"ശരീരത്തിൽ ചായം തേയ്ക്കുക നല്ല ബുദ്ധിമുട്ടാണ്. രാത്രി
മുഴുവൻ ഉണർന്നിരുന്നാണ് അത്
ചെയ്യുന്നത്," ആദ്യമായി
ശരീരത്തിൽ എണ്ണച്ചായം ഇടുന്ന ആയുഷ് നായക്ക് പറയുന്നു. "എന്റെ ശരീരം ഒന്നാകെ
എരിഞ്ഞുപുകയുന്നതുപോലെ തോന്നുന്നു. അതുകൊണ്ട് കഴിവതും വേഗത്തിൽ ഈ ചായം ഉണക്കിയെടുക്കണം," ആ 17 വയസ്സുകാരൻ പറയുന്നു.
കർണാടകയുടെ തീരപ്രദേശങ്ങളിൽ, ദസറ, ജന്മാഷ്ടമി
എന്നീ ആഘോഷവേളകളിൽ അവതരിപ്പിക്കുന്ന നാടൻ നൃത്തരൂപമാണ്
പിലി വേഷ
(
ഹുലി വേഷ
) എന്നും അറിയപ്പെടുന്നു). ഈ കലാപ്രകടനത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി, ശരീരത്തിൽ തിളങ്ങുന്ന വർണ്ണങ്ങളിലുള്ള വരകൾ ചായമിടുന്ന, ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്ന നിരവധി
യുവജനങ്ങളിൽ ഒരാളാണ് ആയുഷ്. ഉച്ചത്തിൽ മുഴങ്ങുന്ന വാദ്യഘോഷങ്ങൾക്കൊപ്പം പുലിയുടെ
മുഖംമൂടിയണിഞ്ഞ്, പുലി
മുരളുന്നതിന് സമാനമായ ശബ്ദങ്ങൾ പുറപ്പെടുവിച്ചാണ് അവർ ഈ നൃത്തം
അവതരിപ്പിക്കുന്നത്.
തീരദേശ കർണ്ണാടകയിലെ ജനങ്ങൾ സംസാരിക്കുന്ന ഭാഷയായ തുളുവിൽ
പിലി
എന്നാൽ പുലി എന്നും
വേഷ
എന്നാൽ ചമയം
എന്നുമാണർത്ഥം. "ഞങ്ങൾക്ക് ഈ നൃത്തരൂപം ആരുടേയും കീഴിൽ അഭ്യസിക്കേണ്ട
കാര്യമില്ല. ഇത് ഞങ്ങളുടെ ആത്മാവിലുള്ളതാണ്,"കഴിഞ്ഞ 22 വർഷമായി
പിലി വേഷ
അവതരിപ്പിച്ച് വരുന്ന വീരേന്ദ്ര ഷെട്ടിഗാർ പറയുന്നു.
"വാദ്യങ്ങളുടെ ശബ്ദവും അന്തരീക്ഷത്തിലെ ഊർജ്ജവും ചേരുമ്പോൾ നമ്മൾ
താളത്തിനൊത്ത് നൃത്തം ചെയ്തുതുടങ്ങും," അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ആമസോണിൽ ഡിസ്‌ട്രിബ്യൂട്ടറായി ജോലി ചെയ്യുന്ന ഈ 30 വയസ്സുകാരൻ
തന്റെ ഗ്രാമത്തിൽനിന്നുള്ള യുവജനങ്ങൾക്ക് ഈ കലാരൂപം അവതരിപ്പിക്കാൻ വേണ്ട
പ്രോത്സാഹനം നൽകാറുണ്ട്.
പുലികളെയും പുള്ളിപ്പുലികളെയും വേങ്ങപ്പുലികളെയും അനുസ്മരിപ്പിക്കുംവിധം
ശരീരമാകെ മഞ്ഞയും തവിട്ടും നിറത്തിലുള്ള വരകൾ അക്രിലിക് പെയിന്റ് ഉപയോഗിച്ച് വരയ്ക്കുകയാണ് നർത്തകർ ചെയ്യുന്നത്. നേരത്തെയെല്ലാം, കരിക്കട്ട, മണ്ണ്, വേരുകൾ, കുമിൾ എന്നിവ ഉപയോഗിച്ചാണ് പുലിനൃത്തക്കാരുടെ ശരീരത്തിൽ
അണിയുന്ന തിളങ്ങുന്ന ചായങ്ങൾ ഉണ്ടാക്കിയിരുന്നത്.
