‍ത്തി പ്രശ്നങ്ങളിലകപ്പെട്ട അട്ടാരി-വാഗ ചുമട്ടുതൊഴിലാളികള്‍

തങ്ങളുടെ പ്രശ്‌നങ്ങൾ ഡൽഹിയിലെത്തിക്കാൻ കഴിയുന്ന ശക്തനായ/ശക്തയായ ഒരു പാർലമെന്‍റ് അംഗത്തെയാണ് എല്ലാ സമ്മതിദായകര്‍ക്കും വേണ്ടത്. 2024-ലെ പൊതുതെരഞ്ഞെടുപ്പിലെ തങ്ങളുടെ വോട്ടുകൾ അത് സാദ്ധ്യമാക്കുമെന്ന പ്രതീക്ഷയിലാണ് പാക്കിസ്ഥാനുമായി ഇന്ത്യ പങ്കുവയ്ക്കുന്ന അതിവൈകാരിക സ്വഭാവമുള്ള അതിർത്തിയിലെ തൊഴിൽരഹിതരായ ചുമട്ടുതൊഴിലാളികൾ

2024 ജൂൺ 7 | സംസ്കൃതി തല്‍വാർ

‘ഈ പ്രതിഷേധങ്ങളൊക്കെ ഞങ്ങൾക്ക് പാഠശാലപോലെയാണ്’

2020-2021-ലെ ചരിത്രപ്രസിദ്ധമായ കർഷക പ്രക്ഷോഭം, പഞ്ചാബിലെ മാൻസ ജില്ലയിലെ കിഷൻ‌ഘർ സേധാ സിംഗ് വാലയിലെ മുതിർന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം പരിവർത്തനപരമായിരുന്നു. വിയോജിപ്പുകൾ ഒരു വിദ്യാഭ്യാസമായി മാറി. 2024-ലെ പൊതു തിരഞ്ഞെടുപ്പിലെ അവരുടെ നിലപാടുകളെപ്പോലും അത് സ്വാധീനിച്ചു

2024 ജൂൺ 5 | ആർഷ്ദീപ് ആർഷി

തിരഞ്ഞെടുപ്പുകൾ, കവിതകൾ, ചിത്രങ്ങൾ

2024-ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള അഞ്ചുവർഷങ്ങൾ സംസ്ഥാനത്തുടനീളം യാത്ര ചെയ്ത് നിരീക്ഷിച്ച കാര്യങ്ങൾ പശ്ചിമ ബംഗാളിൽനിന്നുള്ള ഒരു റിപ്പോർട്ടറും കവിയും പങ്കുവെക്കുന്നു

2024 ജൂൺ 2 | ജോഷ്വ ബോധിനേത്ര , സ്മിത ഖാതോർ

വാരണാസി ജില്ലയിൽ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാവുമ്പോൾ

ഈ മണ്ഡലം രണ്ട് തവണ നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തതാണ്. പക്ഷെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് കീഴിൽ സർക്കാർ ധനഹായത്താല്‍ ലഭ്യമായിരുന്ന തൊഴിലുകൾ ഇല്ലാതാവുന്നത് വോട്ടർമാരെ നിരാശരാക്കിയിരിക്കുന്നു

2024 ജൂൺ 1 | ആകാംക്ഷ കുമാർ

‘രാഷ്ട്രീയക്കാർ വോട്ട് ചോദിച്ച് വരും...പിന്നെ അവർ പോകും’

സർക്കാർ പദ്ധതികളും ജോലികളുമൊന്നും ജാർഘണ്ടിലെ ധുംക ഗോത്ര ഗാമങ്ങളെ സ്പർശിക്കുന്നതേയില്ല. 2024-ലെ പൊതു തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ, പ്രത്യക്ഷമായ അസംതൃപ്തി അവരിൽ കാണാനാവും

