2021-ലെ ഫോബ്സ് പട്ടിക വിശ്വസിക്കാമെങ്കിൽ ഇന്ത്യൻ ഡോളർ ശതകോടീശ്വരന്മാരുടെ എണ്ണം 12 മാസത്തിനുള്ളിൽ 102-ൽ നിന്നും 140-ലേക്ക് ഉയർന്നു (ശതകോടീശ്വരന്മാരുടെയും അവരുടെ സമ്പത്തിന്റെയും കാര്യത്തിൽ ഫോബ്സ് മാഗസിനാണ് ഏറ്റവും കൂടുതൽ വിശ്വസിക്കപ്പെടുന്നത്). ഇവരുടെ മുഴുവൻ സമ്പത്ത് ഒരുമിച്ചു കൂട്ടി നോക്കിയിൽ ഇക്കഴിഞ്ഞ വർഷം "അത് ഇരട്ടിയായി ഏകദേശം 596 ബില്യൺ” ആയിത്തീര്‍ന്നുവെന്നും പ്രസ്തുത പട്ടിക പറയുന്നു.
ഇതിനർത്ഥം 140 വ്യക്തികൾക്ക്, അല്ലെങ്കിൽ ജനസംഖ്യയുടെ 0.000014 ശതമാനത്തിന്, നമ്മുടെ മൊത്തം ആഭ്യന്തര ഉത്പാദനമായ 2.62 ട്രില്യൺ ഡോളറിന്റെ 22.7 ശതമാനത്തിനു (അല്ലെങ്കിൽ അഞ്ചിലൊന്നിലധികം) തുല്യമായ വർദ്ധിത സമ്പത്ത് ഉണ്ടെന്നാണ്. ഇത് ‘മൊത്തം’ എന്ന വാക്കിന് മറ്റെല്ലാ അർത്ഥവും നല്കുന്നു.
മിക്ക പ്രമുഖ ഇന്ത്യൻ ദിനപത്രങ്ങളും ഫോബ്സ് പ്രഖ്യാപനം അവ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ച രീതിയില്‍ത്തന്നെ പ്രസിദ്ധീകരിച്ചു – ഒറാക്കിള്‍ ഓഫ് പെല്ഫ് കൂടുതൽ തുറന്നതും സത്യസന്ധവുമായ രീതിയല്‍ എന്താണോ പറയുന്നത് അത് പ്രസ്താവിക്കാതെ.
ഫോബ്സ് ഈ രാജ്യത്തെക്കുറിച്ചുള്ള അതിന്റെ റിപ്പോർട്ടിന്റെ ആദ്യത്തെ ഖണ്ഡികയിൽ പറയുന്നു: "അടുത്ത കോവിഡ്-19 തരംഗം ഇന്ത്യ മുഴുവൻ വ്യാപിക്കുകയും ആകെയുള്ള കേസുകൾ 12 ദശലക്ഷം കഴിയുകയും ചെയ്തു. പക്ഷെ രാജ്യത്തിന്റെ ഓഹരി വിപണി മഹാമാരിയെക്കുറിച്ചുള്ള ഭീതി പുതിയ ഉയർച്ച പ്രാപിക്കാനായി മാറ്റി വയ്ക്കുന്നു. ബെഞ്ച്മാർക് സെൻസെക്സ് കഴിഞ്ഞ വർഷത്തേതിനേക്കാൾ 75% ഉയർന്നു. ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ആകെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ 102-ൽ നിന്നും 140 ആയി ഉയർന്നു. അവരുടെ ആകെ സ്വത്ത് ഏകദേശം 596 ബില്യൺ ഡോളറായി ഇരട്ടിച്ചു.
അതെ, ഈ 140 ധനാധിപതികളുടെയും ആകെ സമ്പത്ത് 90.4 ശതമാനമായി ഉയർന്നു – ഒരു വർഷത്തിനുള്ളിൽ ജി.ഡി.പി. 7.7 ശതമാനമായി ചുരുങ്ങിയപ്പോൾ. ഈ നേട്ടങ്ങളുടെ വാർത്തകൾ പുറത്തു വരുന്നത് നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് തൊഴിലാളി കുടിയേറ്റത്തിന്റെ ഒരു രണ്ടാം ഘട്ടം നമ്മൾ വീക്ഷിക്കുന്ന സമയത്താണ്. ഇത്തവണയും എണ്ണാൻ വയ്യാത്ത വിധം വലിപ്പത്തില്‍ ചിതറിക്കിടക്കുകയുമാണ് അവർ. കുടിയേറ്റം മൂലമുണ്ടാകുന്ന തൊഴിൽ നഷ്ടങ്ങൾ ജി.ഡി.പി.ക്ക് ഒരു ഗുണവും ചെയ്യില്ല. പക്ഷെ, ദയാപൂര്‍വ്വം നമ്മുടെ ശതകോടീശ്വരന്മാരെ കൂടുതല്‍ ഉപദ്രവിക്കരുത്. അക്കാര്യത്തിൽ നമുക്ക് ഫോബ്സിന്റെ ഉറപ്പുണ്ട്.
കൂടാതെ ശതകോടീശ്വരന്മാരുടെ സമ്പത്ത് കോവിഡ്-19-ന്റെ വിപരീത ദിശയിലാണ് പ്രവർത്തിക്കുന്നത് എന്നു കാണാം. എത്രമാത്രം സമ്പത്ത് കേന്ദ്രീകരിക്കുന്നുവോ വിതരണം ചെയ്യപ്പെടാനുള്ള ശേഷി അത്രമാത്രം കുറയുന്നു.