കാലക്രമേണ, ഈ
നൃത്തരൂപത്തിന്റെ അവതരണത്തിൽ പരമ്പരാഗത ചുവടുകൾക്ക് പകരം അഭ്യാസപ്രകടനങ്ങൾ സ്ഥാനം
പിടിച്ചിട്ടുണ്ട്. മുൻപോട്ടും പുറകിലോട്ടും കറങ്ങിച്ചാടുക, തല കൊണ്ട് നാളികേരം ഉടയ്ക്കുക, തീ ഊതുക എന്നിങ്ങനെയുള്ള സാഹസികപ്രകടനങ്ങൾക്കാണ് ഇന്ന്
പ്രാധാന്യം. ഇവ അവതരിപ്പിക്കാൻ കായികപരമായി ഒട്ടേറെ അധ്വാനിക്കേണ്ടതിനാൽ, ഈ പരമ്പരാഗത നൃത്തം അവതരിപ്പിക്കാനുള്ള ചുമതല മുതിർന്ന
കലാകാരൻമാർ യുവജനങ്ങൾക്ക് കൈമാറിയിരിക്കുകയാണ്.
കർണ്ണാടകയുടെ തീരപ്രദേശങ്ങളിൽ, ദസറ, ജന്മാഷ്ടമി എന്നീ ആഘോഷവേളകളിൽ അവതരിപ്പിക്കുന്ന നാടൻ നൃത്തരൂപമാണ് പിലി വേഷ. ഈ കലാപ്രകടനത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി, ശരീരത്തിൽ തിളങ്ങുന്ന വർണ്ണങ്ങളിലുള്ള വരകൾ ചായമിടുന്ന, ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്ന നിരവധി യുവജനങ്ങളിൽ ഒരാളാണ് ആയുഷ്
ഈ പരമ്പരാഗത നൃത്തം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ പ്രകടനത്തിന്റെ തലേന്നുതന്നെ തുടങ്ങും.
ശരീരത്തിലും മുഖത്തും ചായമിടാൻ ഒരുപാട് മണിക്കൂറുകൾ നീളുന്ന അധ്വാനം ആവശ്യമാണ്; ഇത്തരത്തിൽ ചായമിടുന്ന കലാകാരൻമാർ ആഘോഷങ്ങൾ
അവസാനിക്കുന്നതുവരെയുള്ള
ഒന്ന്, രണ്ടുദിവസം
ചായം കഴുകി കളയാറില്ല. "തുടക്കത്തിൽ കുറച്ച് ബുദ്ധിമുട്ട് തോന്നും. എന്നാൽ
വാദ്യങ്ങളുടെ ശബ്ദം ഉയരുമ്പോൾ താളത്തിനൊത്ത് നൃത്തം ചെയ്യാൻ തോന്നും," പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ആയുഷ് പറയുന്നു.
പിലി
ആയി
ചായമണിഞ്ഞ ആളുകൾ
താസേ
എന്ന
വാദ്യത്തിന്റെ തുടികൾക്കൊത്ത് നൃത്തം ചെയ്തുകൊണ്ട് തങ്ങളുടെ ഭക്തി
പ്രകടിപ്പിക്കുന്നതിനൊപ്പം ആളുകളെ രസിപ്പിക്കുകയും ചെയ്യുന്നു. പുലിവേഷത്തിന്
പൂർണ്ണത ലഭിക്കാൻ ആൺകുട്ടികൾ ശരീരം മുഴുവൻ ചായം അണിയുമ്പോൾ പെൺകുട്ടികൾ മുഖത്ത്
മാത്രം ചായം അണിയുകയും പരുത്തിയിൽ തീർത്ത പുലിവേഷം ധരിക്കുകയുമാണ് ചെയ്യുന്നത്.