2024 ജൂൺ 1 | അശ്വിനി കുമാർ ശുക്ല

നംഗലിലെ സ്ത്രീകൾ ലഹരിമുക്ത ഗ്രാമം എന്ന ആവശ്യമുയർത്തുന്നു

പഞ്ചാബിലെ മോഗ ജില്ലയിൽ, പുരുഷന്മാർ പ്രായഭേദമന്യേ ഹെറോയിൻ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, പ്രാദേശികമായി ലഭ്യമാകുന്ന ചുരുക്കം തൊഴിലുകൾ തേടി അലയാൻ സ്ത്രീകൾ നിർബന്ധിതരാകുകയാണ്.2024-ലെ പൊതുതിരഞ്ഞെടുപ്പിൽ ഈ പ്രദേശത്ത് ചർച്ചയാകുന്ന പ്രധാന വിഷയമാണിത്

2024 മേയ് 31 | സൻസ്കൃതി തൽ‌വാർ

‘ഒരിക്കൽ രാഷ്ട്രനിർമ്മാണത്തിന് ഞാൻ വോട്ട് ചെയ്തു...ഇപ്പോൾ വോട്ട് ചെയ്യുന്നത് അതിനെ രക്ഷിക്കാനാണ്’

ഇന്ത്യയുടെ ആദ്യത്തെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് 92 വയസ്സുള്ള ഖ്വാജ മൊയ്നുദ്ദീൻ ഓർമ്മിക്കുന്നു; 2024-ലെ പൊതു തിരഞ്ഞെടുപ്പിലും അദ്ദേഹം വോട്ട് ചെയ്തു. മഹാരാഷ്ട്രയിലെ ബീഡ് നിവാസിയായ അദ്ദേഹം, നമ്മുടെ മതേതര ജനാധിപത്യത്തിന്റെ ഇന്നലെ, ഇന്ന്, നാളെകളെക്കുറിച്ച് സംസാരിക്കുന്നു

2024 മേയ് 30 | പാർത്ഥ് എം.എൻ.

‘ഉറക്കത്തിൽ‌പ്പോലും ഞാൻ സിലിക്കപ്പൊടി ശ്വസിച്ചു’

പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാ ജില്ലയിലെ സന്ദേശ്ഖാലി, മിനാഖാൻ ബ്ലോക്കുകളിലുള്ള കുടിയേറ്റത്തൊഴിലാളികൾ കൂട്ടത്തോടെ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെ റാമിംഗ് മാസ് യൂണിറ്റുകളിൽ ജോലി ചെയ്യാൻ പോയിരുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ തിരിച്ചെത്തിയ അവരിൽ സിലിക്കോസിസ് രോഗം കണ്ടെത്തി. 2024-ലെ പൊതുതിരഞ്ഞെടുപ്പ് തങ്ങളുടെ ജീവിതത്തിൽ മാറ്റമൊന്നും വരുത്താൻ പോകുന്നില്ലെന്ന് അവർ പറയുന്നു

2024 മേയ് 29 | റിതായൻ മുഖർജി

'എന്തിനാണ് നമ്മൾ വോട്ട് ചെയ്യുന്നത്?'

സാധാരണക്കാരുടെ അവകാശങ്ങളൊഴികെയുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന നമ്മുടെ ജനാധിപത്യത്തിലെ ലോകസഭാ തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള ഒരു കവയത്രിയുടെ നിരീക്ഷണങ്ങൾ

2024 മേയ് 28 | മൌമിത ആലം

ജൽഗാവിലെ സ്ത്രീകൾ താരങ്ങളായ കൃഷ്ണ ഭരിത്ത്

മഹാരാഷ്ട്രയിലെ ജൽഗാവിൽ ഒരു പ്രാദേശിക വിഭവവും അത് തയ്യാറാക്കുന്ന 14 സ്ത്രീകളും 2024-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിൽ ജനശ്രദ്ധ ആകർഷിക്കുന്നു

