അഞ്ച് തൊഴിലാളികൾ എട്ടുമണിക്കൂർ വീതം അഞ്ച് തുടർച്ചയായ ദിവസങ്ങളിൽ ജോലി ചെയ്തിട്ടാണ് മീററ്റിലെ ഒരു കാരം ബോർഡ് ഫാക്ടറിയിൽനിന്ന് 40 ബോർഡുകളുടെ ഒരു ബാച്ചുണ്ടാവുന്നത്. കാരംബോർഡിലെ സ്ട്രൈക്കറും കോയിനുകളും കാരംബോർഡ് പ്രതലത്തിലൂടെ സുഗമമായി ഒഴുകാൻ എന്തെല്ലാം ചെയ്യണമെന്ന് ഓരോ തൊഴിലാളിക്കും നന്നായറിയാം. ഓരോ കാരം ബോർഡിലും പരമാവധി നാല് കളിക്കാർക്ക് മാത്രമേ കളിക്കാൻ പറ്റൂവെങ്കിലും അത്തരത്തിലൊരു ബോർഡുണ്ടാക്കാൻ അഞ്ചുപേർ വേണം. അവരൊരിക്കലും കളിക്കാറില്ലെങ്കിലും അവരാണ് ആ കളി സാധ്യമാക്കുന്നത്.
“1981 മുതൽക്ക് ഞാൻ കാരംബോർഡുകളുണ്ടാക്കുന്നുണ്ട്. എന്നാലിതുവരെ അത് കളിക്കുന്ന കാര്യം ഞാൻ ആലോചിച്ചിട്ടില്ല. എനിക്ക് എവിടെയാണ് അതിനുള്ള സമയം? 62 വയസ്സുള്ള മദൻ പാൽ ചോദിക്കുന്നു ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും അയാളും കൂടെയുള്ള തൊഴിലാളികളും സൂക്ഷ്മമായി 2,400 ദണ്ഡകൾ - അഥവാ ബാബുൽ മരത്തിൻറെ കഷ്ണങ്ങൾ- ഒരുക്കുകയായിരുന്നു 32 x 36 ഇഞ്ച് നീളമുള്ളവയാണ് തൊഴിലാളികൾ അത് നിരത്തിവെച്ച് തൊഴിലിടത്തിന്റെ പുറം ചുമരിനപ്പുറമുള്ള ഗല്ലിയിൽ സൂക്ഷിക്കുന്നു
“ഞാൻ 8.45-ന് അവിടെയെത്തും 9 മണിയോടെ ജോലി തുടങ്ങും. വീട്ടിലെത്തുമ്പോഴേക്കും 7 മണിയായിട്ടുണ്ടാവും. മദൻ പറയുന്നു. ഉത്തർപ്രദേശിലെ നിറത്തിലെ സൂരജ് സ്പോർട്സ് കോളനിയിലെ ചെറിയ ഒരു കാരംബോർഡ് പണിശാലയായിരുന്നു അത്
മീററ്റ് ജില്ലയിലെ പുത്ത ഗ്രാമത്തിൽനിന്ന് മദൻ രാവിലെ 7 മണിക്ക് പുറപ്പെടുന്നു ആഴ്ചയിൽ ആറുദിവസവും 16 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് അയാൾ തന്റെ തൊഴിലിടത്തിലെത്തുന്നത്.
മീററ്റ് നഗരത്തിലെ താരാപൂരി, ഇസ്ലാമവാദ് പ്രദേശങ്ങളിൽനിന്ന് രണ്ടാളുകൾ ഒരു ചെറിയ ടെമ്പോയിൽ മരത്തിന്റെ കഷണങ്ങൾ കൊണ്ടുവന്നിട്ടുണ്ടായിരുന്നു
“ഈ കഷണങ്ങൾ കാരംബോർഡിന്റെ നാലുഭാഗത്തുള്ള ചട്ടക്കൂട് ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത് പക്ഷേ ആദ്യം അവ വെയിലത്തുണക്കി നാലഞ്ച് മാസങ്ങൾ സൂക്ഷിക്കണം. കാറ്റും വെയിലും അവയിലെ നനവെല്ലാം മാറി അവയെ നേരെയാക്കാൻ സഹായിക്കുന്നു,“ മകൻ വിശദീകരിച്ചു



