പിലി വേഷയിൽ
പെൺകുട്ടികളുടെ പങ്കാളിത്തം ഇക്കഴിഞ്ഞ വർഷങ്ങളിൽമാത്രമാണ് വർദ്ധിച്ചത്.
മുൻകാലങ്ങളിൽ, കലാപ്രകടനം നടത്തുന്ന സംഘങ്ങൾക്ക് അരിയും നെല്ലുമാണ് പ്രതിഫലമായി
നൽകിയിരുന്നത്; തീരദേശ
കർണ്ണാടകയിൽ കൃഷിചെയ്യുന്ന പ്രധാന വിളയാണ് നെല്ല്. എന്നാൽ ഇന്ന് ധാന്യങ്ങൾക്ക്
പകരം പണമാണ് നൽകുന്നത്. ഓരോ കലാകാരനും രണ്ടുദിവസത്തെ പ്രകടനത്തിന് ഏകദേശം 2,500 രൂപ ലഭിക്കും. സാഹസികപ്രകടനങ്ങൾ കാഴ്ചവയ്ക്കുന്ന
നർത്തകന് രണ്ട് ആഘോഷദിനങ്ങൾക്കും ചേർത്ത് 6,000 രൂപ അധികം സമ്പാദിക്കാനാകും. "ഒരുപാട് ആളുകൾ
നൃത്തം ചെയ്യുന്നത് കാണുമ്പോൾ, നമുക്കും
പിലി വേഷ
ആടാൻ തോന്നും," ആയുഷ് കൂട്ടിച്ചേർക്കുന്നു.
ഹൗസിംഗ് കോളനികളിലെ കമ്മിറ്റികളാണ് സാധാരണഗതിയിൽ പ്രകടനങ്ങൾ
സംഘടിപ്പിക്കുന്നത്. ഉഡുപ്പിയിലെ മണിപ്പാലിൽ വർഷത്തിലുടനീളം
പിലി വേഷ
ആഘോഷങ്ങൾക്ക് സാമ്പത്തികസഹായം നൽകുന്ന യുവ ടൈഗേഴ്‌സ് മഞ്ചി എന്ന സംഘത്തിന്റെ
ഭാഗമാണ് ആയുഷും സഹകലാകാരന്മാരും. ചായമിടുന്നവർക്കും നർത്തകർക്കുമുള്ള പ്രതിഫലം
ഉൾപ്പെടെ രണ്ടുലക്ഷത്തിൽക്കൂടുതൽ രൂപ ചിലവഴിച്ചാണ് പ്രകടനങ്ങൾ സംഘടിപ്പിക്കുന്നത്. യാത്ര, ഭക്ഷണം, ചായം, വേഷങ്ങൾ എന്നിവയ്ക്കുള്ള
ചിലവും ഈ തുകയിൽനിന്നുതന്നെയാണ് കണ്ടെത്തുന്നത്.
നർത്തകരെ സംബന്ധിച്ചിടത്തോളം, പൊതുജനങ്ങളെ രസിപ്പിക്കുകയെന്നത് പ്രധാനമാണെങ്കിലും, നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്ന് പറയപ്പെടുന്ന ഈ
കലാരൂപത്തിന്റെ അന്തസ്സത്ത നിലനിർത്തുന്നതിനായി ഒട്ടേറെ ചിട്ടവട്ടങ്ങൾ പാലിച്ചാണ്
അവർ പ്രകടനം നടത്താറുള്ളത്. ചുരുക്കിപ്പറഞ്ഞാൽ, "ഞങ്ങൾക്ക് കടുത്ത ശരീരവേദന അനുഭവപ്പെടുമെങ്കിലും, ആളുകളെ രസിപ്പിക്കാനും ഈ പാരമ്പര്യം നിലനിർത്താനുമായാണ്
ഞങ്ങൾ ഇത് ചെയ്യുന്നത്,"ആയുഷ് പറയുന്നു.