2024 മേയ് 28 | കവിത അയ്യർ

തിരഞ്ഞെടുപ്പടുക്കുമ്പോൾ, പഞ്ചാബിൽ തിരിച്ചടിക്കുള്ള സമയമാകുന്നു

പ്രതിഷേധിക്കുന്ന കർഷകർ ദില്ലിയിലേക്ക് കടക്കാതിരിക്കാൻ ഉരുക്കുമുഷ്ടി ഉപയോഗിക്കുന്നത് രാജ്യം കണ്ണിമയ്ക്കാതെ നോക്കിനിന്നത് മൂന്ന് വേനലിന് മുമ്പായിരുന്നു. പഞ്ചാബിൽ ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ, കർഷകർ ആ കടം വീട്ടുകയാണ് – സമാധാനപരമായി

2024 മേയ് 26 | വിശാവ് ഭാരതി

‘അവര്‍ക്ക് [ബി.ജെ.പി.] അവകാശമില്ല…’

പഞ്ചാബിലുടനീളമുള്ള ആളുകൾ പറയുന്നത് കർഷകരോടും തൊഴിലാളികളോടുമുള്ള പെരുമാറ്റം മൂലം 2024-ലെ പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാൻ ഭാരതീയ ജനതാ പാർട്ടിക്ക് (ബി.ജെ.പി.) അവകാശമില്ലെന്നാണ്. ഇതായിരുന്നു ഈ ആഴ്ച ലുധിയാനയിൽ നടന്ന കിസാൻ-മസ്ദൂർ മഹാപഞ്ചായത്തിന്‍റെ സന്ദേശം

2024 മേയ് 25 | ആർഷ്ദീപ് ആർഷി

ബ്രെയിലിയും ബാലറ്റും

അംഗപരിമിതരായ ആളുകൾക്ക് വോട്ട് ചെയ്യാനുള്ള സൌകര്യങ്ങൾ ചെയ്തുകൊടുക്കുന്നതിനെക്കുറിച്ച് നിയമങ്ങളുണ്ടായിട്ടും, ബബ്ലു കൈബർതൊയെപ്പോലുള്ളവർക്ക് 2024-ലെ പൊതുതിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാൻ കഴിയുമോ എന്ന് ഉറപ്പില്ല

2024 മേയ് 24 | സർബജയ ഭട്ടാചാര്യ

യുവകർഷകർ: അഭ്യസ്തവിദ്യർ, തൊഴിൽരഹിതർ, വിവാഹയോഗ്യരല്ലാത്തവർ

യവത്മാൽ ഉൾപ്പടെ മഹാരാഷ്ട്രയുടെ ഗ്രാമപ്രദേശങ്ങളിലൊന്നാകെതന്നെ, ഒരു വിവാഹ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു: വിവാഹപ്രായമെത്തിയ യുവാക്കൾക്ക് വധുക്കളെ കണ്ടെത്താനാകുന്നില്ല എന്നുമാത്രമല്ല ഇവിടെയുള്ള യുവതികൾ കർഷകയുവാക്കളെ തഴഞ്ഞ് സർക്കാർ ജോലിയുള്ള യുവാക്കളെ വരന്മാരായി തിരഞ്ഞെടുക്കുകയുമാണ്. കൃഷിയിൽനിന്നുള്ള വരുമാനം ക്ഷയിക്കുന്നതിന്റെ വളരെ പ്രത്യക്ഷമായ ഒരു പ്രത്യാഘാതമാണിത്. 2024-ലെ പൊതുതിരഞ്ഞെടുപ്പ് അടുക്കവേ, വരുമാനം കുറയുന്നതും യുവാക്കളുടെ വിവാഹസാധ്യത മങ്ങുന്നതുമാണ് ഈ പ്രദേശത്തുള്ളവരെ അലട്ടുന്ന പ്രധാന പ്രശ്നങ്ങൾ

