ഒരു പൊളിയസ്റ്റർ സാരി 90 രൂപയ്ക്ക് മാർക്കറ്റിൽ ലഭിക്കുമ്പോൾ 300 രൂപ കൊടുത്ത് തന്റെ കോട്ട്പാഡ് സാരി ആരെങ്കിലും വാങ്ങുമോ എന്ന് ഭയമുണ്ട് മധുസൂദൻ താന്തിക്ക്.
പുകൾപെറ്റ കോട്ട്പാഡ് സാരികൾ പതിറ്റാണ്ടുകളായി നെയ്യുകയാണ്, ഒഡിഷയിലെ കോരപ്പുട്ട് ജില്ലയിലെ കോട്ട്പാഡ് തെഹ്സിലിലെ ഡോംഗ്രിഗുഡ ഗ്രാമത്തിലെ 40 വയസ്സുള്ള ഈ നെയ്ത്തുകാരൻ. സങ്കീർണ്ണമായ അലങ്കാരപ്പണികളുള്ള കോട്ട്പാഡ് സാരികൾ പരുത്തിനൂലുകളുപയോഗിച്ച്, ആകർഷകമായ കറുപ്പ്, ചുവപ്പ്, തവിട്ടുനിറങ്ങളിലാണ് നെയ്യുന്നത്.
“നെയ്ത്ത് ഞങ്ങളുടെ കുടുംബതൊഴിലാണ്. എന്റെ മുത്തച്ഛൻ നെയ്തിരുന്നു, എന്റെ അച്ഛനും, ഇപ്പോൾ എന്റെ മകനും”, എട്ടംഗ കുടുംബത്തെ പോറ്റാൻ മറ്റ് ജോലികളും ചെയ്യുന്ന മധുസൂദൻ പറയുന്നു.
2014-ൽ നിർമ്മിച്ച എ വീവ് ഇൻ ടൈം (കൃത്യസമയത്തൊരു തുന്നൽ) എന്ന ഈ ചിത്രം മധുസൂദന് പരമ്പരാഗതമായി കിട്ടിയ ഈ കരകൌശലകലയേയും അത് നിലനിർത്താൻ അവരനുഭവിക്കുന്ന ബുദ്ധിമുട്ടുകളേയും കുറിച്ചുള്ളതാണ്.
പരിഭാഷ: രാജീവ് ചേലനാട്ട്