രാജ്യത്തെ ഭക്ഷ്യധാന്യോത്പാദനത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന സംസ്ഥാനമാണ് ഉത്തർ പ്രദേശ്. സംസ്ഥാനം നേരിടുന്ന മുഖ്യമായ പ്രശ്നം, തുടർച്ചയായുണ്ടാവുന്ന വരൾച്ചയാണെന്ന് ഉത്തർ പ്രദേശ് ഡിസാസ്റ്റർ മാനേജുമെന്റ് അതോറിറ്റി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.. മധ്യ പ്രദേശിന്റെ വലിയൊരു ഭൂഭാഗത്തും വരൾച്ചയ്ക്ക് സമാനമായ അവസ്ഥ നിലനിൽക്കുന്നു. കഴിഞ്ഞ 29 വർഷത്തിനുള്ളിൽ, 51 ജില്ലകൾ അതിരൂക്ഷമായ വരൾച്ച അനുഭവിച്ചുകഴിഞ്ഞു. ഈ സംസ്ഥാനങ്ങളിലെ ഒരു വലിയ വിഭാഗം ജനങ്ങളും ഉപജീവനത്തിനായി ആശ്രയിക്കുന്നത്, മഴകൊണ്ട് നടത്തുന്ന കൃഷിയെയാണ്.

അനുഭവിച്ചവർക്ക് മാത്രമേ വരൾച്ചയുടെ ഭയാനകത മനസ്സിലാവുകയുള്ളു. നഗരത്തിൽ ജീവിക്കുന്നവർക്ക്, അത് കേവലം മറ്റൊരു വാർത്താശകലം മാത്രമാണ്. എന്നാൽ, വർഷാവർഷം ഇത് അനുഭവിക്കേണ്ടിവരുന്ന കർഷകനാവട്ടെ, മരണദേവനായ യമന്റെ വരവുപോലെയാണ് ഈ വരൾച്ച. ഉണങ്ങി വരണ്ട് കല്ലിച്ച കണ്ണുകളുമായി മഴയെ കാത്തിരിക്കുന്നവർ, വരണ്ട് പൊട്ടി, തീ തുപ്പുന്ന ഭൂമി, വിശന്ന് കരയുന്ന, വയറൊട്ടിയ കുട്ടികൾ, ചുറ്റും ചിതറിപ്പരന്ന് കിടക്കുന്ന കന്നുകാലികളുടെ എല്ലുകളും അവശിഷ്ടങ്ങളും, വെള്ളമന്വേഷിച്ച് കുടവുമായി നടക്കുന്ന സ്ത്രീകൾ - സംസ്ഥാനത്തെ ചിരപരിചിതമായ കാഴ്ചകളാണിതൊക്കെ.

മധ്യേന്ത്യൻ പീഠഭൂമികളിലെ എന്റെ വരൾച്ചാനുഭവങ്ങളിൽനിന്ന് ഉറവയെടുത്ത കവിത.

സയ്യദ് മിരാജുദ്ദീൻ ഹിന്ദിയിൽ കവിത ആലപിക്കുന്നത് കേൾക്കാം

കവിതയുടെ ഇംഗ്ലീഷ് പരിഭാഷ പ്രതിഷ്ത പാണ്ഡ്യ ആലപിക്കുന്നത് കേൾക്കാം

सूखा

रोज़ बरसता नैनों का जल
रोज़ उठा सरका देता हल
रूठ गए जब सूखे बादल
क्या जोते क्या बोवे पागल

सागर ताल बला से सूखे
हार न जीते प्यासे सूखे
दान दिया परसाद चढ़ाया
फिर काहे चौमासे सूखे

धूप ताप से बर गई धरती
अबके सूखे मर गई धरती
एक बाल ना एक कनूका
आग लगी परती की परती

भूखी आंखें मोटी मोटी
हाड़ से चिपकी सूखी बोटी
सूखी साखी उंगलियों में
सूखी चमड़ी सूखी रोटी

सूख गई है अमराई भी
सूख गई है अंगनाई भी
तीर सी लगती है छाती में
सूख गई है पुरवाई भी

गड्डे गिर्री डोरी सूखी
गगरी मटकी मोरी सूखी
पनघट पर क्या लेने जाए
इंतज़ार में गोरी सूखी

मावर लाली बिंदिया सूखी
धीरे धीरे निंदिया सूखी
आंचल में पलने वाली फिर
आशा चिंदिया चिंदिया सूखी

सूख चुके सब ज्वारों के तन
सूख चुके सब गायों के थन
काहे का घी कैसा मक्खन
सूख चुके सब हांडी बर्तन

फूलों के परखच्चे सूखे
पके नहीं फल कच्चे सूखे
जो बिरवान नहीं सूखे थे
सूखे अच्छे अच्छे सूखे

जातें, मेले, झांकी सूखी
दीवाली बैसाखी सूखी
चौथ मनी ना होली भीगी
चन्दन रोली राखी सूखी

बस कोयल की कूक न सूखी
घड़ी घड़ी की हूक न सूखी
सूखे चेहरे सूखे पंजर
लेकिन पेट की भूक न सूखी

വരൾച്ച

ദുരിതമഴ പെയ്യുന്നു ദിവസവും
ഈ കണ്ണുകളിൽനിന്ന്;
കൈകളിൽനിന്ന് വഴുതിവീഴുന്നു കലപ്പയും
നാൾക്കുനാൾ വരണ്ട്, രോഷം കൊള്ളുന്ന
മേഘങ്ങൾ,
എന്നിട്ടും വിഡ്ഢീ,
ഉഴവുകയാണോ,
വിതയ്ക്കുകയാണോ നീയീ മണ്ണിൽ?

