2019-ൽ ബക്കിംഗാം കനാൽ സന്ദർശിച്ചപ്പോഴാണ് ഞാനാദ്യം അവരെ ശ്രദ്ധിച്ചത്. മുങ്ങാംകോഴിയെപ്പോലെ വെള്ളത്തിൽ ഊളിയിടാനും നീന്താനുമുള്ള അവരുടെ കഴിവ് എന്റെ ശ്രദ്ധ പിടിച്ചുപറ്റി. കൈകൊണ്ട് വെള്ളത്തിന്റെ അടിത്തട്ട് അതിവേഗത്തിൽ പരതി, മറ്റാരേക്കാളും വേഗത്തിൽ അവർ കൊഞ്ചുകളെ പിടിക്കുന്നുണ്ടായിരുന്നു.
തമിഴ്നാട്ടിൽ പട്ടികഗോത്രവിഭാഗത്തിൽ ഉൾപ്പെടുന്ന ഇരുളസമുദായത്തിലെ അംഗമാണ് ഗോവിന്ദമ്മ വേലു. കുട്ടിക്കാലം മുതൽക്കേ ചെന്നൈക്കടുത്തുള്ള കോശസ്ഥലൈയാർ പുഴയിൽ നീന്തി വളർന്നതാണ് അവർ. ഇന്ന്, 70 വയസ്സിലും, കുടുംബത്തിന്റെ സാമ്പത്തികപ്രാരാബ്ധങ്ങൾ കാരണം തന്റെ തൊഴിലെടുക്കാൻ നിർബന്ധിതയായിരിക്കുകയാണ്. കാഴ്ചശക്തിയും മുറിവുകളുമൊക്കെ തടസ്സം സൃഷ്ടിച്ചിട്ടുകൂടി.
വടക്കൻ ചെന്നൈയിലെ കോശസ്ഥലൈയാർ പുഴയുടെ തൊട്ടടുത്തുള്ള ബക്കിംഗാം കനാലിൽവെച്ചാന് ഞാൻ ഈ വീഡിയോ എടുത്തത്. കൊഞ്ച് പെറുക്കുന്നതിനിടയിൽ, തന്റെ ജീവിതത്തെക്കുറിച്ചും, തനിക്കറിയാവുന്ന ഈ ഒരേയൊരു തൊഴിലിനെക്കുറിച്ചും അവർ സംസാരിക്കുന്നു.
ഗോവിന്ദമ്മയെക്കുറിച്ച് കൂടുതൽ അറിയാൻ, ഇത് വായിക്കുക
പരിഭാഷ: രാജീവ് ചേലനാട്ട്