2024 മേയ് 22 | ജയ്ദീപ് ഹാർദികർ

മൂർഷിദാബാദിലെ സവാളകൾ കഥ പറയുന്നു

പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് ജില്ലയിലെ സവാളപ്പാടത്ത് ജോലി ചെയ്യുന്ന മാൽ പഹാഡിയ ആദിവാസി സ്ത്രീകൾ തങ്ങളുടെ മുൻ‌ഗണനകളെക്കുറിച്ച് – തൊഴിൽ, ഭക്ഷണം, പിന്നെ വോട്ട് – ലോകസഭാ തിരഞ്ഞെടുപ്പ് വേളയിൽ പാരിയോട് സംസാരിക്കുന്നു

2024 മേയ് 21 | സ്മിത ഖാതോർ

സ്വാതന്ത്ര്യസമര സേനാനി ഭവാനി മഹാതോ 2024-ൽ വോട്ട് ചെയ്യുന്നു

സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യയുടെ ധീരമായ പോരാട്ടത്തിന്റെ പതിറ്റാണ്ടുകളിൽ, പാടത്ത് പണിയെടുത്ത്, അന്നം വിളയിച്ച്, പാചകം ചെയ്ത്, വിപ്ലവകാരികൾക്കും സ്വന്തം കുടുംബത്തിനും വെച്ചുവിളമ്പുകയായിരുന്നു ധീരയും കാഴ്ചയിൽ സാധാരണക്കാരിയുമായ ഭവാനി മഹാതോ. 106 വയസ്സ് തികഞ്ഞ അവർ അവരുടെ പോരാട്ടം ഇപ്പോഴും തുടർന്നു...2024-ലെ പൊതുതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിക്കൊണ്ട്

2024 മേയ് 20 | പാർത്ഥ സാരഥി മഹാതോ

ദാമുനഗർ ജനാധിപത്യത്തിന് വോട്ട് ചെയ്യും

ഉത്തര മുംബൈ പാർലമെന്‍റ് നിയോജകമണ്ഡലത്തിലെ ദാമുനഗർ ചേരിനിവസികൾക്ക് 2024-ലെ പൊതു തിരഞ്ഞെടുപ്പ് പാർശ്വവത്കൃതരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള വോട്ടെടുപ്പാണ്

2024 മേയ് 19 | ജ്യോതി ഷിനോലി

ജനാധിപത്യം ക്ഷയിച്ചാൽ അരികുവത്കരിക്കപ്പെട്ട സമുദായങ്ങളെല്ലാം പരാജയപ്പെട്ടുപോകും

2024-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ക്വീർ സമുദായാംഗങ്ങൾ പ്രചാരണത്തിനിറങ്ങിയ അവസരത്തിൽ, അവരേയും പ്രചാരണം റിപ്പോർട്ട് ചെയ്യാനെത്തിയ പത്രപ്രവർത്തകയേയും ഭരണകക്ഷിയുടെ അണികൾ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു

2024 മേയ് 16 | ശ്വേത ദാഗ

'സംശയിക്കപ്പെടുന്ന സമ്മതിദായകർ': അവിടെയും ഇവിടെയും ഇല്ലാത്തവർ

സംശയിക്കപ്പെടുന്ന വോട്ടർമാർ (ഡി-വോട്ടർമാർ) എന്ന വിഭാഗം ആസാമിൻ്റെ മാത്രം പ്രത്യേകതയാണ്, ബംഗാളി സംസാരിക്കുന്ന നിരവധി ഹിന്ദു മുസ്ലിം സമ്മതിദായകർക്ക് അവിടെ വോട്ടവകാശം നിഷേധിക്കപ്പെടുന്നു. ജീവിതകാലം മുഴുവൻ ആസാമിൽ ജീവിച്ച മൊർജിന ഖാത്തൂണിന് 2024-ലെ പൊതു തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ല

2024 മേയ് 15 | മഹിബുൽ ഹൊഖ്

നൂറ്റെട്ടടി നീളമുള്ള മെഴുകുതിരി

ദൈവത്തെക്കുറിച്ചും ഭക്തരെക്കുറിച്ചുമുള്ള ആവേശം അവന്റെ ദേവാലയത്തിൽ അസ്തമിച്ച് ഏറെനേരം കഴിഞ്ഞപ്പോൾ, ഒരു കവിയുടെ കൂർമ്മതയും നർമ്മവുമുള്ള വരികൾ നമ്മെ, രാഷ്ട്രത്തിന്റെ മാറുന്ന ചിത്രപടത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു

2024 മേയ് 12 | ജോഷ്വ ബോധിനേത്ര

രാഷ്ട്രീയക്കാര്‍ സന്ദർശിക്കാത്ത ഒരു ഗ്രാമം

കല്ലുകൾ നിറഞ്ഞ സത്പുരയുടെ ചരിവുകൾക്കു നടുവിലായി ജനാധിപത്യത്തിന്‍റെ ഗുണങ്ങളൊക്കെ വഴിമാറി നിൽക്കുന്ന അമ്പാപാനി എന്നൊരു ഗ്രാമമുണ്ട് - 2024-ലെ പൊതു തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാമെങ്കിലും റോഡ്, വൈദ്യുതി, ആരോഗ്യ സുരക്ഷാ സൗകര്യങ്ങളൊന്നും അവിടെ വസിക്കുന്നവർക്ക് ലഭ്യമല്ല

2024 മേയ് 11 | കവിത അയ്യർ

'ഞങ്ങളുടെ ഗ്രാമത്തിനുവേണ്ടി നിങ്ങൾ എന്താണ് ചെയ്തിട്ടുള്ളത്?'

ജാർഖണ്ഡിലെ പലാമു ജില്ലയിലുള്ള ചെചരിയ ഗ്രാമത്തിലെ താമസക്കാർ ഭൂരിഭാഗവും ദളിത് വിഭാഗക്കാരാണ്. ഇക്കൂട്ടർക്ക് ഇന്നേവരെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപോലെയുള്ള സർക്കാർ പദ്ധതികളിൽ പങ്കാളിത്തമോ, സൗജന്യ ഗ്യാസ് സിലിണ്ടറുകൾ, റോഡുകൾ, കൈപ്പമ്പുകൾ തുടങ്ങിയ ആനുകൂല്യങ്ങളോ ലഭിച്ചിട്ടില്ല. തങ്ങളുടെ ഈ ദുരവസ്ഥ മാറാത്തതിലുള്ള നിരാശയും ദേഷ്യവും 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ രേഖപ്പെടുത്താനുള്ള തീരുമാനത്തിലാണിവർ

2024 മേയ് 10 | അശ്വിനി കുമാർ ശുക്ല

ഞങ്ങൾക്ക് വേണ്ടതും ആവശ്യമുള്ളതും എന്താണെന്ന് ചോദിക്കൂ

മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിലെ വനപ്രദേശങ്ങളിലെ ഇരുമ്പയിർ ഖനികൾ ഗോത്രജനതയുടെ ആവാസവ്യവസ്ഥയും സംസ്കാരവും തകർത്തുകളത്തിരിക്കുന്നു. വർഷങ്ങളായി ഈ മേഖല സംസ്ഥാനത്തിൻ്റെ സുരക്ഷാ സേനകളും സി.പി.ഐ. (മാവോയിസ്റ്റ്) സംഘടനയും തമ്മിലുള്ള സംഘർഷത്തിന് സാക്ഷിയായിട്ടുണ്ട്. ഈ വർഷം, ഗോത്രമേഖലയിലെ 1,450 ഗ്രാമസഭകൾ 2024-ലെ പൊതു തിരഞ്ഞെ ടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് സോപാധിക പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. കാരണം ഇതാണ്...

