രാജസ്ഥാനിലും ഇന്ത്യയിലുടനീളം പല ഗ്രാമങ്ങളിലും സ്ത്രീകൾ എപ്പോഴും നിലത്തിരിക്കണം എന്നതാണ് സാധാരണ പിന്തുടരുന്ന രീതി. കസേരകളിലും കട്ടിലുകളിലും ഇരുത്തി ഫോട്ടോയെടുക്കാനും അതിലൂടെ അവർക്കു സ്വയം പ്രതീകാത്മകമായ ഔന്നത്യം പ്രാപ്തമാക്കാനും ബാംസ്വാഡാ ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലെ സ്ത്രീകളെ കുറച്ച് അനുനയിപ്പിക്കേണ്ടി വന്നു
നിലാഞ്ജന നന്തി ഡൽഹിയിലുള്ള ഒരു ദൃശ്യ കലാകാരിയും പരിശീലകയും ആണ്. നിരവധി കലാപ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഫ്രാൻസിലെ പൂന്ഥ്-അവെൻ സ്കൂൾ ഓഫ് ആർട്ടിൽ നിന്നും സ്കോളർഷിപ്പും മറ്റു പല അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ബറോഡയിലെ മഹാരാജ സായാജിറാവു സർവകലാശാലയിൽ നിന്ന് ചിത്രകലയിൽ ബിരുദാനന്തര ബിരുദവും ഉണ്ട്. ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങൾ രാജസ്ഥാനിൽ കലാകാരികൾക്കുള്ള റെസിഡൻസി പരിപാടിയായ 'ഇക്വിലിബ്രിയ'ത്തിൻറെ ഭാഗമായി എടുത്തതാണ്.
See more stories
Translator
Jyotsna V.
ജ്യോത്സ്ന വി. എറണാകുളത്തുള്ള ഒരു മാധ്യമപ്രവർത്തകയാണ്.