നൃത്തപ്രകടനത്തിന് മുന്നോടിയായി റംസാൻ അശ്വിത് പൂജാരിയുടെ
ശരീരത്തിൽ ചായം അണിയുന്നു. കളിമണ്ണ് കലാകാരനായ റംസാൻ ഉത്‌സവകാലത്ത് കലാപ്രകടനങ്ങൾക്ക്
ആവശ്യമായ സഹായങ്ങൾ ചെയ്യുന്നു
നർത്തകരുടെ ശരീരത്തിൽ ചായം കൊണ്ട് പുലിവരകൾ അണിയുന്ന
ജയകർ പൂജാരിയുടെ സമീപം തങ്ങളുടെ ഊഴവും കാത്തുനിൽക്കുന്ന നിഖിൽ, കൃഷ്ണ, ഭുവൻ അമിൻ, സാഗർ
പൂജാരി (ഇടതുനിന്ന് വലത്തേയ്ക്ക്)
(ഇടത് നിന്ന് വലത്തേയ്ക്ക്) ശ്രേയൻ ഷെട്ടി, ആശ്ലേഷ്
രാജ്, കാർത്തിക് ആചാര്യ എന്നിവർ തങ്ങളുടെ ശരീരത്തിൽ ആദ്യഘട്ടമായി അണിഞ്ഞ ചായം ഉണങ്ങാൻ
കാത്തിരിക്കുന്നു, നർത്തകരുടെ ശരീരത്തിലും മുഖത്തും ചായം അണിയാൻ മണിക്കൂറുകൾ നീളുന്ന
അധ്വാനം ആവശ്യമാണ്
പുലികളെയും പുള്ളിപ്പുലികളെയും വേങ്ങപ്പുലികളെയും
അനുസ്മരിപ്പിക്കും വിധം ശരീരമാകെ മഞ്ഞയും തവിട്ടും നിറത്തിലുള്ള വരകൾ അക്രിലിക് പെയിന്റ്
ഉപയോഗിച്ച തീർക്കുകയാണ് നർത്തകർ ചെയ്യുന്നത്. കരിക്കട്ട, മണ്ണ്, വേരുകൾ, കുമിൾ എന്നിവ
ഉപയോഗിച്ചാണ് നേരത്തെയെല്ലാം ചായങ്ങൾ ഉണ്ടാക്കിയിരുന്നത്
പിലി വേഷ പ്രകടനത്തിനിടെ നർത്തകർ കൈ കൊണ്ട് പെയിന്റ്
ചെയ്ത പുലിമുഖങ്ങൾ ധരിച്ച് മുരളുകയും നൃത്തമാടുകയും ചെയ്യുന്നു
പുലിയുടെ ശരീരപ്രകൃതി വരുത്തുന്നതിനായി ചായം അണിഞ്ഞ
ശരീരങ്ങൾക്ക് മേൽ ചെമ്മരിയാടിന്റെ രോമം വിതറുന്നു
അവരണത്തിന് മുന്നോടിയായി സന്ദേശ് ഷെട്ടി അശ്വിത് പൂജാരിയുടെ തലയിൽ നിറം പൂശുന്നു. ഉഡുപ്പിയിലെ മണിപ്പാലിൽ വർഷം മുഴുവൻ നടക്കുന്ന പിലി വേഷ ആഘോഷങ്ങൾക്ക് പണം കണ്ടെത്തുന യുവ ടൈഗേർസ് മഞ്ചിയിൽനിന്നുള്ളവരാണ് അശ്വിതും സംഘാംഗങ്ങളും
തുളു ഭാഷയിൽ വേഷ എന്നറിയപ്പെടുന്ന ചമയം ഈ നാടൻ കലാരൂപത്തിന്റെ
പ്രധാന ഘടകമാണ്. ആഘോഷങ്ങൾ സമാപിക്കുന്നത് വരെയുള്ള ഒന്ന്, രണ്ട് ദിവസം നർത്തകർ ചായങ്ങൾ
കഴുകി കളയാറില്ല
ഭുവൻ അമിൻ ഫാനിന്റെ ചുവട്ടിലിരുന്ന് ചായം ഉണക്കുന്നു.
