പുരോഗാമി എന്നാണ് കോലാപ്പുർ അറിയപ്പെടുന്നത്. പുരോഗമന നഗരം. ഷാഹു, ഫൂലെ, അംബേദ്കർ തുടങ്ങിയ മഹാമനീഷികളുടെ പൈതൃകം വഹിക്കുന്ന നാടാണത്. പുരോഗമനചിന്തയുടെ ഈ പൈതൃകം സംരക്ഷിക്കാൻ, വിവിധ മത-ജാതിവിഭാഗങ്ങളിലുള്ളവർ ഇപ്പോഴും ഇവിടെ അദ്ധ്വാനിക്കുന്നു. വ്യത്യസ്ത സംസ്കാരങ്ങൾക്കിടയിൽ ബഹുമാനവും സൌഹൃദവും വളർത്തുന്നതിലും വ്യാപൃതരാണ് അവർ.
എന്നാൽ, ഈയിടെയായി, ഈ സാമുദായിക സൌഹാർദ്ദത്തിൽ വിള്ളൽ വീഴ്ത്താൻ സംഘടിതമായ ചില ശ്രമങ്ങൾ നടക്കുന്നുണ്ട്. ആശയങ്ങളെ ആശയങ്ങൾകൊണ്ടാണ് നേരിടേണ്ടത്. സമൂഹത്തിൽ സൌഹാർദ്ദം നിലനിർത്താൻ ശ്രമിക്കുകയാണ് ഷറഫുദ്ദീൻ ദേശായിയേയും സുനിൽ മാലിയേയുംപോലുള്ളവർ.
മഹാരാഷ്ട്രയിലെ കോലാപ്പുർ ജില്ലയിലെ താർദാൽ ഗ്രാമത്തിലെ താമസക്കാരാണ് ഷറഫുദ്ദീൻ ദേശായിയും സുനിൽ മാലിയയും. ഷറഫുദ്ദീൻ ദേശായി ഒരു ഹിന്ദു ഗുരുവിന്റെയടുത്തും, സുനിൽ മാലി ഒരു മുസ്ലിം ഗുരുവിന്റേയും ശിഷ്യന്മാരാണ്.
പരിഭാഷ: രാജീവ് ചേലനാട്ട്