കര്‍ഷകനായ ഹര്‍ജീത് സിങിന് നടക്കാന്‍ കഴിയില്ല, പക്ഷെ ആത്മവിശ്വാസത്തോടെ നില്‍ക്കാന്‍ കഴിയും
സിംഘുവിലെ ഡൽഹി-ഹരിയാനാ അതിർത്തിയിലുള്ള നിരവധി കർഷകർ നൂറുകണക്കിനു കിലോമീറ്ററുകൾ അകലെ നിന്ന് ബുദ്ധിമുട്ടുകൾ തരണം ചെയ്താണ് എത്തിയത്. ഒടിഞ്ഞ ഇടുപ്പും പരിക്കു പറ്റിയ നട്ടെല്ലുമായി യാത്ര ചെയ്തെത്തിയ ഹർജീത് സിങ് അവരിൽ ഒരാളാണ്.