2024 മേയ് 8 | ജയ്ദീപ് ഹാർദികർ

റായ്പുരിലെ ഇഷ്ടികക്കളങ്ങൾ: കുടിയേറ്റത്തൊഴിലാളികളുടെ വോട്ട് പാഴായേക്കും

മധ്യ പ്രദേശിൽനിന്നുള്ള, ഇപ്പോൾ ചത്തീസ്ഗഢിൽ ജോലി ചെയ്യുന്ന ഈ തൊഴിലാളികൾക്ക് നാട്ടിലെ അവരുടെ മണ്ഡലങ്ങളിൽ എന്നാണ് തിരഞ്ഞെടുപ്പ് എന്ന് അറിയില്ല. 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവുമോ എന്നും അവർക്കുറപ്പില്ല

2024 മേയ് 7 | പുരുഷോത്തം താക്കൂർ

ധ്രുവീകരണത്തിനെ ചെറുക്കുന്ന മാൽഗാംവ്

നൂറ്റാണ്ടുകളായി വിവിധ വിശ്വാസികൾ ആരാധിച്ചുപോരുന്ന മന്ദിരങ്ങളെ ഹിന്ദു ആൾക്കൂട്ടങ്ങൾ ആക്രമിക്കുകയാണ്. സൌഹാർദ്ദപരമായ സഹജീവനം എങ്ങിനെ വീണ്ടെടുക്കാം എന്ന് നിശ്ചയദാർഢ്യമുള്ള ഒരു ഗ്രാമം കാണിച്ചുകൊടുക്കുന്നു

2024 ഏപ്രിൽ 28 | പാർത്ഥ് എം.എൻ.

അവഗണിക്കപ്പെട്ട ഒരു ഗ്രാമം തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുന്നു

മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലുള്ള ഖഡിമാൽ ഗ്രാമത്തിൽ നാളിതുവരെ വൈദ്യുതിയോ തുടർച്ചയായ ജലവിതരണമോ ഉണ്ടായിട്ടില്ല. രാഷ്ട്രീയക്കാർ എല്ലാ അഞ്ച് വർഷം കൂടുമ്പോഴും വന്ന് പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയശേഷം അപ്രത്യക്ഷരാകുകയാണെന്ന് ഗ്രാമീണർ പറയുന്നു. അതുകൊണ്ട് 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിൽനിന്ന് സംഘടിതമായി വിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കുകയാണവർ

2024 ഏപ്രിൽ 26 | സ്വര ഗാർഗെ , പ്രഖാർ ദൊഭായ്

'പണപ്പെരുപ്പം ഒരു പ്രശ്നമായിരുന്നു; ഇപ്പോഴാണെങ്കിൽ ആനകളും'

ഈ വേനൽക്കാലത്ത്, മഹാരാഷ്ട്രയിലെ ആദിവാസി ഗ്രാമമായ പലസ്ഗാവിലെ നിവാസികൾ അപ്രതീക്ഷിതമായ ഒരു ഭീഷണി കാരണം തങ്ങളുടെ വനാധിഷ്ഠിതമായ ഉപജീവനമാർഗം ഉപേക്ഷിച്ച് വീടിനുള്ളിൽ ഒതുങ്ങുകയാണ്. തങ്ങളുടെ ജീവിതത്തെക്കുറിച്ച് കൂടുതൽ ആശങ്കയുള്ളതിനാൽ ഗ്രാമവാസികൾ 2024-ലെ പൊതുതെരഞ്ഞെടുപ്പിന്റെ ആവേശത്തിലല്ല

2024 ഏപ്രിൽ 25 | ജയ്ദീപ് ഹാർദികർ

ഭണ്ഡാരയിലെ വിചിത്രവും നിർഭാഗ്യകരവുമായ സംഭവങ്ങൾ

ഗ്രാമങ്ങളിൽ ജോലികളില്ലാതായതോടെ മഹാരാഷ്‌ട്രയിലെ ഈ ജില്ലയിലെ യുവാക്കൾ നാടുവിടാൻ നിർബന്ധിതരായിരിക്കുകയാണ്‌. നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് അവരുടെ മനസ്സിൽ ഏറ്റവുമൊടുവിലേ സ്ഥാനമുള്ളൂ

2024 ഏപ്രിൽ 23 | ജയ്ദീപ് ഹാർദികർ

ഗോണ്ടിയയിലെ ദരിദ്രരുടെ മൂന്ന് ഉപജീവനമാർഗ്ഗങ്ങൾ: മഹുവ, എം.എൻ.ആർ.ഇ.ജി.എ, പിന്നെ, കുടിയേറ്റം