'ഇത് എട്ടാം തവണയാണ് ഞാൻ പിലി വേഷ അവതരിപ്പിക്കുന്നത്,' 3 വയസ്സ് മുതൽ നൃത്താവതരണത്തിൽ
പങ്കെടുക്കുന്ന ഈ 11 വയസ്സുകാരൻ പറയുന്നു
ദൈർഘ്യമേറിയ പ്രകടനങ്ങൾക്കിടെ സന്തുലനം നിലനിർത്താനും
ബലം ലഭിക്കാനുമായി നർത്തകർ തുളുവിൽ ജട്ടി എന്നറിയപ്പെടുന്ന വെളുത്ത, നീളത്തിലുള്ള തുണി
അരയ്ക്ക് ചുറ്റും കെട്ടുന്നു. സാഹസിക പ്രകടനങ്ങൾക്കിടെ വേഷവിധാനങ്ങൾ അഴിഞ്ഞുപോകാതിരിക്കാനും
ഇത് സഹായിക്കും
അഭിനവ് ഷെട്ടിയുടെ ആദ്യ പ്രകടനമാണിത്. നൃത്തം തുടങ്ങുന്നതിന്
മുൻപ് 10 വയസ്സുകാരനായ അഭിനവിന് അമ്മ ഭക്ഷണം നൽകുന്നു
പ്രകടനം തുടങ്ങുന്നതിന് തൊട്ടുമുമ്പ്, അഭിനവ് സഹോദരിയുമൊത്ത്
ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു
(ഇടത്തുനിന്ന് വലത്തേയ്ക്ക്) സാഗർ പൂജാരി, രഞ്ജിത്ത്
ഹരിഹർപുര, വിശാൽ, നവീൻ നിട്ടൂർ എന്നിവർ പ്രകടനത്തിന് തയ്യാറെടുക്കുന്നു
കന്നി പ്രകടനമായതിനാൽ അമിൻ എണ്ണച്ചായമാണ് ശരീരത്തിൽ
അണിഞ്ഞിരിക്കുന്നത്. അമിനേക്കാൾ ഇളയവരെങ്കിലും പരിചയസമ്പന്നരായ മറ്റു നർത്തകർ പ്രകടനം
തുടങ്ങുന്നതിന് നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ അവന് നിർദ്ദേശങ്ങൾ നൽകുന്നു
പുലിനൃത്ത ചുവടുകൾ കാഴ്ചവെക്കാൻ സുസജ്ജരായ യുവ ടൈഗേഴ്‌സ്
മഞ്ചി സംഘം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു
കരിമ്പുലിയായി ചായമണിഞ്ഞ പ്രജ്വൽ ആചാര്യ സാഹസികപ്രകടനങ്ങൾ
അവതരിപ്പിക്കുന്നു. സമീപകാലത്തായി, ഈ നൃത്തരൂപത്തിന്റെ അവതരണത്തിൽ പരമ്പരാഗത ചുവടുകൾക്ക്
പകരം അഭ്യാസപ്രകടനങ്ങൾക്ക് പ്രാധാന്യം വർധിച്ചിട്ടുണ്ട്
മുൻപോട്ടും പുറകിലോട്ടും കറങ്ങിച്ചാടുക, തല കൊണ്ട്
നാളികേരം ഉടയ്ക്കുക, തീ ഊതുക എന്നിങ്ങനെയുള്ള സാഹസികപ്രകടനങ്ങളാണ് അവതരണത്തിൽ ഉൾപ്പെടുത്തുന്നത്
സാഹസികപ്രകടനങ്ങൾ അവതരിപ്പിക്കാൻ കായികപരമായി ഒട്ടേറെ അധ്വാനിക്കേണ്ടതിനാൽ,
ഈ പരമ്പരാഗത നൃത്തം അവതരിപ്പിക്കാനുള്ള ചുമതല മുതിർന്ന കലാകാരൻമാർ യുവജനങ്ങൾക്ക് കൈമാറിയിരിക്കുകയാണ്
പിലി ആയി ചായമണിഞ്ഞ ആളുകൾ താസേ എന്ന വാദ്യത്തിന്റെ
