നാടൻ പാട്ടുകൾ എല്ലായ്പ്പോഴും സാംസ്കാരികമായ അറിവുകളുടെ വാഹകരാണ്. സാമൂഹിക പെരുമാറ്റങ്ങളുടെ സന്ദേശവാഹകർ. എന്നാൽ പലപ്പോഴും അവ സാംസ്കാരികമായ മാറ്റങ്ങളുടേയും അവബോധനിർമ്മാണത്തിന്റേയും ഉപകരണങ്ങളായും ഉപയോഗിക്കപ്പെടാറുണ്ട്. നാടോടിപ്പാട്ടുകളുടെ വാചികതയിൽനിന്നും, ഓരോ അവതരണങ്ങളിലും വ്യത്യസ്തമാകാനുള്ള കഴിവിലൂടെയുമാണ് ഈ കലാരൂപത്തിന് ഇത്തരം മെയ്‌വഴക്കം സിദ്ധിക്കുന്നത്. സമുദായത്തിന്റെ സംസ്കാരത്തിൽ അതിനുള്ള വേരോട്ടത്തിലൂടെയും.
നാടൻപാട്ടുകളുടെ പുനർജ്ജനശേഷിയുടെ കവചമാണ് ഈ പാട്ടിനുള്ളത്. അവബോധത്തെക്കുറിച്ചുള്ള സന്ദേശമാണ് അത് വിനിമയം ചെയ്യുന്നത്. ഇവിടെ ആ അവബോധം, ഗ്രാമീണ സ്ത്രീകളുടെ ജീവിതത്തെക്കുറിച്ചുള്ള ലിംഗപരമായ യാഥാർത്ഥ്യമാണ്. കച്ചിലെയും അഹമ്മദാബാദിലെയും സ്ത്രീ കലാകാരികൾ പാടിയ ഈ പാട്ട്, സാമൂഹികവിമർശനത്തെ വൈകാരികമായ ഒരു അഭ്യർത്ഥനയായി രൂപാന്തരപ്പെടുത്തി നമുക്ക് നൽകുന്നു.
ഈ പാട്ടിന്റെ ഒരു സവിശേഷത, അതിന്റെ പശ്ചാത്തലത്തിൽ ഉപയോഗിച്ചിരിക്കുന്ന ഒരു പ്രത്യേകതരം ഉപകരണമാണ്. ജോഡിയാപാവ, അഥവാ അൽഘോസ എന്ന് വിളിക്കുന്ന ആ ഉപകരണം, സുഷിരവാദ്യ ഇനത്തിൽപ്പെട്ട ഒരു ഇരട്ട ഓടക്കുഴലാണ്. പാകിസ്താനിലെ സിന്ധ്, ഇന്ത്യയിലെ കച്ച്, രാജസ്ഥാൻ, പഞ്ചാബ്, തുടങ്ങിയ വടക്ക്-പടിഞ്ഞാറൻ മേഖലയിലെ കലാകാരന്മാർ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഒന്നാണിത്.
કચ્છી
પિતળ તાળા ખોલ્યાસી ભેણ ત્રામેં તાળા ખોલ્યાસી,
બાઈએ જો મન કોય ખોલેં નાંય.(૨)
ગોઠ જા ગોઠ ફિરયાસી, ભેણ ગોઠ જા ગોઠ ફિરયાસી,
બાઈએ જો મોં કોય નેરે નાંય. (૨)
પિતળ તાળા ખોલ્યાસી ભેણ ત્રામે તાળા ખોલ્યાસી,
બાઈએ જો મન કોય ખોલે નાંય. (૨)
ઘરજો કમ કરયાસી,ખેતીજો કમ કરયાસી,
બાઈએ જે કમ કે કોય લેખે નાંય.
ઘરજો કમ કરયાસી, ખેતીજો કમ કરયાસી
બાઈએ જે કમ કે કોય નેરે નાંય
ગોઠ જા ગોઠ ફિરયાસી, ભેણ ગોઠ જા ગોઠ ફિરયાસી,
બાઈએ જો મોં કોય નેરે નાંય.
