തർപി (തർപ്പ എന്നും വിളിക്കുന്നു) വായിക്കാൻ തുടങ്ങുമ്പോൾ രാജു ദുമർഗൊയിയുടെ കവിളുകൾ വീർക്കാൻ തുടങ്ങി. മുളയും ഉണങ്ങിയ പടവലങ്ങയുംകൊണ്ടുണ്ടാക്കിയ അഞ്ചടി നീളമുള്ള സംഗീതോപകരണത്തിന് പെട്ടെന്ന് ജീവൻ വെച്ചു. സുഷിരവാദ്യത്തിന്റെ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങാൻ തുടങ്ങി.

ചത്തീസ്ഗഡിലെ റായ്പുരിലെ പ്രദർശന മൈതാനത്തെ ആ സംഗീതകാരനേയും അയാളുടെ വ്യത്യസ്തമായ സംഗീതോപകരണത്തേയും ശ്രദ്ധിക്കാതിരിക്കാൻ ആർക്കുമാവില്ല. 2020 ഡിസംബർ 27-29 തീയതികളിലായി സംസ്ഥാന സർക്കാർ നടത്തിയ ദേശീയ ഗോത്രനൃത്തോത്സവമായിരുന്നു നടന്നുകൊണ്ടിരുന്നത്.

ദസറ, നവരാത്രി ഉത്സവങ്ങൾക്കും മറ്റ് ഉത്സവങ്ങൾക്കും, മഹാരാഷ്ട്രയിലെ പാൽഘറിലുള്ള മൊഖഡ ഗുണ്ടജപാഡ കോളണിയിലെ തന്റെ വീട്ടിലിരുന്ന് താർപി വായിക്കാറുണ്ടെന്ന് രാജു എന്ന കാ താക്കൂർ സമുദായക്കാരൻ പറഞ്ഞു.

ഇതും വായിക്കാം: താർപ്പയാണ് എന്റെ ദൈവം

പരിഭാഷ: രാജീവ് ചേലനാട്ട്

Purusottam Thakur

पुरुषोत्तम ठाकूर २०१५ सालासाठीचे पारी फेलो असून ते पत्रकार आणि बोधपटकर्ते आहेत. सध्या ते अझीम प्रेमजी फौडेशनसोबत काम करत असून सामाजिक बदलांच्या कहाण्या लिहीत आहेत.

यांचे इतर लिखाण पुरुषोत्तम ठाकूर
Editor : PARI Desk

PARI Desk is the nerve centre of our editorial work. The team works with reporters, researchers, photographers, filmmakers and translators located across the country. The Desk supports and manages the production and publication of text, video, audio and research reports published by PARI.

यांचे इतर लिखाण PARI Desk
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

यांचे इतर लिखाण Rajeeve Chelanat