എഡിറ്ററുടെ കുറിപ്പ്:
ഡൽഹിയുടെ അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകരെ റിപ്പബ്ലിക് ദിന പരേഡ് നടത്താൻ അനുവദിക്കുക മാത്രമല്ല, അതു നടത്താനുള്ള സൗകര്യങ്ങൾ അവര്‍ക്കു ചെയ്തു കൊടുക്കണമെന്നുകൂടി മുൻ നാവികസേനാ മേധാവിയായ (ചീഫ് ഓഫ് നേവൽ സ്റ്റാഫ്) അഡ്മിറൽ ലക്ഷ്മിനാരായൺ രാംദാസ് സർക്കാരിനോട് അഭ്യർത്ഥിച്ചു. സർക്കാരിനും സമരക്കാർക്കുമുള്ള ഈ വീഡിയോ സന്ദേശത്തിൽ ജനവിരുദ്ധമായ കാർഷിക നിയമങ്ങൾ എടുത്തു മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. “വിവാദ നിയമങ്ങൾ പിൻവലിക്കുമെന്ന് സർക്കാർ സമ്മതിച്ചാൽ” മാത്രം പിരിഞ്ഞുപോയാൽ മതിയെന്ന് അദ്ദേഹം കർഷകരോടു പറഞ്ഞു.
ദേശത്തെ ഉണർത്തിയതിന് ഈ സമരക്കാരെ അഭിനന്ദിച്ചുകൊണ്ട്, ഉന്നത ബഹുമതികൾ നേടിയ, അതിവിഷിഷ്ടനായ, തലമുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു, “കുറേ ആഴ്ചകളായി മരവിപ്പിക്കുന്ന തണുപ്പിൽ, ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ, നിങ്ങൾ വളരെ ശ്ലാഘനീയമായ അച്ചടക്കം കാണിക്കുകയും സമാധാനം നിലനിർത്തുകയും ചെയ്തു. നിങ്ങൾ സമാധാനത്തിന്റെയും അഹിംസയുടെയും പാത തുടരുമെന്ന ആത്മവിശ്വാസവും എനിക്കുണ്ട്”.
പരിഭാഷ: റെന്നിമോന്‍ കെ. സി.