ലക്ഷക്കണക്കിനു മനുഷ്യർക്ക് വെള്ളവും വൈദ്യുതിയും നിഷേധിക്കുകയും അതിലൂടെ അവരെ ഗൗരവതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു വിട്ടു കൊടുക്കുകയും ചെയ്തുകൊണ്ട് പോലീസിനേയും അർദ്ധ സൈനിക വിഭാഗങ്ങളെയും ഉപയോഗിച്ച് പ്രതിരോധം സൃഷ്ടിച്ച് അവരെ പുറംബന്ധങ്ങൾ വിഛേദിച്ച ഇടങ്ങളിലാക്കി അപകടകരമാംവിധം വൃത്തിഹീനമായ അവസ്ഥകൾ അവരുടെമേൽ അടിച്ചേൽപ്പിക്കുന്നു. സമരം ചെയ്യുന്ന കർഷകരുടെയടുത്തേക്ക് മാദ്ധ്യമ പ്രവർത്തകർ വരുന്നത് ഏതാണ്ടു പൂർണ്ണമായും അസാദ്ധ്യമാക്കിയിരിക്കുന്നു. കഴിഞ്ഞ 2 മാസംകൊണ്ട് 200 പേർ, പ്രധാനമായും കടുത്ത തണുപ്പിനാൽ, മരിച്ച ഒരു വിഭാഗത്തെ ഈ വിധത്തിൽ ശിക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തെവിടെയാണെങ്കിലും ഇത് പ്രകൃതവും മനുഷ്യാവകാശങ്ങളുടെയും അന്തസ്സിന്റെയും മേലുള്ള കടന്നുകയറ്റമായും കാണുമായിരുന്നു.
പക്ഷെ നമ്മുടെ ഭരണകൂടവും വരേണ്യ ഭരണ വർഗ്ഗവും അടിയന്തിര സ്വഭാവമുള്ള മറ്റു താൽപ്പര്യങ്ങളിൽ ആമഗ്നരായിരിക്കുന്നു. ഭൂമിയിലെ ഏറ്റവും മഹത്തായ ദേശത്തെ അപകീർത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്ന, പേടിപ്പെടുത്തുന്ന ആഗോള ഭീകരരായ റിഹന്നയുടെയും ഗ്രേറ്റാ തുൻബെർഗിന്റെയും ഗൂഢാലോചനയെ എങ്ങനെ തകർക്കണം എന്നതൊക്കെയാണ് ആ താൽപര്യങ്ങൾ.
കെട്ടുകഥയെന്ന നിലയിൽ അത് മതിഭ്രമവും തമാശയ്ക്കു വക നൽകുന്നതുമാണ്. യഥാര്‍ത്ഥത്തില്‍ ഇത് വെറും മതിഭ്രമമാണ്.
ഞെട്ടിക്കുന്നതായിരിക്കുമ്പോൾ തന്നെ ഇതെല്ലാം അദ്ഭുതപ്പെടുത്തുന്നതായിരിക്കണമെന്നില്ല. "കുറഞ്ഞ സർക്കാർ, പരമാവധി ഭരണം” എന്ന മുദ്രാവാക്യത്തെ പുൽകുന്നവർ പോലും ഇത് ഈ സമയം കൊണ്ടു തിരിച്ചറിഞ്ഞിട്ടുണ്ടാവണം. പക്ഷെ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് അധികാരത്തിന്റെ പരമാവധി ഉപയോഗവും ചോരപുരണ്ട ഭരണവുമാണ്. എന്താണ് ആശങ്കപ്പെടുത്തുന്നതെന്നാൽ അല്ലായിരുന്നെങ്കില്‍ ഉയര്ത്തപ്പെടുമായിരുന്ന ശബ്ദങ്ങളുടെ നിശ്ശബ്ദതയാണ്. അവയിൽ ചിലത് അധികാരത്തെ പ്രതിരോധിക്കുന്നതിലും അത്തരം നിയമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിലും ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. അവർ പോലും ജനാധിപത്യത്തിന്റെ ദൈനംദിന തകർച്ചയെ അംഗീകരിക്കില്ലെന്ന് നിങ്ങൾക്കു കരുതാം.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന കർഷക സമരങ്ങൾ യഥാർത്ഥത്തിൽ എങ്ങനെ പരിഹരിക്കണം എന്ന കാര്യത്തിൽ കേന്ദ്ര കാബിനെറ്റിലെ ഓരോ അംഗത്തിനും ധാരണയുണ്ട്.