ચુલુ બારયાસી ભેણ,માની પણ ગડયાસી ભેણ,
બાઈએ કે જસ કોય મિલ્યો નાંય. (૨)
ગોઠ જા ગોઠ ફિરયાસી ભેણ ગોઠ જા ગોઠ ફિરયાસી,
બાઈએ જો મોં કોય નેરે નાંય. (૨)
સરકાર કાયધા ભનાય ભેણ,કેકે ફાયધો થ્યો ભેણ,
બાઈએ કે જાણ કોઈ થિઈ નાંય (૨)
ગોઠ જા ગોઠ ફિરયાસી ભેણ ગોઠ જા ગોઠ ફિરયાસી,
બાઈએ જો મોં કોય નેરે નાંય (૨)
മലയാളം
പിച്ചളപ്പൂട്ടുകൾ
നീ തുറന്നു,
ചെമ്പിന്റെ പൂട്ടുകളും
ഹൃദയത്തിന്റെ പൂട്ടുകൾ
തുറക്കാനോ
അതിനുള്ളിലെ അവളുടെ
വിചാരങ്ങൾ കാണാനോ
എന്നാൽ ആർക്കുമായില്ല
(2)
നീ ഗ്രാമങ്ങളിൽനിന്ന്
ഗ്രാമങ്ങളിലേക്ക്
യാത്ര ചെയ്തു
എന്നിട്ടും അവളുടെ
മുഖം നീ ശ്രദ്ധിച്ചതേയില്ല
ഒരു മറയ്ക്കുള്ളിലായിരുന്നു
അതെപ്പോഴും (2)
പിച്ചളപ്പൂട്ടുകൾ
നീ തുറന്നു,
ചെമ്പിന്റെ പൂട്ടുകളും
ഹൃദയത്തിന്റെ പൂട്ടുകൾ
തുറക്കാനോ
അതിനുള്ളിലെ അവളുടെ
വിചാരങ്ങൾ കാണാനോ
എന്നാൽ ആർക്കുമായില്ല
(2)
ഞങ്ങൾ വീട്ടിൽ പണിയെടുക്കുന്നവർ,
വയലിൽ പണിയെടുക്കുന്നവർ
ഞങ്ങൾ ചെയ്യുന്നത്
എന്താണെന്ന്
ആര് ശ്രദ്ധിക്കുന്നു
നീ ഗ്രാമങ്ങളിൽനിന്ന്
ഗ്രാമങ്ങളിലേക്ക്
യാത്ര ചെയ്തു
എന്നിട്ടും അവളുടെ
മുഖം നീ ശ്രദ്ധിച്ചതേയില്ല
ഒരു മറയ്ക്കുള്ളിലായിരുന്നു
അതെപ്പോഴും (2)
ഞങ്ങൾ നിന്റെ അടുപ്പുകൾ
കത്തിച്ചു,
അതിലെ തീയിൽ റൊട്ടികൾ
ചുട്ടു
ആരും എന്നിട്ടും
ഒരു നല്ലവാക്കുപോലും പറഞ്ഞില്ല (2)
നീ ഗ്രാമങ്ങളിൽനിന്ന്
ഗ്രാമങ്ങളിലേക്ക്
യാത്ര ചെയ്തു
എന്നിട്ടും അവളുടെ
മുഖം നീ ശ്രദ്ധിച്ചതേയില്ല
ഒരു മറയ്ക്കുള്ളിലായിരുന്നു
അതെപ്പോഴും (2)
ഭരണകൂടം പുത്തൻ നിയമങ്ങൾ
സൃഷ്ടിക്കുന്നു.
എന്നാൽ നേടുന്നതെല്ലാം
ആരാണ്, പറയൂ അനിയത്തീ,
നമ്മൾ സ്ത്രീകളെ
ആരും ഒന്നും അറിയിക്കുന്നില്ല.
നീ ഗ്രാമങ്ങളിൽനിന്ന്
ഗ്രാമങ്ങളിലേക്ക്
യാത്ര ചെയ്തു
എന്നിട്ടും അവളുടെ
മുഖം നീ ശ്രദ്ധിച്ചതേയില്ല
ഒരു മറയ്ക്കുള്ളിലായിരുന്നു
അതെപ്പോഴും (2)
സംഗീതരൂപം : പുരോഗമനപരം
ഗണം : സ്വാതന്ത്ര്യത്തിന്റേയും അവബോധത്തിന്റേയും പാട്ടുകൾ
ഗാനം : 8
പാട്ടിന്റെ ശീർഷകം : പിത്തൽ താള ഖൊലാസി, ത്രാമൻ താള ഖൊല്യാസി
രചന : ദേവൽ മേഹ്ത്ത
ഗായകർ : കച്ചിലെയും അഹമ്മദാബാദിലെയും കലാകാരന്മാർ
സംഗീതോപകരണങ്ങൾ : ഡ്രം, ഹാർമ്മോണിയം, തംബുരു, ജോടിയപ്പാവ (അൽഘോസ)
റിക്കാർഡ് ചെയ്ത വർഷം : 1998, കെ.എം.വി.എസ് സ്റ്റുഡിയോ
സൂർവാണി എന്ന സാമൂഹികാടിസ്ഥാനത്തിലുള്ള റേഡിയോ റിക്കാർഡ് ചെയ്ത ഈ 341 ഗാനങ്ങളും പാരിക്ക് ലഭിച്ചത്, കച്ച് മഹിളാ വികാസ് സംഘടനിലൂടെയാണ് (കെ.എം.വി.എസ്)
പ്രീതി സോണി, കെ.എം.വി.എസിന്റെ സെക്രട്ടറി അരുണ ധോലാക്കിയ, കെ.എം.വി.എസിന്റെ പ്രോജക്ട് കോഓർഡിനേറ്റർ അമദ് സമേജ എന്നിവരുടെ പിന്തുണയ്ക്കും, ഗുജറാത്തി പരിഭാഷ തയ്യാറാക്കാൻ സഹായിച്ച ഭാർതിബെൻ ഗോറിനും പ്രത്യേക നന്ദി
പരിഭാഷ: രാജീവ് ചേലനാട്ട്