സ്വർണ്ണനിറമാവുന്നതിനുമുമ്പുള്ള പച്ചവിരിച്ച നെൽപ്പാടത്ത് നിന്നുകൊണ്ട് മനസ്സ് തുറന്ന് പാടുകയാണ് നരേൻ ഹസാരിക. 70 വയസ്സുള്ള അദ്ദേഹത്തിന് ഢോലിൽ അകമ്പടി സേവിക്കുന്നത് 82 വയസ്സുള്ള ജിതെൻ ഹസാരികയും താളിൽ, 60 വയസ്സുള്ള റോബിൻ ഹസാരികയുമാണ്. തിതാബർ സബ്ഡിവിഷനിലെ ബാലിജാൻ ഗ്രാമത്തിലെ ചെറുകിട കർഷകരാണ് ആ മൂവരും. ചെറുപ്പകാലത്ത് അവർ വിദഗ്ദ്ധരായ ബിഹുവാസുകളായിരുന്നു (ബിഹു കലാകാരന്മാർ).

“നിങ്ങൾ സംസാരം തുടർന്നോളൂ , എന്നാലും രൊംഗാലിയുടെ (വസന്താഘോഷങ്ങളുടെ) കഥകൾക്ക് അവസാനമുണ്ടാവില്ല”.

രൊംഗോലി ബിഹുവിനെക്കുറിച്ചുള്ള ഒരു പാട്ട് കാണൂ: ദിഖോർ കോപി ലോഗ ദൊലോംഗ്

വിളവെടുപ്പ് കാലമാവുകയും (നവംബർ-ഡിസംബർ) നെല്ല് സ്വർണ്ണനിറമാവുകയും ചെയ്യുമ്പോൾ, നാട്ടിലെ പത്തായങ്ങളെല്ലാം, ബറ, ജോഹ, ഐജുംഗ് തുടങ്ങിയ വിവിധ നെല്ലിനങ്ങൾകൊണ്ട് നിറയാൻ തുടങ്ങും. വിളവെടുപ്പിനെക്കുറിച്ചുള്ള ചുതിയ സമുദായത്തിൻ്റെ സാഫല്യം അവരുടെ ബിഹു നാമുകളിൽ (നാം എന്നാൽ ഗാനം എന്നർത്ഥം) കേൾക്കാം. അസമിലെ ജോർഹട്ടിൽ, തലമുറകളിലൂടെ കൈമാറ്റം ചെയ്യുന്ന പാട്ടുകളാണിവ. വടക്കൻ അസമിലെ, തദ്ദേശീയ ഗോത്രവിഭാഗമാണ് ചുതിയ. അവരിൽ അധികവും കൃഷിക്കാരാണ്.

അടയ്ക്ക, തേങ്ങ, പഴം എന്നിവയുടെ ഒരു കൂമ്പാരത്തെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ഥോക് എന്ന അസമീസ് പദം സമൃദ്ധിയെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ്. ഗാനത്തിലെ ‘ മൊറോമോർ ഥോക് , ‘ മൊറോം ’ തുടങ്ങിയ വാക്കുകൾക്ക് സ്നേഹം എന്നാണ് അർത്ഥം. സ്നേഹത്തിൻ്റെ ആധിക്യം. കാർഷികസമുദായത്തിനെ സംബന്ധിച്ചിടത്തോളം, സ്നേഹത്തിൻ്റെ സമൃദ്ധിയും അവർക്ക് അമൂല്യമാണ്. ഗായകരുടെ ശബ്ദം, പാടങ്ങൾക്ക് മീതെ ഉയരുന്നു.

“എൻ്റെ പാട്ട് ഇടറിയാൽ പൊറുക്കണേ”

പുതുതലമുറക്കാരും ഈ സംഗീത പാരമ്പര്യം ഏറ്റെടുത്ത് ഇത് നശിക്കാതെ നോക്കണമെന്നാണ് അവരുടെ ആഗ്രഹം.

“ഓ , സോൺമോയിനാ ,
സൂര്യൻ യാത്രയ്ക്ക് തയ്യാറായിക്കഴിഞ്ഞു”

പാട്ട് കാണൂ: ഓ , സോൺമോയിനാ (പെണ്ണേ)

നെല്ലിൻ്റെ വിളവിനെക്കുറിച്ചുള്ള ബിഹു ഗാനം , ജോ ബൊൻദോയ് കാണാം

പരിഭാഷ: രാജീവ് ചേലനാട്ട്

Himanshu Chutia Saikia

हिमांशु चुतिया सैकिया टाटा सामाजिक विज्ञान संस्थेमध्ये पदव्युत्तर शिक्षण घेत आहे. तो संगीतकार, छायाचित्रकार आणि विद्यार्थी कार्यकर्ता आहे.

यांचे इतर लिखाण Himanshu Chutia Saikia
Editor : PARI Desk

PARI Desk is the nerve centre of our editorial work. The team works with reporters, researchers, photographers, filmmakers and translators located across the country. The Desk supports and manages the production and publication of text, video, audio and research reports published by PARI.

यांचे इतर लिखाण PARI Desk
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

यांचे इतर लिखाण Rajeeve Chelanat