ഇന്ത്യയിലെ അതിദരിദ്രരുടെ വീടുകൾ ഇപ്പോഴും ആശ്രയിക്കുന്നത്, ചെറുകിട വനോത്പന്നങ്ങളായ മഹുവ, ടെണ്ടു ഇലകളേയും, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയേയുമാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ജീവിതം കൂടുതൽ ദുരിതമയമായി എന്നാണ് അരട്ടൊണ്ടി ഗ്രാമത്തിലെ ആദിവാസി ഗ്രാമീണർ പറയുന്നത്. 2024-ലെ ഈ പൊതു തിരഞ്ഞെടുപ്പിൽ നാളെ (ഏപ്രിൽ 19-ന്) വോട്ട് ചെയ്യാൻ പോവുകയാണ് ഇവർ

2024 ഏപ്രിൽ 18 | ജയ്ദീപ് ഹാർദികർ

പലാമുവിൽ: ‘കർഷകനെ ശ്രദ്ധിക്കാൻ ആരുണ്ട്?’

തുടർച്ചയായ വരൾച്ചമൂലം, ജാർഘണ്ടിലെ ഈ ജില്ലയിലെ ചെറുകിട കർഷകർ കടക്കെണിയിൽ വലയുകയാണ്. ജലസേചനത്തിനാണ് തങ്ങളുടെ വോട്ടെന്ന് അവർ പറയുന്നു

2024 ഏപ്രിൽ 17 | അശ്വിനി കുമാർ ശുക്ല

തിരഞ്ഞെടുപ്പല്ല, ജോലി തരപ്പെടുത്തുന്നതാണ് മുഖ്യം: ഭണ്ഡാരയിലെ ചെറുപ്പക്കാര്‍

ഇന്ത്യയില്‍ 2024-ല്‍ നടക്കാന്‍പോകുന്ന പൊതുതെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടമായ ഏപ്രില്‍ 19-ന് ഭണ്ഡാര-ഗൊന്ധിയ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കാന്‍ പോവുകയാണ്. സംസ്ഥാന സര്‍ക്കാരിന്‍ കീഴില്‍ ജോലി നേടാന്‍ ശിവാജി സ്റ്റേഡിയത്തില്‍ നടക്കുന്ന പരിശീലനത്തിരക്കില്‍ ഗ്രാമീണ യുവജനങ്ങള്‍ നേരിടുന്ന തൊഴിലില്ലായ്മ പ്രശ്നങ്ങളും ഉത്കണ്ഠകളും പുകയുകയാണ് - ജോലിയാണ് മുഖ്യം, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് രണ്ടാമതെങ്കിലും വിദൂരസ്ഥാനമേയുള്ളൂ. ഇന്നത്തെ ലേഖനത്തോടെ ‘ഗ്രാമീണ ബാലറ്റ് 2024’ എന്ന ഞങ്ങളുടെ പരമ്പര തുടങ്ങുന്നു

2024 ഏപ്രിൽ 12 | ജയ്ദീപ് ഹാർദികർ

പുസെസവാലിയിൽ: വ്യാജചിത്രങ്ങൾ, നഷ്ടപ്പെട്ട ജീവിതങ്ങൾ

മഹാരാഷ്ട്രയിൽ ഭൂരിപക്ഷ ഹിന്ദുത്വ ആൾക്കൂട്ടങ്ങൾ വർഗീയതയെ ആളിക്കത്തിക്കുകയാണ്.ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളും വ്യാജമായുണ്ടാക്കിയ വീഡിയോകളും മാത്രം മതി, മുസ്ലിമുകളുടെ ജീവനും സ്വത്തും കത്തിച്ചാമ്പലാകാൻ

2024 ഏപ്രിൽ 27 | പാർത്ഥ് എം.എൻ .
Translator : PARI Translations, Malayalam