കടലുകൾ വറ്റിപ്പോയ്, ജലാശയങ്ങളും
ഉണങ്ങിവരണ്ട പാടങ്ങളും മരിച്ചുപോയി
വഴിപാടുകൾ നേർന്നിട്ടുമെന്തേ
മഴ വരുന്നീല?

ഭൂമി വരണ്ടുപോയെന്ന് കുറ്റപ്പെടുത്തുന്നു പകലോൻ,
ഇനി ഈ ഭൂമിക്ക് ആയുസ്സില്ല, ഇത് വരൾച്ചയാണ്,
ഒരു ചോളത്തരിപോലുമില്ല, ഒരു ധാന്യമണിപോലും.
ശപിക്കപ്പെട്ട വന്ധ്യയായ ഭൂമി.

പുറത്തേക്കുന്തിയ വിശന്ന കണ്ണുകൾ
അസ്ഥിയിൽനിന്നുന്തിനിൽക്കുന്ന വരണ്ട മാംസം
ജലം വറ്റിപ്പോയ ചർമ്മം,
ഹാ, വരൾച്ച,
ഉണങ്ങിയ റൊട്ടി പിച്ചിച്ചീന്തുന്ന
ശുഷ്കമായ വിരലുകൾ

തോട്ടങ്ങളുണങ്ങി,
വരണ്ടുപോയീ മുറ്റവും,
നെഞ്ചിൽത്തറച്ചൊരമ്പുപോലെ
വായുവും വറ്റിപ്പോയി.

ഉണങ്ങിയ കുടങ്ങൾ, പാത്രങ്ങൾ
ഉണങ്ങിയ കപ്പിയും കയറും മരക്കുറ്റികളും
വെള്ളത്തിനായെങ്ങുപോവേണ്ടൂ
ആശയറ്റവൾ ഞാൻ കാത്തുകാത്തിരിക്കുന്നു

ആദ്യം ആ പാടലവർണ്ണമുള്ള കവിളുകൾ,
പിന്നെ, മൂർദ്ധാവിലെ കുങ്കുമം,
പിന്നെ, പതുക്കെ, ഉറക്കവും,
എല്ലാം വരൾച്ചയിൽ നഷ്ടമായി
ഒടുവിൽ, മടിയിൽ പൂത്തുനിന്ന പ്രതീക്ഷ
ഓരോരോ തുള്ളിയായി അതും ഒലിച്ചുപോയി

ശുഷ്കിച്ചുപോയ കാളകൾ
അകിടുകൾ വറ്റിയ ഗോക്കൾ
ഇനിയെങ്ങ് നെയ്യ്? വെണ്ണ?
വീട്ടിലെ പാത്രങ്ങളും വറ്റി

സമയമെത്തും മുമ്പേ ഉണങ്ങിപ്പോയ പഴങ്ങൾ,
പൂക്കളുടെ ഇതളുകൾ,
ഒരിക്കൽ പച്ചയായിരുന്ന മരങ്ങൾ,
ദിവസങ്ങൾ, മണിക്കൂറുകൾ,
എല്ലാം വറ്റിവരണ്ടു

ഉത്സവങ്ങൾ, മേളകൾ, ഘോഷയാത്രകൾ,
ദീപാവലി, ബൈശാഖി, ചൌത്ത്, ഹോളി
ചന്ദനക്കുറികൾ, കുങ്കുമം,
ഇക്കൊല്ലത്തെ രാഖിപോലും ഉണങ്ങിപ്പോയി

എന്നിട്ടും കുയിലുകളുടെ പാട്ടിൽ ഇപ്പോഴും
ജീവൻ തുടിക്കുന്നു,
ഹൃദയത്തിലെ ആധികളും ഈറ്റുനോവുകളും ബാക്കിയാവുന്നു
നിർജ്ജീവമായ മുഖങ്ങൾക്കും അസ്ഥികൂടങ്ങൾക്കും പിന്നിലെ
ചൂളയിൽ,
വിശപ്പിന്റെ തീ മാത്രം ആളിക്കത്തുന്നു


പരിഭാഷ: രാജീവ് ചേലനാട്ട്

Syed Merajuddin

सैद मेराजुद्दीन एक कवी आणि शिक्षक आहेत. ते मध्य प्रदेशातील आगराचे रहिवासी आहेत. ते आधारशीला शिक्षा समिती या संस्थेचे सह-संस्थापक आणि सचिव आहेत. ही संस्था विस्थापनानंतर कुनो अभयारण्याच्या वेशीवर राहत असलेल्या आदिवासी आणि दलित मुलांसाठी माध्यमिक शाळा चालवते.

यांचे इतर लिखाण Syed Merajuddin
Illustration : Manita Kumari Oraon

Manita Kumari Oraon is a Jharkhand based artist, working with sculptures and paintings on issues of social and cultural importance to Adivasi communities.

यांचे इतर लिखाण Manita Kumari Oraon
Editor : Pratishtha Pandya

प्रतिष्ठा पांड्या पारीमध्ये वरिष्ठ संपादक असून त्या पारीवरील सर्जक लेखन विभागाचं काम पाहतात. त्या पारीभाषासोबत गुजराती भाषेत अनुवाद आणि संपादनाचं कामही करतात. त्या गुजराती आणि इंग्रजी कवयीत्री असून त्यांचं बरंच साहित्य प्रकाशित झालं आहे.

यांचे इतर लिखाण Pratishtha Pandya
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

यांचे इतर लिखाण Rajeeve Chelanat