തുടികൾക്കൊത്ത് നൃത്തം ചെയ്തുകൊണ്ട് തങ്ങളുടെ ഭക്തി പ്രകടിപ്പിക്കുന്നതിനൊപ്പം ആളുകളെ
രസിപ്പിക്കുകയും ചെയ്യുന്നു
മുൻകാലങ്ങളിൽ, കലാപ്രകടനം നടത്തുന്ന സംഘങ്ങൾക്ക്
അരിയും നെല്ലുമാണ് പ്രതിഫലമായി നൽകിയിരുന്നത്; തീരദേശ കർണ്ണാടകയിൽ കൃഷിചെയ്യുന്ന പ്രധാന
വിളയാണ് നെല്ല്. എന്നാൽ ഇന്ന് ധാന്യങ്ങൾക്ക് പകരം പണമാണ് നൽകുന്നത്
ഓരോ കലാകാരനും രണ്ടുദിവസത്തിന് ഏകദേശം 2,500 രൂപ
ലഭിക്കും. സാഹസികപ്രകടനം നടത്തുന്ന നർത്തകർക്ക് 6,000 രൂപ അധികം ലഭിക്കുന്നു
പിലി വേഷ അവതരിപ്പിക്കുന്ന സന്ദേശിനെ പ്രോത്സാഹിപ്പിക്കുന്ന
മുത്തശ്ശി കമലാ ഷെട്ടിയും അമ്മ വിജയാ ഷെട്ടിയും. ഫോട്ടോഗ്രാഫറും പെയിന്ററുമാണ് സന്ദേശ്.
'കഴിഞ്ഞ നാല് വർഷമായി ഞാൻ പിലി വേഷ അവതരിപ്പിക്കുന്നുണ്ട്; ഇനിയുള്ള വർഷങ്ങളിലും ഞാനത്
തുടരും,' ആ 21 വയസ്സുകാരൻ പറയുന്നു
വീരേന്ദ്ര ഷെട്ടിഗാർ പുലിയുടെ മുഖംമൂടി അണിയുന്നു.
സാധാരണഗതിയിൽ, ഈ മുഖംമൂടി ധരിക്കുന്ന ആളാണ് സംഘത്തിലെ പ്രധാന പുലി
വീരേന്ദ്ര കഴിഞ്ഞ 22 വർഷമായി പിലി വേഷ അവതരിപ്പിച്ച്
വരുന്നു. 'വാദ്യങ്ങളുടെ ശബ്ദവും അന്തരീക്ഷത്തിലെ ഊർജ്ജവും ചേരുമ്പോൾ നമ്മൾ താളത്തിനൊത്ത്
നൃത്തം ചെയ്യാൻ തുടങ്ങും,' അദ്ദേഹം പറയുന്നു
ഗ്രാമീണർ കുട്ടികളായ പുലിനൃത്തക്കാരെ എടുത്തുയർത്തി
വാദ്യങ്ങളുടെ താളത്തിനൊത്ത് നൃത്തം ചെയ്യുന്നു
പ്രകടനത്തിന്റെ ആദ്യഭാഗം കഴിഞ്ഞ് വീരേന്ദ്ര വേഷവിധാനങ്ങൾ
മാറുന്നു. ആമസോണിൽ ഡിസ്‌ട്രിബ്യൂട്ടറായി ജോലി ചെയ്യുന്ന ഈ 30 വയസ്സുകാരൻ തന്റെ ഗ്രാമത്തിൽനിന്നുള്ള
യുവജനങ്ങൾക്ക് ഈ കലാരൂപം അവതരിപ്പിക്കാൻ വേണ്ട പ്രോത്സാഹനം നൽകാറുണ്ട്
നർത്തകരെ സംബന്ധിച്ചിടത്തോളം, പൊതുജനങ്ങളെ രസിപ്പിക്കുകയെന്നത്
പ്രധാനമാണെങ്കിലും, നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്ന് പറയപ്പെടുന്ന ഈ കലാരൂപത്തിന്റെ അന്തസ്സത്ത
നിലനിർത്തുന്നതിനായി ഒട്ടേറെ ചിട്ടവട്ടങ്ങൾ പാലിച്ചാണ് അവർ പ്രകടനം നടത്താറുള്ളത്
പരിഭാഷ: പ്രതിഭ ആര്‍. കെ
.