ഡോ. ബാബാസാഹേബ് അംബേദ്കർ - ഒരു നേതാവിനെ ഓർമ്മിക്കുമ്പോൾ
ദളിതുകളുടേയും സ്ത്രീകളുടേയും അവകാശങ്ങൾക്കുവേണ്ടി പൊരുതിയ പണ്ഡിതനും, സാമൂഹികപരിഷ്കർത്താവും, തുല്യതയ്ക്കുവേണ്ടി വാദിച്ച അഭിഭാഷകനുമായിരുന്നു ബാബാസാഹേബ് അംബേദ്കർ. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ പത്രപ്രവർത്തകരിൽ ഒരാളുമായിരുന്നു അദ്ദേഹം. വ്യവസ്ഥാപിതമായ അധികാരശ്രേണികളെ ചോദ്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും, നീതിക്കായുള്ള അക്ഷീണമായ പോരാട്ടവും, ഒരുപക്ഷേ പണ്ടത്തേക്കാളും ഇന്ന് നമുക്കാവവശ്യമായിവരുന്ന മൂല്യങ്ങളാണ്. അംബേദ്ക്കറേയും, ജനങ്ങളെ ഇന്നും ആവേശഭരിതരാക്കുന്ന അദ്ദേഹത്തിന്റെ ദീർഘമായ പൈതൃകത്തേയും കുറിച്ചുള്ള പാരിയുടെ ലേഖനങ്ങൾ ഇവിടെ വായിക്കാം.